This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോനന്‍, സര്‍ ആര്‍തര്‍ ഡോയ്‌ല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോനന്‍, സര്‍ ആര്‍തര്‍ ഡോയ്‌ല്‍ == == Coanan, Sir Arthur Doyle (1859 - 1930) == ഷെര്‍ലക്...) |
(→Coanan, Sir Arthur Doyle (1859 - 1930)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Coanan, Sir Arthur Doyle (1859 - 1930) == | == Coanan, Sir Arthur Doyle (1859 - 1930) == | ||
- | + | [[ചിത്രം:Conan_doyle_arthur.png|150px|right|thumb|ആര്‍തര്‍ ഡോയ്‌ല്‍ കോനന്‍]] | |
ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷണ കഥാപാത്രത്തിന്റെ സൃഷ്‌ടിയിലൂടെ വിഖ്യാതനായിത്തീര്‍ന്ന ബ്രിട്ടീഷ് നോവലിസ്റ്റ്. 1859 മേയ് 22-ന് എഡിന്‍ബറോയില്‍ ജനിച്ചു. എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്നു വൈദ്യശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം ഡോ. ജോസഫ് ബെല്ലിന്റെ കീഴില്‍ പ്രാക്‌ടീസ് നടത്തി. ഹാംപ്‌ഷെയറിലെ സൗത്ത്‌സീയില്‍ സ്വന്തമായി ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ച് 1901-ല്‍ ആതുരസേവനം നടത്തിക്കൊണ്ടിരിക്കവെ സൈന്യത്തില്‍ (ഡോക്‌ടറായി) ചേര്‍ന്നു. ഇക്കാലയളവില്‍ ഉണ്ടായ ആംഗ്‌ളോബോവര്‍ യുദ്ധത്തില്‍ സേവനമനുഷ്‌ഠിച്ച ഇദ്ദേഹത്തെ യുദ്ധാനന്തരം, ബ്രിട്ടീഷ് ഗവണ്‍മെന്റ് "സര്‍' പദവി നല്‌കി ആദരിച്ചു. | ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷണ കഥാപാത്രത്തിന്റെ സൃഷ്‌ടിയിലൂടെ വിഖ്യാതനായിത്തീര്‍ന്ന ബ്രിട്ടീഷ് നോവലിസ്റ്റ്. 1859 മേയ് 22-ന് എഡിന്‍ബറോയില്‍ ജനിച്ചു. എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്നു വൈദ്യശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം ഡോ. ജോസഫ് ബെല്ലിന്റെ കീഴില്‍ പ്രാക്‌ടീസ് നടത്തി. ഹാംപ്‌ഷെയറിലെ സൗത്ത്‌സീയില്‍ സ്വന്തമായി ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ച് 1901-ല്‍ ആതുരസേവനം നടത്തിക്കൊണ്ടിരിക്കവെ സൈന്യത്തില്‍ (ഡോക്‌ടറായി) ചേര്‍ന്നു. ഇക്കാലയളവില്‍ ഉണ്ടായ ആംഗ്‌ളോബോവര്‍ യുദ്ധത്തില്‍ സേവനമനുഷ്‌ഠിച്ച ഇദ്ദേഹത്തെ യുദ്ധാനന്തരം, ബ്രിട്ടീഷ് ഗവണ്‍മെന്റ് "സര്‍' പദവി നല്‌കി ആദരിച്ചു. | ||
വരി 10: | വരി 10: | ||
