This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലൗഡ് കംപ്യൂട്ടിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ക്ലൗഡ് കംപ്യൂട്ടിങ്== Cloud computing ഇന്റര്‍നെറ്റുവഴി കംപ്യൂട്ടിങ്...) |
(→Cloud computing) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==ക്ലൗഡ് കംപ്യൂട്ടിങ്== | ==ക്ലൗഡ് കംപ്യൂട്ടിങ്== | ||
- | Cloud computing | + | ==Cloud computing== |
- | ഇന്റര്‍നെറ്റുവഴി കംപ്യൂട്ടിങ്ങിനുള്ള | + | ഇന്റര്‍നെറ്റുവഴി കംപ്യൂട്ടിങ്ങിനുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സംവിധാനം. ഇന്റര്‍നെറ്റിനെ പ്രതിനിധീകരിക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന മേഘത്തിന്റെ ചിഹ്നമാണ് ക്ലൗഡ് കംപ്യൂട്ടിങ് എന്ന പേരിന് കാരണമായത് എന്നു കരുതുന്നു. പഴയകാലത്തെ വലിയ (മെയിന്‍ ഫ്രെയിം) കംപ്യൂട്ടറുകളില്‍നിന്ന് സ്വകാര്യ കംപ്യൂട്ടറുകള്‍ (Personal Computers) ഉരുത്തിരിയുകയും ഇന്റര്‍നെറ്റ് വ്യാപകമാകുകയും ചെയ്ത പരിണാമത്തിന്റെ അടുത്ത ഘട്ടമായി ക്ലൗഡ് കംപ്യൂട്ടിങ്ങിനെ കാണുന്നവരുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും ഒരു കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അതിനെല്ലാം ആവശ്യമായ സോഫ്റ്റ്വെയറും മറ്റു സൗകര്യങ്ങളും അതില്‍ത്തന്നെ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇത് അധികച്ചെലവിലേക്കും അസൗകര്യങ്ങളിലേക്കും നയിക്കാം. എന്നാല്‍ അനേകം കംപ്യൂട്ടറുകളുടെ ഒരു ശൃംഖല ഉണ്ടായിരിക്കുകയും അതിലെ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും പുറത്തുനിന്ന് ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ ഈ സൗകര്യം പലര്‍ക്കും ഒരുമിച്ച് ഉപയോഗിക്കാനാകും. ഓരോ ഉപയോക്താവില്‍ നിന്നും ഉപയോഗമനുസരിച്ച് പണമീടാക്കിയാല്‍ത്തന്നെ എല്ലാവര്‍ക്കും ചെലവു കുറഞ്ഞിരിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതാണ് അടിസ്ഥാനപരമായി ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ പിന്നിലുള്ള ആശയം. |
- | ഉപയോക്താവിന് ആവശ്യമുള്ള സമയത്തേക്ക് ആവശ്യമുള്ളത്ര വിഭവങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്നവര്‍ ചെയ്യുന്നത്. അതായത്, കണക്കുകൂട്ടലുകള്‍ ചെയ്യാന്‍ കൂടുതല്‍ ശേഷി ആവശ്യമുള്ളപ്പോള്‍ ആ സമയത്തേക്ക് കൂടുതല്‍ ശേഷി ലഭ്യമാക്കുക, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കേണ്ടപ്പോള്‍ അതിന് ആവശ്യമായ സമയത്തേക്ക് കൂടുതല്‍ സ്ഥലം ഹാര്‍ഡ് ഡിസ്കില്‍ നല്കുക എന്നിങ്ങനെ. അതുകൊണ്ട് ഓരോ ഉപയോക്താവും തനിക്ക് ആവശ്യമായി വന്നേക്കാവുന്ന കണക്കുകൂട്ടലിനുള്ള ഏറ്റവും കൂടിയ ശേഷിയോ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാര്‍ഡ് ഡിസ്കില്‍ വേണ്ടിവന്നേക്കാവുന്ന ഏറ്റവും കൂടിയ സ്ഥലമോ എല്ലായ്പ്പോഴും കരുതേണ്ടതില്ല. അതുകൊണ്ട് ഉപയോക്താവിന്റെ ചെലവ് കുറഞ്ഞിരിക്കുന്നു. കൂടാതെ ഉപയോക്താവിന് ആവശ്യമുള്ള പ്രയോഗങ്ങ( | + | ഉപയോക്താവിന് ആവശ്യമുള്ള സമയത്തേക്ക് ആവശ്യമുള്ളത്ര വിഭവങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്നവര്‍ ചെയ്യുന്നത്. അതായത്, കണക്കുകൂട്ടലുകള്‍ ചെയ്യാന്‍ കൂടുതല്‍ ശേഷി ആവശ്യമുള്ളപ്പോള്‍ ആ സമയത്തേക്ക് കൂടുതല്‍ ശേഷി ലഭ്യമാക്കുക, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കേണ്ടപ്പോള്‍ അതിന് ആവശ്യമായ സമയത്തേക്ക് കൂടുതല്‍ സ്ഥലം ഹാര്‍ഡ് ഡിസ്കില്‍ നല്കുക എന്നിങ്ങനെ. അതുകൊണ്ട് ഓരോ ഉപയോക്താവും തനിക്ക് ആവശ്യമായി വന്നേക്കാവുന്ന കണക്കുകൂട്ടലിനുള്ള ഏറ്റവും കൂടിയ ശേഷിയോ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാര്‍ഡ് ഡിസ്കില്‍ വേണ്ടിവന്നേക്കാവുന്ന ഏറ്റവും കൂടിയ സ്ഥലമോ എല്ലായ്പ്പോഴും കരുതേണ്ടതില്ല. അതുകൊണ്ട് ഉപയോക്താവിന്റെ ചെലവ് കുറഞ്ഞിരിക്കുന്നു. കൂടാതെ ഉപയോക്താവിന് ആവശ്യമുള്ള പ്രയോഗങ്ങ(applications)ളെല്ലാം ക്ലൗഡില്‍ ഉണ്ടായിരിക്കും എന്നതുകൊണ്ട് ഓരോന്നും വാങ്ങുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ടിവരുന്നുമില്ല. |
- | + | [[ചിത്രം:Screen27.png]] | |
- | + | ||
- | ഇന്ന് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്ന പ്രമുഖ കമ്പനികളാണ് ആമസോണ്‍, ഗൂഗിള്‍, വിഎംവെയര്‍ (VMWare) തുടങ്ങിയവ. 2007-ല്‍ ഗൂഗിള്‍, ഐ.ബി.എം. എന്നീ കമ്പനികളും പല സര്‍വകലാശാലകളും ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ വലിയ തോതില്‍ ഗവേഷണം തുടങ്ങി. പല സംഘടനകളും സ്വന്തം | + | ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തില്‍ അഞ്ച് തലങ്ങളായി (layers) തിരിക്കാം. സെര്‍വര്‍ (server), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (infrastructure), പ്ലാറ്റ്ഫോം (platform), ആപ്ലിക്കേഷന്‍ (application), ക്ളയന്റ് (client) എന്നിവ. ഇവയില്‍ ഏറ്റവും പ്രാഥമികമായത് സെര്‍വറാണെന്നു പറയാം. ക്ലൗഡിനുവേണ്ടി രൂപകല്പന ചെയ്ത കംപ്യൂട്ടര്‍ സംവിധാനങ്ങളും സോഫ്റ്റ് വെയറുമാണ് ഇതിലുള്ളത്. അടുത്തത് ഇന്‍ഫ്രാസ്ട്രക്ചറാണ്. ഇത് സാധാരണഗതിയില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറിനെ അയഥാര്‍ഥവത്കരിക്കുന്ന (Hardware Virtualisation) ഒരു പരിതസ്ഥിതിയാണ്. അതായത്, ഉപയോക്താവ് കാണുന്നത് യഥാര്‍ഥമായ കംപ്യൂട്ടറായിരിക്കില്ല. ഓരോ ഉപയോക്താവിനും സംഭരണ/നെറ്റ് വര്‍ക്കിങ് സംവിധാനത്തിലുള്ള ഹാര്‍ഡ്വെയര്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഇങ്ങനെ ഉപയോഗിക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആസ് എ സര്‍വീസ് (Infrastructure as a Service-IaaS) എന്നു പറയുന്നു. പ്ലാറ്റ്ഫോം എന്ന പാളിയില്‍ കാണുന്നത് ഒരു ഓപ്പറേറ്റിങ് സിസ്റ്റവും കുറേ പ്രയോഗങ്ങളുമാണ്. ഇതിന് 'Platform as a Service' (PaaS) എന്നു പറയുന്നു. അടുത്തതലത്തെ 'Software as a Service' (SaaS) എന്നു പറയുന്നു. ഇന്റര്‍നെറ്റിലൂടെ ഒരു സോഫ്റ്റ് വെയറിന്റെ സേവനം ലഭ്യമാക്കുന്നത് ഇതിലൂടെയാണ്. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, പരിപാലിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകളെ ഇതൊഴിവാക്കുന്നു. അവസാനത്തെ തലം ഉപയോക്താവിന്റേതാണ് (client). ഇവിടെ ഒരു കംപ്യൂട്ടറും സോഫ്റ്റ് വെയറും ഒക്കെയാവാം ഉപയോക്താവാകുന്നത്. ഇതാണ് ക്ലൗഡിനെ ഉപയോഗിക്കുന്നത്. |
+ | |||
