This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രിസോളുകള്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ക്രിസോളുകള്== കോള്‍ട്ടാര്‍, പെട്രോളിയം എന്നിവയിലേതെങ്കിലു...) |
(→ക്രിസോളുകള്) |
||
വരി 2: | വരി 2: | ||
കോള്‍ട്ടാര്‍, പെട്രോളിയം എന്നിവയിലേതെങ്കിലും വസ്തുവില്‍ നിന്നു നിര്‍മിക്കുന്ന ഐസോമറുകളുടെ ഒരു മിശ്രിതം. ഫോര്‍മുല: CH<sub>3</sub> C<sub>6</sub> H<sub>4</sub> OH.. മൂന്നുതരം മീഥൈല്‍ ഫീനോളുകളില് ഒരിനത്തെയും മൂന്നിന്റെയും മിശ്രിതത്തെയും ക്രിസോള്‍ എന്നു വിളിക്കാറുണ്ട്. ഘടനാപരമായി ഹൈഡ്രോക്സി മീഥൈല്‍ ബെന്‍സീനാണ് ക്രിസോള്‍. | കോള്‍ട്ടാര്‍, പെട്രോളിയം എന്നിവയിലേതെങ്കിലും വസ്തുവില്‍ നിന്നു നിര്‍മിക്കുന്ന ഐസോമറുകളുടെ ഒരു മിശ്രിതം. ഫോര്‍മുല: CH<sub>3</sub> C<sub>6</sub> H<sub>4</sub> OH.. മൂന്നുതരം മീഥൈല്‍ ഫീനോളുകളില് ഒരിനത്തെയും മൂന്നിന്റെയും മിശ്രിതത്തെയും ക്രിസോള്‍ എന്നു വിളിക്കാറുണ്ട്. ഘടനാപരമായി ഹൈഡ്രോക്സി മീഥൈല്‍ ബെന്‍സീനാണ് ക്രിസോള്‍. | ||
+ | |||
+ | [[ചിത്രം:Page400scree01.png]] | ||
- | ശുദ്ധമായ ഓര്ഥോക്രിസോളും പാരാക്രിസോളും സാധാരണ താപനിലയില്‍ നിറമില്ലാത്ത ഖരവസ്തുക്കളാണ്. എന്നാല്‍ മെറ്റാക്രിസോള് ദ്രവമാണ്. മൂന്നിന്റെയും മിശ്രിതവും ദ്രവരൂപമാണ്. മഞ്ഞനിറവും പാടലവര്‍ണവും ദ്രവങ്ങള്‍ക്കു കാണാറുണ്ട്. മണം ഫീനോളിന്റേതുപോലെയാണ്. ആപേഷികസാന്ദ്രത 1.030-1.047. ഉരുകല്‍ നില 11-35 | + | ശുദ്ധമായ ഓര്ഥോക്രിസോളും പാരാക്രിസോളും സാധാരണ താപനിലയില്‍ നിറമില്ലാത്ത ഖരവസ്തുക്കളാണ്. എന്നാല്‍ മെറ്റാക്രിസോള് ദ്രവമാണ്. മൂന്നിന്റെയും മിശ്രിതവും ദ്രവരൂപമാണ്. മഞ്ഞനിറവും പാടലവര്‍ണവും ദ്രവങ്ങള്‍ക്കു കാണാറുണ്ട്. മണം ഫീനോളിന്റേതുപോലെയാണ്. ആപേഷികസാന്ദ്രത 1.030-1.047. ഉരുകല്‍ നില 11-35°C, തിളനില 191-203°C. ക്രിസോളുകള് ജലത്തില്‍ സാമാന്യേന ലയിക്കും. ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ നന്നായി ലയിക്കും. ഇവയ്ക്കു ഫീനോളിനെക്കാള് അമ്ലത കുറവാണ്. എന്നാല്‍ രണ്ടും വിഷാലുവാണ്. |
ഫീനോളുകളെപ്പോലെ ക്രിസോളുകളെയും ഈഥറുകളായോ എസ്റ്ററുകളായോ മാറ്റാം. ഹൈഡ്രോക്സില്‍ ഗ്രൂപ്പിലെ ഹൈഡ്രജനെ ആല്‍ക്കൈല്‍ ഗ്രൂപ്പുകൊണ്ടോ അസൈല്‍ ഗ്രൂപ്പുകൊണ്ടോ യഥാക്രമം പ്രതിസ്ഥാപിച്ചാല്‍ മതിയാകും. ക്രിസോള്‍ യുഗ്മകങ്ങള്‍ ഓക്സീകരണവിധേയമാണ്. ഇതിനാലാണ് പഴകുന്തോറും ക്രിസോള്‍ ദ്രവങ്ങള്‍ക്ക് കറുപ്പുനിറം വ്യാപിക്കുന്നത്. | ഫീനോളുകളെപ്പോലെ ക്രിസോളുകളെയും ഈഥറുകളായോ എസ്റ്ററുകളായോ മാറ്റാം. ഹൈഡ്രോക്സില്‍ ഗ്രൂപ്പിലെ ഹൈഡ്രജനെ ആല്‍ക്കൈല്‍ ഗ്രൂപ്പുകൊണ്ടോ അസൈല്‍ ഗ്രൂപ്പുകൊണ്ടോ യഥാക്രമം പ്രതിസ്ഥാപിച്ചാല്‍ മതിയാകും. ക്രിസോള്‍ യുഗ്മകങ്ങള്‍ ഓക്സീകരണവിധേയമാണ്. ഇതിനാലാണ് പഴകുന്തോറും ക്രിസോള്‍ ദ്രവങ്ങള്‍ക്ക് കറുപ്പുനിറം വ്യാപിക്കുന്നത്. |
Current revision as of 17:42, 16 സെപ്റ്റംബര്‍ 2015
ക്രിസോളുകള്
കോള്‍ട്ടാര്‍, പെട്രോളിയം എന്നിവയിലേതെങ്കിലും വസ്തുവില്‍ നിന്നു നിര്‍മിക്കുന്ന ഐസോമറുകളുടെ ഒരു മിശ്രിതം. ഫോര്‍മുല: CH3 C6 H4 OH.. മൂന്നുതരം മീഥൈല്‍ ഫീനോളുകളില് ഒരിനത്തെയും മൂന്നിന്റെയും മിശ്രിതത്തെയും ക്രിസോള്‍ എന്നു വിളിക്കാറുണ്ട്. ഘടനാപരമായി ഹൈഡ്രോക്സി മീഥൈല്‍ ബെന്‍സീനാണ് ക്രിസോള്‍.
