This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈറോപ്റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൈറോപ്റ്റെറ== Chiroptera സസ്തനികളിലെ ഒരു ഗോത്രം. പറക്കാന്‍ കഴിവുള്...)
(Chiroptera)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കൈറോപ്റ്റെറ==
==കൈറോപ്റ്റെറ==
-
Chiroptera
+
==Chiroptera==
സസ്തനികളിലെ ഒരു ഗോത്രം. പറക്കാന്‍ കഴിവുള്ള സസ്തനികളായ വവ്വാലുകളാണ് ഈ ഗോത്രത്തിലെ അംഗങ്ങള്‍. ഈ  ജീവികളിലെ മുന്‍കാലുകള്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

[[ചിത്രം:Brown_bat.png‎ |200px|thumb|right|വവ്വാല്‍]]
ഇന്നുള്ള സസ്തനികളില്‍ 20 ശതമാനം വവ്വാലുകളാണ്. ഏതാണ്ട് 1240 ഓളം സ്പീഷീസുകളാണുള്ളത്. ധ്രുവങ്ങളിലൊഴികെ ഭൂമിയില്‍ എല്ലായിടത്തും ഇവയെ കാണാം.  

വരി 10: വരി 10:
കൈറോപ്റ്റെറ ഗോത്രത്തെ മെഗാകൈറോപ്റ്റെറ, മൈക്രോകൈറോപ്റ്റെറ എന്നീ രണ്ട് ഉപഗോത്രങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട്. മെഗാകൈറോപ്റ്റെറയില്‍ ഒരു കുടുംബം (റ്റീറോപ്പോഡിഡേ) മാത്രമേയുള്ളൂ. ഇതില്‍ 46 ജീനസുകളിലായി 186 സ്പീഷീസുകളാണുള്ളത്. ഫ്രൂട്ട് ബാറ്റ്, ഫ്ളൈയിങ് ഫോക്സ് എന്നീ പേരുകളിലറിയപ്പെടുന്നത് മെഗാകൈറോപ്റ്റെറയിലെ അംഗങ്ങളാണ്. പ്രധാനമായും ഫലങ്ങളും തേനുമാണ് ഇവയുടെ ആഹാരം. താരതമ്യേന വലുപ്പമേറിയ കണ്ണുകള്‍, ഉയര്‍ന്ന ഘ്രാണശേഷി, ഇക്കോലൊക്കേഷന്‍ അഥവാ അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം ഉപയോഗിക്കാനുള്ള ശേഷിയില്ലായ്മ എന്നിവയാണ് ഈയിനത്തിന്റെ പ്രത്യേകത. തേന്‍ ആഹാരമാക്കുന്ന വവ്വാലുകള്‍, സസ്യങ്ങളിലെ പരാഗണത്തെ സഹായിക്കുന്നു, ഫലങ്ങള്‍ ഭക്ഷിക്കുന്നവയാകട്ടെ ദീര്‍ഘസ്ഥലങ്ങളിലെ വിത്തുവിതരണത്തിലൂടെ സസ്യവിതരണം വ്യാപകമാക്കുന്നു. സസ്യങ്ങളും വവ്വാലുകളും തമ്മിലുള്ള ഈ പരസ്പരബന്ധം കൈറോപ്റ്റെറോഫിലി (Chiropterophily) എന്നറിയപ്പെടുന്നു.

[[ചിത്രം:Fruit_bat.png‎‎ |200px|thumb|right|പഴവവ്വാല്‍]]
ഷഡ്പദഭോജികളാണ് മൈക്രോകൈറോപ്റ്റെറകള്‍. ഇക്കോലൊക്കേഷന്‍ വഴിയുള്ള സഞ്ചാരവും, വലയാകൃതിയല്ലാത്ത ചെവികളുമാണ് ഇവയുടെ പ്രത്യേകത. ഡെസ്മോഡോണ്ടിഡേ ഉപകുടുംബത്തില്‍പ്പെട്ട കടവാവലുകള്‍ (Vampires) മറ്റു സസ്തനികളുടെ രക്തം ഊറ്റിക്കുടിച്ചാണ് ജീവിക്കുന്നത്. 18 കുടുംബങ്ങളാണ് ഈ ഉപഗോത്രത്തിലുള്ളത്.  