ഹോംസ്‌കഥകള്‍ പണവും പ്രശസ്‌തിയും നേടിക്കൊടുത്തുവെങ്കിലും, ക്രമേണ തന്റെ നായകനില്‍നിന്നു കോനന്‍ ഡോയ്‌ല്‍ അകലം പാലിച്ചു. ഇതിനായി 1893-ല്‍ ഹോംസ് സ്വിറ്റ്‌സര്‍ലണ്ടിലെ റീഫല്‍ബാക്ക് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചതായി ചിത്രീകരിച്ചു. എന്നാല്‍ വായനക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ ഇദ്ദേഹം തന്റെ നായകനെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടായത്. ലോകത്തിലെ പ്രചാരം നേടിയ കുറ്റാന്വേഷണ കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. പ്രധാനപ്പെട്ട എല്ലാ ലോകഭാഷകളിലും കടന്നുചെന്നിട്ടുള്ള ഹോംസ് കുറ്റാന്വേഷണരംഗത്ത മാര്‍ഗദര്‍ശിയായിത്തീര്‍ന്നിട്ടുണ്ട്. പല രാജ്യങ്ങളിലും ഹോംസ്‌കഥകള്‍ കുറ്റാന്വേഷകര്‍ക്കുള്ള ഒരു പാഠപുസ്‌തകമാണ്. | ഹോംസ്‌കഥകള്‍ പണവും പ്രശസ്‌തിയും നേടിക്കൊടുത്തുവെങ്കിലും, ക്രമേണ തന്റെ നായകനില്‍നിന്നു കോനന്‍ ഡോയ്‌ല്‍ അകലം പാലിച്ചു. ഇതിനായി 1893-ല്‍ ഹോംസ് സ്വിറ്റ്‌സര്‍ലണ്ടിലെ റീഫല്‍ബാക്ക് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചതായി ചിത്രീകരിച്ചു. എന്നാല്‍ വായനക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ ഇദ്ദേഹം തന്റെ നായകനെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടായത്. ലോകത്തിലെ പ്രചാരം നേടിയ കുറ്റാന്വേഷണ കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. പ്രധാനപ്പെട്ട എല്ലാ ലോകഭാഷകളിലും കടന്നുചെന്നിട്ടുള്ള ഹോംസ് കുറ്റാന്വേഷണരംഗത്ത മാര്‍ഗദര്‍ശിയായിത്തീര്‍ന്നിട്ടുണ്ട്. പല രാജ്യങ്ങളിലും ഹോംസ്‌കഥകള്‍ കുറ്റാന്വേഷകര്‍ക്കുള്ള ഒരു പാഠപുസ്‌തകമാണ്. | ||
+ | |||
ഏകദേശം അറുപതു ഹോംസ്‌കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അഡ്‌വെഞ്ചേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1892), ദി മെമ്മോയേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1894), ദി ഹൗണ്ട് ഒഫ് ദ ബാസ്‌കര്‍ വില്‍സ് (1902), ദി റിട്ടേണ്‍ ഒഫ് ഷെര്‍ലക് ഹോംസ് (1905), ഹിസ് ലാസ്റ്റ്‌ബോ (1917), ദി കെയ്‌സ് ബുക്ക് ഒഫ് ഷെര്‍ലക് ഹോംസ് (1927) എന്നിവ ഹോംസ് പരമ്പരയിലെ ശ്രദ്ധേയ രചനകളാണ്. ചോരക്കളം, ചെമ്പന്‍ മുടിക്കാര്‍, ഭീതിയുടെ താഴ്‌വര, എന്‍ജിനീയറുടെ വിരല്‍, നാല്‍വര്‍ ചിഹ്നം, ചെകുത്താന്റെ കാലടികള്‍, ബാസ്‌കര്‍ വില്‍സിലെ വേട്ടനായ, രക്തവൃത്തം, നെപ്പോളിയന്റെ ആറുതലകള്‍, മരണക്കെണി, പരേതന്റെ തിരിച്ചുവരവ്, കേസ് ഡയറി എന്നീ പേരുകളില്‍ പന്ത്രണ്ടു വാല്യങ്ങളിലായി ഹോംസ്‌കഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഷെര്‍ലക് ഹോംസ് കഥകളെ അടിസ്ഥാനമാക്കി നാല്‌പതിലേറെ നാടകങ്ങളും ഇരുന്നൂറോളം ചലച്ചിത്രങ്ങളും രൂപം കൊണ്ടിട്ടുണ്ട്. | ഏകദേശം അറുപതു ഹോംസ്‌കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അഡ്‌വെഞ്ചേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1892), ദി മെമ്മോയേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1894), ദി ഹൗണ്ട് ഒഫ് ദ ബാസ്‌കര്‍ വില്‍സ് (1902), ദി റിട്ടേണ്‍ ഒഫ് ഷെര്‍ലക് ഹോംസ് (1905), ഹിസ് ലാസ്റ്റ്‌ബോ (1917), ദി കെയ്‌സ് ബുക്ക് ഒഫ് ഷെര്‍ലക് ഹോംസ് (1927) എന്നിവ ഹോംസ് പരമ്പരയിലെ ശ്രദ്ധേയ രചനകളാണ്. ചോരക്കളം, ചെമ്പന്‍ മുടിക്കാര്‍, ഭീതിയുടെ താഴ്‌വര, എന്‍ജിനീയറുടെ വിരല്‍, നാല്‍വര്‍ ചിഹ്നം, ചെകുത്താന്റെ കാലടികള്‍, ബാസ്‌കര്‍ വില്‍സിലെ വേട്ടനായ, രക്തവൃത്തം, നെപ്പോളിയന്റെ ആറുതലകള്‍, മരണക്കെണി, പരേതന്റെ തിരിച്ചുവരവ്, കേസ് ഡയറി എന്നീ പേരുകളില്‍ പന്ത്രണ്ടു വാല്യങ്ങളിലായി ഹോംസ്‌കഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഷെര്‍ലക് ഹോംസ് കഥകളെ അടിസ്ഥാനമാക്കി നാല്‌പതിലേറെ നാടകങ്ങളും ഇരുന്നൂറോളം ചലച്ചിത്രങ്ങളും രൂപം കൊണ്ടിട്ടുണ്ട്. | ||
കുറ്റാന്വേഷണമല്ലാത്ത വിഷയങ്ങളെ ആസ്‌പദമാക്കിയും കോനന്‍ ഡോയ്‌ല്‍ നോവലുകള്‍ രചിച്ചിട്ടുണ്ട്. മികാ ക്ലാര്‍ക് (1889), ദി വൈറ്റ് കമ്പനി (1890), ദി എക്‌സ്‌പ്‌ളോയിറ്റ്‌സ് ഒഫ് ബ്രിഗേഡിയര്‍ ജറാര്‍ഡ് (1895), റോഡ് നിസ്റ്റോണ്‍ (1896), സര്‍ നിഗല്‍ (1906), ദി ലോസ്റ്റ് വേള്‍ഡ് (1912), ദി പോയ്‌സണ്‍ ബല്‍റ്റ് (1913) എന്നിവ വീരേതിഹാസങ്ങളും ശാസ്‌ത്രാദ്‌ഭുതങ്ങളും മറ്റും വിഷയമാക്കിയുള്ള രചനകളാണ്. യുദ്ധ കാലാനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന കൃതിയാണ് ദി ഗ്രറ്റ് ബോവര്‍ വാര്‍ (1900). മെമ്മയേഴ്‌സ് ആന്‍ഡ് അഡ്‌വഞ്ചേഴ്‌സ് (1924) എന്ന കൃതിയില്‍ ഡോയ്‌ല്‍ തന്റെ ഗതകാലസ്‌മരണകള്‍ അയവിറക്കുന്നു. ഇവയ്‌ക്കുപുറമേ, സോങ്‌സ് ഒഫ് ആക്ഷന്‍ എന്നൊരു കവിതാസമാഹാരവും ആധ്യാത്മികതയില്‍ കേന്ദ്രീകരിച്ച് ഹിസ്റ്ററി ഒഫ് സ്‌പിരിച്വലിസം (1926) എന്ന കൃതിയും കോനന്‍ രചിച്ചിട്ടുണ്ട്. 