This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ഫീല്‍ഡ്, ജയിംസ് അബ്രാം (1831 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഗാര്‍ഫീല്‍ഡ്, ജയിംസ് അബ്രാം (1831 - 81) == ==Garfield, James Abram== യു.എസ്സിലെ ഇരുപ...)
(Garfield, James Abram)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
==Garfield, James Abram==
==Garfield, James Abram==
 +
 +
[[ചിത്രം:Garfield, James A.png|100px|right|thumb|ജയിംസ് അബ്രാം ഗാര്‍ഫീല്‍ഡ്]]
യു.എസ്സിലെ ഇരുപതാമത്തെ പ്രസിഡന്റ്, അബ്രാമിന്റെയും എലീസാ ബല്ലൂ ഗാര്‍ഫീല്‍ഡിന്റെയും പുത്രനായി 1831 ന. 19-ന് ഒഹായോവിലെ ഓറഞ്ചില്‍ ഗാര്‍ഫീല്‍ഡ് ജനിച്ചു. പിതാവിന്റെ നിര്യാണത്തെ(1833)ത്തുടര്‍ന്ന് ഗാര്‍ഫീല്‍ഡ് കുടുംബം കടുത്ത ദാരിദ്യ്രം അനുഭവിക്കേണ്ടിവന്നു. 18-ാം വയസ്സിലാണ് കാര്യമായ വിദ്യാഭ്യാസം തുടങ്ങിയത്. മാസച്ചുസെറ്റ്സിലെ വില്യംസ് കോളജില്‍നിന്നു 1856-ല്‍ ബിരുദം സമ്പാദിച്ചു. കുറച്ചുകാലം അധ്യാപകനായും അഭിഭാഷകനായും ജോലിനോക്കി.  1859-ല്‍ ഇദ്ദേഹം ഒഹായോ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എബ്രഹാം ലിങ്കണെ (1809-65) പിന്തുണച്ചിരുന്ന ഇദ്ദേഹം അമേരിക്കന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് യൂണിയന്‍ വാളന്റിയര്‍ സേന രൂപവത്കരിച്ചു. 1863-ല്‍ ഗാര്‍ഫീല്‍ഡ് മേജര്‍ ജനറല്‍ ആയി. ലിങ്കന്റെ നിര്‍ദേശാനുസരണം സൈനിക സേവനത്തില്‍നിന്നും വിരമിച്ച ഗാര്‍ഫീല്‍ഡ് യു.എസ്. പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1863 മുതല്‍ 80 വരെ സഭയില്‍ സേവനമനുഷ്ഠിച്ച ഗാര്‍ഫീല്‍ഡ് വിവിധ കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം 1876-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഭാനേതാവായി. 1880 ജനു. 13-ന് ഇദ്ദേഹം യു.എസ്. സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1880 ജൂണില്‍ ഗാര്‍ഫീല്‍ഡിനെ യു.എസ് പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട (1881) ഗാര്‍ഫീല്‍ഡിന് 1881 ജൂല. 2-ന് മാസച്ചുസെറ്റ്സില്‍ വച്ച് വെടിയേറ്റു. ചികിത്സയിലായിരുന്ന ഗാര്‍ഫീല്‍ഡ് 1881 സെപ്. 19-ന് ന്യൂജഴ്സിയിലെ എല്‍ബറോണില്‍ മരണമടഞ്ഞു.

Current revision as of 17:09, 23 നവംബര്‍ 2015

ഗാര്‍ഫീല്‍ഡ്, ജയിംസ് അബ്രാം (1831 - 81)

Garfield, James Abram

ജയിംസ് അബ്രാം ഗാര്‍ഫീല്‍ഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