This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖഗോളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: == ഖഗോളം == Celestial Sphere ഭൂമിക്കുചുറ്റും സൂര്യചന്ദ്രന്മാരും നക്ഷത്ര...) |
(→Celestial Sphere) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== ഖഗോളം == | == ഖഗോളം == | ||
- | Celestial Sphere | + | ==Celestial Sphere== |
- | + | ഭൂമിക്കുചുറ്റും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ആകാശ ഗോളം. ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു നിരീക്ഷണവ്യവസ്ഥയാണിത്. ചാപകോണ്‍ (Degree of arc) ഉപയോഗിച്ചാണ് ഖഗോള വസ്തുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നത്: ഉദാ. സപ്തര്‍ഷി മണ്ഡലത്തിന്റെ വിസ്തൃതി 20 ഡിഗ്രിയോളം വരും. സൂര്യചന്ദ്രന്മാരുടെ വലുപ്പം ½ ഡിഗ്രിയാണ്. ഡിഗ്രിയുടെ 60-ല്‍ 1-നെ മിനിട്ട് എന്നും, മിനിട്ടിന്റെ 60-ല്‍ 1-നെ സെക്കന്‍ഡ് എന്നും പറയുന്നു. | |
- | ഭൂമിക്കുചുറ്റും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ആകാശ ഗോളം. ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു നിരീക്ഷണവ്യവസ്ഥയാണിത്. ചാപകോണ്‍ (Degree of arc) ഉപയോഗിച്ചാണ് ഖഗോള വസ്തുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നത്: ഉദാ. സപ്തര്‍ഷി മണ്ഡലത്തിന്റെ വിസ്തൃതി 20 ഡിഗ്രിയോളം വരും. സൂര്യചന്ദ്രന്മാരുടെ വലുപ്പം | + | |
ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തം ഖമധ്യരേഖ അഥവാ ഖഗോള മധ്യരേഖ (Celestial equator) എന്നറിയപ്പെടുന്നു. ഖമധ്യരേഖ ഖഗോളത്തെ ഉത്തര-ദക്ഷിണ അര്‍ധഗോളങ്ങളായി വിഭജിക്കുന്നു. | ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തം ഖമധ്യരേഖ അഥവാ ഖഗോള മധ്യരേഖ (Celestial equator) എന്നറിയപ്പെടുന്നു. ഖമധ്യരേഖ ഖഗോളത്തെ ഉത്തര-ദക്ഷിണ അര്‍ധഗോളങ്ങളായി വിഭജിക്കുന്നു. | ||
- | ഖഗോളത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നതായനുഭവപ്പെടുന്ന വാര്‍ഷിക പഥമാണ് ക്രാന്തിവൃത്തം (Ecliptic). ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതുമൂലം നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം ഒരു ദിവസം 59 മിനിട്ട് 8 സെക്കന്‍ഡ് വച്ച് (ഏകദേശം 1 | + | ഖഗോളത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നതായനുഭവപ്പെടുന്ന വാര്‍ഷിക പഥമാണ് ക്രാന്തിവൃത്തം (Ecliptic). ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതുമൂലം നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം ഒരു ദിവസം 59 മിനിട്ട് 8 സെക്കന്‍ഡ് വച്ച് (ഏകദേശം 1°) പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നീങ്ങി വരുന്നു; ഒരു വര്‍ഷം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. നക്ഷത്ര മണ്ഡലത്തിലെ സൂര്യന്റെ ആപേക്ഷിക സ്ഥാനത്തില്‍ വരുന്ന ഈ മാറ്റത്തെ ഭൂമിക്കു ചുറ്റുമുള്ള സൂര്യന്റെ ചലനമായാണ് പ്രാചീനകാലത്ത് മനസ്സിലാക്കിയത്. സൂര്യന്റെ ഈ സാങ്കല്പികപഥത്തെ ക്രാന്തിപഥം എന്നു വിളിക്കുന്നു. നിരീക്ഷകന്റെ തലയ്ക്കു നേര്‍മുകളില്‍ ഖഗോളത്തിലുള്ള ബിന്ദുവാണ് ഉച്ചബിന്ദു (Zenith) എന്നും നേരെ എതിര്‍വശത്ത്, ഭൂമിയുടെ മറുഭാഗത്തെ ബിന്ദുവാണ് നീചബിന്ദു (Nadir) എന്നും പറയുന്നു. |