1930 ജൂല. 7-ന് സസ്‌സെക്‌സിലെ ക്രോബറോയില്‍ ഇദ്ദേഹം അന്തരിച്ചു. ലോകമെമ്പാടുമുള്ള ഹോംസ് ആരാധകര്‍ 1987-ല്‍ ഷെര്‍ലക് ഹോംസിന്റെ ശതാബ്‌ദി ആഘോഷിച്ചിരുന്നു. ഫ്രാന്‍സില്‍, ലിയണ്‍സിലുള്ള കുറ്റാന്വേഷണ സ്ഥാപനം കോനന്‍ ഡോയ്‌ല്‍ എന്നാണറിയപ്പെടുന്നത്. | കുറ്റാന്വേഷണമല്ലാത്ത വിഷയങ്ങളെ ആസ്‌പദമാക്കിയും കോനന്‍ ഡോയ്‌ല്‍ നോവലുകള്‍ രചിച്ചിട്ടുണ്ട്. മികാ ക്ലാര്‍ക് (1889), ദി വൈറ്റ് കമ്പനി (1890), ദി എക്‌സ്‌പ്‌ളോയിറ്റ്‌സ് ഒഫ് ബ്രിഗേഡിയര്‍ ജറാര്‍ഡ് (1895), റോഡ് നിസ്റ്റോണ്‍ (1896), സര്‍ നിഗല്‍ (1906), ദി ലോസ്റ്റ് വേള്‍ഡ് (1912), ദി പോയ്‌സണ്‍ ബല്‍റ്റ് (1913) എന്നിവ വീരേതിഹാസങ്ങളും ശാസ്‌ത്രാദ്‌ഭുതങ്ങളും മറ്റും വിഷയമാക്കിയുള്ള രചനകളാണ്. യുദ്ധ കാലാനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന കൃതിയാണ് ദി ഗ്രറ്റ് ബോവര്‍ വാര്‍ (1900). മെമ്മയേഴ്‌സ് ആന്‍ഡ് അഡ്‌വഞ്ചേഴ്‌സ് (1924) എന്ന കൃതിയില്‍ ഡോയ്‌ല്‍ തന്റെ ഗതകാലസ്‌മരണകള്‍ അയവിറക്കുന്നു. ഇവയ്‌ക്കുപുറമേ, സോങ്‌സ് ഒഫ് ആക്ഷന്‍ എന്നൊരു കവിതാസമാഹാരവും ആധ്യാത്മികതയില്‍ കേന്ദ്രീകരിച്ച് ഹിസ്റ്ററി ഒഫ് സ്‌പിരിച്വലിസം (1926) എന്ന കൃതിയും കോനന്‍ രചിച്ചിട്ടുണ്ട്. 1930 ജൂല. 7-ന് സസ്‌സെക്‌സിലെ ക്രോബറോയില്‍ ഇദ്ദേഹം അന്തരിച്ചു. ലോകമെമ്പാടുമുള്ള ഹോംസ് ആരാധകര്‍ 1987-ല്‍ ഷെര്‍ലക് ഹോംസിന്റെ ശതാബ്‌ദി ആഘോഷിച്ചിരുന്നു. ഫ്രാന്‍സില്‍, ലിയണ്‍സിലുള്ള കുറ്റാന്വേഷണ സ്ഥാപനം കോനന്‍ ഡോയ്‌ല്‍ എന്നാണറിയപ്പെടുന്നത്. |
Current revision as of 18:08, 3 ഓഗസ്റ്റ് 2015
കോനന്‍, സര്‍ ആര്‍തര്‍ ഡോയ്‌ല്‍
Coanan, Sir Arthur Doyle (1859 - 1930)
ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷണ കഥാപാത്രത്തിന്റെ സൃഷ്‌ടിയിലൂടെ വിഖ്യാതനായിത്തീര്‍ന്ന ബ്രിട്ടീഷ് നോവലിസ്റ്റ്. 1859 മേയ് 22-ന് എഡിന്‍ബറോയില്‍ ജനിച്ചു. എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്നു വൈദ്യശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം ഡോ. ജോസഫ് ബെല്ലിന്റെ കീഴില്‍ പ്രാക്‌ടീസ് നടത്തി. ഹാംപ്‌ഷെയറിലെ സൗത്ത്‌സീയില്‍ സ്വന്തമായി ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ച് 1901-ല്‍ ആതുരസേവനം നടത്തിക്കൊണ്ടിരിക്കവെ സൈന്യത്തില്‍ (ഡോക്‌ടറായി) ചേര്‍ന്നു. ഇക്കാലയളവില്‍ ഉണ്ടായ ആംഗ്‌ളോബോവര്‍ യുദ്ധത്തില്‍ സേവനമനുഷ്‌ഠിച്ച ഇദ്ദേഹത്തെ യുദ്ധാനന്തരം, ബ്രിട്ടീഷ് ഗവണ്‍മെന്റ് "സര്‍' പദവി നല്‌കി ആദരിച്ചു.
