This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോണ്‍ബര്‍ഗ്, ആര്‍തര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Cornberg, Arthur (1918 - 2007)) |
(→Cornberg, Arthur (1918 - 2007)) |
||
വരി 4: | വരി 4: | ||
== Cornberg, Arthur (1918 - 2007) == | == Cornberg, Arthur (1918 - 2007) == | ||
- | [[ചിത്രം:Kornberg_arthur.png| | + | [[ചിത്രം:Kornberg_arthur.png|150px|right|thumb|ആര്‍തര്‍ കോണ്‍ബര്‍ഗ്]] |
നോബല്‍സമ്മാനിതനായ (1959) യു.എസ്. ജൈവരസതന്ത്രജ്ഞന്‍. 1918 മാ. 3-ന് ന്യൂയോര്‍ക്കിലെ ബ്രൂക്കലിനില്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സിറ്റികോളജില്‍നിന്ന് 1937-ല്‍ ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയ ഇദ്ദേഹം, 1941-ല്‍ റോച്ചെസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്രത്തില്‍ എം.ഡി. ബിരുദം കരസ്ഥമാക്കി. 1942-ല്‍ ബെത്തെസ്‌ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തില്‍ ചേര്‍ന്ന കോണ്‍ബര്‍ഗ് 1953 വരെ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിന് നേതൃത്വം നല്‌കി. ഫ്‌ളോവിന്‍ അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് (എഫ്.എ.ഡി.), ഡൈഫോസ്‌ഫോ പിരിഡിന്‍ ന്യൂക്ലിയോറ്റൈഡ് (ഡി.പി.എന്‍.) (പില്‌ക്കാലത്ത് നിക്കോട്ടിനാമൈഡ് അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് അഥവാ എന്‍.എ.ഡി. എന്ന് അറിയപ്പെട്ടു) എന്നീ പ്രധാനപ്പെട്ട രണ്ടു കോ-എന്‍സൈമുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്ന അഭിക്രിയകളെ വിശദമാക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. | നോബല്‍സമ്മാനിതനായ (1959) യു.എസ്. ജൈവരസതന്ത്രജ്ഞന്‍. 1918 മാ. 3-ന് ന്യൂയോര്‍ക്കിലെ ബ്രൂക്കലിനില്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സിറ്റികോളജില്‍നിന്ന് 1937-ല്‍ ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയ ഇദ്ദേഹം, 1941-ല്‍ റോച്ചെസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്രത്തില്‍ എം.ഡി. ബിരുദം കരസ്ഥമാക്കി. 1942-ല്‍ ബെത്തെസ്‌ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തില്‍ ചേര്‍ന്ന കോണ്‍ബര്‍ഗ് 1953 വരെ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിന് നേതൃത്വം നല്‌കി. ഫ്‌ളോവിന്‍ അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് (എഫ്.എ.ഡി.), ഡൈഫോസ്‌ഫോ പിരിഡിന്‍ ന്യൂക്ലിയോറ്റൈഡ് (ഡി.പി.എന്‍.) (പില്‌ക്കാലത്ത് നിക്കോട്ടിനാമൈഡ് അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് അഥവാ എന്‍.എ.ഡി. എന്ന് അറിയപ്പെട്ടു) എന്നീ പ്രധാനപ്പെട്ട രണ്ടു കോ-എന്‍സൈമുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്ന അഭിക്രിയകളെ വിശദമാക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. | ||
