This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)== [[ചിത്രം:Krishnamoorthi_Nellayi.png |200px|thumb|right|നെ...) |
(→കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)) |
||
വരി 1: | വരി 1: | ||
==കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)== | ==കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)== | ||
- | [[ചിത്രം:Krishnamoorthi_Nellayi.png | | + | [[ചിത്രം:Krishnamoorthi_Nellayi.png |120px|thumb|right|നെല്ലായി കൃഷ്ണമൂര്‍ത്തി]] |
കര്ണാടകസംഗീതവിദ്വാന്. വിശ്വനാഥയ്യരുടെയും മുത്തുലക്ഷ്മി അമ്മാളുടെയും മകനായി 1920 ന. 24-ന് തഞ്ചാവൂര്‍ താലൂക്കിലെ തിരുവാരൂരില്‍ ജനിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ വലിയച്ഛനും ഗുരുവായ ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതരുടെ കീഴില്‍ ഗുരുകുല രീതിയില്‍ കര്‍ണാടക സംഗീതം അഭ്യസിക്കുവാന്‍ തുടങ്ങി. ഇരുപതാമത്തെ വയസ്സു മുതല്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു വന്നു. 1935 മുതല്‍ 1940 വരെ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങള്‍ ശേഖരിക്കുന്നതിലും പ്രസ്തുത കീര്‍ത്തനങ്ങള്‍ സ്വരപ്പെടുത്തി എഴുതുന്നതിലും മുത്തയ്യാ ഭാഗവതരുടെ സഹായിയായി പ്രവര്‍ത്തിച്ചു. 1943-ല്‍ മദ്രാസ് സംഗീത അക്കാദമി, മധുര സംഗീത അക്കാദമി എന്നീ പ്രശസ്ത സഭകളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. ഇന്ത്യയിലെ മിക്ക സുപ്രധാന സംഗീത സഭകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 1943-44-ല്‍ മൈസൂര്‍ രാജാവിന്റെ ഡര്ബാറുകളിലും അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യേകമായും സംഗീതക്കച്ചേരികള്‍ നടത്തി അദ്ദേഹത്തില്‍ നിന്നും സമ്മാനം നേടി. | കര്ണാടകസംഗീതവിദ്വാന്. വിശ്വനാഥയ്യരുടെയും മുത്തുലക്ഷ്മി അമ്മാളുടെയും മകനായി 1920 ന. 24-ന് തഞ്ചാവൂര്‍ താലൂക്കിലെ തിരുവാരൂരില്‍ ജനിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ വലിയച്ഛനും ഗുരുവായ ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതരുടെ കീഴില്‍ ഗുരുകുല രീതിയില്‍ കര്‍ണാടക സംഗീതം അഭ്യസിക്കുവാന്‍ തുടങ്ങി. ഇരുപതാമത്തെ വയസ്സു മുതല്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു വന്നു. 1935 മുതല്‍ 1940 വരെ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങള്‍ ശേഖരിക്കുന്നതിലും പ്രസ്തുത കീര്‍ത്തനങ്ങള്‍ സ്വരപ്പെടുത്തി എഴുതുന്നതിലും മുത്തയ്യാ ഭാഗവതരുടെ സഹായിയായി പ്രവര്‍ത്തിച്ചു. 1943-ല്‍ മദ്രാസ് സംഗീത അക്കാദമി, മധുര സംഗീത അക്കാദമി എന്നീ പ്രശസ്ത സഭകളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. ഇന്ത്യയിലെ മിക്ക സുപ്രധാന സംഗീത സഭകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 1943-44-ല്‍ മൈസൂര്‍ രാജാവിന്റെ ഡര്ബാറുകളിലും അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യേകമായും സംഗീതക്കച്ചേരികള്‍ നടത്തി അദ്ദേഹത്തില്‍ നിന്നും സമ്മാനം നേടി. | ||
Current revision as of 13:59, 19 ജൂണ്‍ 2015
കൃഷ്ണമൂര്‍ത്തി, നെല്ലായി (1920 - 2005)
കര്ണാടകസംഗീതവിദ്വാന്. വിശ്വനാഥയ്യരുടെയും മുത്തുലക്ഷ്മി അമ്മാളുടെയും മകനായി 1920 ന. 24-ന് തഞ്ചാവൂര്‍ താലൂക്കിലെ തിരുവാരൂരില്‍ ജനിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ വലിയച്ഛനും ഗുരുവായ ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതരുടെ കീഴില്‍ ഗുരുകുല രീതിയില്‍ കര്‍ണാടക സംഗീതം അഭ്യസിക്കുവാന്‍ തുടങ്ങി. ഇരുപതാമത്തെ വയസ്സു മുതല്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു വന്നു. 1935 മുതല്‍ 1940 വരെ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങള്‍ ശേഖരിക്കുന്നതിലും പ്രസ്തുത കീര്‍ത്തനങ്ങള്‍ സ്വരപ്പെടുത്തി എഴുതുന്നതിലും മുത്തയ്യാ ഭാഗവതരുടെ സഹായിയായി പ്രവര്‍ത്തിച്ചു. 1943-ല്‍ മദ്രാസ് സംഗീത അക്കാദമി, മധുര സംഗീത അക്കാദമി എന്നീ പ്രശസ്ത സഭകളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. ഇന്ത്യയിലെ മിക്ക സുപ്രധാന സംഗീത സഭകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 1943-44-ല്‍ മൈസൂര്‍ രാജാവിന്റെ ഡര്ബാറുകളിലും അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യേകമായും സംഗീതക്കച്ചേരികള്‍ നടത്തി അദ്ദേഹത്തില്‍ നിന്നും സമ്മാനം നേടി.
1946-ല്‍ തിരുവിതാംകൂര്‍ റാണി സേതു പാര്‍വതി ഭായിയുടെയും ചിത്തിരതിരുനാള്‍ രാജാവിന്റെയും താത്പര്യമനുസരിച്ച് തിരുവനന്തപുരം ശ്രീസ്വാതിതിരുനാള്‍ സംഗീത കോളജില്‍ അധ്യാപകനായി. പിന്നീട് 1970-ല്‍ തൃപ്പൂണിത്തുറ ആര്. എല്‍. വി. സംഗീത കോളജിലെ പ്രിന്‍സിപ്പലായി. തുടര്‍ന്ന് തിരുവനന്തപുരം സംഗീത കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 1976 മാര്‍ച്ചില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു.
1950 മുതല്‍ ഇദ്ദേഹം ആകാശവാണിയില്‍ എ ഗ്രേഡ് വിദ്വാനായി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ദേശീയ സംഗീത പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
2005 ജനുവരിയില്‍ നെല്ലായി കൃഷ്ണമൂര്‍ത്തി അന്തരിച്ചു.