This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) |
(→കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്== | ==കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്== | ||
- | [[ചിത്രം: | + | [[ചിത്രം:KMML.png|200px|thumb|right|കെ.എം.എം.എല്‍]] |
അപൂര്‍വധാതുക്കളുടെ ശേഖരണത്തിനും സംസ്കരണത്തിനും വേണ്ടി ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്ഥാപനം. അപൂര്‍വമൃത്തുക്കളായ ഇല്‍മനൈറ്റ്, സിര്‍കോണ്‍, ലൂക്കോസീന്‍, സിലിമനൈറ്റ്, മോണസൈറ്റ് എന്നിവയുടെ ഒരു സമ്പന്നശേഖരം നീണ്ടകര മുതല്‍ കായംകുളം വരെ നീണ്ടുകിടക്കുന്ന കേരള കടല്‍ത്തീരത്തുണ്ട്. ഇവയുടെ സംസ്കരണത്തിന് ആദ്യകാലങ്ങളില്‍ നേതൃത്വം നല്കിയത് വിദേശിയരായിരുന്നു. 1910-ല്‍ ജര്‍മന്‍കാരനായ ഷോംബുര്‍ഗ് ആണ് ആദ്യമായി മണവാളക്കുറിച്ചിയില്‍ ഒരു കമ്പനി ആരംഭിച്ച് ഇതിന് തുടക്കം കുറിച്ചത്. | അപൂര്‍വധാതുക്കളുടെ ശേഖരണത്തിനും സംസ്കരണത്തിനും വേണ്ടി ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്ഥാപനം. അപൂര്‍വമൃത്തുക്കളായ ഇല്‍മനൈറ്റ്, സിര്‍കോണ്‍, ലൂക്കോസീന്‍, സിലിമനൈറ്റ്, മോണസൈറ്റ് എന്നിവയുടെ ഒരു സമ്പന്നശേഖരം നീണ്ടകര മുതല്‍ കായംകുളം വരെ നീണ്ടുകിടക്കുന്ന കേരള കടല്‍ത്തീരത്തുണ്ട്. ഇവയുടെ സംസ്കരണത്തിന് ആദ്യകാലങ്ങളില്‍ നേതൃത്വം നല്കിയത് വിദേശിയരായിരുന്നു. 1910-ല്‍ ജര്‍മന്‍കാരനായ ഷോംബുര്‍ഗ് ആണ് ആദ്യമായി മണവാളക്കുറിച്ചിയില്‍ ഒരു കമ്പനി ആരംഭിച്ച് ഇതിന് തുടക്കം കുറിച്ചത്. |
Current revision as of 15:55, 8 ജൂലൈ 2015
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്
അപൂര്‍വധാതുക്കളുടെ ശേഖരണത്തിനും സംസ്കരണത്തിനും വേണ്ടി ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്ഥാപനം. അപൂര്‍വമൃത്തുക്കളായ ഇല്‍മനൈറ്റ്, സിര്‍കോണ്‍, ലൂക്കോസീന്‍, സിലിമനൈറ്റ്, മോണസൈറ്റ് എന്നിവയുടെ ഒരു സമ്പന്നശേഖരം നീണ്ടകര മുതല്‍ കായംകുളം വരെ നീണ്ടുകിടക്കുന്ന കേരള കടല്‍ത്തീരത്തുണ്ട്. ഇവയുടെ സംസ്കരണത്തിന് ആദ്യകാലങ്ങളില്‍ നേതൃത്വം നല്കിയത് വിദേശിയരായിരുന്നു. 1910-ല്‍ ജര്‍മന്‍കാരനായ ഷോംബുര്‍ഗ് ആണ് ആദ്യമായി മണവാളക്കുറിച്ചിയില്‍ ഒരു കമ്പനി ആരംഭിച്ച് ഇതിന് തുടക്കം കുറിച്ചത്.
1932-ല്‍ എഫ്.എക്സ്. പെരേര ആന്‍ഡ് സണ്‍സ് (ട്രാവന്‍കൂര്‍) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഒരു വലിയ കമ്പനി സ്ഥാപിച്ചതോടെയാണ് അപൂര്‍വമൃത്തുക്കളുടെ ശേഖരണത്തിനും സംസ്കരണത്തിനും പ്രചാരമുണ്ടായത്.