ബാലസാഹിത്യം, നോവല്‍, കുറ്റാന്വേഷണ കഥകള്‍ എന്നീ മേഖലകളിലാണ് കോനന്‍ പ്രധാനമായും ശ്രദ്ധപതിപ്പിച്ചത്. 1887-ല്‍ ക്രിസ്‌മസ് സുവനീറില്‍ പ്രസിദ്ധീകരിച്ച എ സ്റ്റഡി ഇന്‍ സ്‌കാര്‍ലറ്റ് എന്ന കഥയിലാണ് ഷെര്‍ലക് ഹോംസിനെ ആദ്യമായി അവതരിപ്പിക്കുന്നത്. ശസ്‌ത്രക്രിയാവിദഗ്‌ധനും സൂക്ഷ്‌മ നിരീക്ഷണപടുവും ആയിരുന്ന ഡോ. ജോസ്‌ഫ് ബെല്ലിനെയാണ് തന്റെ പാത്രസൃഷ്‌ടിക്കായി ഇദ്ദേഹം മാതൃകയാക്കിയതെന്നും അതല്ല, എഡിന്‍ബറോയിലെ പൊലീസ് ഓഫീസറായിരുന്ന ജെയിംസ് മക്‌ലെഹയാണു ഹോംസിന്റെ മാതൃകയെന്നും ഭിന്നാഭിപ്രായമുണ്ട്. പ്രസിദ്ധനായ ഒരു ക്രിക്കറ്റുകളിക്കാരന്റെയും അമേരിക്കന്‍ ഗ്രന്ഥകാരനായ ഒലിവര്‍ വെന്‍ഡല്‍ ഹോംസിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇദ്ദേഹം തന്റെ അപസര്‍പ്പക വിദഗ്‌ധന്റെ പേരുണ്ടാക്കിയത്. ലണ്ടനിലെ ബേക്കര്‍ സ്‌ട്രീറ്റിലെ 221-ാം നമ്പര്‍ വീടാണ് ഹോംസിന്റെ വാസസ്ഥലമായി സങ്കല്‌പിച്ചിരിക്കുന്നത് (ഇന്ന് ഈ കെട്ടിടം "ആബി നാഷണല്‍ ബില്‍ഡിങ് സൊസൈറ്റി' എന്ന ബാന്നിങ് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്).
ഹോംസ്‌കഥകള്‍ പണവും പ്രശസ്‌തിയും നേടിക്കൊടുത്തുവെങ്കിലും, ക്രമേണ തന്റെ നായകനില്‍നിന്നു കോനന്‍ ഡോയ്‌ല്‍ അകലം പാലിച്ചു. ഇതിനായി 1893-ല്‍ ഹോംസ് സ്വിറ്റ്‌സര്‍ലണ്ടിലെ റീഫല്‍ബാക്ക് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചതായി ചിത്രീകരിച്ചു. എന്നാല്‍ വായനക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ ഇദ്ദേഹം തന്റെ നായകനെ പുനരുജ്ജീവിപ്പിക്കുകയാണുണ്ടായത്. ലോകത്തിലെ പ്രചാരം നേടിയ കുറ്റാന്വേഷണ കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. പ്രധാനപ്പെട്ട എല്ലാ ലോകഭാഷകളിലും കടന്നുചെന്നിട്ടുള്ള ഹോംസ് കുറ്റാന്വേഷണരംഗത്ത മാര്‍ഗദര്‍ശിയായിത്തീര്‍ന്നിട്ടുണ്ട്. പല രാജ്യങ്ങളിലും ഹോംസ്‌കഥകള്‍ കുറ്റാന്വേഷകര്‍ക്കുള്ള ഒരു പാഠപുസ്‌തകമാണ്.
