This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാരിബാള്‍ഡി, ജെസപ്പ് (1807 - 82)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: == ഗാരിബാള്‍ഡി, ജെസപ്പ് (1807 - 82) == ==Garibaldi, Guiseppe== ഇറ്റലിയുടെ ഏകീകരണത്തി...) |
(→Garibaldi, Guiseppe) |
||
വരി 4: | വരി 4: | ||
ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദേശീയ നേതാവ്. 1807 ജൂല. 4-ന് 'നിസി'ല്‍ (Nice) ജനിച്ചു. നാവിക ജോലിക്കാരനായിരുന്ന ഗാരിബാള്‍ഡി 1833-നുശേഷം പുരോഗമന ദേശീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി മസീനി രൂപവത്കരിച്ച 'യംഗ് ഇറ്റലി'യില്‍ ഗാരിബാള്‍ഡി അംഗമായി. | ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദേശീയ നേതാവ്. 1807 ജൂല. 4-ന് 'നിസി'ല്‍ (Nice) ജനിച്ചു. നാവിക ജോലിക്കാരനായിരുന്ന ഗാരിബാള്‍ഡി 1833-നുശേഷം പുരോഗമന ദേശീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി മസീനി രൂപവത്കരിച്ച 'യംഗ് ഇറ്റലി'യില്‍ ഗാരിബാള്‍ഡി അംഗമായി. | ||
+ | |||
+ | [[ചിത്രം:Giuseppe Garibaldi 1861.png|200px|right|thumb|ജെസപ്പ് ഗാരിബാള്‍ഡി]] | ||
പീഡ്മണ്ട് നാവികസേനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഗാരിബാള്‍ഡി ദേശീയ വിപ്ളവത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 1834-ല്‍ ഇദ്ദേഹത്തിനു രാജ്യം വിടേണ്ടിവന്നു. തെക്കേ അമേരിക്കയില്‍ ചിലവഴിച്ച ഇക്കാലത്ത് (1834-48) ഗറില്ല സമരനേതാവ് എന്ന നിലയില്‍ ഇദ്ദേഹംബ്രസീലില്‍നിന്നും റയോഗ്രാന്ഡെ ദൊ സു സ്വതന്ത്രമാക്കുവാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. 1842-ല്‍ ഉറുഗ്വേക്കുവേണ്ടി അര്‍ജന്റീനയ്ക്കെതിരായി ഒരു ഇറ്റാലിയന്‍ സേനാ വ്യൂഹത്തെ നയിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1848-ല്‍ ഇറ്റലിയില്‍ മടങ്ങിയെത്തി വിദേശശക്തികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. 1848-49-ല്‍ ആസ്റ്റ്രിയയ്ക്കും ഫ്രാന്‍സിനുമെതിരെ യുദ്ധം ചെയ്തു. 1850-ല്‍ നാടുകടത്തപ്പെട്ട ഗാരിബാള്‍ഡി 1854-ല്‍ മടങ്ങിയെത്തി സന്നദ്ധഭടന്മാരുടേതായ ഒരു സ്വകാര്യ സൈന്യം (ചെങ്കുപ്പായക്കാര്‍) രൂപവത്കരിച്ചു. 1859-ല്‍ പീഡ്മണ്ട് ഗവണ്‍മെന്റിനുവേണ്ടി ആസ്റ്റ്രിയക്കെതിരായി യുദ്ധം ചെയ്തു. 1860-ല്‍ സിസിലിയും നേപ്പിള്‍സും പിടിച്ചടക്കി. ഇറ്റലിയുടെ ഏകീകരണത്തിനു വഴിതെളിച്ചത് ഗാരിബാള്‍ഡിയുടെ ഈ വിജയമായിരുന്നു. ഏതാനുംമാസം ഇറ്റലിയുടെ പകുതിയോളം വരുന്ന പ്രദേശത്തിന്റെ ഏകാധിപതിയായി ഗാരിബാള്‍ഡി ഭരിച്ചു. എന്നാല്‍ 1861-ല്‍ ഇദ്ദേഹം സ്വമേധയാ ഈ പ്രദേശങ്ങള്‍ വിക്ടര്‍ ഇമ്മാനുവല്‍ II രാജാവിനു വിട്ടുകൊടുത്തു. 1862-ല്‍ ആസ്റ്റ്രിയന്‍ ട്രെന്റിനോ ആക്രമിച്ചു. അതിനുശേഷം റോമിനെതിരെ യുദ്ധത്തിനു പുറപ്പെട്ടുവെങ്കിലും വിജയിച്ചില്ല. 1866-ല്‍ ആസ്റ്റ്രിയയുടെ പക്കല്‍നിന്നും വെനീഷ്യ പിടിച്ചെടുത്തു. റോമിനെതിരെ വീണ്ടും യുദ്ധത്തില്‍ പരാജയപ്പെട്ടു (1867). 