This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കലേശ്വര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അങ്കലേശ്വര്‍) |
|||
വരി 4: | വരി 4: | ||
1961-ല്‍ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി എണ്ണഖനനം ആരംഭിച്ചതോടെയാണ് അങ്കലേശ്വറിന്റെ പ്രാധാന്യം വര്‍ധിച്ചത്. ഇയോസീന്‍-ഒലിഗോസീന്‍ യുഗങ്ങളിലെ ശിലാശേഖരങ്ങളില്‍ ശ.ശ. 1,150 മീ. ആഴത്തിലായാണ് എണ്ണനിക്ഷേപങ്ങള്‍. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലി.-ന്റെ (O.N.G.C.) നിയന്ത്രണത്തിലാണ് ഖനനം നടക്കുന്നത്. എണ്ണഖനനം ആരംഭിക്കുന്നതിനു മുന്‍പ് അങ്കലേശ്വര്‍ വനവിഭവങ്ങളുടെ വിപണനകേന്ദ്രമായിരുന്നു. രാജപിപ്ലാ, ഹാന്‍സോത്, നാന്‍ദോദ് മുതലായ വനപ്രാന്തനഗരങ്ങളുമായി റോഡുമാര്‍ഗം ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. തടി, മുള, വിറക്, അരക്ക്, തേന്‍, തുകല്‍ തുടങ്ങിയവയും കറുപ്പ്, ഗഞ്ചാ എന്നിവയും അങ്കലേശ്വറില്‍നിന്നും റെയില്‍മാര്‍ഗം കയറ്റി അയയ്ക്കുന്നുണ്ട്. കരകൗശലവസ്തുക്കളും, സോപ്പും, കടലാസും കുടില്‍ വ്യവസായാടിസ്ഥാനത്തില്‍ ഇവിടെ നിര്‍മിക്കപ്പെടുന്നു. ഗുജറാത്ത് വ്യാവസായിക വികസന കോര്‍പ്പറേഷന്‍ (Gujarat Industrial Development Corporation-GIDC) എന്ന പേരില്‍ അങ്കലേശ്വറില്‍ ഒരു വ്യാവസായിക ടൗണ്‍ഷിപ്പ് സ്ഥാപിതമായിട്ടുണ്ട്. 100-ല്‍പ്പരം രാസവസ്തു നിര്‍മാണ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കീടനാശിനികള്‍, വിശിഷ്ട രാസവസ്തുക്കള്‍, പെയിന്റുകള്‍ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്. | 1961-ല്‍ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി എണ്ണഖനനം ആരംഭിച്ചതോടെയാണ് അങ്കലേശ്വറിന്റെ പ്രാധാന്യം വര്‍ധിച്ചത്. ഇയോസീന്‍-ഒലിഗോസീന്‍ യുഗങ്ങളിലെ ശിലാശേഖരങ്ങളില്‍ ശ.ശ. 1,150 മീ. ആഴത്തിലായാണ് എണ്ണനിക്ഷേപങ്ങള്‍. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലി.-ന്റെ (O.N.G.C.) നിയന്ത്രണത്തിലാണ് ഖനനം നടക്കുന്നത്. എണ്ണഖനനം ആരംഭിക്കുന്നതിനു മുന്‍പ് അങ്കലേശ്വര്‍ വനവിഭവങ്ങളുടെ വിപണനകേന്ദ്രമായിരുന്നു. രാജപിപ്ലാ, ഹാന്‍സോത്, നാന്‍ദോദ് മുതലായ വനപ്രാന്തനഗരങ്ങളുമായി റോഡുമാര്‍ഗം ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. തടി, മുള, വിറക്, അരക്ക്, തേന്‍, തുകല്‍ തുടങ്ങിയവയും കറുപ്പ്, ഗഞ്ചാ എന്നിവയും അങ്കലേശ്വറില്‍നിന്നും റെയില്‍മാര്‍ഗം