+ | ഇന്ന് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്ന പ്രമുഖ കമ്പനികളാണ് ആമസോണ്‍, ഗൂഗിള്‍, വിഎംവെയര്‍ (VMWare) തുടങ്ങിയവ. 2007-ല്‍ ഗൂഗിള്‍, ഐ.ബി.എം. എന്നീ കമ്പനികളും പല സര്‍വകലാശാലകളും ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ വലിയ തോതില്‍ ഗവേഷണം തുടങ്ങി. പല സംഘടനകളും സ്വന്തം ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഉപയോഗിക്കുന്നതില്‍ നിന്ന് ക്ലൗഡ് കംപ്യൂട്ടിങ്ങിലേക്ക് മാറിത്തുടങ്ങി എന്ന് 2008 മധ്യത്തില്‍ ഗാര്‍ട്ട്നര്‍ (Gartner) എന്ന കമ്പനി പ്രഖ്യാപിച്ചു. | ||
കംപ്യൂട്ടര്‍ ശൃംഖലകളുടെ ശൃംഖലയായ (Network of networks) ഇന്റര്‍നെറ്റ് പോലെ അനേകം ക്ലൗഡുകള്‍ ചേര്‍ന്ന വലിയൊരു ക്ലൗഡ് എന്ന അര്‍ഥത്തില്‍ ഇന്റര്‍ക്ലൗഡ് എന്ന ആശയം 2007-ല്‍ ഉടലെടുത്തു. വയേഡ് (wired) എന്ന മാസികയുടെ സ്ഥാപകപത്രാധിപനായിരുന്ന കെവിന്‍ കെല്ലി (Kevin Kelly) ആണ് ഈ പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ഒരു ക്ലൗഡിലെ വിഭവങ്ങള്‍ മുഴുവനും ഉപയോഗിക്കപ്പെടുന്ന ഒരു സാഹചര്യമെത്തിയാല്‍പ്പിന്നെ ആര്‍ക്കും വിഭവങ്ങള്‍ നല്കാനില്ലാത്ത അവസ്ഥയെത്തും. അതു മറികടക്കാന്‍ ഇന്റര്‍ക്ലൗഡിനാകും എന്നതാണ് ഇതിന്റെ ഒരു ഗുണം. എന്നാല്‍ വിവരങ്ങളുടെ സുരക്ഷ, വിശ്വാസ്യത, നിയമപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പല പുതിയ വെല്ലുവിളികളും ഇത് നേരിടേണ്ടിവരും. | കംപ്യൂട്ടര്‍ ശൃംഖലകളുടെ ശൃംഖലയായ (Network of networks) ഇന്റര്‍നെറ്റ് പോലെ അനേകം ക്ലൗഡുകള്‍ ചേര്‍ന്ന വലിയൊരു ക്ലൗഡ് എന്ന അര്‍ഥത്തില്‍ ഇന്റര്‍ക്ലൗഡ് എന്ന ആശയം 2007-ല്‍ ഉടലെടുത്തു. വയേഡ് (wired) എന്ന മാസികയുടെ സ്ഥാപകപത്രാധിപനായിരുന്ന കെവിന്‍ കെല്ലി (Kevin Kelly) ആണ് ഈ പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ഒരു ക്ലൗഡിലെ വിഭവങ്ങള്‍ മുഴുവനും ഉപയോഗിക്കപ്പെടുന്ന ഒരു സാഹചര്യമെത്തിയാല്‍പ്പിന്നെ ആര്‍ക്കും വിഭവങ്ങള്‍ നല്കാനില്ലാത്ത അവസ്ഥയെത്തും. അതു മറികടക്കാന്‍ ഇന്റര്‍ക്ലൗഡിനാകും എന്നതാണ് ഇതിന്റെ ഒരു ഗുണം. എന്നാല്‍ വിവരങ്ങളുടെ സുരക്ഷ, വിശ്വാസ്യത, നിയമപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പല പുതിയ വെല്ലുവിളികളും ഇത് നേരിടേണ്ടിവരും. | ||
വരി 16: | വരി 17: | ||
ക്ലൗഡ് കംപ്യൂട്ടിങ് പല കാരണങ്ങളാല്‍ എതിര്‍ക്കപ്പെടുന്നുണ്ട്. ഉപയോക്താക്കളും ക്ലൗഡ് സംവിധാനവും തമ്മിലുള്ള വിവരവിനിമയം ക്ലൗഡ് സേവനം നല്കുന്നവര്‍ക്ക് അനായാസം നിരീക്ഷിക്കാനാകും എന്നതിനാല്‍ സ്വകാര്യത നഷ്ടമാകും എന്നതാണ് ഒരു പ്രധാന വിമര്‍ശനം. ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തുന്ന ടെലികോം കമ്പനികളുടെ ടെലിഫോണ്‍ സേവനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് അമേരിക്കയില്‍ പരിഭ്രാന്തി പരത്തിയ സംഭവമായിരുന്നു. ഒരുകോടിയിലധികം ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടു. സ്വകാര്യത ഉറപ്പാക്കുന്ന സൈബര്‍നിയമങ്ങള്‍ പല രാജ്യങ്ങളിലുമുണ്ടെങ്കിലും അവ നിര്‍ബന്ധിതമാക്കുന്നതോടെ ക്ലൗഡ് സേവനം കൂടുതല്‍ ചെലവുള്ളതാകും. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വമാണ് മറ്റൊരു വിവാദവിഷയം. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാനായി ക്ലൗഡ് സെക്യൂരിറ്റി അലയന്‍സ് (Cloud Security Alliance) എന്നൊരു സംഘടനയുണ്ടായിട്ടുണ്ട്. | ക്ലൗഡ് കംപ്യൂട്ടിങ് പല കാരണങ്ങളാല്‍ എതിര്‍ക്കപ്പെടുന്നുണ്ട്. ഉപയോക്താക്കളും ക്ലൗഡ് സംവിധാനവും തമ്മിലുള്ള വിവരവിനിമയം ക്ലൗഡ് സേവനം നല്കുന്നവര്‍ക്ക് അനായാസം നിരീക്ഷിക്കാനാകും എന്നതിനാല്‍ സ്വകാര്യത നഷ്ടമാകും എന്നതാണ് ഒരു പ്രധാന വിമര്‍ശനം. ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തുന്ന ടെലികോം കമ്പനികളുടെ ടെലിഫോണ്‍ സേവനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് അമേരിക്കയില്‍ പരിഭ്രാന്തി പരത്തിയ സംഭവമായിരുന്നു. ഒരുകോടിയിലധികം ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടു. സ്വകാര്യത ഉറപ്പാക്കുന്ന സൈബര്‍നിയമങ്ങള്‍ പല രാജ്യങ്ങളിലുമുണ്ടെങ്കിലും അവ നിര്‍ബന്ധിതമാക്കുന്നതോടെ ക്ലൗഡ് സേവനം കൂടുതല്‍ ചെലവുള്ളതാകും. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വമാണ് മറ്റൊരു വിവാദവിഷയം. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാനായി ക്ലൗഡ് സെക്യൂരിറ്റി അലയന്‍സ് (Cloud Security Alliance) എന്നൊരു സംഘടനയുണ്ടായിട്ടുണ്ട്. | ||
- | ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗിക്കുന്ന | + | ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ പലതും സ്വതന്ത്രമാണ്. ഇതുകൊണ്ടുണ്ടാകാവുന്ന ചില നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ നിലവിലുള്ള ജി.പി.എല്‍.-3 എന്ന ലൈസന്‍സിന്റെ പുതിയ പതിപ്പ് 2007-ല്‍ അഫേറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (Affero General Public Licence) എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഉപയോക്താവിന്റെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്കുകയും കംപ്യൂട്ടിങ് മറ്റൊരാള്‍ (കംപ്യൂട്ടര്‍) നടത്തുകയും ചെയ്യുമ്പോള്‍ ഉപയോക്താവിന് അവയിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതുകൊണ്ട് ക്ലൗഡ് കംപ്യൂട്ടിങ് അഭികാമ്യമല്ല എന്ന് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യത്തിന്റെ ആചാര്യന്‍ റിച്ചാഡ് സ്റ്റോള്‍മാന്‍ വിശ്വസിക്കുന്നു. സ്വന്തം കംപ്യൂട്ടറില്‍ സ്വന്തം പ്രോഗ്രാമോ ഉപയോക്താവിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സോഫ്റ്റ് വെയറോ ഉപയോഗിക്കുക എന്നത് മാത്രമാണ് അഭികാമ്യം എന്ന് അദ്ദേഹം പറയുന്നു. ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ ഒരു യുക്തിയുമില്ല എന്നും ബിസിനസ് പ്രചരണം മാത്രമാണെന്നും ഒടുവില്‍ ചെലവുകള്‍ കൂടാനേ ഇത് സഹായിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. യുക്തിഹീനമായ വെറുമൊരു പരിഷ്കാരഭ്രമമാണ് ക്ലൗഡ് കംപ്യൂട്ടിങ് എന്ന് 'ഒറക്കിള്‍' കമ്പനിയുടെ സ്ഥാപകന്‍ ലാറി എല്ലിസണ്‍ (Larry Ellison) പറഞ്ഞതില്‍ സ്റ്റാള്‍മാന്റെ അഭിപ്രായം പ്രതിധ്വനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. |