1870-ല്‍ പ്രഷ്യക്കെതിരായി ഫ്രാന്‍സിനുവേണ്ടി ഒരു സന്നദ്ധഭടനായി ഗാരിബാള്‍ഡി യുദ്ധം ചെയ്തു. തുടര്‍ന്ന് ഫ്രഞ്ച് നാഷണല്‍ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരിക്കല്‍പ്പോലും ഇദ്ദേഹം അസംബ്ലിയില്‍ ഹാജരായിരുന്നിട്ടില്ല. 1874-ല്‍ ഗാരിബാള്‍ഡിയെ ഇറ്റാലിയന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തു. 1876-ല്‍ പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഗാരിബാള്‍ഡി 1882 ജൂലായ് 2-ന് കപ്രേറയില്‍ അന്തരിച്ചു. | പീഡ്മണ്ട് നാവികസേനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഗാരിബാള്‍ഡി ദേശീയ വിപ്ളവത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 1834-ല്‍ ഇദ്ദേഹത്തിനു രാജ്യം വിടേണ്ടിവന്നു. തെക്കേ അമേരിക്കയില്‍ ചിലവഴിച്ച ഇക്കാലത്ത് (1834-48) ഗറില്ല സമരനേതാവ് എന്ന നിലയില്‍ ഇദ്ദേഹംബ്രസീലില്‍നിന്നും റയോഗ്രാന്ഡെ ദൊ സു സ്വതന്ത്രമാക്കുവാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. 1842-ല്‍ ഉറുഗ്വേക്കുവേണ്ടി അര്‍ജന്റീനയ്ക്കെതിരായി ഒരു ഇറ്റാലിയന്‍ സേനാ വ്യൂഹത്തെ നയിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1848-ല്‍ ഇറ്റലിയില്‍ മടങ്ങിയെത്തി വിദേശശക്തികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. 1848-49-ല്‍ ആസ്റ്റ്രിയയ്ക്കും ഫ്രാന്‍സിനുമെതിരെ യുദ്ധം ചെയ്തു. 1850-ല്‍ നാടുകടത്തപ്പെട്ട ഗാരിബാള്‍ഡി 1854-ല്‍ മടങ്ങിയെത്തി സന്നദ്ധഭടന്മാരുടേതായ ഒരു സ്വകാര്യ സൈന്യം (ചെങ്കുപ്പായക്കാര്‍) രൂപവത്കരിച്ചു. 1859-ല്‍ പീഡ്മണ്ട് ഗവണ്‍മെന്റിനുവേണ്ടി ആസ്റ്റ്രിയക്കെതിരായി യുദ്ധം ചെയ്തു. 1860-ല്‍ സിസിലിയും നേപ്പിള്‍സും പിടിച്ചടക്കി. ഇറ്റലിയുടെ ഏകീകരണത്തിനു വഴിതെളിച്ചത് ഗാരിബാള്‍ഡിയുടെ ഈ വിജയമായിരുന്നു. ഏതാനുംമാസം ഇറ്റലിയുടെ പകുതിയോളം വരുന്ന പ്രദേശത്തിന്റെ ഏകാധിപതിയായി ഗാരിബാള്‍ഡി ഭരിച്ചു. എന്നാല്‍ 1861-ല്‍ ഇദ്ദേഹം സ്വമേധയാ ഈ പ്രദേശങ്ങള്‍ വിക്ടര്‍ ഇമ്മാനുവല്‍ II രാജാവിനു വിട്ടുകൊടുത്തു. 1862-ല്‍ ആസ്റ്റ്രിയന്‍ ട്രെന്റിനോ ആക്രമിച്ചു. അതിനുശേഷം റോമിനെതിരെ യുദ്ധത്തിനു പുറപ്പെട്ടുവെങ്കിലും വിജയിച്ചില്ല. 1866-ല്‍ ആസ്റ്റ്രിയയുടെ പക്കല്‍നിന്നും വെനീഷ്യ പിടിച്ചെടുത്തു. റോമിനെതിരെ വീണ്ടും യുദ്ധത്തില്‍ പരാജയപ്പെട്ടു (1867). 1870-ല്‍ പ്രഷ്യക്കെതിരായി ഫ്രാന്‍സിനുവേണ്ടി ഒരു സന്നദ്ധഭടനായി ഗാരിബാള്‍ഡി യുദ്ധം ചെയ്തു. തുടര്‍ന്ന് ഫ്രഞ്ച് നാഷണല്‍ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരിക്കല്‍പ്പോലും ഇദ്ദേഹം അസംബ്ലിയില്‍ ഹാജരായിരുന്നിട്ടില്ല. 1874-ല്‍ ഗാരിബാള്‍ഡിയെ ഇറ്റാലിയന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തു. 1876-ല്‍ പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഗാരിബാള്‍ഡി 1882 ജൂലായ് 2-ന് കപ്രേറയില്‍ അന്തരിച്ചു. |
Current revision as of 16:20, 22 നവംബര്‍ 2015
ഗാരിബാള്‍ഡി, ജെസപ്പ് (1807 - 82)
Garibaldi, Guiseppe
ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദേശീയ നേതാവ്. 1807 ജൂല. 4-ന് 'നിസി'ല്‍ (Nice) ജനിച്ചു. നാവിക ജോലിക്കാരനായിരുന്ന ഗാരിബാള്‍ഡി 1833-നുശേഷം പുരോഗമന ദേശീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി മസീനി രൂപവത്കരിച്ച 'യംഗ് ഇറ്റലി'യില്‍ ഗാരിബാള്‍ഡി അംഗമായി.
