This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ഷരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്ഷരം) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 25: | വരി 25: | ||
ഇതില്‍ 'ആ' പ്രമുഖധ്വനിയാകയാല്‍ ശീര്‍ഷസ്ഥാനത്ത് നില്ക്കുന്നു. ഭാഷാശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ 'പീക്ക്' (peak) എന്നു വിളിക്കുന്നു. മറ്റുള്ളവ സമതലങ്ങളിലാകയാല്‍ 'സ്ളോപ്' (slope) എന്ന വിഭാഗത്തില്‍പ്പെടുന്നു. സാധാരണയായി ശീര്‍ഷധ്വനി എപ്പോഴും സ്വരധ്വനി തന്നെയാണ്. | ഇതില്‍ 'ആ' പ്രമുഖധ്വനിയാകയാല്‍ ശീര്‍ഷസ്ഥാനത്ത് നില്ക്കുന്നു. ഭാഷാശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ 'പീക്ക്' (peak) എന്നു വിളിക്കുന്നു. മറ്റുള്ളവ സമതലങ്ങളിലാകയാല്‍ 'സ്ളോപ്' (slope) എന്ന വിഭാഗത്തില്‍പ്പെടുന്നു. സാധാരണയായി ശീര്‍ഷധ്വനി എപ്പോഴും സ്വരധ്വനി തന്നെയാണ്. | ||
- | വിഭിന്ന സിദ്ധാന്തങ്ങള്‍. 19-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ തന്നെ അക്ഷരത്തിന്റെ വിവിധ ഭാവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പല ഭാഷാപണ്ഡിതന്‍മാരും നടത്തിയതായിക്കാണുന്നു. അവയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമുഖ സിദ്ധാന്തങ്ങള്‍ താഴെ കൊടുക്കുന്നു: | + | '''വിഭിന്ന സിദ്ധാന്തങ്ങള്‍'''. 19-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ തന്നെ അക്ഷരത്തിന്റെ വിവിധ ഭാവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പല ഭാഷാപണ്ഡിതന്‍മാരും നടത്തിയതായിക്കാണുന്നു. അവയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമുഖ സിദ്ധാന്തങ്ങള്‍ താഴെ കൊടുക്കുന്നു: |
(i) ഒരു പദത്തില്‍ എത്ര സ്വരങ്ങളുണ്ടായിരിക്കുമോ അത്രയും അക്ഷരങ്ങളും ഉണ്ടായിരിക്കും. | (i) ഒരു പദത്തില്‍ എത്ര സ്വരങ്ങളുണ്ടായിരിക്കുമോ അത്രയും അക്ഷരങ്ങളും ഉണ്ടായിരിക്കും. | ||
- | പല ഭാരതീയ ഭാഷകളെയും സംബന്ധിച്ചിടത്തോളം ഈ സിദ്ധാന്തം ഒരു ഘട്ടംവരെ ശരിയാണ്. എന്നാല്‍ വ്യത്യസ്തമായ പദങ്ങളും കാണാന്‍ കഴിയും. ഇംഗ്ളീഷിലെ സംയുക്ത സ്വരങ്ങളായ (Diphthong) 'ai' 'au' എന്നിവയില്‍ രണ്ടു സ്വരങ്ങള്‍ ഉള്ളതുനിമിത്തം മുകളില്‍പ്പറഞ്ഞ സിദ്ധാന്തമനുസരിച്ച് രണ്ടക്ഷരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ഇവയിലെ ' | + | പല ഭാരതീയ ഭാഷകളെയും സംബന്ധിച്ചിടത്തോളം ഈ സിദ്ധാന്തം ഒരു ഘട്ടംവരെ ശരിയാണ്. എന്നാല്‍ വ്യത്യസ്തമായ പദങ്ങളും കാണാന്‍ കഴിയും. ഇംഗ്ളീഷിലെ സംയുക്ത സ്വരങ്ങളായ (Diphthong) 'ai' 'au' എന്നിവയില്‍ രണ്ടു സ്വരങ്ങള്‍ ഉള്ളതുനിമിത്തം മുകളില്‍പ്പറഞ്ഞ സിദ്ധാന്തമനുസരിച്ച് രണ്ടക്ഷരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ഇവയിലെ 'a' ആക്ഷരികവും (syllabic) i,u എന്നിവ അനാക്ഷരികവും (non-syllabic) അഥവാ വ്യഞ്ജനാത്മകവും ആണ്. ആഫ്രിക്കയിലെ പല ഭാഷകളും സ്വരശൂന്യങ്ങളാണ്. അതുകൊണ്ട് ഈ സിദ്ധാന്തം പൂര്‍ണ രൂപത്തില്‍ സ്വീകാര്യമല്ലാതാകുന്നു. |
