This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഖിലരാഗമേളവീണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
- | [[Category: | + | [[Category:സംഗീതം-ഉപകരണം]] |
Current revision as of 09:08, 9 ഏപ്രില്‍ 2008
അഖിലരാഗമേളവീണ
രാഗപ്രയോഗശക്തമായ തന്ത്രിവാദ്യങ്ങളെ അവയുടെ വാദനാപരമായ പ്രത്യേകതകളെ മുന്‍നിറുത്തി അഖിലരാഗമേളവീണയെന്നും ഏകരാഗമേളവീണയെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഒരു സമയത്ത് ഒരു മേളവും അതിലടങ്ങുന്ന രാഗങ്ങളും മാത്രം വായിക്കാന്‍ പറ്റിയവിധത്തിലാണ് ഏകരാഗമേളവീണയില്‍ തന്ത്രികളും സ്വരക്കട്ടകളും സംവിധാനം ചെയ്തിരിക്കുന്നത്. ഉദാ. സിത്താര്‍, സരോദ്, സന്ദൂര്‍ മുതലായവ. ഇവയില്‍ ആലപിക്കേണ്ട രാഗങ്ങള്‍ക്കൊപ്പിച്ച് സ്വരക്കട്ടകളും തന്ത്രികളും അപ്പപ്പോള്‍ ഇണക്കിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അഖിലരാഗമേളവീണയില്‍ ഇതിന്റെ ആവശ്യമില്ല; സ്വരക്കട്ടകളുടെ സ്ഥാനം മാറ്റാതെതന്നെ മേളങ്ങളും രാഗങ്ങളും വായിക്കാന്‍ പറ്റിയവിധത്തിലാണ് ഇതിന്റെ സംവിധാനം. തെക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള സരസ്വതീവീണ, ഉത്തരേന്ത്യയിലെ രുദ്രവീണ, മഹതീവീണ മുതലായവ ഇക്കൂട്ടത്തില്‍പെടുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)