ലോകത്താകമാനം ആയിരക്കണക്കിന് ചെറുകിട കമ്പനികളാണ് 2010-ല്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിലേക്ക് മാറിയത്. എച്ച്.പി. കമ്പനി ഇന്ത്യയില്‍ ക്ലൗഡ് സേവനം തുടങ്ങിയതായിരുന്നു ഇന്ത്യന്‍ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ ശ്രദ്ധേയമായ വസ്തുത. കേരളസര്‍ക്കാര്‍ ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതും പ്രധാനമാണ്. | ലോകത്താകമാനം ആയിരക്കണക്കിന് ചെറുകിട കമ്പനികളാണ് 2010-ല്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിലേക്ക് മാറിയത്. എച്ച്.പി. കമ്പനി ഇന്ത്യയില്‍ ക്ലൗഡ് സേവനം തുടങ്ങിയതായിരുന്നു ഇന്ത്യന്‍ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ ശ്രദ്ധേയമായ വസ്തുത. കേരളസര്‍ക്കാര്‍ ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതും പ്രധാനമാണ്. | ||
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, ചെന്നൈയിലെ സിഡാക് എന്നിവയുടെ നേതൃത്വത്തിലാണ് കേരളസര്‍ക്കാരിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പദ്ധതി. വിവിധ ഇ-ഗവേണന്‍സ് പദ്ധതികളുടെ പിന്തുണാ സംവിധാനം എന്ന നിലയിലാണ് ഇത് വികസിപ്പിക്കുന്നത്. വിവിധ വകുപ്പുകളില്‍ അവരുടേതായ സെര്‍വറുകള്‍ ഉപയോഗിക്കാത്ത സമയത്ത് അവയുടെ ശേഷി ക്ലൗഡിലെ പൊതു സെര്‍വറില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. | തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, ചെന്നൈയിലെ സിഡാക് എന്നിവയുടെ നേതൃത്വത്തിലാണ് കേരളസര്‍ക്കാരിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പദ്ധതി. വിവിധ ഇ-ഗവേണന്‍സ് പദ്ധതികളുടെ പിന്തുണാ സംവിധാനം എന്ന നിലയിലാണ് ഇത് വികസിപ്പിക്കുന്നത്. വിവിധ വകുപ്പുകളില്‍ അവരുടേതായ സെര്‍വറുകള്‍ ഉപയോഗിക്കാത്ത സമയത്ത് അവയുടെ ശേഷി ക്ലൗഡിലെ പൊതു സെര്‍വറില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. |
Current revision as of 17:10, 15 ഓഗസ്റ്റ് 2015
ക്ലൗഡ് കംപ്യൂട്ടിങ്
Cloud computing
ഇന്റര്‍നെറ്റുവഴി കംപ്യൂട്ടിങ്ങിനുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സംവിധാനം. ഇന്റര്‍നെറ്റിനെ പ്രതിനിധീകരിക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന മേഘത്തിന്റെ ചിഹ്നമാണ് ക്ലൗഡ് കംപ്യൂട്ടിങ് എന്ന പേരിന് കാരണമായത് എന്നു കരുതുന്നു. പഴയകാലത്തെ വലിയ (മെയിന്‍ ഫ്രെയിം) കംപ്യൂട്ടറുകളില്‍നിന്ന് സ്വകാര്യ കംപ്യൂട്ടറുകള്‍ (Personal Computers) ഉരുത്തിരിയുകയും ഇന്റര്‍നെറ്റ് വ്യാപകമാകുകയും ചെയ്ത പരിണാമത്തിന്റെ അടുത്ത ഘട്ടമായി ക്ലൗഡ് കംപ്യൂട്ടിങ്ങിനെ കാണുന്നവരുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും ഒരു കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അതിനെല്ലാം ആവശ്യമായ സോഫ്റ്റ്വെയറും മറ്റു സൗകര്യങ്ങളും അതില്‍ത്തന്നെ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇത് അധികച്ചെലവിലേക്കും അസൗകര്യങ്ങളിലേക്കും നയിക്കാം. എന്നാല്‍ അനേകം കംപ്യൂട്ടറുകളുടെ ഒരു ശൃംഖല ഉണ്ടായിരിക്കുകയും അതിലെ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും പുറത്തുനിന്ന് ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ ഈ സൗകര്യം പലര്‍ക്കും ഒരുമിച്ച് ഉപയോഗിക്കാനാകും. ഓരോ ഉപയോക്താവില്‍ നിന്നും ഉപയോഗമനുസരിച്ച് പണമീടാക്കിയാല്‍ത്തന്നെ എല്ലാവര്‍ക്കും ചെലവു കുറഞ്ഞിരിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതാണ് അടിസ്ഥാനപരമായി ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ പിന്നിലുള്ള ആശയം.
