This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോറി, കാള്‍ ഫെര്‍ഡിനാന്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Cori, Carl Ferdinand (1896 - 1984)) |
(→Cori, Carl Ferdinand (1896 - 1984)) |
||
വരി 4: | വരി 4: | ||
== Cori, Carl Ferdinand (1896 - 1984) == | == Cori, Carl Ferdinand (1896 - 1984) == | ||
- | [[ചിത്രം: | + | [[ചിത്രം:Cori_carl_ferdinand.png|150px|right|thumb|കാള്‍ ഫെര്‍ഡിനാന്‍ഡ് കോറി]] |
വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍ സമ്മാനം നേടിയ (1947) ചെക്-യു.എസ്. ജൈവരസതന്ത്രജ്ഞന്‍. മുന്‍ ചെക്ക്‌സ്ലോവാക്യയിലെ പ്രഗില്‍ 1896 ഡി. 5-ന് ജനിച്ചു. ജന്തുശാസ്‌ത്രജ്ഞനും ട്രീസ്റ്റ് നഗരത്തിലെ മറൈന്‍ ബയോളജിക്കല്‍ സ്റ്റേഷന്റെ ഡയറക്‌ടറുമായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. വിദ്യാഭ്യാസത്തിനുശേഷം പ്രഗ് സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്ര ബിരുദം നേടി (1920). അതേവര്‍ഷം തന്നെ സഹപാഠിയും ജൈവരസതന്ത്രജ്ഞയുമായ ജെര്‍ടിതെരിസാ റാഡ്‌നിറ്റ്‌സിനെ കോറി വിവാഹം ചെയ്‌തു. ജെര്‍ടിതെരീസായോടൊപ്പമായിരുന്നു പിന്നീടുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍. 20-ാം ശതകത്തില്‍, ജൈവരസതന്ത്രമേഖലയ്‌ക്കു ലഭിച്ച സ്‌തുത്യര്‍ഹമായ ഒരു ഗവേഷണസഖ്യമായിരുന്നു ഇവരുടേത്. | വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍ സമ്മാനം നേടിയ (1947) ചെക്-യു.എസ്. ജൈവരസതന്ത്രജ്ഞന്‍. മുന്‍ ചെക്ക്‌സ്ലോവാക്യയിലെ പ്രഗില്‍ 1896 ഡി. 5-ന് ജനിച്ചു. ജന്തുശാസ്‌ത്രജ്ഞനും ട്രീസ്റ്റ് നഗരത്തിലെ മറൈന്‍ ബയോളജിക്കല്‍ സ്റ്റേഷന്റെ ഡയറക്‌ടറുമായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. വിദ്യാഭ്യാസത്തിനുശേഷം പ്രഗ് സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്ര ബിരുദം നേടി (1920). അതേവര്‍ഷം തന്നെ സഹപാഠിയും ജൈവരസതന്ത്രജ്ഞയുമായ ജെര്‍ടിതെരിസാ റാഡ്‌നിറ്റ്‌സിനെ കോറി വിവാഹം ചെയ്‌തു. ജെര്‍ടിതെരീസായോടൊപ്പമായിരുന്നു പിന്നീടുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍. 20-ാം ശതകത്തില്‍, ജൈവരസതന്ത്രമേഖലയ്‌ക്കു ലഭിച്ച സ്‌തുത്യര്‍ഹമായ ഒരു ഗവേഷണസഖ്യമായിരുന്നു ഇവരുടേത്. | ||
Current revision as of 17:10, 6 ഓഗസ്റ്റ് 2015
കോറി, കാള്‍ ഫെര്‍ഡിനാന്‍ഡ്
Cori, Carl Ferdinand (1896 - 1984)
വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍ സമ്മാനം നേടിയ (1947) ചെക്-യു.എസ്. ജൈവരസതന്ത്രജ്ഞന്‍. മുന്‍ ചെക്ക്‌സ്ലോവാക്യയിലെ പ്രഗില്‍ 1896 ഡി. 5-ന് ജനിച്ചു. ജന്തുശാസ്‌ത്രജ്ഞനും ട്രീസ്റ്റ് നഗരത്തിലെ മറൈന്‍ ബയോളജിക്കല്‍ സ്റ്റേഷന്റെ ഡയറക്‌ടറുമായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. വിദ്യാഭ്യാസത്തിനുശേഷം പ്രഗ് സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്‌ത്ര ബിരുദം നേടി (1920). അതേവര്‍ഷം തന്നെ സഹപാഠിയും ജൈവരസതന്ത്രജ്ഞയുമായ ജെര്‍ടിതെരിസാ റാഡ്‌നിറ്റ്‌സിനെ കോറി വിവാഹം ചെയ്‌തു. ജെര്‍ടിതെരീസായോടൊപ്പമായിരുന്നു പിന്നീടുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍. 20-ാം ശതകത്തില്‍, ജൈവരസതന്ത്രമേഖലയ്‌ക്കു ലഭിച്ച സ്‌തുത്യര്‍ഹമായ ഒരു ഗവേഷണസഖ്യമായിരുന്നു ഇവരുടേത്.