+ | |||
+ | [[ചിത്രം:Screen0002.png|250px|right]] | ||
- | ഭൂ അക്ഷത്തെ ഖഗോളത്തിലേക്ക് നീട്ടിയാല്‍ ഖഗോളത്തെ സ്പര്‍ശിക്കുന്ന ബിന്ദുക്കളാണ് ഖഗോളധ്രുവങ്ങള്‍. ഉത്തര ഖഗോളധ്രുവത്തിനു തൊട്ടടുത്ത് ( | + | ഭൂ അക്ഷത്തെ ഖഗോളത്തിലേക്ക് നീട്ടിയാല്‍ ഖഗോളത്തെ സ്പര്‍ശിക്കുന്ന ബിന്ദുക്കളാണ് ഖഗോളധ്രുവങ്ങള്‍. ഉത്തര ഖഗോളധ്രുവത്തിനു തൊട്ടടുത്ത് (½° മാറി) ധ്രുവനക്ഷത്രം നില്‍ക്കുന്നു. ദക്ഷിണ ഖഗോള ധ്രുവത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളില്ല. ഭൂമി സ്വന്തം അക്ഷത്തില്‍ കറങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ എതിര്‍ ദിശയില്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഭൂമിക്കു സ്വയം കറങ്ങാന്‍ 23 മണിക്കൂര്‍ 56 മിനിട്ട് 4.01 സെക്കന്‍ഡ് വേണ്ടതുകൊണ്ട് നക്ഷത്രങ്ങള്‍ക്ക് ഒരു കറക്കം പൂര്‍ത്തിയാക്കാനും അത്രതന്നെ സമയം വേണം. ഇതിനെ നക്ഷത്രദിനം (Sidereal day) എന്നു പറയും. ഇതു സൗരദിനത്തെക്കാള്‍ ഏകദേശം 4 മിനിട്ട് കുറവാണ്. |
നിരീക്ഷകന്റെ ഉച്ചബിന്ദുവിലൂടെ ഖഗോളധ്രുവങ്ങളെ സ്പര്‍ശിച്ചുകൊണ്ടു ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തമാണ് ഉച്ചരേഖ (Celestial meridia). ഉച്ചയ്ക്ക് സൂര്യന്‍ ഉച്ചരേഖയില്‍ എത്തുന്നു. | നിരീക്ഷകന്റെ ഉച്ചബിന്ദുവിലൂടെ ഖഗോളധ്രുവങ്ങളെ സ്പര്‍ശിച്ചുകൊണ്ടു ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തമാണ് ഉച്ചരേഖ (Celestial meridia). ഉച്ചയ്ക്ക് സൂര്യന്‍ ഉച്ചരേഖയില്‍ എത്തുന്നു. | ||
വരി 16: | വരി 17: | ||
ഖഗോള നിര്‍ദേശാങ്കവ്യവസ്ഥയിലൂടെ(Celestial co-ordinate system)യാണ് ഖഗോള വസ്തുക്കളുടെ സ്ഥാനം സൂചിപ്പിക്കുന്നത്. ഭൂമിയില്‍ ഒരു വസ്തുവിന്റെ സ്ഥാനം അക്ഷാംശവും രേഖാംശവും ഉപയോഗിച്ച് കുറിക്കുന്നതുപോലെ ആകാശവസ്തുക്കളുടെ സ്ഥാനം ഖഗോള നിര്‍ദേശാങ്കങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്നു. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് അങ്കന വ്യവസ്ഥകളാണ്, അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയും റൈറ്റ് അസന്‍ഷന്‍-ഡെക്ളിനേഷന്‍ വ്യവസ്ഥയും. | ഖഗോള നിര്‍ദേശാങ്കവ്യവസ്ഥയിലൂടെ(Celestial co-ordinate system)യാണ് ഖഗോള വസ്തുക്കളുടെ സ്ഥാനം സൂചിപ്പിക്കുന്നത്. ഭൂമിയില്‍ ഒരു വസ്തുവിന്റെ സ്ഥാനം അക്ഷാംശവും രേഖാംശവും ഉപയോഗിച്ച് കുറിക്കുന്നതുപോലെ ആകാശവസ്തുക്കളുടെ സ്ഥാനം ഖഗോള നിര്‍ദേശാങ്കങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്നു. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് അങ്കന വ്യവസ്ഥകളാണ്, അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയും റൈറ്റ് അസന്‍ഷന്‍-ഡെക്ളിനേഷന്‍ വ്യവസ്ഥയും. | ||