വരി 20: വരി 20:
ഉയരം കൂടിയ മരങ്ങള്‍, ഗുഹകള്‍, ടണലുകള്‍, പഴയ കെട്ടിടങ്ങള്‍ എന്നിവയിലാണ് വവ്വാലുകള്‍ താവളമടിക്കാറുള്ളത്. മിക്കവയും കാലിലെ നഖങ്ങളുപയോഗിച്ചു തൂങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്‍ തള്ളവിരലുപയോഗിച്ചു തൂങ്ങിക്കിടക്കുന്നവയുമുണ്ട്. ഇവ ഒറ്റയ്ക്കും സംഘംചേര്‍ന്നും ജീവിക്കുന്നു. ദശലക്ഷം അംഗങ്ങള്‍ ഉള്‍പ്പെട്ട കോളനികള്‍ വരെ ഇവയുടേതായി കണ്ടെത്തിയിട്ടുണ്ട്. ന്യൂമെക്സിക്കോയിലെ കാള്‍സ് ബാഡ്കാവേണ്‍സില്‍ ജീവിക്കുന്ന ഒമ്പതു ദശലക്ഷം വവ്വാലുകളുടെ ഒരു കോളനിയെപ്പറ്റി രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്.

[[ചിത്രം:Myotis-credit.png‎‎ |200px|thumb|right|മയോട്ടീസ് മയോട്ടീസ്-ഏറ്റവും വലിയ ഇനം വവ്വാല്‍]]
അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം (ഇക്കോ ലൊക്കേഷന്‍) വഴിയാണിവ സഞ്ചരിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇരതേടാനും മാര്‍ഗമധ്യേയുള്ള തടസങ്ങള്‍ മനസ്സിലാക്കാനും ഈ സംവിധാനം ഇവ ഉപയോഗപ്പെടുത്തുന്നു. മൈക്രോകൈറോപ്റ്റെറകളില്‍ അള്‍ട്രാസോണിക് സംവിധാനം പ്രത്യേകം വികസിച്ചിരിക്കുന്നു. എന്നാല്‍ മെഗാകൈറോപ്റ്റെറകള്‍ കാഴ്ചശക്തിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇവയിലെയും ചില സ്പീഷീസുകളില്‍ അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം കാണപ്പെടുന്നുണ്ട്.

Current revision as of 17:13, 19 ജൂലൈ 2015

കൈറോപ്റ്റെറ

Chiroptera

സസ്തനികളിലെ ഒരു ഗോത്രം. പറക്കാന്‍ കഴിവുള്ള സസ്തനികളായ വവ്വാലുകളാണ് ഈ ഗോത്രത്തിലെ അംഗങ്ങള്‍. ഈ ജീവികളിലെ മുന്‍കാലുകള്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

വവ്വാല്‍

ഇന്നുള്ള സസ്തനികളില്‍ 20 ശതമാനം വവ്വാലുകളാണ്. ഏതാണ്ട് 1240 ഓളം സ്പീഷീസുകളാണുള്ളത്. ധ്രുവങ്ങളിലൊഴികെ ഭൂമിയില്‍ എല്ലായിടത്തും ഇവയെ കാണാം.