(ii) അക്ഷരം 'ഒരു ചലനാത്മക-ഏകകം' (Motor unit) ആകുന്നു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഉച്ചാരണാവയവങ്ങളില്‍നിന്നു നിസൃതമാകുന്ന വായുഗതിക്കനുസൃതമായി ശബ്ദവും ചലിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ചലനം വ്യവസ്ഥിതവും ലിപിബദ്ധവുമാകുമ്പോള്‍ അക്ഷരമായി മാറുന്നു. | (ii) അക്ഷരം 'ഒരു ചലനാത്മക-ഏകകം' (Motor unit) ആകുന്നു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഉച്ചാരണാവയവങ്ങളില്‍നിന്നു നിസൃതമാകുന്ന വായുഗതിക്കനുസൃതമായി ശബ്ദവും ചലിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ചലനം വ്യവസ്ഥിതവും ലിപിബദ്ധവുമാകുമ്പോള്‍ അക്ഷരമായി മാറുന്നു. | ||
വരി 36: | വരി 36: | ||
'''പ്രാചീനത.''' ലോകത്തൊട്ടാകെ നാലായിരത്തോളം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇവയില്‍ പകുതിയിലധികം ഭാഷകള്‍ക്കും സ്വന്തമായ ലിപിവ്യവസ്ഥയില്ല. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന അക്ഷരങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ഈ വികാസപ്രക്രിയയ്ക്ക് 3,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ലിപിവിദഗ്ധന്‍മാര്‍ അഭ്യൂഹിക്കുന്നു. ബി.സി. 20-ാം ശ.-ത്തിലെഴുതപ്പെട്ടവയെന്ന് കരുതപ്പെടുന്ന ഏതാനും ഗ്രീക് ശാസനങ്ങള്‍ പൈലോസ്, മെസീനേ, ക്രീറ്റ് എന്നീ സ്ഥലങ്ങളില്‍നിന്നുകണ്ടുകിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ലിപി ചിഹ്നങ്ങള്‍ കണ്ടെത്തുന്നത് ഈ ശാസനങ്ങളിലാണെന്നു ലിപി ശാസ്ത്രജ്ഞന്‍മാര്‍ കരുതിപ്പോരുന്നു. ബി.സി. 15-ശ.-ത്തിലെ ലിഖിതമാതൃകയെ പ്രതിനിധാനം ചെയ്യുന്ന ക്യൂണിഫോം ലിപികളും അക്ഷരങ്ങളുടെ പ്രാചീന ചരിത്രശകലങ്ങള്‍ തന്നെയാണ്. | '''പ്രാചീനത.''' ലോകത്തൊട്ടാകെ നാലായിരത്തോളം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇവയില്‍ പകുതിയിലധികം ഭാഷകള്‍ക്കും സ്വന്തമായ ലിപിവ്യവസ്ഥയില്ല. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന അക്ഷരങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ഈ വികാസപ്രക്രിയയ്ക്ക് 3,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ലിപിവിദഗ്ധന്‍മാര്‍ അഭ്യൂഹിക്കുന്നു. ബി.സി. 20-ാം ശ.-ത്തിലെഴുതപ്പെട്ടവയെന്ന് കരുതപ്പെടുന്ന ഏതാനും ഗ്രീക് ശാസനങ്ങള്‍ പൈലോസ്, മെസീനേ, ക്രീറ്റ് എന്നീ സ്ഥലങ്ങളില്‍നിന്നുകണ്ടുകിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ലിപി ചിഹ്നങ്ങള്‍ കണ്ടെത്തുന്നത് ഈ ശാസനങ്ങളിലാണെന്നു ലിപി ശാസ്ത്രജ്ഞന്‍മാര്‍ കരുതിപ്പോരുന്നു. ബി.സി. 15-ശ.-ത്തിലെ ലിഖിതമാതൃകയെ പ്രതിനിധാനം ചെയ്യുന്ന ക്യൂണിഫോം ലിപികളും അക്ഷരങ്ങളുടെ പ്രാചീന ചരിത്രശകലങ്ങള്‍ തന്നെയാണ്. | ||