കയറ്റി അയയ്ക്കുന്നുണ്ട്. കരകൗശലവസ്തുക്കളും, സോപ്പും, കടലാസും കുടില്‍ വ്യവസായാടിസ്ഥാനത്തില്‍ ഇവിടെ നിര്‍മിക്കപ്പെടുന്നു. ഗുജറാത്ത് വ്യാവസായിക വികസന കോര്‍പ്പറേഷന്‍ (Gujarat Industrial Development Corporation-GIDC) എന്ന പേരില്‍ അങ്കലേശ്വറില്‍ ഒരു വ്യാവസായിക ടൗണ്‍ഷിപ്പ് സ്ഥാപിതമായിട്ടുണ്ട്. 100-ല്‍പ്പരം രാസവസ്തു നിര്‍മാണ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കീടനാശിനികള്‍, വിശിഷ്ട രാസവസ്തുക്കള്‍, പെയിന്റുകള്‍ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്. | ||
+ | [[Category:സ്ഥലം]] |
Current revision as of 04:25, 8 ഏപ്രില്‍ 2008
അങ്കലേശ്വര്‍
ഗുജറാത്തിലെ എണ്ണഖനികേന്ദ്രം. മുംബൈ-ഡല്‍ഹി റെയില്‍ പാതയില്‍ ഭരോചിന് (Broach) 10 കി.മീ. തെക്കായാണ് സ്ഥാനം. 21o35' വ; 72o55' കി. നര്‍മദാ നദിക്ക് കുറകെയുള്ള 125 വര്‍ഷത്തിലേറെ പഴക്കം ചെന്ന 'സുവര്‍ണപാലം' അങ്കലേശ്വറിനെ ഭരോചുമായി ബന്ധിപ്പിക്കുന്നു.
1961-ല്‍ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി എണ്ണഖനനം ആരംഭിച്ചതോടെയാണ് അങ്കലേശ്വറിന്റെ പ്രാധാന്യം വര്‍ധിച്ചത്. ഇയോസീന്‍-ഒലിഗോസീന്‍ യുഗങ്ങളിലെ ശിലാശേഖരങ്ങളില്‍ ശ.ശ. 1,150 മീ. ആഴത്തിലായാണ് എണ്ണനിക്ഷേപങ്ങള്‍. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലി.-ന്റെ (O.N.G.C.) നിയന്ത്രണത്തിലാണ് ഖനനം നടക്കുന്നത്. എണ്ണഖനനം ആരംഭിക്കുന്നതിനു മുന്‍പ് അങ്കലേശ്വര്‍ വനവിഭവങ്ങളുടെ വിപണനകേന്ദ്രമായിരുന്നു. രാജപിപ്ലാ, ഹാന്‍സോത്, നാന്‍ദോദ് മുതലായ വനപ്രാന്തനഗരങ്ങളുമായി റോഡുമാര്‍ഗം ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. തടി, മുള, വിറക്, അരക്ക്, തേന്‍, തുകല്‍ തുടങ്ങിയവയും കറുപ്പ്, ഗഞ്ചാ എന്നിവയും അങ്കലേശ്വറില്‍നിന്നും റെയില്‍മാര്‍ഗം കയറ്റി അയയ്ക്കുന്നുണ്ട്. കരകൗശലവസ്തുക്കളും, സോപ്പും, കടലാസും കുടില്‍ വ്യവസായാടിസ്ഥാനത്തില്‍ ഇവിടെ നിര്‍മിക്കപ്പെടുന്നു. ഗുജറാത്ത് വ്യാവസായിക വികസന കോര്‍പ്പറേഷന്‍ (Gujarat Industrial Development Corporation-GIDC) എന്ന പേരില്‍ അങ്കലേശ്വറില്‍ ഒരു വ്യാവസായിക ടൗണ്‍ഷിപ്പ് സ്ഥാപിതമായിട്ടുണ്ട്. 100-ല്‍പ്പരം രാസവസ്തു നിര്‍മാണ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കീടനാശിനികള്‍, വിശിഷ്ട രാസവസ്തുക്കള്‍, പെയിന്റുകള്‍ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്.