ശരീരത്തിന്റെ മുകള്‍-അടിഭാഗങ്ങളിലെ അധ്യാവരണത്തിന്റെ (integument) വിസ്താരത്തിലുള്ള തുടര്‍ച്ചമൂലം രൂപമെടുക്കുന്ന ചര്‍മമാണ് ഈ ജീവികളെ പറക്കാന്‍ സഹായിക്കുന്നത്. കഴുത്തില്‍ തുടങ്ങി കണംകൈയുടെ ഭാഗത്തവസാനിക്കുന്ന ചര്‍മമാണ് ഇവയുടെ ചിറക് എന്നു പറയാം. വളരെ നീണ്ട രണ്ടാമത്തേതും മൂന്നാമത്തേതും നാലാമത്തേതും അഞ്ചാമത്തേതും വിരലുകളുടെ ഇടയിലും, ഭുജത്തിനും കൈയ്ക്കും ഇടയിലും ഈ ചര്‍മം കാണപ്പെടുന്നു. തള്ളവിരല്‍ മാത്രം വേറിട്ടുനില്ക്കുന്നു. പിന്‍കാലുകള്‍ക്കിടയിലും ഈ ചര്‍മപാളി കാണാറുണ്ട്. വാലുള്ള ഇനങ്ങളില്‍ വാലിന്റെ കുറെ ഭാഗവും ഈ ചര്‍മപാളിക്കുള്ളിലായിരിക്കും. സംവേദനക്ഷമമായതാണ് വവ്വാലുകളുടെ ചിറകുകള്‍.

കൈറോപ്റ്റെറ ഗോത്രത്തെ മെഗാകൈറോപ്റ്റെറ, മൈക്രോകൈറോപ്റ്റെറ എന്നീ രണ്ട് ഉപഗോത്രങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട്. മെഗാകൈറോപ്റ്റെറയില്‍ ഒരു കുടുംബം (റ്റീറോപ്പോഡിഡേ) മാത്രമേയുള്ളൂ. ഇതില്‍ 46 ജീനസുകളിലായി 186 സ്പീഷീസുകളാണുള്ളത്. ഫ്രൂട്ട് ബാറ്റ്, ഫ്ളൈയിങ് ഫോക്സ് എന്നീ പേരുകളിലറിയപ്പെടുന്നത് മെഗാകൈറോപ്റ്റെറയിലെ അംഗങ്ങളാണ്. പ്രധാനമായും ഫലങ്ങളും തേനുമാണ് ഇവയുടെ ആഹാരം. താരതമ്യേന വലുപ്പമേറിയ കണ്ണുകള്‍, ഉയര്‍ന്ന ഘ്രാണശേഷി, ഇക്കോലൊക്കേഷന്‍ അഥവാ അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം ഉപയോഗിക്കാനുള്ള ശേഷിയില്ലായ്മ എന്നിവയാണ് ഈയിനത്തിന്റെ പ്രത്യേകത. തേന്‍ ആഹാരമാക്കുന്ന വവ്വാലുകള്‍, സസ്യങ്ങളിലെ പരാഗണത്തെ സഹായിക്കുന്നു, ഫലങ്ങള്‍ ഭക്ഷിക്കുന്നവയാകട്ടെ ദീര്‍ഘസ്ഥലങ്ങളിലെ വിത്തുവിതരണത്തിലൂടെ സസ്യവിതരണം വ്യാപകമാക്കുന്നു. സസ്യങ്ങളും വവ്വാലുകളും തമ്മിലുള്ള ഈ പരസ്പരബന്ധം കൈറോപ്റ്റെറോഫിലി (Chiropterophily) എന്നറിയപ്പെടുന്നു.

പഴവവ്വാല്‍

ഷഡ്പദഭോജികളാണ് മൈക്രോകൈറോപ്റ്റെറകള്‍. ഇക്കോലൊക്കേഷന്‍ വഴിയുള്ള സഞ്ചാരവും, വലയാകൃതിയല്ലാത്ത ചെവികളുമാണ് ഇവയുടെ പ്രത്യേകത. ഡെസ്മോഡോണ്ടിഡേ ഉപകുടുംബത്തില്‍പ്പെട്ട കടവാവലുകള്‍ (Vampires) മറ്റു സസ്തനികളുടെ രക്തം ഊറ്റിക്കുടിച്ചാണ് ജീവിക്കുന്നത്. 18 കുടുംബങ്ങളാണ് ഈ ഉപഗോത്രത്തിലുള്ളത്.

