This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊക്കൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊക്കൊ== Coca എറിത്രോസൈലേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷ...)
(Coca)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കൊക്കൊ==
==കൊക്കൊ==
-
Coca
+
==Coca==
 +
[[ചിത്രം:Colcoca03.png‎ |200px|thumb|right|എറിത്രോസൈലം കൊക്കോ-ഉള്‍ച്ചിത്രം: പൂവും കായും]]
എറിത്രോസൈലേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധച്ചെടി. കൊക്കെയ്ന്‍ എന്ന ആല്‍ക്കലോയ്ഡ് ഈ സസ്യത്തിന്റെ ഇലയില്‍ നിന്നാണ് ലഭിക്കുന്നത്. ശാ.നാ.: എറിത്രോസൈലം കൊക്ക. ഇതേ ജീനസ്സില്‍പ്പെട്ട എ. നൊവോഗ്രനേറ്റന്‍സ് എന്നയിനവും കൊക്കോ എന്നറിയപ്പെടാറുണ്ട്. ഈ രണ്ട് സ്പീഷീസുകളിലായി നാല് ഉപ ഇനങ്ങളുമുണ്ട്. അമേരിക്കയില്‍ സര്‍വസാധാണമായ ഈ ചെടി മെക്സിക്കോ, ക്യൂബ, ജാവ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിലും വളരുന്നുണ്ട്.  പെറു, ബൊളീവിയ എന്നിവിടങ്ങളില്‍ നാണ്യവിളയായും വളര്‍ത്തപ്പെടുന്നു. ഇന്ത്യയില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒരു അലങ്കാരസസ്യമായി ഇവ വളര്‍ത്തപ്പെടുന്നു.

Current revision as of 15:05, 20 ജൂലൈ 2015

കൊക്കൊ

Coca

എറിത്രോസൈലം കൊക്കോ-ഉള്‍ച്ചിത്രം: പൂവും കായും

എറിത്രോസൈലേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധച്ചെടി. കൊക്കെയ്ന്‍ എന്ന ആല്‍ക്കലോയ്ഡ് ഈ സസ്യത്തിന്റെ ഇലയില്‍ നിന്നാണ് ലഭിക്കുന്നത്. ശാ.നാ.: എറിത്രോസൈലം കൊക്ക. ഇതേ ജീനസ്സില്‍പ്പെട്ട എ. നൊവോഗ്രനേറ്റന്‍സ് എന്നയിനവും കൊക്കോ എന്നറിയപ്പെടാറുണ്ട്. ഈ രണ്ട് സ്പീഷീസുകളിലായി നാല് ഉപ ഇനങ്ങളുമുണ്ട്. അമേരിക്കയില്‍ സര്‍വസാധാണമായ ഈ ചെടി മെക്സിക്കോ, ക്യൂബ, ജാവ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിലും വളരുന്നുണ്ട്. പെറു, ബൊളീവിയ എന്നിവിടങ്ങളില്‍ നാണ്യവിളയായും വളര്‍ത്തപ്പെടുന്നു. ഇന്ത്യയില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒരു അലങ്കാരസസ്യമായി ഇവ വളര്‍ത്തപ്പെടുന്നു.

രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുമരങ്ങളാണ് കൊക്കൊച്ചെടികള്‍. അനുപര്‍ണങ്ങളുടെ ഇലകള്‍ സരളവും ഏകാന്തരന്യാസക്രമത്തില്‍ കാണപ്പെടുന്നവയും ആണ്. ഇലയുടെ കക്ഷ്യങ്ങളില്‍ പുഷ്പമഞ്ജരി (തിര്‍സസ്) ആയോ, ഒറ്റയായോ ചെറിയ സമപുഷ്പങ്ങള്‍ കാണപ്പെടുന്നു. പൂക്കള്‍ക്ക് അഞ്ച് ബാഹ്യദളങ്ങളും അഞ്ച് ദളങ്ങളും ഉണ്ട്. ദളങ്ങള്‍ക്ക് മഞ്ഞകലര്‍ന്ന വെളുപ്പുനിറമാണുള്ളത്. ഉള്ളില്‍ അവയുടെ പകുതി നീളംവരെ മറ്റൊരിതള്‍ കൂടി ഒട്ടിച്ചുവച്ച ആകൃതിയാണ് പുഷ്പങ്ങള്‍ക്കുള്ളത്. രണ്ടു വൃത്തങ്ങളിലായി പത്തു കേസരങ്ങളുണ്ട്. രണ്ടു കോശങ്ങളുള്ള കേസരങ്ങള്‍ ഒരു സംയുക്തകേസരകുലമാണ്. ഇതില്‍ ഗ്രന്ഥികളും കാണപ്പെടുന്നു. മൂന്നു ജനിപത്രങ്ങളുള്ള ഒരു ജനിയാണ് ഇവയുടേത്. മൂന്നു വര്‍ത്തികകളുമുണ്ട്. അണ്ഡാശയം ഉദ്വര്‍ത്തിയാണ്. ഇതിന്റെ ഓരോ അണ്ഡവും ഓരോ ഫലമായിത്തീരുന്നു. ഫലം ഒരു ഡ്രൂപ്പ് ആണ്. വിത്തില്‍ ബീജാന്നവും കാണപ്പെടുന്നു.

ഇലകളില്‍ നിന്ന് കൊക്കെയ്ന്‍ എന്ന ആല്‍ക്കലോയ്ഡ് ലഭിക്കുന്നു. (നോ. കൊക്കെയ്ന്‍). ഇലയില്‍ 15.8 ശതമാനം ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. പച്ച കൊക്കൊ ഇലകള്‍ക്ക് നല്ല സുഗന്ധമുണ്ട്. കറുപ്പ്, ലഹരിപദാര്‍ഥങ്ങള്‍, പുകയില എന്നിവ ഉപയോഗിക്കുന്നവര്‍ പകരം കൊക്കൊയിലകളും ഉപയോഗിക്കാറുണ്ട്. ദഹനസഹായിയായ ഒരു ടോണിക്കു കൂടിയാണിത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