This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെല്‍റ്റിക് ഭാഷകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Celtic Languages) |
(→Celtic Languages) |
||
വരി 16: | വരി 16: | ||
'''സ്കോട്ടിഷ് ഗേലിക്.''' സ്കോട്ട്ലന്‍ഡില്‍ പടിഞ്ഞാറും വടക്കുമുള്ള മലമ്പ്രദേശങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു. വ്യക്തമായ നോഴ്സ് (Norse) സ്വാധീനതയാണ് ഇതിനെ ഐറിഷ് ഭാഷയില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്. സാഹിത്യഭാഷയില്‍ പോലും നിഷ്കൃഷ്ടമായ മാനകീകരണം (standardisation) നടന്നിട്ടില്ല. അതിനാല്‍ ഗേലിക്കില്‍ പലപ്പോഴും രൂപഭേദങ്ങള്‍ കാണാം. പുരാതന ഗേലിക് ലിപിയിലാണ് ഇതെഴുതുക. ഈ ലിപിക്കു പരിഷ്കരിക്കാത്ത ആധുനിക ഐറിഷിനോടു സാമ്യമുണ്ട്. | '''സ്കോട്ടിഷ് ഗേലിക്.''' സ്കോട്ട്ലന്‍ഡില്‍ പടിഞ്ഞാറും വടക്കുമുള്ള മലമ്പ്രദേശങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു. വ്യക്തമായ നോഴ്സ് (Norse) സ്വാധീനതയാണ് ഇതിനെ ഐറിഷ് ഭാഷയില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്. സാഹിത്യഭാഷയില്‍ പോലും നിഷ്കൃഷ്ടമായ മാനകീകരണം (standardisation) നടന്നിട്ടില്ല. അതിനാല്‍ ഗേലിക്കില്‍ പലപ്പോഴും രൂപഭേദങ്ങള്‍ കാണാം. പുരാതന ഗേലിക് ലിപിയിലാണ് ഇതെഴുതുക. ഈ ലിപിക്കു പരിഷ്കരിക്കാത്ത ആധുനിക ഐറിഷിനോടു സാമ്യമുണ്ട്. | ||
- | [[ചിത്രം: | + | [[ചിത്രം:Vol-8-130.png ]] |
'''മാന്‍ക്സ്.''' മാന്‍ ദ്വീപില്‍ (Isle of Man) ഉപയോഗിച്ചിരുന്ന ഈ ഭാഷ എഴുതാന്‍ ഒരു കാലത്തും ഗേലിക് ലിപി ഉപയോഗിച്ചിരുന്നില്ല. ഇംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള അക്ഷര വിന്യാസമാണ് ആദ്യം മുതല്‍ക്കേ നിലവിലുണ്ടായിരുന്നത്. ഇതു 1771-73-ലെ ബൈബിള്‍ വിവര്‍ത്തനത്തോടു കൂടി പൂര്‍ണത കൈവരിച്ചു. മാന്‍സ്ക് ഇന്നൊരു മൃതഭാഷയാണെങ്കിലും പല ഗേലിക് പ്രയോഗങ്ങളും മാന്‍ക്സ് വഴി ഇംഗ്ലീഷിന്റെ വാമൊഴിയിലേക്കു കടന്നുവന്നിട്ടുണ്ട്. മാന്‍ക്സ് എന്നും ഒരു ഭാഷാഭേദം മാത്രമായിരുന്നു; ഇതിന്റെ വാമൊഴിയില്‍ ഒരു കാലത്തും മാനകീകരണം നടന്നിട്ടില്ല. സവിശേഷതയാര്‍ന്ന ബല വ്യവസ്ഥ (stress system)യാണ് ഈ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. | '''മാന്‍ക്സ്.''' മാന്‍ ദ്വീപില്‍ (Isle of Man) ഉപയോഗിച്ചിരുന്ന