- | നിരീക്ഷകന്റെ ചക്രവാളത്തെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശാങ്ക വ്യവസ്ഥയാണ് അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥ (Azimutt-Altitude system). നിരീക്ഷകന്റെ ഉച്ചബിന്ദുവില്‍ നിന്ന് 90 | + | നിരീക്ഷകന്റെ ചക്രവാളത്തെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശാങ്ക വ്യവസ്ഥയാണ് അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥ (Azimutt-Altitude system). നിരീക്ഷകന്റെ ഉച്ചബിന്ദുവില്‍ നിന്ന് 90° കോണില്‍ വരുന്ന എല്ലാ ബിന്ദുക്കളെയും യോജിപ്പിച്ച് ഖഗോളത്തില്‍ വരയ്ക്കാവുന്ന മഹാവൃത്തമാണ് ചക്രവാളം (കുന്നും മലയും പരിമിതപ്പെടുത്തുന്ന ദൃശ്യചക്രവാളത്തില്‍ നിന്ന് ഇത് അല്പം വ്യത്യസ്തമാണ്). |
- | ധ്രുവനക്ഷത്രത്തില്‍ നിന്ന് ഖഗോളത്തിലൂടെ ചക്രവാളത്തിലേക്കു ലംബമായി വരയ്ക്കുന്ന നേര്‍രേഖ ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവാണ് നിരീക്ഷകന്റെ വടക്ക്. വടക്കുനിന്ന് കിഴക്കുദിശയില്‍ ചക്രവാളത്തില്‍ ഡിഗ്രികള്‍ അടയാളപ്പെടുത്തുന്നു. ഇതാണ് അസിമത്ത് കോണുകള്‍. നേര്‍കിഴക്ക് 90 | + | ധ്രുവനക്ഷത്രത്തില്‍ നിന്ന് ഖഗോളത്തിലൂടെ ചക്രവാളത്തിലേക്കു ലംബമായി വരയ്ക്കുന്ന നേര്‍രേഖ ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവാണ് നിരീക്ഷകന്റെ വടക്ക്. വടക്കുനിന്ന് കിഴക്കുദിശയില്‍ ചക്രവാളത്തില്‍ ഡിഗ്രികള്‍ അടയാളപ്പെടുത്തുന്നു. ഇതാണ് അസിമത്ത് കോണുകള്‍. നേര്‍കിഴക്ക് 90°യും തെക്ക് 180° യും പടിഞ്ഞാറ് 270° യും ആയിരിക്കുമെന്ന് വ്യക്തം. |
ഒരു ഖഗോളവസ്തുവിന്റെ അസിമത്തും ആള്‍ട്ടിറ്റ്യൂഡും കാണുന്നത് ഇപ്രകാരമാണ്. ഉച്ചബിന്ദുവില്‍നിന്ന് പ്രസ്തുത ഖഗോളവസ്തുവിലൂടെ ചക്രവാളത്തിലേക്ക് നേര്‍രേഖ വരയ്ക്കുക (ഖഗോളത്തിലൂടെ വരയ്ക്കുന്ന ഈ 'നേര്‍രേഖ' ഒരു മഹാവൃത്തത്തിന്റെ കാല്‍ഭാഗം ആയിരിക്കും). അത് ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവിലെ അസിമത്ത് കോണാണ് വസ്തുവിന്റെ അസിമത്ത്. ആ രേഖയിലൂടെ ചക്രവാളത്തില്‍ നിന്ന് വസ്തുവിലേക്കുള്ള കോണീയ ഉന്നതി (നിരീക്ഷകനെ കേന്ദ്രമാക്കി അളന്നാല്‍) ആണ് വസ്തുവിന്റെ ആള്‍ട്ടിറ്റ്യൂഡ്. അസിമത്ത് - ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയുടെ പരിമിതി, അത് ഓരോ നിരീക്ഷകനും വ്യത്യസ്തമാണ് എന്നതാണ്. തിരുവനന്തപുരത്തെ നിരീക്ഷകന്റെ ഉച്ചബിന്ദുവും ചക്രവാളവുമല്ല കാസര്‍കോട്ടെ നിരീക്ഷകന്റേത്; അതല്ല ഡല്‍ഹിയിലെ നിരീക്ഷകന്റേത്. അതായത്, ഒരു ഖഗോളവസ്തുവിന്റെ നിര്‍ദേശാങ്കങ്ങള്‍ നിരീക്ഷകന്റെ സ്ഥാനം അനുസരിച്ചു മാറുന്നു. അതു സമയത്തെയും ആശ്രയിച്ചിരിക്കും. അഥവാ, ഒരു നക്ഷത്രം ഉദിക്കുന്ന