1953 മുതല്‍ 59 വരെ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസറായി സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം 1956-ല്‍ കോ-എന്‍സൈമുകളുടെ സംശ്ലേഷണത്തെക്കുറിച്ച് ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ന്യൂക്ലിയോസൈഡ് ട്രൈഫോസ്‌ഫേറ്റുകളില്‍നിന്നു പോളിന്യൂക്ലിയോറ്റൈഡുകള്‍ രൂപപ്പെടുത്തുന്നതിനു രാസത്വരകമായി വര്‍ത്തിക്കുന്ന ഒരു എന്‍സൈം കണ്ടെത്തിയത്. ഡി.എന്‍.എ. പോളിമെറേസ് എന്നാണ് ഈ എന്‍സൈമിന് ഇദ്ദേഹം നല്‌കിയ പേര്. ഈ എന്‍സൈം കണ്ടുപിടിച്ചതിനും വേര്‍തിരിച്ചതിനുമാണ് കോണ്‍ബര്‍ഗിന് വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍സമ്മാനം ലഭിച്ചത്. ആര്‍.എന്‍.എ.യുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തുന്ന എന്‍സൈം കണ്ടുപിടിച്ച സെവെറോ ഒക്കാവോയാണ് കോണ്‍ബര്‍ഗിനോടൊപ്പം നോബല്‍സമ്മാനം പങ്കിട്ടത്. 1959 മുതല്‍ ഇദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജൈവരസതന്ത്ര വിഭാഗത്തിന്റെ അധ്യക്ഷനായി സേവനമനുഷ്‌ഠിച്ചു. ഫോസ്‌ഫോലിപ്പിഡുകളുടെ സംശ്ലേഷണം, ക്രബ് സൈക്കിളിലെ അഭിക്രിയകള്‍ എന്നിവയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. അമേരിക്കയിലെ യെഷിവ സര്‍വകലാശാല 1962-ല്‍ ഇദ്ദേഹത്തെ എല്‍.എച്ച്.ഡി. ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. 1979-ല്‍ ശാസ്‌ത്രത്തിനുള്ള അമേരിക്കന്‍ ദേശീയ മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചു. 2007 ഒ. 26-ന് കോണ്‍ബര്‍ഗ് അന്തരിച്ചു. | 1953 മുതല്‍ 59 വരെ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസറായി സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം 1956-ല്‍ കോ-എന്‍സൈമുകളുടെ സംശ്ലേഷണത്തെക്കുറിച്ച് ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ന്യൂക്ലിയോസൈഡ് ട്രൈഫോസ്‌ഫേറ്റുകളില്‍നിന്നു പോളിന്യൂക്ലിയോറ്റൈഡുകള്‍ രൂപപ്പെടുത്തുന്നതിനു രാസത്വരകമായി വര്‍ത്തിക്കുന്ന ഒരു എന്‍സൈം കണ്ടെത്തിയത്. ഡി.എന്‍.എ. പോളിമെറേസ് എന്നാണ് ഈ എന്‍സൈമിന് ഇദ്ദേഹം നല്‌കിയ പേര്. ഈ എന്‍സൈം കണ്ടുപിടിച്ചതിനും വേര്‍തിരിച്ചതിനുമാണ് കോണ്‍ബര്‍ഗിന് വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍സമ്മാനം ലഭിച്ചത്. ആര്‍.എന്‍.എ.യുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തുന്ന എന്‍സൈം കണ്ടുപിടിച്ച സെവെറോ ഒക്കാവോയാണ് കോണ്‍ബര്‍ഗിനോടൊപ്പം നോബല്‍സമ്മാനം പങ്കിട്ടത്. 1959 മുതല്‍ ഇദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജൈവരസതന്ത്ര വിഭാഗത്തിന്റെ അധ്യക്ഷനായി സേവനമനുഷ്‌ഠിച്ചു. ഫോസ്‌ഫോലിപ്പിഡുകളുടെ സംശ്ലേഷണം, ക്രബ് സൈക്കിളിലെ അഭിക്രിയകള്‍ എന്നിവയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. അമേരിക്കയിലെ യെഷിവ സര്‍വകലാശാല 1962-ല്‍ ഇദ്ദേഹത്തെ എല്‍.എച്ച്.ഡി. ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. 1979-ല്‍ ശാസ്‌ത്രത്തിനുള്ള അമേരിക്കന്‍ ദേശീയ മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചു. 2007 ഒ. 26-ന് കോണ്‍ബര്‍ഗ് അന്തരിച്ചു. |