- | [[Category:ഭാഷാശാസ്ത്രം | + | [[Category:ഭാഷാശാസ്ത്രം]] |
Current revision as of 14:33, 11 നവംബര്‍ 2014
അക്ഷരം
സ്വരമോ സ്വരം ചേര്‍ന്ന വ്യഞ്ജനമോ പൂര്‍ണമായ ഉച്ചാരണമുള്ള വര്‍ണമോ വര്‍ണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് വ്യഞ്ജനത്തോടുകൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വര്‍ണമാണ് അക്ഷരം. ഇംഗ്ളീഷില്‍ ഇതിനെ 'സിലബിള്‍' (syllable) എന്നു പറയുന്നു. അക്ഷരം എന്ന ശബ്ദത്തിന്റെ വ്യുത്പത്തി 'ക്ഷര' ധാതുവില്‍നിന്നാണെന്ന് മഹാഭാഷ്യത്തില്‍ പതഞ്ജലി പ്രസ്താവിച്ചിരിക്കുന്നു. 'ക്ഷര' ധാതുവിന് 'നഷ്ടമാവുക' എന്നാണര്‍ഥം. അപ്പോള്‍ അക്ഷരം എന്നതിന് നഷ്ടമാകാത്തത്, 'അനശ്വരം' എന്നെല്ലാം അര്‍ഥം കിട്ടുന്നു. (നക്ഷരതി ഇതി അക്ഷരം). വിശ്ളേഷണവിധേയമാകാത്ത വാഗംശം എന്ന അര്‍ഥവും പിന്നീടു വന്നുചേര്‍ന്നു. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥര്‍വം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇത്തരത്തിലുള്ള നിര്‍വചനം നല്‍കിയിട്ടുണ്ട്.
സ്വരം തനിയെയോ വ്യഞ്ജനവും സ്വരവും ഒത്തു ചേര്‍ന്നോ ആണ് അക്ഷരമുണ്ടാകുന്നതെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഭാഷാശാസ്ത്രപ്രകാരം മൂലതത്ത്വമായ വര്‍ണം അല്ല, പല വര്‍ണങ്ങള്‍ കലര്‍ന്ന് ഉണ്ടാകുന്ന അക്ഷരമാണ് നാം എഴുതുന്നത്. ക്, അ എന്ന രണ്ടു വര്‍ണം ചേര്‍ന്നുണ്ടായതാണ് 'ക' എന്ന അക്ഷരം. അതുപോലെ സ്, ത്, ര്, ഈ എന്ന നാലു വര്‍ണങ്ങള്‍ ചേരുമ്പോള്‍ 'സ്ത്രീ' എന്ന അക്ഷരം ലഭിക്കുന്നു. ഈ യുക്തിപ്രകാരം ഉച്ചാരണസൌകര്യം പ്രമാണിച്ച് വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങള്‍ക്ക് അടയാളമായി ലിപികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.
സ്വരങ്ങളുടെ സമാനാര്‍ഥത്തില്‍തന്നെ അക്ഷരശബ്ദം പ്രാചീന ഭാരതത്തില്‍ പ്രയോഗിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്. ഋഗ്വേദപ്രാതിശാഖ്യം, തൈത്തിരീയപ്രാതിശാഖ്യം, ചാതുരാഖ്യായിക എന്നീ ബൃഹദ് ഗ്രന്ഥങ്ങളില്‍ ഈ വസ്തുതയുടെ പരാമര്‍ശം കാണുന്നുണ്ട്; പില്ക്കാലത്ത് ഈ രീതിക്ക് മാറ്റമുണ്ടായി. ജഗന്നാഥപണ്ഡിതന്റെ ഭാമിനീവിലാസത്തിലെത്തുമ്പോഴേക്കും അക്ഷരത്തിനും വര്‍ണത്തിനും തമ്മിലുള്ള അന്തരം സ്പഷ്ടമായിക്കഴിഞ്ഞിരുന്നതായിക്കാണാം.
'അക്ഷരം' എന്ന പദം താഴെ പറയുന്ന അര്‍ഥങ്ങളില്‍ പ്രയോഗിച്ചുപോന്നിരുന്നു.
(i) വര്‍ണം അഥവാ ധ്വനിചിഹ്നം. ഉദാ. അ, ബ. 'താങ്കളുടെ അക്ഷരം നന്നായിരിക്കുന്നു' എന്നതില്‍ അക്ഷരം വര്‍ണം അഥവാ ധ്വനി എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.