സമയത്തെ നിര്‍ദേശാങ്കങ്ങളും ഉച്ചിയിലെത്തുമ്പോഴത്തെ നിര്‍ദേശാങ്കങ്ങളും വ്യത്യസ്തമായിരിക്കും. | ഒരു ഖഗോളവസ്തുവിന്റെ അസിമത്തും ആള്‍ട്ടിറ്റ്യൂഡും കാണുന്നത് ഇപ്രകാരമാണ്. ഉച്ചബിന്ദുവില്‍നിന്ന് പ്രസ്തുത ഖഗോളവസ്തുവിലൂടെ ചക്രവാളത്തിലേക്ക് നേര്‍രേഖ വരയ്ക്കുക (ഖഗോളത്തിലൂടെ വരയ്ക്കുന്ന ഈ 'നേര്‍രേഖ' ഒരു മഹാവൃത്തത്തിന്റെ കാല്‍ഭാഗം ആയിരിക്കും). അത് ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവിലെ അസിമത്ത് കോണാണ് വസ്തുവിന്റെ അസിമത്ത്. ആ രേഖയിലൂടെ ചക്രവാളത്തില്‍ നിന്ന് വസ്തുവിലേക്കുള്ള കോണീയ ഉന്നതി (നിരീക്ഷകനെ കേന്ദ്രമാക്കി അളന്നാല്‍) ആണ് വസ്തുവിന്റെ ആള്‍ട്ടിറ്റ്യൂഡ്. അസിമത്ത് - ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയുടെ പരിമിതി, അത് ഓരോ നിരീക്ഷകനും വ്യത്യസ്തമാണ് എന്നതാണ്. തിരുവനന്തപുരത്തെ നിരീക്ഷകന്റെ ഉച്ചബിന്ദുവും ചക്രവാളവുമല്ല കാസര്‍കോട്ടെ നിരീക്ഷകന്റേത്; അതല്ല ഡല്‍ഹിയിലെ നിരീക്ഷകന്റേത്. അതായത്, ഒരു ഖഗോളവസ്തുവിന്റെ നിര്‍ദേശാങ്കങ്ങള്‍ നിരീക്ഷകന്റെ സ്ഥാനം അനുസരിച്ചു മാറുന്നു. അതു സമയത്തെയും ആശ്രയിച്ചിരിക്കും. അഥവാ, ഒരു നക്ഷത്രം ഉദിക്കുന്ന സമയത്തെ നിര്‍ദേശാങ്കങ്ങളും ഉച്ചിയിലെത്തുമ്പോഴത്തെ നിര്‍ദേശാങ്കങ്ങളും വ്യത്യസ്തമായിരിക്കും. | ||
- | ലോകത്തെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയണമെങ്കില്‍ നിരീക്ഷക നിരപേക്ഷമായ ഒരു നിര്‍ദേശാങ്ക വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. അത്തരം ഒരു വ്യവസ്ഥയാണ് റൈറ്റ് അസന്‍ഷന്‍-ഡെക്ലിനേഷന്‍ (Right ascension-declination system-RA-Dec). ഇതില്‍ പൂര്‍വ വിഷുവ ബിന്ദു പൂജ്യം ആയി സങ്കല്പിച്ച്, ഖമധ്യരേഖയിലൂടെ കിഴക്കോട്ട് കോണുകള്‍ അടയാളപ്പെടുത്തുന്നു. അടയാളപ്പെടുത്തുന്നത് ഡിഗ്രിയിലല്ല, 15 | + | ലോകത്തെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയണമെങ്കില്‍ നിരീക്ഷക നിരപേക്ഷമായ ഒരു നിര്‍ദേശാങ്ക വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. അത്തരം ഒരു വ്യവസ്ഥയാണ് റൈറ്റ് അസന്‍ഷന്‍-ഡെക്ലിനേഷന്‍ (Right ascension-declination system-RA-Dec). ഇതില്‍ പൂര്‍വ വിഷുവ ബിന്ദു പൂജ്യം ആയി സങ്കല്പിച്ച്, ഖമധ്യരേഖയിലൂടെ കിഴക്കോട്ട് കോണുകള്‍ അടയാളപ്പെടുത്തുന്നു. അടയാളപ്പെടുത്തുന്നത് ഡിഗ്രിയിലല്ല, 15° ചേര്‍ന്ന മണിക്കൂറുകള്‍ (Hours-Hr) ആയാണ്; ആകെ 24 മണിക്കൂര്‍. ഇതാണ് റൈറ്റ് അസന്‍ഷന്‍. ഒരു മണിക്കൂറിന്റെ 60-ല്‍ ഒന്നിനെ മിനിട്ടെന്നും, മിനിട്ടിന്റെ 60-ല്‍ ഒന്നിനെ സെക്കന്‍ഡ് എന്നും പറയുന്നു. |