1956-ല്‍ കേരള ഗവണ്‍മെന്റ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുകയും വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിന്‍കീഴിലാക്കുകയും ചെയ്തു. 1972-ല്‍ കേരള ഗവണ്‍മെന്റിന് പൂര്‍ണമായ ഉടമസ്ഥാവകാശമുള്ള ഈ സ്ഥാപനം കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1973-ല്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചതോടെ, ധാതു വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്യേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരിന് ബോധ്യമാവുകയും തുടര്‍ന്ന് പൊതുമേഖലയില്‍ ഒരു ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ കോംപ്ലക്സ് പ്രവര്‍ത്തനക്ഷമമാക്കുന്ന ചുമതല സര്‍ക്കാര്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിനെയാണ് ഏല്പിപ്പിച്ചിട്ടുള്ളത്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ എം.എസ്. യൂണിറ്റ് ആണ് കടല്‍ത്തീരത്തു നിന്ന് ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, സിലിമനൈറ്റ്, ലൂക്കോസീന്‍, മോണോസൈറ്റ് എന്നിവ വേര്‍തിരിച്ചെടുക്കുന്നത്. പ്രതിവര്‍ഷം 40,000 മെട്രിക്ടണ്‍ ഇല്‍മനൈറ്റും ഏതാണ്ട് അത്രയും തന്നെ മറ്റു അപൂര്‍വധാതുക്കളും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ സ്ഥാപനത്തിനുണ്ട്.
കൊല്ലം ജില്ലയില്‍ ശങ്കരമംഗലം എന്ന സ്ഥലത്താണ് ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇതിന്റെ ഭാഗമായി അത്യാധുനികരീതിയിലുള്ള ധാതു വേര്‍തിരിക്കല്‍ പ്ലാന്റും ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് പ്ലാന്റും ഉണ്ട്. ഒരു ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റും സിര്‍ക്കോണിയം മെറ്റല്‍ പ്ലാന്റും കൂടി സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. ആസ്റ്റ്രേലിയന്‍ മിനറല്‍ ഡെവലപ്മെന്റ് ലബോറട്ടറിയുടെ സാങ്കേതിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജ്ജമാക്കിയ മിനറല്‍ സെപ്പറേഷന്‍ പ്ളാന്റിന് പ്രതിവര്‍ഷം 75,000 മുതല്‍ 1 ലക്ഷം ടണ്‍ വരെ ഇല്‍മനൈറ്റും മറ്റു ധാതുക്കളും ഉത്പാദിപ്പിക്കുവാന്‍ കഴിയും.
ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സങ്കേതമായ ക്ലോറൈഡ് റൂട്ട് ടെക്നോളജി ഉപയോഗിച്ചു തന്നെയാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. പിഗ്മെന്റ് പ്ലാന്റിന്റെ സംവിധാനത്തിന് ഈ സ്ഥാപനം റാഞ്ചിയിലെ മെറ്റലര്‍ജിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സ് (ഇന്ത്യാ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതികസഹായം നേടിയിട്ടുണ്ട്. യു.എസ്സിലെ കെര്‍മെക്ഗീ കെമിക്കല്‍ കോര്‍പ്പറേഷന്‍, ബെനിലൈറ്റ് കോര്‍പ്പറേഷന്‍ ഒഫ് അമേരിക്ക, ഇംഗ്ളണ്ടിലെ വുഡ് ആള്‍ ഡക്ക്ഹാം (കെമിക്കല്‍സ്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികസഹായവും ഈ സ്ഥാപനത്തിനു ലഭിച്ചിരുന്നു.
ലോകവ്യാപകമായ ഒരു വിപണന ശൃംഖലയാണ് കെ.എം.എം.എല്ലിനുള്ളത്. 50 രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് വിപണനശൃംഖല ക്രമീകരിച്ചിരിക്കുന്നത്.