This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ണാസാഹബ് കിര്ലോസ്കര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അണ്ണാസാഹബ് കിര്ലോസ്കര് (1843 - 85) = മറാഠി നാടകകൃത്ത്. മറാഠി നാടകവേദിയെ ക...) |
|||
വരി 4: | വരി 4: | ||
കാളിദാസ ശാകുന്തളത്തിന്റെ മറാഠി വിവര്‍ത്തന(1880)മാണ് അണ്ണാസാഹബിന്റെ ആദ്യത്തെ ശ്രദ്ധേയമായ സാഹിത്യസൃഷ്ടി. ശങ്കരദിഗ്വിജയം, സൌഭദ്രം (സംഗീതനാടകം) എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം അരങ്ങത്ത് വലിയ വിജയമായിരുന്നു. 1885-ല്‍ ഇദ്ദേഹം നിര്യാതനായി. | കാളിദാസ ശാകുന്തളത്തിന്റെ മറാഠി വിവര്‍ത്തന(1880)മാണ് അണ്ണാസാഹബിന്റെ ആദ്യത്തെ ശ്രദ്ധേയമായ സാഹിത്യസൃഷ്ടി. ശങ്കരദിഗ്വിജയം, സൌഭദ്രം (സംഗീതനാടകം) എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം അരങ്ങത്ത് വലിയ വിജയമായിരുന്നു. 1885-ല്‍ ഇദ്ദേഹം നിര്യാതനായി. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 08:51, 8 ഏപ്രില്‍ 2008
അണ്ണാസാഹബ് കിര്ലോസ്കര് (1843 - 85)
മറാഠി നാടകകൃത്ത്. മറാഠി നാടകവേദിയെ കാലോചിതമായി പരിഷ്കരിക്കുന്നതില്‍ കിര്ലോസ്കര് സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. 1843-ല്‍ പൂനയില്‍ ജനിച്ച കിര്‍ലോസ്കറുടെ ശരിക്കുള്ള പേര് ബലവന്ത് പാണ്ഡുരംഗ് എന്നായിരുന്നു. അണ്ണാസാഹബ് എന്നത് ഇദ്ദേഹം സ്വീകരിച്ച തൂലികാനാമമാണ്. മറാഠിക്ക് പുറമേ കന്നഡയിലും ഇദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. മറാഠി നാടകവേദിയിലെ ആദ്യത്തെ എണ്ണപ്പെട്ട സംവിധായകന് എന്ന ബഹുമതിക്കും ഇദ്ദേഹം പാത്രമായിട്ടുണ്ട്.
കാളിദാസ ശാകുന്തളത്തിന്റെ മറാഠി വിവര്‍ത്തന(1880)മാണ് അണ്ണാസാഹബിന്റെ ആദ്യത്തെ ശ്രദ്ധേയമായ സാഹിത്യസൃഷ്ടി. ശങ്കരദിഗ്വിജയം, സൌഭദ്രം (സംഗീതനാടകം) എന്നിവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം അരങ്ങത്ത് വലിയ വിജയമായിരുന്നു. 1885-ല്‍ ഇദ്ദേഹം നിര്യാതനായി.