ശുദ്ധമായ ഓര്ഥോക്രിസോളും പാരാക്രിസോളും സാധാരണ താപനിലയില്‍ നിറമില്ലാത്ത ഖരവസ്തുക്കളാണ്. എന്നാല്‍ മെറ്റാക്രിസോള് ദ്രവമാണ്. മൂന്നിന്റെയും മിശ്രിതവും ദ്രവരൂപമാണ്. മഞ്ഞനിറവും പാടലവര്‍ണവും ദ്രവങ്ങള്‍ക്കു കാണാറുണ്ട്. മണം ഫീനോളിന്റേതുപോലെയാണ്. ആപേഷികസാന്ദ്രത 1.030-1.047. ഉരുകല്‍ നില 11-35°C, തിളനില 191-203°C. ക്രിസോളുകള് ജലത്തില്‍ സാമാന്യേന ലയിക്കും. ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ നന്നായി ലയിക്കും. ഇവയ്ക്കു ഫീനോളിനെക്കാള് അമ്ലത കുറവാണ്. എന്നാല്‍ രണ്ടും വിഷാലുവാണ്.
ഫീനോളുകളെപ്പോലെ ക്രിസോളുകളെയും ഈഥറുകളായോ എസ്റ്ററുകളായോ മാറ്റാം. ഹൈഡ്രോക്സില്‍ ഗ്രൂപ്പിലെ ഹൈഡ്രജനെ ആല്‍ക്കൈല്‍ ഗ്രൂപ്പുകൊണ്ടോ അസൈല്‍ ഗ്രൂപ്പുകൊണ്ടോ യഥാക്രമം പ്രതിസ്ഥാപിച്ചാല്‍ മതിയാകും. ക്രിസോള്‍ യുഗ്മകങ്ങള്‍ ഓക്സീകരണവിധേയമാണ്. ഇതിനാലാണ് പഴകുന്തോറും ക്രിസോള്‍ ദ്രവങ്ങള്‍ക്ക് കറുപ്പുനിറം വ്യാപിക്കുന്നത്.
ക്രിസലിക് അമ്ലങ്ങള്‍ എന്ന നിലയിലാണ് വ്യാവസായികമായി ക്രിസോളുകള് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ സൈലിനോളുകളും മറ്റു ഫീനോളിക വസ്തുക്കളും കൂടി അടങ്ങിയിരിക്കും. കല്ക്കരിച്ചൂളകളില് നിന്നു കിട്ടുന്ന ടാര്‍ അമ്ലവും കാസ്റ്റിക് വാഷ് എക്സ്ട്രാക്റ്റുകളും ആണു ക്രിസോളുകളുടെ സ്രോതസ്സ്. കൃത്രിമ ക്രിസോളുകള് നിര്‍മിക്കാനുള്ള പദ്ധതികളും വളരെ വികസിച്ചിട്ടുണ്ട്. ഫീനോളിന്റെ ആല്‍ക്കൈലേഷന്‍ വഴിയും ക്രിസോളുകള് നിര്‍മിക്കാം.
അണുനാശകവസ്തുവായി ക്രിസോള്‍ ലായനികള്‍ ഉപയോഗപ്പെടുത്തുന്നു. കൃത്രിമ റസിനുകള്‍, നിരോക്സീകാരകങ്ങള്‍, പ്ളാസ്തികികാരകങ്ങള്, ബാക്റ്റീരിയാനാശിനികള് എന്നിവയുടെ നിര്‍മാണത്തില്‍ ക്രിസോളുകള് വന്‍തോതില്‍ ഉപയോഗിക്കുന്നു. ക്രിസോളിന്റെ ഫോസ്ഫേറ്റ് എസ്റ്റര്‍ സ്നേഹകതൈലമായും ഉപയോഗിക്കുന്നുണ്ട്.
(എന്‍. മുരുകന്)