ഏകദേശം അറുപതു ഹോംസ്‌കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അഡ്‌വെഞ്ചേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1892), ദി മെമ്മോയേഴ്‌സ് ഒഫ് ഷെര്‍ലക് ഹോംസ് (1894), ദി ഹൗണ്ട് ഒഫ് ദ ബാസ്‌കര്‍ വില്‍സ് (1902), ദി റിട്ടേണ്‍ ഒഫ് ഷെര്‍ലക് ഹോംസ് (1905), ഹിസ് ലാസ്റ്റ്‌ബോ (1917), ദി കെയ്‌സ് ബുക്ക് ഒഫ് ഷെര്‍ലക് ഹോംസ് (1927) എന്നിവ ഹോംസ് പരമ്പരയിലെ ശ്രദ്ധേയ രചനകളാണ്. ചോരക്കളം, ചെമ്പന്‍ മുടിക്കാര്‍, ഭീതിയുടെ താഴ്‌വര, എന്‍ജിനീയറുടെ വിരല്‍, നാല്‍വര്‍ ചിഹ്നം, ചെകുത്താന്റെ കാലടികള്‍, ബാസ്‌കര്‍ വില്‍സിലെ വേട്ടനായ, രക്തവൃത്തം, നെപ്പോളിയന്റെ ആറുതലകള്‍, മരണക്കെണി, പരേതന്റെ തിരിച്ചുവരവ്, കേസ് ഡയറി എന്നീ പേരുകളില്‍ പന്ത്രണ്ടു വാല്യങ്ങളിലായി ഹോംസ്‌കഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഷെര്‍ലക് ഹോംസ് കഥകളെ അടിസ്ഥാനമാക്കി നാല്‌പതിലേറെ നാടകങ്ങളും ഇരുന്നൂറോളം ചലച്ചിത്രങ്ങളും രൂപം കൊണ്ടിട്ടുണ്ട്.
കുറ്റാന്വേഷണമല്ലാത്ത വിഷയങ്ങളെ ആസ്‌പദമാക്കിയും കോനന്‍ ഡോയ്‌ല്‍ നോവലുകള്‍ രചിച്ചിട്ടുണ്ട്. മികാ ക്ലാര്‍ക് (1889), ദി വൈറ്റ് കമ്പനി (1890), ദി എക്‌സ്‌പ്‌ളോയിറ്റ്‌സ് ഒഫ് ബ്രിഗേഡിയര്‍ ജറാര്‍ഡ് (1895), റോഡ് നിസ്റ്റോണ്‍ (1896), സര്‍ നിഗല്‍ (1906), ദി ലോസ്റ്റ് വേള്‍ഡ് (1912), ദി പോയ്‌സണ്‍ ബല്‍റ്റ് (1913) എന്നിവ വീരേതിഹാസങ്ങളും ശാസ്‌ത്രാദ്‌ഭുതങ്ങളും മറ്റും വിഷയമാക്കിയുള്ള രചനകളാണ്. യുദ്ധ കാലാനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന കൃതിയാണ് ദി ഗ്രറ്റ് ബോവര്‍ വാര്‍ (1900). മെമ്മയേഴ്‌സ് ആന്‍ഡ് അഡ്‌വഞ്ചേഴ്‌സ് (1924) എന്ന കൃതിയില്‍ ഡോയ്‌ല്‍ തന്റെ ഗതകാലസ്‌മരണകള്‍ അയവിറക്കുന്നു. ഇവയ്‌ക്കുപുറമേ, സോങ്‌സ് ഒഫ് ആക്ഷന്‍ എന്നൊരു കവിതാസമാഹാരവും ആധ്യാത്മികതയില്‍ കേന്ദ്രീകരിച്ച് ഹിസ്റ്ററി ഒഫ് സ്‌പിരിച്വലിസം (1926) എന്ന കൃതിയും കോനന്‍ രചിച്ചിട്ടുണ്ട്. 1930 ജൂല. 7-ന് സസ്‌സെക്‌സിലെ ക്രോബറോയില്‍ ഇദ്ദേഹം അന്തരിച്ചു. ലോകമെമ്പാടുമുള്ള ഹോംസ് ആരാധകര്‍ 1987-ല്‍ ഷെര്‍ലക് ഹോംസിന്റെ ശതാബ്‌ദി ആഘോഷിച്ചിരുന്നു. ഫ്രാന്‍സില്‍, ലിയണ്‍സിലുള്ള കുറ്റാന്വേഷണ സ്ഥാപനം കോനന്‍ ഡോയ്‌ല്‍ എന്നാണറിയപ്പെടുന്നത്.