ഖമധ്യരേഖയ്ക്ക് ലംബമായി, രണ്ട് ഖഗോളധ്രുവങ്ങളിലൂടെയും കടന്നുപോകുംവിധം സങ്കല്പിക്കാവുന്ന വൃത്തങ്ങളെ റൈറ്റ് അസന്‍ഷന്‍ രേഖകള്‍ (വൃത്തങ്ങള്‍) അഥവാ RA വൃത്തങ്ങള്‍ എന്നു വിളിക്കുന്നു. ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തിന്റെ ഉത്തര, ദക്ഷിണ അര്‍ധഗോളങ്ങളില്‍ സങ്കല്പിക്കുന്ന വൃത്തങ്ങളാണ് ഡെക്ലിനേഷന്‍ വൃത്തങ്ങള്‍. ഖഗോളത്തിലെ ഏതൊരു ബിന്ദുവിലൂടെയും (അഥവാ അവിടെയുള്ള നക്ഷത്രത്തിലൂടെയും) കടന്നുപോകുന്ന ഒരു റൈറ്റ് അസന്‍ഷന്‍ വൃത്തവും അതിനു ലംബമായി ഒരു ഡെക്ളിനേഷന്‍ വൃത്തവും ഉണ്ടായിരിക്കും. | ഖമധ്യരേഖയ്ക്ക് ലംബമായി, രണ്ട് ഖഗോളധ്രുവങ്ങളിലൂടെയും കടന്നുപോകുംവിധം സങ്കല്പിക്കാവുന്ന വൃത്തങ്ങളെ റൈറ്റ് അസന്‍ഷന്‍ രേഖകള്‍ (വൃത്തങ്ങള്‍) അഥവാ RA വൃത്തങ്ങള്‍ എന്നു വിളിക്കുന്നു. ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തിന്റെ ഉത്തര, ദക്ഷിണ അര്‍ധഗോളങ്ങളില്‍ സങ്കല്പിക്കുന്ന വൃത്തങ്ങളാണ് ഡെക്ലിനേഷന്‍ വൃത്തങ്ങള്‍. ഖഗോളത്തിലെ ഏതൊരു ബിന്ദുവിലൂടെയും (അഥവാ അവിടെയുള്ള നക്ഷത്രത്തിലൂടെയും) കടന്നുപോകുന്ന ഒരു റൈറ്റ് അസന്‍ഷന്‍ വൃത്തവും അതിനു ലംബമായി ഒരു ഡെക്ളിനേഷന്‍ വൃത്തവും ഉണ്ടായിരിക്കും. | ||
വരി 30: | വരി 31: | ||
ഒരു ഖഗോളവസ്തുവിന്റെ RA-Dec നിരീക്ഷകന്റെ സ്ഥാനത്തെ ആശ്രയിക്കുന്നില്ലെങ്കിലും ഭൗമാക്ഷത്തിന്റെ പുരസ്സരണം കാരണം മന്ദഗതിയില്‍ അവ മാറിക്കൊണ്ടിരിക്കും. | ഒരു ഖഗോളവസ്തുവിന്റെ RA-Dec നിരീക്ഷകന്റെ സ്ഥാനത്തെ ആശ്രയിക്കുന്നില്ലെങ്കിലും ഭൗമാക്ഷത്തിന്റെ പുരസ്സരണം കാരണം മന്ദഗതിയില്‍ അവ മാറിക്കൊണ്ടിരിക്കും. | ||
- | ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മില്‍ | + | ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മില്‍ 23½° ചരിവുള്ളതിനാല്‍ ക്രാന്തിവൃത്തവും ഖമധ്യരേഖയും തമ്മിലും അതേ ചരിവുണ്ടാകും. ഈ രണ്ടു വൃത്തങ്ങളും ഖഗോളത്തില്‍ രണ്ടു സ്ഥാനങ്ങളില്‍ പരസ്പരം ഖണ്ഡിക്കും. അവയെ വിഷുവബിന്ദുക്കള്‍ (Equinoxes) എന്നു വിളിക്കുന്നു. ക്രാന്തിവൃത്തത്തിലൂടെ സഞ്ചരിക്കുന്ന സൂര്യന്‍ വിഷുവസ്ഥാനങ്ങളില്‍ എത്തുന്ന ദിവസം ഭൂമധ്യരേഖയ്ക്കു മുകളില്‍ ആയിരിക്കുമെന്നതുകൊണ്ട് ദിനരാത്രങ്ങള്‍ക്കു തുല്യനീളമായിരിക്കും. മാര്‍ച്ച് 21-നും (മീനം 7) സെപ്തംബര്‍ 23-നും (കന്നി 7) ആണ് സൂര്യന്‍ വിഷുവസ്ഥാനങ്ങളില്‍ എത്തുന്നത്. ഇവയെ യഥാക്രമം പുര്‍വവിഷുവം അഥവാ വസന്തവിഷുവം (Vernal equinox) എന്നും ഉത്തരവിഷുവം അഥവാ തുലാ വിഷുവം (Autumnal equinox) എന്നും വിളിക്കുന്നു. |
Current revision as of 17:35, 15 ഓഗസ്റ്റ് 2015
ഖഗോളം
Celestial Sphere
ഭൂമിക്കുചുറ്റും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ആകാശ ഗോളം. ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു നിരീക്ഷണവ്യവസ്ഥയാണിത്. ചാപകോണ്‍ (Degree of arc) ഉപയോഗിച്ചാണ് ഖഗോള വസ്തുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നത്: ഉദാ. സപ്തര്‍ഷി മണ്ഡലത്തിന്റെ വിസ്തൃതി 20 ഡിഗ്രിയോളം വരും. സൂര്യചന്ദ്രന്മാരുടെ വലുപ്പം ½ ഡിഗ്രിയാണ്. ഡിഗ്രിയുടെ 60-ല്‍ 1-നെ മിനിട്ട് എന്നും, മിനിട്ടിന്റെ 60-ല്‍ 1-നെ സെക്കന്‍ഡ് എന്നും പറയുന്നു.
ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തം ഖമധ്യരേഖ അഥവാ ഖഗോള മധ്യരേഖ (Celestial equator) എന്നറിയപ്പെടുന്നു. ഖമധ്യരേഖ ഖഗോളത്തെ ഉത്തര-ദക്ഷിണ അര്‍ധഗോളങ്ങളായി വിഭജിക്കുന്നു.
ഖഗോളത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നതായനുഭവപ്പെടുന്ന വാര്‍ഷിക പഥമാണ് ക്രാന്തിവൃത്തം (Ecliptic). ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതുമൂലം നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനം ഒരു ദിവസം 59 മിനിട്ട് 8 സെക്കന്‍ഡ് വച്ച് (ഏകദേശം 1°) പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നീങ്ങി വരുന്നു; ഒരു വര്‍ഷം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. നക്ഷത്ര മണ്ഡലത്തിലെ സൂര്യന്റെ ആപേക്ഷിക സ്ഥാനത്തില്‍ വരുന്ന ഈ മാറ്റത്തെ ഭൂമിക്കു ചുറ്റുമുള്ള സൂര്യന്റെ ചലനമായാണ് പ്രാചീനകാലത്ത് മനസ്സിലാക്കിയത്. സൂര്യന്റെ ഈ സാങ്കല്പികപഥത്തെ ക്രാന്തിപഥം എന്നു വിളിക്കുന്നു. നിരീക്ഷകന്റെ തലയ്ക്കു നേര്‍മുകളില്‍ ഖഗോളത്തിലുള്ള ബിന്ദുവാണ് ഉച്ചബിന്ദു (Zenith) എന്നും നേരെ എതിര്‍വശത്ത്, ഭൂമിയുടെ മറുഭാഗത്തെ ബിന്ദുവാണ് നീചബിന്ദു (Nadir) എന്നും പറയുന്നു.
ഭൂ അക്ഷത്തെ ഖഗോളത്തിലേക്ക് നീട്ടിയാല്‍ ഖഗോളത്തെ സ്പര്‍ശിക്കുന്ന ബിന്ദുക്കളാണ് ഖഗോളധ്രുവങ്ങള്‍. ഉത്തര ഖഗോളധ്രുവത്തിനു തൊട്ടടുത്ത് (½° മാറി) ധ്രുവനക്ഷത്രം നില്‍ക്കുന്നു. ദക്ഷിണ ഖഗോള ധ്രുവത്തില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളില്ല. ഭൂമി സ്വന്തം അക്ഷത്തില്‍ കറങ്ങുമ്പോള്‍ നക്ഷത്രങ്ങള്‍ എതിര്‍ ദിശയില്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഭൂമിക്കു സ്വയം കറങ്ങാന്‍ 23 മണിക്കൂര്‍ 56 മിനിട്ട് 4.01 സെക്കന്‍ഡ് വേണ്ടതുകൊണ്ട് നക്ഷത്രങ്ങള്‍ക്ക് ഒരു കറക്കം പൂര്‍ത്തിയാക്കാനും അത്രതന്നെ സമയം വേണം. ഇതിനെ നക്ഷത്രദിനം (Sidereal day) എന്നു പറയും. ഇതു സൗരദിനത്തെക്കാള്‍ ഏകദേശം 4 മിനിട്ട് കുറവാണ്.
നിരീക്ഷകന്റെ ഉച്ചബിന്ദുവിലൂടെ ഖഗോളധ്രുവങ്ങളെ സ്പര്‍ശിച്ചുകൊണ്ടു ഖഗോളത്തില്‍ സങ്കല്പിക്കാവുന്ന മഹാവൃത്തമാണ് ഉച്ചരേഖ (Celestial meridia). ഉച്ചയ്ക്ക് സൂര്യന്‍ ഉച്ചരേഖയില്‍ എത്തുന്നു.
ഖഗോള നിര്‍ദേശാങ്കവ്യവസ്ഥയിലൂടെ(Celestial co-ordinate system)യാണ് ഖഗോള വസ്തുക്കളുടെ സ്ഥാനം സൂചിപ്പിക്കുന്നത്. ഭൂമിയില്‍ ഒരു വസ്തുവിന്റെ സ്ഥാനം അക്ഷാംശവും രേഖാംശവും ഉപയോഗിച്ച് കുറിക്കുന്നതുപോലെ ആകാശവസ്തുക്കളുടെ സ്ഥാനം ഖഗോള നിര്‍ദേശാങ്കങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കുന്നു. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് അങ്കന വ്യവസ്ഥകളാണ്, അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയും റൈറ്റ് അസന്‍ഷന്‍-ഡെക്ളിനേഷന്‍ വ്യവസ്ഥയും.
