This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോപിനാഥന് നായര്‍, ടി.എന്‍. (1918 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഗോപിനാഥന് നായര്‍, ടി.എന്‍. (1918 - 99)) |
(→ഗോപിനാഥന് നായര്‍, ടി.എന്‍. (1918 - 99)) |
||
വരി 3: | വരി 3: | ||
മലയാള സാഹിത്യകാരന്. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെയും എം. പാറുക്കുട്ടി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്ത് 1918 ഏ. 24-നു ജനിച്ചു. മോഡല്‍ സ്കൂളിലും മഹാരാജാസ് ആര്‍ട്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1943-ല്‍ ബി.എ. ബിരുദം നേടി. മലയാള രാജ്യം ദിനപത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ്, മലയാള രാജ്യം ചിത്രവാരികയുടെ ചീഫ് എഡിറ്റര്‍, മലയാളി ദിനപത്രത്തിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് തിരുവനന്തപുരത്ത് സ്വന്തമായി പി.കെ. മെമ്മോറിയല്‍ പ്രസ്സും ബുക്കുഡിപ്പോയും സ്ഥാപിച്ച് സഖി വാരികയുടെയും വീരകേസരി ദിനപത്രത്തിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചു. സാമ്പത്തിക പരാധീനതകളാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. 1958-ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നാടക സംവിധായകനായി നിയമിതനായി. 1976-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. | മലയാള സാഹിത്യകാരന്. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെയും എം. പാറുക്കുട്ടി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്ത് 1918 ഏ. 24-നു ജനിച്ചു. മോഡല്‍ സ്കൂളിലും മഹാരാജാസ് ആര്‍ട്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1943-ല്‍ ബി.എ. ബിരുദം നേടി. മലയാള രാജ്യം ദിനപത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ്, മലയാള രാജ്യം ചിത്രവാരികയുടെ ചീഫ് എഡിറ്റര്‍, മലയാളി ദിനപത്രത്തിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് തിരുവനന്തപുരത്ത് സ്വന്തമായി പി.കെ. മെമ്മോറിയല്‍ പ്രസ്സും ബുക്കുഡിപ്പോയും സ്ഥാപിച്ച് സഖി വാരികയുടെയും വീരകേസരി ദിനപത്രത്തിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചു. സാമ്പത്തിക പരാധീനതകളാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. 1958-ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നാടക സംവിധായകനായി നിയമിതനായി. 1976-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. | ||
- | [[ചിത്രം:T.n. Gopinathan Nair.png| | + | [[ചിത്രം:T.n. Gopinathan Nair.png|150px|right|thumb|ടി.എന്‍.ഗോപിനാഥന് നായര്‍]] |
1985-ല്‍ ആകാശവാണിയുടെയും ദൂരദര്‍ശന്റെയും എമെരിറ്റസ് പ്രൊഡ്യൂസറായി ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. | 1985-ല്‍ ആകാശവാണിയുടെയും ദൂരദര്‍ശന്റെയും എമെരിറ്റസ് പ്രൊഡ്യൂസറായി ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. |
Current revision as of 15:36, 21 ഡിസംബര്‍ 2015
ഗോപിനാഥന് നായര്‍, ടി.എന്‍. (1918 - 99)
മലയാള സാഹിത്യകാരന്. സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെയും എം. പാറുക്കുട്ടി അമ്മയുടെയും പുത്രനായി തിരുവനന്തപുരത്ത് 1918 ഏ. 24-നു ജനിച്ചു. മോഡല്‍ സ്കൂളിലും മഹാരാജാസ് ആര്‍ട്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1943-ല്‍ ബി.എ. ബിരുദം നേടി. മലയാള രാജ്യം ദിനപത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ്, മലയാള രാജ്യം ചിത്രവാരികയുടെ ചീഫ് എഡിറ്റര്‍, മലയാളി ദിനപത്രത്തിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് തിരുവനന്തപുരത്ത് സ്വന്തമായി പി.കെ. മെമ്മോറിയല്‍ പ്രസ്സും ബുക്കുഡിപ്പോയും സ്ഥാപിച്ച് സഖി വാരികയുടെയും വീരകേസരി ദിനപത്രത്തിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചു. സാമ്പത്തിക പരാധീനതകളാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. 1958-ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നാടക സംവിധായകനായി നിയമിതനായി. 1976-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.
1985-ല്‍ ആകാശവാണിയുടെയും ദൂരദര്‍ശന്റെയും എമെരിറ്റസ് പ്രൊഡ്യൂസറായി ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
സര് സി.പി.യുടെ ഭരണകാലത്ത് സമാരംഭിച്ച യൂണിവേഴ്സിറ്റി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് ഇദ്ദേഹമാണ്. മുകുളാഞ്ജലി, കളിത്തോണി, തിലകം എന്നീ കവിതാസമാഹാരങ്ങളും വിധിയേവിധി, നിലാവും നിഴലും, പൂക്കാരി, പ്രതിധ്വനി, ദാമ്പത്യ ത്രാസ് തുടങ്ങിയ നാടകങ്ങളും ഇക്കാലത്തു രചിച്ചവയാണ്. സാഹിത്യത്തിന്റെ മിക്ക മേഖലകളിലും ഇദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അകവും പുറവും, പരിവര്‍ത്തനം, ജനദ്രോഹി, സമാസമം, പിന്തിരിപ്പന് പ്രസ്ഥാനം, പരീക്ഷ, മന്ത്രി, പഴമയും പുതുമയും, സാക്ഷി, വീണ്ടും വസന്തം, മൃഗം (നാടകങ്ങള്‍), തീര്‍ഥയാത്ര, പുണ്യസങ്കേതങ്ങള്‍ (യാത്രാ വിവരണം), വൈതരണി, മാലയുടെ മാല (നോവലുകള്‍), കേണല്‍ ഗോദവര്‍മരാജ (ജീവചരിത്രം), എന്റെ ഡയറി (ആത്മകഥ), എന്റെ ആല്‍ബം (നഖചിത്രങ്ങള്‍) എന്നിവയാണ് ഇദ്ദേഹത്തിന്റെ പില്ക്കാല രചനകള്‍. പരീക്ഷയ്ക്കു വിക്രമന് നായര്‍ ട്രോഫി (1964) ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതിയാണ് സാക്ഷി. ഇദ്ദേഹം കേരള സാഹിത്യ അക്കാദമിയിലെയും കേരള സംഗീത നാടക അക്കാദമിയിലെയും അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (1986). സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയിട്ടുള്ള ടി.എന്‍. പിന്നീട് കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി.
കുറ്റിപ്പുറത്തു കേശവന് നായരുടെ പുത്രിയും വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവളുമായ സൗദാമിനിയായിരുന്നു ടി.എന്‍.ന്റെ ഭാര്യ. ഇവരുടെ അകാല നിര്യാണ വ്യഥയില്‍ ടി.എന്‍. എഴുതിയ എന്റെ മിനി എന്ന ഗ്രന്ഥം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. നടന് രവി വള്ളത്തോള്‍ ഇദ്ദേഹത്തിന്റെ ദ്വിതീയ പുത്രനാണ്.
1999 മേയ് 24-ന് ഇദ്ദേഹം അന്തരിച്ചു.