ഉപയോക്താവിന് ആവശ്യമുള്ള സമയത്തേക്ക് ആവശ്യമുള്ളത്ര വിഭവങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്നവര്‍ ചെയ്യുന്നത്. അതായത്, കണക്കുകൂട്ടലുകള്‍ ചെയ്യാന്‍ കൂടുതല്‍ ശേഷി ആവശ്യമുള്ളപ്പോള്‍ ആ സമയത്തേക്ക് കൂടുതല്‍ ശേഷി ലഭ്യമാക്കുക, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കേണ്ടപ്പോള്‍ അതിന് ആവശ്യമായ സമയത്തേക്ക് കൂടുതല്‍ സ്ഥലം ഹാര്‍ഡ് ഡിസ്കില്‍ നല്കുക എന്നിങ്ങനെ. അതുകൊണ്ട് ഓരോ ഉപയോക്താവും തനിക്ക് ആവശ്യമായി വന്നേക്കാവുന്ന കണക്കുകൂട്ടലിനുള്ള ഏറ്റവും കൂടിയ ശേഷിയോ വിവരങ്ങള്‍ ശേഖരിക്കാന്‍ ഹാര്‍ഡ് ഡിസ്കില്‍ വേണ്ടിവന്നേക്കാവുന്ന ഏറ്റവും കൂടിയ സ്ഥലമോ എല്ലായ്പ്പോഴും കരുതേണ്ടതില്ല. അതുകൊണ്ട് ഉപയോക്താവിന്റെ ചെലവ് കുറഞ്ഞിരിക്കുന്നു. കൂടാതെ ഉപയോക്താവിന് ആവശ്യമുള്ള പ്രയോഗങ്ങ(applications)ളെല്ലാം ക്ലൗഡില്‍ ഉണ്ടായിരിക്കും എന്നതുകൊണ്ട് ഓരോന്നും വാങ്ങുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ടിവരുന്നുമില്ല.
ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനത്തില്‍ അഞ്ച് തലങ്ങളായി (layers) തിരിക്കാം. സെര്‍വര്‍ (server), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (infrastructure), പ്ലാറ്റ്ഫോം (platform), ആപ്ലിക്കേഷന്‍ (application), ക്ളയന്റ് (client) എന്നിവ. ഇവയില്‍ ഏറ്റവും പ്രാഥമികമായത് സെര്‍വറാണെന്നു പറയാം. ക്ലൗഡിനുവേണ്ടി രൂപകല്പന ചെയ്ത കംപ്യൂട്ടര്‍ സംവിധാനങ്ങളും സോഫ്റ്റ് വെയറുമാണ് ഇതിലുള്ളത്. അടുത്തത് ഇന്‍ഫ്രാസ്ട്രക്ചറാണ്. ഇത് സാധാരണഗതിയില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറിനെ അയഥാര്‍ഥവത്കരിക്കുന്ന (Hardware Virtualisation) ഒരു പരിതസ്ഥിതിയാണ്. അതായത്, ഉപയോക്താവ് കാണുന്നത് യഥാര്‍ഥമായ കംപ്യൂട്ടറായിരിക്കില്ല. ഓരോ ഉപയോക്താവിനും സംഭരണ/നെറ്റ് വര്‍ക്കിങ് സംവിധാനത്തിലുള്ള ഹാര്‍ഡ്വെയര്‍ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഇങ്ങനെ ഉപയോഗിക്കുന്നതിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആസ് എ സര്‍വീസ് (Infrastructure as a