This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിപത്തനായനാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അതിപത്തനായനാര്‍ = എ.ഡി. 7-9 ശ.-ങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ശൈവമതക്കാ...)
 
വരി 4: വരി 4:
നാഗപട്ടണത്തിലെ 'പരദവ' (പരവ) സമുദായത്തിന്റെ ഒരു നേതാവെന്ന നിലയിലാണ് പെരിയപുരാണത്തില്‍ അതിപത്തനായനാരെക്കുറിച്ചുള്ള പരാമര്‍ശം. കടലില്‍ മീന്‍പിടിക്കാന്‍ പോകുമ്പോള്‍ അന്നന്ന് കിട്ടുന്നതില്‍ ഏറ്റവും നല്ല മത്സ്യത്തെ ശിവന് നേര്‍ച്ചയായി നല്കാമെന്ന് നായനാര്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. തന്റെ തൊഴിലില്‍ വിജയം നേടാന്‍ കഴിയാതെ നായനാര്‍ കുറെക്കാലം കഠിനമായ ദാരിദ്യ്രദുഃഖം അനുഭവിച്ചു. ആ കാലത്തൊരിക്കല്‍ ഇദ്ദേഹത്തിന്റെ വലയില്‍ ഒരു സ്വര്‍ണമത്സ്യം കുടുങ്ങി. അതിനെ വിറ്റു കിട്ടുന്ന പണംകൊണ്ട് നായനാരുടെ കഷ്ടപ്പാടുകള്‍ മുഴുവന്‍ തീരുമായിരുന്നെങ്കിലും അന്ന് വേറൊന്നും കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹം അതിനെ ശിവന് നിവേദ്യമായി കടലിലേക്ക് തന്നെ എറിഞ്ഞു. നായനാരുടെ ഭക്തിപ്രചുരിമ മനസ്സിലാക്കിയ ശിവന്‍ ഇദ്ദേഹത്തിന് മോക്ഷം നല്കി എന്നാണ് പെരിയപുരാണത്തില്‍ പറയുന്നത്. നോ: നായനാര്‍മാര്‍, പെരിയപുരാണം, ശൈവമതം

 +
[[Category:ജീവചരിത്രം]]

Current revision as of 09:00, 8 ഏപ്രില്‍ 2008

അതിപത്തനായനാര്‍

എ.ഡി. 7-9 ശ.-ങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ശൈവമതക്കാരായ 63 നായനാര്‍മാരില്‍ ഒരാള്‍. ഈ ശൈവസിദ്ധാന്ത പ്രവാചകന്‍മാരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത് കുലോത്തുംഗന്‍ ഒന്നാമന്‍ (ഭ.കാ. 1070-1115) എന്ന ചോള ചക്രവര്‍ത്തിയുടെ മന്ത്രിയായ ചേക്കിഴാര്‍ എഴുതിയ പെരിയപുരാണം എന്ന ചെന്തമിഴ് കാവ്യത്തില്‍നിന്നാണ്.

നാഗപട്ടണത്തിലെ 'പരദവ' (പരവ) സമുദായത്തിന്റെ ഒരു നേതാവെന്ന നിലയിലാണ് പെരിയപുരാണത്തില്‍ അതിപത്തനായനാരെക്കുറിച്ചുള്ള പരാമര്‍ശം. കടലില്‍ മീന്‍പിടിക്കാന്‍ പോകുമ്പോള്‍ അന്നന്ന് കിട്ടുന്നതില്‍ ഏറ്റവും നല്ല മത്സ്യത്തെ ശിവന് നേര്‍ച്ചയായി നല്കാമെന്ന് നായനാര്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. തന്റെ തൊഴിലില്‍ വിജയം നേടാന്‍ കഴിയാതെ നായനാര്‍ കുറെക്കാലം കഠിനമായ ദാരിദ്യ്രദുഃഖം അനുഭവിച്ചു. ആ കാലത്തൊരിക്കല്‍ ഇദ്ദേഹത്തിന്റെ വലയില്‍ ഒരു സ്വര്‍ണമത്സ്യം കുടുങ്ങി. അതിനെ വിറ്റു കിട്ടുന്ന പണംകൊണ്ട് നായനാരുടെ കഷ്ടപ്പാടുകള്‍ മുഴുവന്‍ തീരുമായിരുന്നെങ്കിലും അന്ന് വേറൊന്നും കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹം അതിനെ ശിവന് നിവേദ്യമായി കടലിലേക്ക് തന്നെ എറിഞ്ഞു. നായനാരുടെ ഭക്തിപ്രചുരിമ മനസ്സിലാക്കിയ ശിവന്‍ ഇദ്ദേഹത്തിന് മോക്ഷം നല്കി എന്നാണ് പെരിയപുരാണത്തില്‍ പറയുന്നത്. നോ: നായനാര്‍മാര്‍, പെരിയപുരാണം, ശൈവമതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