(ii) സ്വരം. ഉദാ. അ, ആ. ചില പ്രാതിശാഖ്യങ്ങളില്‍ ഈ അര്‍ഥത്തിലുള്ള പ്രയോഗം ലഭിക്കുന്നു. ഈ അര്‍ഥത്തെ ആധാരമാക്കി മൂലസ്വരങ്ങളെ സമാനാക്ഷരങ്ങളെന്നും സംയുക്തസ്വരങ്ങളെ സന്ധ്യക്ഷരങ്ങളെന്നും സംസ്കൃത വൈയാകരണന്‍മാര്‍ വക തിരിച്ചിരിക്കുന്നു.
(iii) സ്വരവ്യഞ്ജനങ്ങളുടെ സംയുക്തരൂപം. ഉദാ. ക (ക് + അ); പാ(പ് + ആ). അക്ഷരങ്ങള്‍ എന്നു പറയപ്പെടുന്ന ക, ച, ട, ത, പ തുടങ്ങിയവ യഥാര്‍ഥത്തില്‍ സ്വരവ്യഞ്ജനങ്ങളുടെ മിശ്രരൂപം മാത്രമാണ്.
ഭാഷാശാസ്ത്രത്തിന്റെ വികാസത്തോടെ അക്ഷരം 'സിലബിള്‍' (syllable) എന്ന അര്‍ഥത്തില്‍ പ്രചരിച്ചു തുടങ്ങി.
അക്ഷരസ്വരൂപം. ഏതെങ്കിലും പദമോ വാക്യാംശമോ ഉച്ചരിക്കുമ്പോള്‍ അവയില്‍ ചില ധ്വനികള്‍ (phonemes) പ്രധാനങ്ങളായും മറ്റുള്ളവ അപ്രധാനങ്ങളായും നില്ക്കുന്നതു കാണാം. 'വ്യായാമം', 'അന്ധകാരം' എന്നീ പദങ്ങളില്‍ 'ആ' ധ്വനി മറ്റുള്ളവയെ അപേക്ഷിച്ച് മുഖ്യമാണെന്നു മാത്രമല്ല, മുഖരിതവുമാണ്. അക്ഷരങ്ങള്‍ക്കു ആധാരശിലകളായി നിലകൊള്ളുന്ന ഈ മുഖരധ്വനികളെ 'ആക്ഷരികം' അഥവാ 'സിലബിക്' (syllabic) എന്നു പറയുന്നു. ഈ ആക്ഷരികധ്വനി കൂടാതെ ഒരക്ഷരവും രൂപംകൊള്ളുകയില്ല.
'നാമം' (ന് + ആ + മ് + അം) എന്ന പദത്തിലെ 'ആ' പ്രധാന മുഖരിതധ്വനിയാണ്; 'അം' അപ്രധാന ധ്വനിയും. പക്ഷേ രണ്ടു തരത്തിലുള്ള ധ്വനികളുടെയും മേളനംകൊണ്ടു മാത്രമേ അക്ഷരത്തിന്റെ സ്വരൂപം പൂര്‍ണമാകുന്നുള്ളു. ഇതില്‍ അപ്രധാനമായ ധ്വനിയെ 'അനാക്ഷരികം' (non-syllabic) എന്നു വിളിക്കുന്നു. ഈ പദത്തെ തരംഗഭാവത്തില്‍ അടയാളപ്പെടുത്താം.
ഇതില്‍ 'ആ' പ്രമുഖധ്വനിയാകയാല്‍ ശീര്‍ഷസ്ഥാനത്ത് നില്ക്കുന്നു. ഭാഷാശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ 'പീക്ക്' (peak) എന്നു വിളിക്കുന്നു. മറ്റുള്ളവ സമതലങ്ങളിലാകയാല്‍ 'സ്ളോപ്' (slope) എന്ന വിഭാഗത്തില്‍പ്പെടുന്നു. സാധാരണയായി ശീര്‍ഷധ്വനി എപ്പോഴും സ്വരധ്വനി തന്നെയാണ്.