Service-IaaS) എന്നു പറയുന്നു. പ്ലാറ്റ്ഫോം എന്ന പാളിയില്‍ കാണുന്നത് ഒരു ഓപ്പറേറ്റിങ് സിസ്റ്റവും കുറേ പ്രയോഗങ്ങളുമാണ്. ഇതിന് 'Platform as a Service' (PaaS) എന്നു പറയുന്നു. അടുത്തതലത്തെ 'Software as a Service' (SaaS) എന്നു പറയുന്നു. ഇന്റര്‍നെറ്റിലൂടെ ഒരു സോഫ്റ്റ് വെയറിന്റെ സേവനം ലഭ്യമാക്കുന്നത് ഇതിലൂടെയാണ്. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, പരിപാലിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകളെ ഇതൊഴിവാക്കുന്നു. അവസാനത്തെ തലം ഉപയോക്താവിന്റേതാണ് (client). ഇവിടെ ഒരു കംപ്യൂട്ടറും സോഫ്റ്റ് വെയറും ഒക്കെയാവാം ഉപയോക്താവാകുന്നത്. ഇതാണ് ക്ലൗഡിനെ ഉപയോഗിക്കുന്നത്.
ഇന്ന് ക്ലൗഡ് കംപ്യൂട്ടിങ് സേവനം നല്കുന്ന പ്രമുഖ കമ്പനികളാണ് ആമസോണ്‍, ഗൂഗിള്‍, വിഎംവെയര്‍ (VMWare) തുടങ്ങിയവ. 2007-ല്‍ ഗൂഗിള്‍, ഐ.ബി.എം. എന്നീ കമ്പനികളും പല സര്‍വകലാശാലകളും ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ വലിയ തോതില്‍ ഗവേഷണം തുടങ്ങി. പല സംഘടനകളും സ്വന്തം ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഉപയോഗിക്കുന്നതില്‍ നിന്ന് ക്ലൗഡ് കംപ്യൂട്ടിങ്ങിലേക്ക് മാറിത്തുടങ്ങി എന്ന് 2008 മധ്യത്തില്‍ ഗാര്‍ട്ട്നര്‍ (Gartner) എന്ന കമ്പനി പ്രഖ്യാപിച്ചു.
കംപ്യൂട്ടര്‍ ശൃംഖലകളുടെ ശൃംഖലയായ (Network of networks) ഇന്റര്‍നെറ്റ് പോലെ അനേകം ക്ലൗഡുകള്‍ ചേര്‍ന്ന വലിയൊരു ക്ലൗഡ് എന്ന അര്‍ഥത്തില്‍ ഇന്റര്‍ക്ലൗഡ് എന്ന ആശയം 2007-ല്‍ ഉടലെടുത്തു. വയേഡ് (wired) എന്ന മാസികയുടെ സ്ഥാപകപത്രാധിപനായിരുന്ന കെവിന്‍ കെല്ലി (Kevin Kelly) ആണ് ഈ പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ഒരു ക്ലൗഡിലെ വിഭവങ്ങള്‍ മുഴുവനും ഉപയോഗിക്കപ്പെടുന്ന ഒരു സാഹചര്യമെത്തിയാല്‍പ്പിന്നെ ആര്‍ക്കും വിഭവങ്ങള്‍ നല്കാനില്ലാത്ത അവസ്ഥയെത്തും. അതു മറികടക്കാന്‍ ഇന്റര്‍ക്ലൗഡിനാകും എന്നതാണ് ഇതിന്റെ ഒരു ഗുണം. എന്നാല്‍ വിവരങ്ങളുടെ സുരക്ഷ, വിശ്വാസ്യത, നിയമപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പല പുതിയ വെല്ലുവിളികളും ഇത് നേരിടേണ്ടിവരും.