ഈ ഭാഷ എഴുതാന്‍ ഒരു കാലത്തും ഗേലിക് ലിപി ഉപയോഗിച്ചിരുന്നില്ല. ഇംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള അക്ഷര വിന്യാസമാണ് ആദ്യം മുതല്‍ക്കേ നിലവിലുണ്ടായിരുന്നത്. ഇതു 1771-73-ലെ ബൈബിള്‍ വിവര്‍ത്തനത്തോടു കൂടി പൂര്‍ണത കൈവരിച്ചു. മാന്‍സ്ക് ഇന്നൊരു മൃതഭാഷയാണെങ്കിലും പല ഗേലിക് പ്രയോഗങ്ങളും മാന്‍ക്സ് വഴി ഇംഗ്ലീഷിന്റെ വാമൊഴിയിലേക്കു കടന്നുവന്നിട്ടുണ്ട്. മാന്‍ക്സ് എന്നും ഒരു ഭാഷാഭേദം മാത്രമായിരുന്നു; ഇതിന്റെ വാമൊഴിയില്‍ ഒരു കാലത്തും മാനകീകരണം നടന്നിട്ടില്ല. സവിശേഷതയാര്‍ന്ന ബല വ്യവസ്ഥ (stress system)യാണ് ഈ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. |
Current revision as of 14:33, 2 ഒക്ടോബര്‍ 2015
കെല്‍റ്റിക് ഭാഷകള്‍
Celtic Languages
ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെട്ട ഒരു ശാഖയിലെ ഭാഷകള്‍. മറ്റ് ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ കാണാത്ത, പരസ്പര ബന്ധമുള്ള പല ഭാഷാശാസ്ത്ര സവിശേഷതകളും ഇവയ്ക്കുണ്ട്. വര്‍ണവിജ്ഞാനപരമായ സവിശേഷതക (Phonological peculiarities)ളാണ് ഇവയെ പ്രധാനമായും മറ്റു ഭാഷകളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഇന്തോ-യൂറോപ്യനിലെ ഏ (e), ഓ (O) എന്നീ സ്വരങ്ങള്‍ കെല്‍റ്റിക് ഭാഷകളില്‍ ക്രമപ്രകാരം ഈ (i), ആ (a) എന്നാകുന്നു. ലാറ്റിനിലെ റേക്സ് (rex) 'രാജാവ്' കെല്‍റ്റിക് ഭാഷയായ ഗാളിഷില്‍ (Gaulish) റിക്സ് (rix) എന്നാണ്. പദാരംഭത്തിലും സ്വരങ്ങള്‍ക്കിടയ്ക്കുമുള്ള 'പ' (ജ) കെല്‍റ്റിക്. ഭാഷകളില്‍ കാണുന്നില്ല. ഉദാഹരണത്തിന്, ലാറ്റിനിലെ പേറ്റര്‍-(pater) പിതാവ് പുരാതന ഐറിഷില്‍ അഥിര്‍ (athir) ആകുന്നു.
കെല്‍റ്റിക് ഭാഷകളെ വന്‍കര (continent)യിലുള്ളവയെന്നും ബ്രിട്ടീഷ് ദ്വീപുകളിലുള്ളവയെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഗ്രീക്, ലാറ്റിന്‍ എന്നീ ഭാഷകളിലെ എഴുത്തുകാര്‍ രേഖപ്പെടുത്തിയ ആളുകളുടെ പേരുകളില്‍ നിന്നും വര്‍ഗ നാമങ്ങളില്‍ നിന്നും സ്ഥലനാമങ്ങളില്‍ നിന്നും വന്‍കരയിലെ കെല്‍റ്റിക് ഭാഷകളുടെ ഒരു രൂപരേഖ ലഭിക്കുന്നു. ഇവിടത്തെ കെല്‍റ്റിക് ഭാഷകള്‍ കിഴക്കന്‍ യൂറോപ്പില്‍ ലുപ്ത പ്രചാരമായതോടുകൂടിയാണു ബ്രിട്ടീഷ് ദ്വീപുകളിലെ കെല്‍റ്റിക് ഭാഷകളുടെ ചരിത്രമാരംഭിച്ചതെന്നു പറയാം.