നിരീക്ഷകന്റെ ചക്രവാളത്തെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശാങ്ക വ്യവസ്ഥയാണ് അസിമത്ത്-ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥ (Azimutt-Altitude system). നിരീക്ഷകന്റെ ഉച്ചബിന്ദുവില്‍ നിന്ന് 90° കോണില്‍ വരുന്ന എല്ലാ ബിന്ദുക്കളെയും യോജിപ്പിച്ച് ഖഗോളത്തില്‍ വരയ്ക്കാവുന്ന മഹാവൃത്തമാണ് ചക്രവാളം (കുന്നും മലയും പരിമിതപ്പെടുത്തുന്ന ദൃശ്യചക്രവാളത്തില്‍ നിന്ന് ഇത് അല്പം വ്യത്യസ്തമാണ്).
ധ്രുവനക്ഷത്രത്തില്‍ നിന്ന് ഖഗോളത്തിലൂടെ ചക്രവാളത്തിലേക്കു ലംബമായി വരയ്ക്കുന്ന നേര്‍രേഖ ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവാണ് നിരീക്ഷകന്റെ വടക്ക്. വടക്കുനിന്ന് കിഴക്കുദിശയില്‍ ചക്രവാളത്തില്‍ ഡിഗ്രികള്‍ അടയാളപ്പെടുത്തുന്നു. ഇതാണ് അസിമത്ത് കോണുകള്‍. നേര്‍കിഴക്ക് 90°യും തെക്ക് 180° യും പടിഞ്ഞാറ് 270° യും ആയിരിക്കുമെന്ന് വ്യക്തം.
ഒരു ഖഗോളവസ്തുവിന്റെ അസിമത്തും ആള്‍ട്ടിറ്റ്യൂഡും കാണുന്നത് ഇപ്രകാരമാണ്. ഉച്ചബിന്ദുവില്‍നിന്ന് പ്രസ്തുത ഖഗോളവസ്തുവിലൂടെ ചക്രവാളത്തിലേക്ക് നേര്‍രേഖ വരയ്ക്കുക (ഖഗോളത്തിലൂടെ വരയ്ക്കുന്ന ഈ 'നേര്‍രേഖ' ഒരു മഹാവൃത്തത്തിന്റെ കാല്‍ഭാഗം ആയിരിക്കും). അത് ചക്രവാളത്തെ സ്പര്‍ശിക്കുന്ന ബിന്ദുവിലെ അസിമത്ത് കോണാണ് വസ്തുവിന്റെ അസിമത്ത്. ആ രേഖയിലൂടെ ചക്രവാളത്തില്‍ നിന്ന് വസ്തുവിലേക്കുള്ള കോണീയ ഉന്നതി (നിരീക്ഷകനെ കേന്ദ്രമാക്കി അളന്നാല്‍) ആണ് വസ്തുവിന്റെ ആള്‍ട്ടിറ്റ്യൂഡ്. അസിമത്ത് - ആള്‍ട്ടിറ്റ്യൂഡ് വ്യവസ്ഥയുടെ പരിമിതി, അത് ഓരോ നിരീക്ഷകനും വ്യത്യസ്തമാണ് എന്നതാണ്. തിരുവനന്തപുരത്തെ നിരീക്ഷകന്റെ ഉച്ചബിന്ദുവും ചക്രവാളവുമല്ല കാസര്‍കോട്ടെ നിരീക്ഷകന്റേത്; അതല്ല ഡല്‍ഹിയിലെ നിരീക്ഷകന്റേത്. അതായത്, ഒരു ഖഗോളവസ്തുവിന്റെ നിര്‍ദേശാങ്കങ്ങള്‍ നിരീക്ഷകന്റെ സ്ഥാനം അനുസരിച്ചു മാറുന്നു. അതു സമയത്തെയും ആശ്രയിച്ചിരിക്കും. അഥവാ, ഒരു നക്ഷത്രം ഉദിക്കുന്ന സമയത്തെ നിര്‍ദേശാങ്കങ്ങളും ഉച്ചിയിലെത്തുമ്പോഴത്തെ നിര്‍ദേശാങ്കങ്ങളും വ്യത്യസ്തമായിരിക്കും.
ലോകത്തെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങള്‍ പരസ്പരം കൈമാറാന്‍ കഴിയണമെങ്കില്‍ നിരീക്ഷക നിരപേക്ഷമായ ഒരു നിര്‍ദേശാങ്ക വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. അത്തരം ഒരു വ്യവസ്ഥയാണ് റൈറ്റ് അസന്‍ഷന്‍-ഡെക്ലിനേഷന്‍ (Right ascension-declination system-RA-Dec). ഇതില്‍ പൂര്‍വ വിഷുവ ബിന്ദു പൂജ്യം ആയി സങ്കല്പിച്ച്, ഖമധ്യരേഖയിലൂടെ കിഴക്കോട്ട് കോണുകള്‍ അടയാളപ്പെടുത്തുന്നു. അടയാളപ്പെടുത്തുന്നത് ഡിഗ്രിയിലല്ല, 15° ചേര്‍ന്ന മണിക്കൂറുകള്‍ (Hours-Hr) ആയാണ്; ആകെ 24 മണിക്കൂര്‍. ഇതാണ് റൈറ്റ് അസന്‍ഷന്‍. ഒരു മണിക്കൂറിന്റെ 60-ല്‍ ഒന്നിനെ മിനിട്ടെന്നും, മിനിട്ടിന്റെ 60-ല്‍ ഒന്നിനെ സെക്കന്‍ഡ് എന്നും പറയുന്നു.