29-34 മില്ലിമീറ്റര്‍ മാത്രം നീളവും 2-2.6 ഗ്രാം ശരീരഭാരവും ചിറകിന് കുറുകെ 15 സെ.മീ. നീളവുമുള്ള കിറ്റീസ് ഹോഗ് നോസ്ഡ് വവ്വാലാണ് ഏറ്റവും ചെറിയ ഇനം. ഏറ്റവും വലുപ്പമേറിയ ഇനമായ ജയ്ന്റ് ഗോള്‍ഡന്‍ ക്രൌണ്‍ഡ് ഫ്ളയിങ് ഫോക്സിന് 336-343 മില്ലിമീറ്റര്‍ നീളവും, 1.2 കിലോഗ്രാം ശരീരഭാരവും ചിറകിന് കുറുകെ 1-5 മീ. നീളവുമുണ്ട്. കേരളത്തില്‍ വവ്വാലുകള്‍ നരിച്ചീര്‍ എന്ന പേരിലും അറിയപ്പെടുന്നു.

സാധാരണ ഒരു പ്രസവത്തില്‍ രണ്ടുകുഞ്ഞുങ്ങള്‍ക്കാണ് വവ്വാലുകള്‍ ജന്മമേകാറുള്ളത്. എങ്കിലും ഒരു പ്രസവത്തില്‍ ഒരു കുട്ടി മാത്രം കാണപ്പെടുന്ന നിരവധി സ്പീഷീസുകളുമുണ്ട്. പിറന്നുവീഴുമ്പോള്‍ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ അടഞ്ഞിരിക്കും. ശരീരത്തില്‍ രോമവും കാണാറില്ല. മാതാവ് കുഞ്ഞുങ്ങളെ കൊണ്ടുനടക്കുകയാണു പതിവ്. രണ്ടു വര്‍ഷം പ്രായമാകുന്നതോടെ ലൈംഗികവളര്‍ച്ച പൂര്‍ത്തിയാവുന്നു. എന്നാല്‍ ഇണ ചേര്‍ന്നതിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് ഗര്‍ഭധാരണം നടക്കുന്ന ചില ശിശിരനിദ്രായിനങ്ങളുമുണ്ട്.

കൈറോപ്റ്റെറാ ഗോത്രത്തിലെ ജീവികളുടെ പ്രധാന ശത്രുക്കള്‍ ചില പക്ഷികളും സസ്തനികളും പാമ്പുകളുമാണ്. മക്കൈയ്റാമ്പസ് എന്ന ഒരിനം ആഫ്രിക്കന്‍ പക്ഷിയുടെ ഭക്ഷണം വവ്വാലുകള്‍ മാത്രമാണ്.

ഉയരം കൂടിയ മരങ്ങള്‍, ഗുഹകള്‍, ടണലുകള്‍, പഴയ കെട്ടിടങ്ങള്‍ എന്നിവയിലാണ് വവ്വാലുകള്‍ താവളമടിക്കാറുള്ളത്. മിക്കവയും കാലിലെ നഖങ്ങളുപയോഗിച്ചു തൂങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്‍ തള്ളവിരലുപയോഗിച്ചു തൂങ്ങിക്കിടക്കുന്നവയുമുണ്ട്. ഇവ ഒറ്റയ്ക്കും സംഘംചേര്‍ന്നും ജീവിക്കുന്നു. ദശലക്ഷം അംഗങ്ങള്‍ ഉള്‍പ്പെട്ട കോളനികള്‍ വരെ ഇവയുടേതായി കണ്ടെത്തിയിട്ടുണ്ട്. ന്യൂമെക്സിക്കോയിലെ കാള്‍സ് ബാഡ്കാവേണ്‍സില്‍ ജീവിക്കുന്ന ഒമ്പതു ദശലക്ഷം വവ്വാലുകളുടെ ഒരു കോളനിയെപ്പറ്റി രേഖപ്പെടുത്തിക്കണ്ടിട്ടുണ്ട്.