വിഭിന്ന സിദ്ധാന്തങ്ങള്‍. 19-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ തന്നെ അക്ഷരത്തിന്റെ വിവിധ ഭാവങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പല ഭാഷാപണ്ഡിതന്‍മാരും നടത്തിയതായിക്കാണുന്നു. അവയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമുഖ സിദ്ധാന്തങ്ങള്‍ താഴെ കൊടുക്കുന്നു:
(i) ഒരു പദത്തില്‍ എത്ര സ്വരങ്ങളുണ്ടായിരിക്കുമോ അത്രയും അക്ഷരങ്ങളും ഉണ്ടായിരിക്കും.
പല ഭാരതീയ ഭാഷകളെയും സംബന്ധിച്ചിടത്തോളം ഈ സിദ്ധാന്തം ഒരു ഘട്ടംവരെ ശരിയാണ്. എന്നാല്‍ വ്യത്യസ്തമായ പദങ്ങളും കാണാന്‍ കഴിയും. ഇംഗ്ളീഷിലെ സംയുക്ത സ്വരങ്ങളായ (Diphthong) 'ai' 'au' എന്നിവയില്‍ രണ്ടു സ്വരങ്ങള്‍ ഉള്ളതുനിമിത്തം മുകളില്‍പ്പറഞ്ഞ സിദ്ധാന്തമനുസരിച്ച് രണ്ടക്ഷരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ഇവയിലെ 'a' ആക്ഷരികവും (syllabic) i,u എന്നിവ അനാക്ഷരികവും (non-syllabic) അഥവാ വ്യഞ്ജനാത്മകവും ആണ്. ആഫ്രിക്കയിലെ പല ഭാഷകളും സ്വരശൂന്യങ്ങളാണ്. അതുകൊണ്ട് ഈ സിദ്ധാന്തം പൂര്‍ണ രൂപത്തില്‍ സ്വീകാര്യമല്ലാതാകുന്നു.
(ii) അക്ഷരം 'ഒരു ചലനാത്മക-ഏകകം' (Motor unit) ആകുന്നു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഉച്ചാരണാവയവങ്ങളില്‍നിന്നു നിസൃതമാകുന്ന വായുഗതിക്കനുസൃതമായി ശബ്ദവും ചലിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ചലനം വ്യവസ്ഥിതവും ലിപിബദ്ധവുമാകുമ്പോള്‍ അക്ഷരമായി മാറുന്നു.
ഉച്ചാരണാവയവങ്ങളുടെ ചലനത്തിനനുസൃതമായാണ് അക്ഷരങ്ങള്‍ രൂപം കൊള്ളുന്നതെന്ന് ഫൂചേ എന്ന ഫ്രഞ്ചു ഭാഷാശാസ്ത്രജ്ഞന്‍ വാദിക്കുന്നു. അക്ഷരത്തിന്റെ ഹ്രസ്വദീര്‍ഘസ്വഭാവം ഈ ചലനത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഈ സിദ്ധാന്തത്തിന് ആധുനികകാലത്ത് പൂര്‍ണമായ അംഗീകാരം ലഭിച്ചിട്ടില്ല.
പ്രാചീനത. ലോകത്തൊട്ടാകെ നാലായിരത്തോളം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇവയില്‍ പകുതിയിലധികം ഭാഷകള്‍ക്കും സ്വന്തമായ ലിപിവ്യവസ്ഥയില്ല. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന അക്ഷരങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ഈ വികാസപ്രക്രിയയ്ക്ക് 3,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ലിപിവിദഗ്ധന്‍മാര്‍ അഭ്യൂഹിക്കുന്നു. ബി.സി. 20-ാം ശ.-ത്തിലെഴുതപ്പെട്ടവയെന്ന് കരുതപ്പെടുന്ന ഏതാനും ഗ്രീക് ശാസനങ്ങള്‍ പൈലോസ്, മെസീനേ, ക്രീറ്റ് എന്നീ സ്ഥലങ്ങളില്‍നിന്നുകണ്ടുകിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ലിപി ചിഹ്നങ്ങള്‍ കണ്ടെത്തുന്നത് ഈ ശാസനങ്ങളിലാണെന്നു ലിപി ശാസ്ത്രജ്ഞന്‍മാര്‍ കരുതിപ്പോരുന്നു. ബി.സി. 15-ശ.-ത്തിലെ ലിഖിതമാതൃകയെ പ്രതിനിധാനം ചെയ്യുന്ന ക്യൂണിഫോം ലിപികളും അക്ഷരങ്ങളുടെ പ്രാചീന ചരിത്രശകലങ്ങള്‍ തന്നെയാണ്.