This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം== അനൗപചാരികരീതിയില്...)
(കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം==

-
അനൗപചാരികരീതിയില്‍, വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ 1984-ല്‍  കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വയംഭരണസ്ഥാപനം. ശാസ്ത്രസാങ്കേതികരംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനവസ്തുക്കള്‍ നിര്‍മിച്ച് ഗാലറികള്‍ സ്ഥാപിച്ച് ശാസ്ത്രസാങ്കേതികരംഗത്തെപ്പറ്റിയുള്ള അറിവ് സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഒരു മാധ്യമമായി നിലനില്‍ക്കുക എന്നതാണ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ സ്ഥാപിത ലക്ഷ്യം. മ്യൂസിയം ആരംഭിക്കുമ്പോള്‍ മുന്നൂറോളം പ്രദര്‍ശനവസ്തുക്കളാണുണ്ടായിരുന്നത്. തുടര്‍ന്ന് പോപ്പുലര്‍ സയന്‍സ്, ഗണിതശാസ്ത്രം, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് എന്നീ ഗാലറികള്‍ ആരംഭിച്ചു. ഇപ്പോള്‍ കംപ്യൂട്ടര്‍, സൗരോര്‍ജ ഗാലറികളുമുണ്ട്. മ്യൂസിയത്തോടനുബന്ധിച്ച് 1994-ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രിയദര്‍ശിനി പ്ലാനറ്റേറിയം ആഗോളനിലവാരത്തിലുള്ള ഈ പ്രദര്‍ശനശാലയാണ്. ഇവിടെ പ്രപഞ്ചവിജ്ഞാനീയവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടക്കുന്നു. 1997-ല്‍ കുട്ടികളുടെ ശാസ്ത്രോദ്യാനം സ്ഥാപിച്ചു. ശാസ്ത്ര കളിക്കോപ്പുകള്‍ നിറഞ്ഞ പ്ലേപാര്‍ക്ക് 2005-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. എനര്‍ജി പാര്‍ക്ക്, ത്രിമാന സിനിമാതിയെറ്റര്‍, ഡിജിറ്റല്‍ വെയിങ് മെഷീന്‍, എഡ്യൂസാറ്റ് ടോക്ക് ബാക്ക് ടെര്‍മിനല്‍, എനര്‍ജി ബോള്‍ മുതലായവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ ചിത്രശലഭ ഉദ്യാനവും കള്ളിമുള്‍ച്ചെടി ഉദ്യാനവും ആകര്‍ഷണീയങ്ങളാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 8 മണിവരെ പൊതുജനങ്ങള്‍ക്കായി വാനനിരീക്ഷണ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തോട് കൂടിയ 11 ഇഞ്ച് ടെലിസ്കോപ്പുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വാനനിരീക്ഷണം നടത്താവുന്നതാണ്. ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനറല്‍ സയന്‍സ്, ജ്യോതിശ്ശാസ്ത്രം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 24 സ്വയം പ്രവര്‍ത്തന മാതൃകകളും മിനി പ്ലാനറ്റോറിയവും അടങ്ങിയ രണ്ട് മൊബൈല്‍ ശാസ്ത്രപ്രദര്‍ശന യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ആധുനിക സയന്‍സ് ലബോറട്ടറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും മ്യൂസിയത്തില്‍ അവധിക്കാല ശാസ്ത്രക്ളാസ്സുകളും ശില്പശാലകളും സംഘടിപ്പിച്ചുവരുന്നു.
+
[[ചിത്രം:Science-and-Technology.png‎|200px|thumb|right| കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം]]
 +
അനൗപചാരികരീതിയില്‍, വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ 1984-ല്‍  കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്വയംഭരണസ്ഥാപനം. ശാസ്ത്രസാങ്കേതികരംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനവസ്തുക്കള്‍ നിര്‍മിച്ച് ഗാലറികള്‍ സ്ഥാപിച്ച് ശാസ്ത്രസാങ്കേതികരംഗത്തെപ്പറ്റിയുള്ള അറിവ് സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഒരു മാധ്യമമായി നിലനില്‍ക്കുക എന്നതാണ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ സ്ഥാപിത ലക്ഷ്യം. മ്യൂസിയം ആരംഭിക്കുമ്പോള്‍ മുന്നൂറോളം പ്രദര്‍ശനവസ്തുക്കളാണുണ്ടായിരുന്നത്. തുടര്‍ന്ന് പോപ്പുലര്‍ സയന്‍സ്, ഗണിതശാസ്ത്രം, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് എന്നീ ഗാലറികള്‍ ആരംഭിച്ചു. ഇപ്പോള്‍ കംപ്യൂട്ടര്‍, സൗരോര്‍ജ ഗാലറികളുമുണ്ട്. മ്യൂസിയത്തോടനുബന്ധിച്ച് 1994-ല്‍ പ്രവര്‍ത്തനമാരംഭിച്ച പ്രിയദര്‍ശിനി പ്ലാനറ്റേറിയം ആഗോളനിലവാരത്തിലുള്ള ഈ പ്രദര്‍ശനശാലയാണ്. ഇവിടെ പ്രപഞ്ചവിജ്ഞാനീയവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടക്കുന്നു. 1997-ല്‍ കുട്ടികളുടെ ശാസ്ത്രോദ്യാനം സ്ഥാപിച്ചു. ശാസ്ത്ര കളിക്കോപ്പുകള്‍ നിറഞ്ഞ പ്ലേപാര്‍ക്ക് 2005-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. എനര്‍ജി പാര്‍ക്ക്, ത്രിമാന സിനിമാതിയെറ്റര്‍, ഡിജിറ്റല്‍ വെയിങ് മെഷീന്‍, എഡ്യൂസാറ്റ് ടോക്ക് ബാക്ക് ടെര്‍മിനല്‍, എനര്‍ജി ബോള്‍ മുതലായവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ ചിത്രശലഭ ഉദ്യാനവും കള്ളിമുള്‍ച്ചെടി ഉദ്യാനവും ആകര്‍ഷണീയങ്ങളാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 8 മണിവരെ പൊതുജനങ്ങള്‍ക്കായി വാനനിരീക്ഷണ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തോട് കൂടിയ 11 ഇഞ്ച് ടെലിസ്കോപ്പുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വാനനിരീക്ഷണം നടത്താവുന്നതാണ്. ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനറല്‍ സയന്‍സ്, ജ്യോതിശ്ശാസ്ത്രം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 24 സ്വയം പ്രവര്‍ത്തന മാതൃകകളും മിനി പ്ലാനറ്റോറിയവും അടങ്ങിയ രണ്ട് മൊബൈല്‍ ശാസ്ത്രപ്രദര്‍ശന യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ആധുനിക സയന്‍സ് ലബോറട്ടറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും മ്യൂസിയത്തില്‍ അവധിക്കാല ശാസ്ത്രക്ലാസ്സുകളും ശില്പശാലകളും സംഘടിപ്പിച്ചുവരുന്നു.
മ്യൂസിയത്തിന്റെ ഭരണച്ചുമതല 17 അംഗ ഗവേണിങ് ബോഡിയില്‍ നിക്ഷിപ്തമായിരിക്കുന്നു.

Current revision as of 14:43, 9 ജൂലൈ 2015

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