ബ്രിട്ടീഷ് ദ്വീപുകളിലെ കെല്‍റ്റിക്കിന് ഗോയ് ഡെലിക് അഥവാ ഗേലിക് (Goidelic or Gaelic), ബ്രിട്ടീഷ് അഥവാ ബ്രിഥോണിക് (British or Brythonic) എന്നു രണ്ടു പ്രധാന ശാഖകളുണ്ട്. ഗേലിക്കിനെ വീണ്ടും ഐറിഷ് അഥവാ ഐറിഷ് ഗേലിക് (Irish or Irish Gaelic), സ്കോട്ടിക് ഗേലിക് (Scottish Gaelic), മാന്‍ക്സ് (Manx) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ബ്രിട്ടിഷ് ശാഖയ്ക്കാകട്ടെ വെല്‍ഷ് (Welsh), കോര്‍ണിഷ് (Cornish), ബ്രെട്ടണ്‍ (Breton) എന്നീ മൂന്നുപശാഖകളാണുള്ളത് (ചാര്‍ട്ട്). ഇവയ്ക്കെല്ലാം പുറമേ ബ്രിട്ടീഷ് ദ്വീപുകളില്‍ പിക്റ്റിഷ് (Pictish) എന്ന പേരില്‍ ഒരു പൂര്‍വ കെല്‍റ്റിക് ഭാഷ നിലവിലിരുന്നുവെന്നതിനു തെളിവുകളുണ്ട്. ഈ ഭാഷയില്‍ ലിഖിതങ്ങളെഴുതാന്‍ ഓഗം ലിപിയും (Ogam script) മറ്റാവശ്യങ്ങള്‍ക്കായി ലാറ്റിനുമാണ് ഉപയോഗിച്ചിരുന്നത്.
ഐറിഷ്. അയര്‍ലണ്ടിലെ ഭാഷയാണിത്. ക്രിസ്ത്യന്‍ സ്വാധീനതയ്ക്കു മുമ്പു നിലവിലുണ്ടായിരുന്ന ഒരു പ്രാദേശിക ലിപിയായ 'ഓഗ'ത്തിലുള്ള ലിഖിതങ്ങളാണ് ആദ്യത്തെ ഐറിഷ് രേഖകള്‍. ഇവയില്‍ ഏറ്റവും പഴയത് നാലാം ശതകത്തിലേതാണ്. ഐറിഷിനെ പുരാതന-ഐറിഷ്, മധ്യകാല-ഐറിഷ്, ആധുനിക-ഐറിഷ് എന്നിങ്ങനെ വിഭജിക്കാം.
എട്ടും ഒമ്പതും ശതകങ്ങളിലെ ഗ്രന്ഥങ്ങളിലാണു പുരാതന ഐറിഷ് രേഖപ്പെടുത്തിക്കാണുന്നത്. അയര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക രൂപത്തിലുള്ള ലാറ്റിന്‍ ലിപിയാണ് ഇവയില്‍ കാണുന്നത്. ഈ ഭാഷയുടെ വ്യാകരണ നിയമങ്ങള്‍ വളരെയേറെ സങ്കീര്‍ണമാണ്. ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ മൂന്നു വചനങ്ങളും പും, സ്ത്രീ, നപുംസകം എന്നിങ്ങനെ മൂന്നു ലിംഗങ്ങളും ഈ ഭാഷയ്ക്കുണ്ട്. ക്രിയാ വ്യവസ്ഥയും അതിസങ്കീര്‍ണമാണ്.
പത്താം ശതകത്തിലെ ഐറിഷ് ഭാഷയ്ക്കു മുന്‍കാലങ്ങളിലെ ഭാഷയില്‍ നിന്നു വളരെയേറെ വ്യത്യാസങ്ങളുണ്ട്. 1600 വരെയാണു മധ്യകാല ഐറിഷിന്റെ കാലഘട്ടം എന്നാണു കരുതിവരുന്നത്. പുരാതന ഐറിഷിനെ അപേക്ഷിച്ചു സങ്കീര്‍ണതകള്‍ കുറവായ ഈ ഭാഷയ്ക്ക് ആധുനിക ഐറിഷിനോടു സാമ്യം കാണാം.പുരാതന കാലങ്ങളിലുപയോഗിച്ചിരുന്ന ലിപിയില്‍ നിന്നുദ്ഭവിച്ച ഇന്നത്തെ ഐറിഷ് ലിപിക്കു വളരെക്കാലത്തെ പ്രചാരമുണ്ട്. റോമന്‍ ലിപിയിലും ഐറിഷ് ഭാഷ എഴുതാറുണ്ടെങ്കിലും മേല്പ്പറഞ്ഞ ഐറിഷ് അഥവാ ഗേലിക് അക്ഷരമാല ഇന്നും ഉപയോഗിച്ചുവരുന്നു. ഭാഷയുടെ സങ്കീര്‍ണത കാലക്രമേണ കുറഞ്ഞുവരുന്നതായിക്കാണാം.