ക്ലൗഡ് കംപ്യൂട്ടിങ് പല കാരണങ്ങളാല്‍ എതിര്‍ക്കപ്പെടുന്നുണ്ട്. ഉപയോക്താക്കളും ക്ലൗഡ് സംവിധാനവും തമ്മിലുള്ള വിവരവിനിമയം ക്ലൗഡ് സേവനം നല്കുന്നവര്‍ക്ക് അനായാസം നിരീക്ഷിക്കാനാകും എന്നതിനാല്‍ സ്വകാര്യത നഷ്ടമാകും എന്നതാണ് ഒരു പ്രധാന വിമര്‍ശനം. ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തുന്ന ടെലികോം കമ്പനികളുടെ ടെലിഫോണ്‍ സേവനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് അമേരിക്കയില്‍ പരിഭ്രാന്തി പരത്തിയ സംഭവമായിരുന്നു. ഒരുകോടിയിലധികം ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടു. സ്വകാര്യത ഉറപ്പാക്കുന്ന സൈബര്‍നിയമങ്ങള്‍ പല രാജ്യങ്ങളിലുമുണ്ടെങ്കിലും അവ നിര്‍ബന്ധിതമാക്കുന്നതോടെ ക്ലൗഡ് സേവനം കൂടുതല്‍ ചെലവുള്ളതാകും. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വമാണ് മറ്റൊരു വിവാദവിഷയം. ക്ലൗഡിലെ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാനായി ക്ലൗഡ് സെക്യൂരിറ്റി അലയന്‍സ് (Cloud Security Alliance) എന്നൊരു സംഘടനയുണ്ടായിട്ടുണ്ട്.
ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ പലതും സ്വതന്ത്രമാണ്. ഇതുകൊണ്ടുണ്ടാകാവുന്ന ചില നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ നിലവിലുള്ള ജി.പി.എല്‍.-3 എന്ന ലൈസന്‍സിന്റെ പുതിയ പതിപ്പ് 2007-ല്‍ അഫേറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (Affero General Public Licence) എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഉപയോക്താവിന്റെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്കുകയും കംപ്യൂട്ടിങ് മറ്റൊരാള്‍ (കംപ്യൂട്ടര്‍) നടത്തുകയും ചെയ്യുമ്പോള്‍ ഉപയോക്താവിന് അവയിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതുകൊണ്ട് ക്ലൗഡ് കംപ്യൂട്ടിങ് അഭികാമ്യമല്ല എന്ന് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യത്തിന്റെ ആചാര്യന്‍ റിച്ചാഡ് സ്റ്റോള്‍മാന്‍ വിശ്വസിക്കുന്നു. സ്വന്തം കംപ്യൂട്ടറില്‍ സ്വന്തം പ്രോഗ്രാമോ ഉപയോക്താവിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സോഫ്റ്റ് വെയറോ ഉപയോഗിക്കുക എന്നത് മാത്രമാണ് അഭികാമ്യം എന്ന് അദ്ദേഹം പറയുന്നു. ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ ഒരു യുക്തിയുമില്ല എന്നും ബിസിനസ് പ്രചരണം മാത്രമാണെന്നും ഒടുവില്‍ ചെലവുകള്‍ കൂടാനേ ഇത് സഹായിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. യുക്തിഹീനമായ വെറുമൊരു പരിഷ്കാരഭ്രമമാണ് ക്ലൗഡ് കംപ്യൂട്ടിങ് എന്ന് 'ഒറക്കിള്‍' കമ്പനിയുടെ സ്ഥാപകന്‍ ലാറി എല്ലിസണ്‍ (Larry Ellison) പറഞ്ഞതില്‍ സ്റ്റാള്‍മാന്റെ അഭിപ്രായം പ്രതിധ്വനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ലോകത്താകമാനം ആയിരക്കണക്കിന് ചെറുകിട കമ്പനികളാണ് 2010-ല്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിലേക്ക് മാറിയത്. എച്ച്.പി. കമ്പനി ഇന്ത്യയില്‍ ക്ലൗഡ് സേവനം തുടങ്ങിയതായിരുന്നു ഇന്ത്യന്‍ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ ശ്രദ്ധേയമായ വസ്തുത. കേരളസര്‍ക്കാര്‍ ക്ലൗഡ് കംപ്യൂട്ടിങ് ഉപയോഗപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയതും പ്രധാനമാണ്.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, ചെന്നൈയിലെ സിഡാക് എന്നിവയുടെ നേതൃത്വത്തിലാണ് കേരളസര്‍ക്കാരിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പദ്ധതി. വിവിധ ഇ-ഗവേണന്‍സ് പദ്ധതികളുടെ പിന്തുണാ സംവിധാനം എന്ന നിലയിലാണ് ഇത് വികസിപ്പിക്കുന്നത്. വിവിധ വകുപ്പുകളില്‍ അവരുടേതായ സെര്‍വറുകള്‍ ഉപയോഗിക്കാത്ത സമയത്ത് അവയുടെ ശേഷി ക്ലൗഡിലെ പൊതു സെര്‍വറില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.