This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുണ്ടപ്പ, ഡി.വി. (1884 - 1975)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗുണ്ടപ്പ, ഡി.വി. (1884 - 1975)== ഡി.വി. ഗുണ്ടപ്പ ക...) |
(→ഗുണ്ടപ്പ, ഡി.വി. (1884 - 1975)) |
||
വരി 1: | വരി 1: | ||
==ഗുണ്ടപ്പ, ഡി.വി. (1884 - 1975)== | ==ഗുണ്ടപ്പ, ഡി.വി. (1884 - 1975)== | ||
- | [[ചിത്രം:Gundappa d v.png| | + | [[ചിത്രം:Gundappa d v.png|100px|right|thumb|ഡി.വി. ഗുണ്ടപ്പ]] |
കന്നഡകവിയും പണ്ഡിതനും ഉപന്യാസകാരനും. 1884-ല്‍ ജനിച്ചു. ഡി.വി.ജി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധിനേടിയ ഇദ്ദേഹം രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. ബാംഗ്ലൂരിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഫയേഴ്സിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഫലമെന്യേ സേവനമനുഷ്ഠിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ പബ്ലിക് അഫയേഴ്സി (മാസിക)ന്റെ പത്രാധിപരായിരുന്നു. | കന്നഡകവിയും പണ്ഡിതനും ഉപന്യാസകാരനും. 1884-ല്‍ ജനിച്ചു. ഡി.വി.ജി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധിനേടിയ ഇദ്ദേഹം രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. ബാംഗ്ലൂരിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഫയേഴ്സിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഫലമെന്യേ സേവനമനുഷ്ഠിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ പബ്ലിക് അഫയേഴ്സി (മാസിക)ന്റെ പത്രാധിപരായിരുന്നു. | ||
Current revision as of 16:33, 3 ഡിസംബര്‍ 2015
ഗുണ്ടപ്പ, ഡി.വി. (1884 - 1975)
കന്നഡകവിയും പണ്ഡിതനും ഉപന്യാസകാരനും. 1884-ല്‍ ജനിച്ചു. ഡി.വി.ജി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധിനേടിയ ഇദ്ദേഹം രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. ബാംഗ്ലൂരിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഫയേഴ്സിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഫലമെന്യേ സേവനമനുഷ്ഠിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ പബ്ലിക് അഫയേഴ്സി (മാസിക)ന്റെ പത്രാധിപരായിരുന്നു.
മങ്കുതിമ്മനകഗ്ഗ(1943) ഗുണ്ടപ്പയുടെ തത്ത്വജ്ഞാനപരമായ കവിതയാണ്. ചിന്തയുടെ മൗലികതയും ആഖ്യാനത്തിന്റെ തെളിമയും ഭാഷയുടെ അന്തസ്സും ഇദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്. ജീവനുസൗന്ദര്യമത്തുസാഹിത്യ എന്ന ഉപന്യാസസമാഹാരം ഇദ്ദേഹത്തിന്റെ പ്രകൃഷ്ടരചനകളിലൊന്നാണ്. ഇദ്ദേഹം രചിച്ച ഗോപാലകൃഷ്ണഗോഖലെയുടെയും രംഗാചാര്‍ലുവിന്റെയും ജീവചരിത്രങ്ങള്‍ ആ ശാഖയിലെ മാതൃകാഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. മാക്ബത്ത്, റുബായിയാത്ത് എന്നീ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശ്രീമദ് ഭഗവദ്ഗീതാ താത്പര്യ അഥവാ ജീവധര്‍മയോഗ എന്ന ഗ്രന്ഥത്തിന് 1967-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭഗവദ്ഗീതയിലെ തത്ത്വചിന്ത വിശകലനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. അഭിജ്ഞാനശാകുന്തളത്തിന് ഇദ്ദേഹം നാടകാവിഷ്കാരം നല്കിയിട്ടുണ്ട്. ജ്ഞാപകചിത്രശാലെ (1969-74) എന്ന പേരില്‍ എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഗ്രന്ഥം 19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളിലും 20-ാം ശ.-ത്തിന്റെ ആദ്യപകുതിയിലും മൈസൂറില്‍ ജീവിച്ച, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകന്മാരുടെ തൂലികാ ചിത്രങ്ങളാണ്. ബെക്കോളി, സാഹിത്യശക്തി, കുസുമാഞ്ജരി, രാജ്യശക്തി, സംസ്കൃതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികള്‍. 1975-ല്‍ ഗുണ്ടപ്പ അന്തരിച്ചു.
(ടി. വെങ്കിടലക്ഷ്മി)