സ്കോട്ടിഷ് ഗേലിക്. സ്കോട്ട്ലന്‍ഡില്‍ പടിഞ്ഞാറും വടക്കുമുള്ള മലമ്പ്രദേശങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നു. വ്യക്തമായ നോഴ്സ് (Norse) സ്വാധീനതയാണ് ഇതിനെ ഐറിഷ് ഭാഷയില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്. സാഹിത്യഭാഷയില്‍ പോലും നിഷ്കൃഷ്ടമായ മാനകീകരണം (standardisation) നടന്നിട്ടില്ല. അതിനാല്‍ ഗേലിക്കില്‍ പലപ്പോഴും രൂപഭേദങ്ങള്‍ കാണാം. പുരാതന ഗേലിക് ലിപിയിലാണ് ഇതെഴുതുക. ഈ ലിപിക്കു പരിഷ്കരിക്കാത്ത ആധുനിക ഐറിഷിനോടു സാമ്യമുണ്ട്.
മാന്‍ക്സ്. മാന്‍ ദ്വീപില്‍ (Isle of Man) ഉപയോഗിച്ചിരുന്ന ഈ ഭാഷ എഴുതാന്‍ ഒരു കാലത്തും ഗേലിക് ലിപി ഉപയോഗിച്ചിരുന്നില്ല. ഇംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള അക്ഷര വിന്യാസമാണ് ആദ്യം മുതല്‍ക്കേ നിലവിലുണ്ടായിരുന്നത്. ഇതു 1771-73-ലെ ബൈബിള്‍ വിവര്‍ത്തനത്തോടു കൂടി പൂര്‍ണത കൈവരിച്ചു. മാന്‍സ്ക് ഇന്നൊരു മൃതഭാഷയാണെങ്കിലും പല ഗേലിക് പ്രയോഗങ്ങളും മാന്‍ക്സ് വഴി ഇംഗ്ലീഷിന്റെ വാമൊഴിയിലേക്കു കടന്നുവന്നിട്ടുണ്ട്. മാന്‍ക്സ് എന്നും ഒരു ഭാഷാഭേദം മാത്രമായിരുന്നു; ഇതിന്റെ വാമൊഴിയില്‍ ഒരു കാലത്തും മാനകീകരണം നടന്നിട്ടില്ല. സവിശേഷതയാര്‍ന്ന ബല വ്യവസ്ഥ (stress system)യാണ് ഈ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
വെല്‍ഷ്. ബ്രിട്ടീഷ് ശാഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷ. വേല്‍സില്‍ (Wales) സംസാരിച്ചിരുന്ന ബ്രിട്ടീഷില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. പുരാതന വെല്‍ഷിനേപ്പറ്റിയുള്ള അറിവ് ഏതാനും ചില പദങ്ങളില്‍ നിന്നും ആളുകളുടെ പേരുകളില്‍ നിന്നുമാണ് ലഭിക്കുന്നത്. മധ്യകാല വെല്‍ഷാകട്ടെ, മധ്യകാല ഐറിഷിനെക്കാള്‍ ലളിതമാണ്. ഐറിഷ് ക്രിയകളില്‍ കാണുന്ന സങ്കീര്‍ണതകള്‍ ഇതിലെ ക്രിയകള്‍ക്കില്ല. എന്നാല്‍ വളരെയേറെ ഭാഷാഭേദങ്ങള്‍ വെല്‍ഷിനുണ്ട്.
കോര്‍ണിഷ്. വെല്‍ഷിനോടും അതിലേറെ ബ്രെട്ടനോടും ബന്ധമുള്ള ഈ ഭാഷ ബ്രിട്ടന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ കോണ്‍വാള്‍ എന്ന പ്രദേശത്തെ ജനങ്ങളാണ് സംസാരിച്ചിരുന്നത്. 18-ാം ശതകത്തിന്റെ അവസാനത്തില്‍ നാമാവശേഷമായ കോര്‍ണിഷിലെ ലിഖിതങ്ങള്‍ ക്രമരഹിതങ്ങളാണ്.
