This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകള്‍. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആകയാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ജീവസന്ധാരണത്തിന് അത്യാവശ്യമാണെന്നു വന്നുകൂടുന്നു. ഈ ഗ്രന്ഥിയില്‍നിന്ന് ക്രിയാശേഷിയുള്ള നിഷ്കര്‍ഷങ്ങള്‍ (extracts) ലഭ്യമാക്കുവാന്‍ സാധിച്ചത് 1930-നു ശേഷം മാത്രമാണ്. അടുത്തകാലംവരെ ഈ നിഷ്കര്‍ഷങ്ങള്‍ക്കു 'കോര്‍ട്ടിന്‍' എന്നാണു പറഞ്ഞിരുന്നത്. ഈ നിഷ്കര്‍ഷങ്ങളുടെ ശരീരക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ ഒരു ഹോര്‍മോണ്‍ മാത്രമല്ല ഉള്ളതെന്നു മനസ്സിലായി. ഏകദേശം 40 ക്രിസ്റ്റലാകൃതിയുള്ള ഭിന്നപദാര്‍ഥങ്ങള്‍ ഇവയില്‍നിന്നു പൃഥക്കരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായി അഞ്ചെണ്ണത്തിനു മാത്രമേ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തനശക്തി കാണുന്നുള്ളു. 11-ഡിഹൈഡ്രോകോര്‍ട്ടിക്കോസ്റ്റിറോണ്‍ (A), കോര്‍ട്ടിക്കോ സ്റ്റിറോണ്‍ (B), കോര്‍ട്ടിസോണ്‍ (C), ഹൈഡ്രോകോര്‍ട്ടിസോണ്‍ അഥവാ കോര്‍ട്ടിസോള്‍ (D), ആല്‍ഡോസ്റ്റിറോണ്‍ അഥവാ ഇലക്ട്രോ കോര്‍ട്ടിന്‍ (E) എന്നിവയാണ് അവ. | അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകള്‍. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആകയാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ജീവസന്ധാരണത്തിന് അത്യാവശ്യമാണെന്നു വന്നുകൂടുന്നു. ഈ ഗ്രന്ഥിയില്‍നിന്ന് ക്രിയാശേഷിയുള്ള നിഷ്കര്‍ഷങ്ങള്‍ (extracts) ലഭ്യമാക്കുവാന്‍ സാധിച്ചത് 1930-നു ശേഷം മാത്രമാണ്. അടുത്തകാലംവരെ ഈ നിഷ്കര്‍ഷങ്ങള്‍ക്കു 'കോര്‍ട്ടിന്‍' എന്നാണു പറഞ്ഞിരുന്നത്. ഈ നിഷ്കര്‍ഷങ്ങളുടെ ശരീരക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ ഒരു ഹോര്‍മോണ്‍ മാത്രമല്ല ഉള്ളതെന്നു മനസ്സിലായി. ഏകദേശം 40 ക്രിസ്റ്റലാകൃതിയുള്ള ഭിന്നപദാര്‍ഥങ്ങള്‍ ഇവയില്‍നിന്നു പൃഥക്കരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായി അഞ്ചെണ്ണത്തിനു മാത്രമേ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തനശക്തി കാണുന്നുള്ളു. 11-ഡിഹൈഡ്രോകോര്‍ട്ടിക്കോസ്റ്റിറോണ്‍ (A), കോര്‍ട്ടിക്കോ സ്റ്റിറോണ്‍ (B), കോര്‍ട്ടിസോണ്‍ (C), ഹൈഡ്രോകോര്‍ട്ടിസോണ്‍ അഥവാ കോര്‍ട്ടിസോള്‍ (D), ആല്‍ഡോസ്റ്റിറോണ്‍ അഥവാ ഇലക്ട്രോ കോര്‍ട്ടിന്‍ (E) എന്നിവയാണ് അവ. | ||
- | [[Image:p298.png]] | + | [[Image:p298.png|left]] |
ഈ ഹോര്‍മോണുകളുടെ അടിസ്ഥാനഘടകം സ്റ്റിറോള്‍-വലയമാണെന്നു കാണാം. 11-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും 17-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും ഉള്ള ഗ്രൂപ്പുകളുടെ കാര്യത്തിലാണ് സാരമായ വ്യതിയാനങ്ങള്‍ കാണുന്നത്. ഈ ലഘുവായ മാറ്റങ്ങള്‍ അവയുടെ പ്രവര്‍ത്തനരീതികളില്‍ മര്‍മപ്രധാനമായ വ്യത്യാസം വരുത്തുന്നുമുണ്ട്. | ഈ ഹോര്‍മോണുകളുടെ അടിസ്ഥാനഘടകം സ്റ്റിറോള്‍-വലയമാണെന്നു കാണാം. 11-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും 17-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും ഉള്ള ഗ്രൂപ്പുകളുടെ കാര്യത്തിലാണ് സാരമായ വ്യതിയാനങ്ങള്‍ കാണുന്നത്. ഈ ലഘുവായ മാറ്റങ്ങള്‍ അവയുടെ പ്രവര്‍ത്തനരീതികളില്‍ മര്‍മപ്രധാനമായ വ്യത്യാസം വരുത്തുന്നുമുണ്ട്. | ||