Current revision as of 16:50, 3 ഓഗസ്റ്റ് 2015
കോണ്‍ബര്‍ഗ്, ആര്‍തര്‍
Cornberg, Arthur (1918 - 2007)
നോബല്‍സമ്മാനിതനായ (1959) യു.എസ്. ജൈവരസതന്ത്രജ്ഞന്‍. 1918 മാ. 3-ന് ന്യൂയോര്‍ക്കിലെ ബ്രൂക്കലിനില്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സിറ്റികോളജില്‍നിന്ന് 1937-ല്‍ ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടിയ ഇദ്ദേഹം, 1941-ല്‍ റോച്ചെസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്രത്തില്‍ എം.ഡി. ബിരുദം കരസ്ഥമാക്കി. 1942-ല്‍ ബെത്തെസ്‌ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തില്‍ ചേര്‍ന്ന കോണ്‍ബര്‍ഗ് 1953 വരെ എന്‍സൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിന് നേതൃത്വം നല്‌കി. ഫ്‌ളോവിന്‍ അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് (എഫ്.എ.ഡി.), ഡൈഫോസ്‌ഫോ പിരിഡിന്‍ ന്യൂക്ലിയോറ്റൈഡ് (ഡി.പി.എന്‍.) (പില്‌ക്കാലത്ത് നിക്കോട്ടിനാമൈഡ് അഡിനൈന്‍ ഡൈന്യൂക്ലിയോറ്റൈഡ് അഥവാ എന്‍.എ.ഡി. എന്ന് അറിയപ്പെട്ടു) എന്നീ പ്രധാനപ്പെട്ട രണ്ടു കോ-എന്‍സൈമുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്ന അഭിക്രിയകളെ വിശദമാക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
1953 മുതല്‍ 59 വരെ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസറായി സേവനം അനുഷ്‌ഠിച്ച ഇദ്ദേഹം 1956-ല്‍ കോ-എന്‍സൈമുകളുടെ സംശ്ലേഷണത്തെക്കുറിച്ച് ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ന്യൂക്ലിയോസൈഡ് ട്രൈഫോസ്‌ഫേറ്റുകളില്‍നിന്നു പോളിന്യൂക്ലിയോറ്റൈഡുകള്‍ രൂപപ്പെടുത്തുന്നതിനു രാസത്വരകമായി വര്‍ത്തിക്കുന്ന ഒരു എന്‍സൈം കണ്ടെത്തിയത്. ഡി.എന്‍.എ. പോളിമെറേസ് എന്നാണ് ഈ എന്‍സൈമിന് ഇദ്ദേഹം നല്‌കിയ പേര്. ഈ എന്‍സൈം കണ്ടുപിടിച്ചതിനും വേര്‍തിരിച്ചതിനുമാണ് കോണ്‍ബര്‍ഗിന് വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍സമ്മാനം ലഭിച്ചത്. ആര്‍.എന്‍.എ.യുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തുന്ന എന്‍സൈം കണ്ടുപിടിച്ച സെവെറോ ഒക്കാവോയാണ് കോണ്‍ബര്‍ഗിനോടൊപ്പം നോബല്‍സമ്മാനം പങ്കിട്ടത്. 1959 മുതല്‍ ഇദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജൈവരസതന്ത്ര വിഭാഗത്തിന്റെ അധ്യക്ഷനായി സേവനമനുഷ്‌ഠിച്ചു. ഫോസ്‌ഫോലിപ്പിഡുകളുടെ സംശ്ലേഷണം, ക്രബ് സൈക്കിളിലെ അഭിക്രിയകള്‍ എന്നിവയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. അമേരിക്കയിലെ യെഷിവ സര്‍വകലാശാല 1962-ല്‍ ഇദ്ദേഹത്തെ എല്‍.എച്ച്.ഡി. ബിരുദം നല്‍കി ആദരിക്കുകയുണ്ടായി. 1979-ല്‍ ശാസ്‌ത്രത്തിനുള്ള അമേരിക്കന്‍ ദേശീയ മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചു. 2007 ഒ. 26-ന് കോണ്‍ബര്‍ഗ് അന്തരിച്ചു.