ഖമധ്യരേഖയ്ക്ക് ലംബമായി, രണ്ട് ഖഗോളധ്രുവങ്ങളിലൂടെയും കടന്നുപോകുംവിധം സങ്കല്പിക്കാവുന്ന വൃത്തങ്ങളെ റൈറ്റ് അസന്‍ഷന്‍ രേഖകള്‍ (വൃത്തങ്ങള്‍) അഥവാ RA വൃത്തങ്ങള്‍ എന്നു വിളിക്കുന്നു. ഭൂമധ്യരേഖയ്ക്കു സമാന്തരമായി ഖഗോളത്തിന്റെ ഉത്തര, ദക്ഷിണ അര്‍ധഗോളങ്ങളില്‍ സങ്കല്പിക്കുന്ന വൃത്തങ്ങളാണ് ഡെക്ലിനേഷന്‍ വൃത്തങ്ങള്‍. ഖഗോളത്തിലെ ഏതൊരു ബിന്ദുവിലൂടെയും (അഥവാ അവിടെയുള്ള നക്ഷത്രത്തിലൂടെയും) കടന്നുപോകുന്ന ഒരു റൈറ്റ് അസന്‍ഷന്‍ വൃത്തവും അതിനു ലംബമായി ഒരു ഡെക്ളിനേഷന്‍ വൃത്തവും ഉണ്ടായിരിക്കും.
ഒരു ഖഗോള വസ്തുവിന്റെ RA-Dec. കണക്കാക്കണമെങ്കില്‍ അതിലൂടെ കടന്നുപോകുന്ന റൈറ്റ് അസന്‍ഷന്‍ വൃത്തം ഖമധ്യരേഖയെ സ്പര്‍ശിക്കുന്ന ബിന്ദുവിലെ മൂല്യവും (മണിക്കൂറില്‍) ഖമധ്യരേഖയില്‍ നിന്ന് പ്രസ്തുത RA വൃത്തത്തിലൂടെ വസ്തുവിലേക്കുള്ള ഉന്നതിയും അളന്നാല്‍ മതി. ഉത്തരാര്‍ധഗോളത്തിലെ നക്ഷത്രങ്ങളുടെ ഡെക്ലിനേഷന്‍ പോസിറ്റീവും ദക്ഷിണാര്‍ധഗോളത്തിലേത് നെഗറ്റീവും ആയിരിക്കും.
ഒരു ഖഗോളവസ്തുവിന്റെ RA-Dec നിരീക്ഷകന്റെ സ്ഥാനത്തെ ആശ്രയിക്കുന്നില്ലെങ്കിലും ഭൗമാക്ഷത്തിന്റെ പുരസ്സരണം കാരണം മന്ദഗതിയില്‍ അവ മാറിക്കൊണ്ടിരിക്കും.
ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മില്‍ 23½° ചരിവുള്ളതിനാല്‍ ക്രാന്തിവൃത്തവും ഖമധ്യരേഖയും തമ്മിലും അതേ ചരിവുണ്ടാകും. ഈ രണ്ടു വൃത്തങ്ങളും ഖഗോളത്തില്‍ രണ്ടു സ്ഥാനങ്ങളില്‍ പരസ്പരം ഖണ്ഡിക്കും. അവയെ വിഷുവബിന്ദുക്കള്‍ (Equinoxes) എന്നു വിളിക്കുന്നു. ക്രാന്തിവൃത്തത്തിലൂടെ സഞ്ചരിക്കുന്ന സൂര്യന്‍ വിഷുവസ്ഥാനങ്ങളില്‍ എത്തുന്ന ദിവസം ഭൂമധ്യരേഖയ്ക്കു മുകളില്‍ ആയിരിക്കുമെന്നതുകൊണ്ട് ദിനരാത്രങ്ങള്‍ക്കു തുല്യനീളമായിരിക്കും. മാര്‍ച്ച് 21-നും (മീനം 7) സെപ്തംബര്‍ 23-നും (കന്നി 7) ആണ് സൂര്യന്‍ വിഷുവസ്ഥാനങ്ങളില്‍ എത്തുന്നത്. ഇവയെ യഥാക്രമം പുര്‍വവിഷുവം അഥവാ വസന്തവിഷുവം (Vernal equinox) എന്നും ഉത്തരവിഷുവം അഥവാ തുലാ വിഷുവം (Autumnal equinox) എന്നും വിളിക്കുന്നു.