പീഡ്മണ്ട് നാവികസേനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഗാരിബാള്‍ഡി ദേശീയ വിപ്ളവത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് 1834-ല്‍ ഇദ്ദേഹത്തിനു രാജ്യം വിടേണ്ടിവന്നു. തെക്കേ അമേരിക്കയില്‍ ചിലവഴിച്ച ഇക്കാലത്ത് (1834-48) ഗറില്ല സമരനേതാവ് എന്ന നിലയില്‍ ഇദ്ദേഹംബ്രസീലില്‍നിന്നും റയോഗ്രാന്ഡെ ദൊ സു സ്വതന്ത്രമാക്കുവാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. 1842-ല്‍ ഉറുഗ്വേക്കുവേണ്ടി അര്‍ജന്റീനയ്ക്കെതിരായി ഒരു ഇറ്റാലിയന്‍ സേനാ വ്യൂഹത്തെ നയിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു. 1848-ല്‍ ഇറ്റലിയില്‍ മടങ്ങിയെത്തി വിദേശശക്തികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. 1848-49-ല്‍ ആസ്റ്റ്രിയയ്ക്കും ഫ്രാന്‍സിനുമെതിരെ യുദ്ധം ചെയ്തു. 1850-ല്‍ നാടുകടത്തപ്പെട്ട ഗാരിബാള്‍ഡി 1854-ല്‍ മടങ്ങിയെത്തി സന്നദ്ധഭടന്മാരുടേതായ ഒരു സ്വകാര്യ സൈന്യം (ചെങ്കുപ്പായക്കാര്‍) രൂപവത്കരിച്ചു. 1859-ല്‍ പീഡ്മണ്ട് ഗവണ്‍മെന്റിനുവേണ്ടി ആസ്റ്റ്രിയക്കെതിരായി യുദ്ധം ചെയ്തു. 1860-ല്‍ സിസിലിയും നേപ്പിള്‍സും പിടിച്ചടക്കി. ഇറ്റലിയുടെ ഏകീകരണത്തിനു വഴിതെളിച്ചത് ഗാരിബാള്‍ഡിയുടെ ഈ വിജയമായിരുന്നു. ഏതാനുംമാസം ഇറ്റലിയുടെ പകുതിയോളം വരുന്ന പ്രദേശത്തിന്റെ ഏകാധിപതിയായി ഗാരിബാള്‍ഡി ഭരിച്ചു. എന്നാല്‍ 1861-ല്‍ ഇദ്ദേഹം സ്വമേധയാ ഈ പ്രദേശങ്ങള്‍ വിക്ടര്‍ ഇമ്മാനുവല്‍ II രാജാവിനു വിട്ടുകൊടുത്തു. 1862-ല്‍ ആസ്റ്റ്രിയന്‍ ട്രെന്റിനോ ആക്രമിച്ചു. അതിനുശേഷം റോമിനെതിരെ യുദ്ധത്തിനു പുറപ്പെട്ടുവെങ്കിലും വിജയിച്ചില്ല. 1866-ല്‍ ആസ്റ്റ്രിയയുടെ പക്കല്‍നിന്നും വെനീഷ്യ പിടിച്ചെടുത്തു. റോമിനെതിരെ വീണ്ടും യുദ്ധത്തില്‍ പരാജയപ്പെട്ടു (1867). 1870-ല്‍ പ്രഷ്യക്കെതിരായി ഫ്രാന്‍സിനുവേണ്ടി ഒരു സന്നദ്ധഭടനായി ഗാരിബാള്‍ഡി യുദ്ധം ചെയ്തു. തുടര്‍ന്ന് ഫ്രഞ്ച് നാഷണല്‍ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരിക്കല്‍പ്പോലും ഇദ്ദേഹം അസംബ്ലിയില്‍ ഹാജരായിരുന്നിട്ടില്ല. 1874-ല്‍ ഗാരിബാള്‍ഡിയെ ഇറ്റാലിയന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തു. 1876-ല്‍ പൊതുജീവിതത്തില്‍നിന്നു വിരമിച്ച ഗാരിബാള്‍ഡി 1882 ജൂലായ് 2-ന് കപ്രേറയില്‍ അന്തരിച്ചു.