മയോട്ടീസ് മയോട്ടീസ്-ഏറ്റവും വലിയ ഇനം വവ്വാല്‍

അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം (ഇക്കോ ലൊക്കേഷന്‍) വഴിയാണിവ സഞ്ചരിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇരതേടാനും മാര്‍ഗമധ്യേയുള്ള തടസങ്ങള്‍ മനസ്സിലാക്കാനും ഈ സംവിധാനം ഇവ ഉപയോഗപ്പെടുത്തുന്നു. മൈക്രോകൈറോപ്റ്റെറകളില്‍ അള്‍ട്രാസോണിക് സംവിധാനം പ്രത്യേകം വികസിച്ചിരിക്കുന്നു. എന്നാല്‍ മെഗാകൈറോപ്റ്റെറകള്‍ കാഴ്ചശക്തിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇവയിലെയും ചില സ്പീഷീസുകളില്‍ അള്‍ട്രാസോണിക് പ്രതിധ്വനി സ്വീകരണം കാണപ്പെടുന്നുണ്ട്.

കൈറോപ്റ്റെറയിലെ ചില സ്പീഷീസുകള്‍ ദേശാന്തരഗമനം നടത്തുന്നവയായുണ്ട്. കാലാവസ്ഥയ്ക്ക് അനുസരണമായാണ് ഈ യാത്ര നടത്താറുള്ളത്. എന്നാല്‍ ദേശാന്തരഗമന സ്വാഭാവമില്ലാത്ത സ്പീഷീസുകള്‍ ശൈത്യകാലത്ത് ശിശിരനിദ്രയില്‍ പ്രവേശിക്കുന്നു. സാധാരണ പകല്‍സമയത്ത് ഉറങ്ങുമ്പോള്‍ ശരീരോഷ്മാവ് കുറയ്ക്കുന്ന ചില സ്പീഷീസുകളുമുണ്ട്.

ലഭ്യമായ ജീവാശ്മപഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൈറോപ്റ്റെറുകള്‍ ക്രെട്ടേഷ്യസ് ഘട്ടത്തിലെയോ പാലിയോസീന്‍ ഘട്ടത്തിലെയോ കീടാഹാരജീവികളില്‍ (insectvorous) നിന്നും ഉരുത്തിരിഞ്ഞുവന്നവയാണെന്നു കരുതപ്പെടുന്നു. ആദ്യഘട്ട-ഇയോസീന്‍ യുഗത്തിലേതെന്നു കരുതപ്പെടുന്ന ജീവാശ്മങ്ങളില്‍ മൊക്രോകൈറോപ്റ്റെറകള്‍ ഉള്‍പ്പെടുന്നു. ഇവ ഇന്ന് അപ്രത്യക്ഷങ്ങളാകപ്പെട്ട ജീനസുകളുടേതാണുതാനും. ഐക്കാരോ നൈക്ടെറിസ് എന്ന് സ്പീഷിസിന്റെ ജീവാശ്മമാണ് നന്നായി പരിരക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമായിട്ടുള്ളത്. ഷഡ്പദങ്ങളെ ഭക്ഷിക്കാനാവുന്ന ദന്തഘടന, രണ്ടാമത്തെ വിരലിലെ നഖം എന്നിവ ഇതിന്റെ പ്രത്യേകതകളായിരുന്നു. കൈറോപ്റ്റെറയുടെ ചരിത്രത്തിന് ഏതാണ്ട് 50,000,000 വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാമെന്നു കരുതപ്പെടുന്നു. ലോകവ്യാപകമായി വവ്വാലുകള്‍ നേരിടുന്ന വംശനാശഭീഷണി പരിഗണിച്ച് 2011-12 അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