ബ്രെട്ടണ്‍. ഈ ഭാഷയുടെ പരിണാമ ഘട്ടങ്ങളെ പുരാതന ബ്രെട്ടണ്‍ (9-ാം ശ. മുതല്‍ 11-ാം ശ. വരെ), മധ്യകാല ബ്രെട്ടണ്‍ (16-ാം ശ. വരെ), ആധുനിക ബ്രെട്ടണ്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇവയില്‍ ആദ്യത്തേതിനെപ്പറ്റിയുള്ള അറിവു വ്യക്തി നാമങ്ങളില്‍ നിന്നും മറ്റു ചില വാക്കുകളില്‍ നിന്നുമാണു ലഭിക്കുന്നത്. ആധുനിക ബ്രെട്ടണിന് ലിയോണ്‍ (Leon), കോര്‍ണോണേയ്ല്‍സ് (Cornonailles), ട്രെഗ്യൂണര്‍ (Treguner), വാന്‍സ് (Vannes) എന്നീ നാലു പ്രധാന ഭാഷാഭേദങ്ങളാണുള്ളത്.
സാഹിത്യം. കെല്‍റ്റിക് ഭാഷാ-സാഹിത്യം സമൃദ്ധമല്ല. ഭാഷാ ഗവേഷകന്മാര്‍ ഈ സാഹിത്യ സൃഷ്ടികളുടെ സവിശേഷതകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ഭാഷയിലെ ഇതിഹാസങ്ങളെല്ലാം ഗദ്യ നിബദ്ധങ്ങളാണ്. സംഭാഷണങ്ങള്‍ വിരളങ്ങളത്രേ. നാടക സാഹിത്യം കെല്‍റ്റിക്കില്‍ ഉണ്ടായിരുന്നില്ല. കാവ്യ ശാഖയും വസിതമായിരുന്നില്ല. മനുഷ്യ ശക്തിക്കതീതവും മാന്ത്രികവും അയഥാര്‍ഥവുമായ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍ വര്‍ണനാ പ്രധാനങ്ങളായിരുന്നില്ല. മൃത ബന്ധുക്കള്‍, നഷ്ട യൗവനം, അജ്ഞാത ലോകത്തിലെ സാങ്കല്പിക മേന്മകള്‍ മുതലായവയാണു വികാര പ്രധാനങ്ങളായ ഇവയിലെ പ്രതിപാദ്യം. മിസ്റ്റിസിസ പ്രിയന്മാരായിരുന്നു കെല്‍റ്റിക് കവികള്‍. 1893-നോടടുത്ത് അയര്‍ലണ്ടില്‍ സ്ഥാപിതമായ ഗേലിക് ലീഗിന് ഈ ഭാഷകളുടെ സാഹിത്യപരമായ നവോത്ഥാനത്തിനു വഴിതെളിക്കാന്‍ കഴിഞ്ഞില്ല. ഐറിഷ് ഫ്രീസ്റ്റേറ്റിലെ പ്രധാനമന്ത്രിയായിരുന്ന ഡിവാലറ (1932-48) ഗേലിക്കിനെ അവിടത്തെ ദേശീയ ഭാഷയാക്കാന്‍ ശ്രമിച്ചു. പല പാഠപുസ്തകങ്ങളും വിരചിതങ്ങളായി; അനേകം വിദേശ ഭാഷാഗ്രന്ഥങ്ങള്‍ വിവര്‍ത്തിതങ്ങളുമായി. എന്നാല്‍ സാഹിത്യത്തില്‍ ഈ നവോത്ഥാനത്തെ ശാശ്വതമായി നിലനിര്‍ത്താന്‍ ഡിവാലറയ്ക്കു കഴിഞ്ഞില്ല. ഗേലിക് ഭാഷ അറിയാവുന്നവര്‍ പോലും ഇംഗ്ലീഷിലാണ് സാഹിത്യസൃഷ്ടി നടത്തിയത്. ഗേലിക് ഭാഷാ പ്രചാരത്തിനുള്ള സര്‍ക്കാര്‍ യത്നങ്ങളെ പരിഹസിച്ചുകൊണ്ട് എഴുതിയ പാവത്തിന്റെ വായ് എന്ന മൈത്സ്നാഗ് കോപാലിന്റെ ഗ്രന്ഥം (1940) പ്രസിദ്ധമാണ്.
(ഉഷാ നമ്പൂതിരിപ്പാട്; സ.പ.)