1930-ലാണ് ഗ്‌ളൈക്കോജന്റെ പ്രവര്‍ത്തനസ്വഭാവം കോറി വിശദീകരിച്ചത്. കരളിലും പേശികളിലും സംഭരിച്ചിട്ടുള്ള ഗ്‌ളൈക്കോജന്‍ വിഘടിച്ചു വീണ്ടും ശരീരത്തില്‍ ഉപയോഗിക്കപ്പെടുന്ന രീതി ഇദ്ദേഹം വിശദമാക്കി. മെയര്‍ഹോഫ് എന്ന ശാസ്‌ത്രജ്ഞന്‍ രണ്ടു ദശകങ്ങള്‍ക്കുമുമ്പുതന്നെ ഈ പ്രക്രിയയെപ്പറ്റി പഠനം നടത്തുകയും പേശികളിലെ ഗ്‌ളൈക്കോജന്‍ ലാക്‌ടിക് അമ്ലം ആയിത്തീരുമെന്നു കണ്ടെത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഈ പരീക്ഷണത്തിന്റെ വിശദാംശങ്ങളിലായിരുന്നു കോറി ശ്രദ്ധ പതിപ്പിച്ചത്. പേശിയില്‍നിന്ന് അതുവരെ അറിയപ്പെടാതിരുന്ന ഒരു സംയുക്തം കോറിദമ്പതികള്‍ വേര്‍തിരിച്ചെടുത്തു. ശാസ്‌ത്രീയമായി അത് ഗ്ലൂക്കോസ്- 1 -ഫോസ്‌ഫേറ്റ് എന്നു അറിയപ്പെടുന്നെങ്കിലും കോറി എസ്റ്റര്‍ എന്ന പേരും അതിന് നല്‌കപ്പെട്ടു. ഗ്‌ളൈക്കോജന്‍ ഗ്ലൂക്കോസ് തന്മാത്രകളായി വിഘടിക്കുകയല്ല, ഗ്ലൂക്കോസ് യൂണിറ്റ് ശൃംഖലകളുടെ കണ്ണികളില്‍ അകാര്‍ബണിക ഫോസ്‌ഫേറ്റ് ചേര്‍ന്ന് കോറി എസ്റ്റര്‍ രൂപപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം കണ്ടെത്തി. ഗ്ലൂക്കോസ് 1-ഫോസ്‌ഫേറ്റ് വീണ്ടും ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റ് ആകുകയും അനേകം ഫോസ്‌ഫേറ്റ് ഉള്‍ക്കൊള്ളുന്ന സംയുക്തങ്ങളായി മാറുകയും ചെയ്യുന്നുവെന്നും ഇദ്ദേഹം വിശദീകരിച്ചു. ഗ്‌ളൈക്കോജന്‍ വിഘടന പ്രക്രിയ വിശദീകരിച്ചതിനാണ് കോറിദമ്പതികള്‍ ഹൗസേ എന്ന ശാസ്‌ത്രജ്ഞനുമായി നോബല്‍ സമ്മാനം പങ്കിട്ടത്. 1984-ന് കോറി അന്തരിച്ചു. നോ. കോറി, ജെര്‍ടിതെരിസാ റാഡ്‌നിറ്റ്‌സ്
കോറി, ജെര്‍ടി തെരിസാ റാഡ്‌നിറ്റ്‌സ്