This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍== [[ചിത്രം:Cashew_development_c...)
(കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍==

-
[[ചിത്രം:Cashew_development_corporation.png‎|200px|thumb|right| കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ]]
+
[[ചിത്രം:Cachew.png‎‎|150px|thumb|right| കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ]]
കശുവണ്ടിയുടെ വ്യവസായവികസനാര്‍ഥം കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. കമ്പനി നിയമവ്യവസ്ഥകളനുസരിച്ച് 1969 ജൂല. 19-ന് സ്ഥാപിക്കപ്പെട്ട കോര്‍പ്പറേഷന്റെ ആസ്ഥാനം കൊല്ലമാണ്. അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക, കശുവണ്ടി സംസ്കരിച്ച് ഇന്ത്യയിലും പുറത്തും വില്പന നടത്തുക, ഉപോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക, രാഷ്ട്രത്തിനകത്ത് കശുമാവുകൃഷി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യകാല ലക്ഷ്യങ്ങള്‍. സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്റെ സബ്സിഡിയറി സ്ഥാപനമായ കാഷ്യു കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്ന സ്ഥാപനം കശുവണ്ടി ഇറക്കുമതിയും വിതരണവും ഏറ്റെടുത്തതോടെ കശുവണ്ടി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ജോലി കോര്‍പ്പറേഷനു നഷ്ടപ്പെട്ടു. കൊല്ലം ജില്ലയിലാണ് കോര്‍പ്പറേഷന്റെ ആസ്ഥാനം.  

Current revision as of 17:07, 3 ജൂലൈ 2015

സംസ്ഥാനത്തുടനീളം കോര്‍പ്പറേഷന്റെ അധീനതയിലുള്ള 30 ഫാക്ടറികളിലായി ഇരുപതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. തൊഴിലാളികള്‍ക്ക് വേതനത്തിനുപുറമേ ഇ.എസ്.ഐ., സി.പി.എഫ്, ഗ്രാറ്റിവിറ്റി, ബോണസ് എന്നീ ആനുകൂല്യങ്ങളും നല്കിവരുന്നു.

കശുവണ്ടിയുടെ തോടില്‍നിന്ന് ടാനിന്‍ ഉത്പാദിപ്പിക്കുന്നതുവഴി ടാനിന്‍ ഇറക്കുമതി ഒരു പരിധിവരെ തടയാനും കഴിഞ്ഞിട്ടുണ്ട്. കശുമാങ്ങയില്‍നിന്നും ചില ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കശുവണ്ടിത്തോടെണ്ണയില്‍നിന്ന് പെയിന്റുണ്ടാക്കുവാനും കോര്‍പ്പറേഷന്‍ ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കശുമാവുകൃഷി വന്‍തോതില്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കാഷ്യൂ സൂപ്പ്, കാഷ്യൂവിറ്റ, കാഷ്യൂ പൗഡര്‍, കാഷ്യൂ ബിറ്റ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും കോര്‍പ്പറേഷന്‍ വിപണിയിലെത്തിക്കുന്നുണ്ട്.

കേരള ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു ഭരണസമിതിയാണ് കോര്‍പ്പറേഷന്റെ ഭരണം നിര്‍വഹിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