വരി 28: | വരി 28: | ||
'''നിയന്ത്രണം.''' അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ശരീരത്തെ വിവിധ സമ്മര്‍ദങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രക്രിയകളെ സെലിയി (Selye) എന്ന ശാസ്ത്രജ്ഞന്‍ വിശേഷിപ്പിക്കുന്നത് 'അലാറം പ്രവര്‍ത്തനം' എന്നാണ്. അതിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന അഡ്രിനാലിന്‍ എന്ന | '''നിയന്ത്രണം.''' അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ശരീരത്തെ വിവിധ സമ്മര്‍ദങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രക്രിയകളെ സെലിയി (Selye) എന്ന ശാസ്ത്രജ്ഞന്‍ വിശേഷിപ്പിക്കുന്നത് 'അലാറം പ്രവര്‍ത്തനം' എന്നാണ്. അതിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന അഡ്രിനാലിന്‍ എന്ന | ||
- | [[Image:p299b.png]] | + | [[Image:p299b.png|thumb|300x200px|right|പ്രഗ്നിനൊലോണ്‍]] |
ഹോര്‍മോണ്‍ ശരീരത്തിലെ വിവിധ കലകളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി പിറ്റ്യൂറ്ററിഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍ ആണ് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്നത്. ഇതില്‍ ഒരേ ഒരു അപവാദം ആല്‍ഡോസ്റ്റിറോണിന്റെ ഉത്പാദനം മാത്രമാണെന്നും അതിന്റെ നിര്‍മാണം നിയന്ത്രിക്കുന്നതു രക്തത്തിലെ സോഡിയം അയോണുകളുടെ അളവാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ആല്‍ഡോസ്റ്റിറോണ്‍ നിര്‍മാണത്തില്‍ വൃക്കയില്‍നിന്നുണ്ടാകുന്ന ആന്‍ജിയോടെന്‍സിന്‍ (angiotensin) എന്ന പോളിപെപ്റ്റൈഡിനും പങ്കുണ്ട്. നോ: അന്തസ്സ്രാവികള്‍; അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍; അഡ്രിനാലിന്‍ നോര്‍ അഡ്രിനാലിന്‍ | ഹോര്‍മോണ്‍ ശരീരത്തിലെ വിവിധ കലകളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി പിറ്റ്യൂറ്ററിഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍ ആണ് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്നത്. ഇതില്‍ ഒരേ ഒരു അപവാദം ആല്‍ഡോസ്റ്റിറോണിന്റെ ഉത്പാദനം മാത്രമാണെന്നും അതിന്റെ നിര്‍മാണം നിയന്ത്രിക്കുന്നതു രക്തത്തിലെ സോഡിയം അയോണുകളുടെ അളവാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ആല്‍ഡോസ്റ്റിറോണ്‍ നിര്‍മാണത്തില്‍ വൃക്കയില്‍നിന്നുണ്ടാകുന്ന ആന്‍ജിയോടെന്‍സിന്‍ (angiotensin) എന്ന പോളിപെപ്റ്റൈഡിനും പങ്കുണ്ട്. നോ: അന്തസ്സ്രാവികള്‍; അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍; അഡ്രിനാലിന്‍ നോര്‍ അഡ്രിനാലിന്‍ | ||
(പ്രൊഫ. കെ. മാധവന്‍കുട്ടി) | (പ്രൊഫ. കെ. മാധവന്‍കുട്ടി) | ||
+ | [[Category:വൈദ്യശാസ്ത്രം]] |
Current revision as of 07:15, 8 ഏപ്രില്‍ 2008
അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍
Adreno cortical hormones
അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകള്‍. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആകയാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ജീവസന്ധാരണത്തിന് അത്യാവശ്യമാണെന്നു വന്നുകൂടുന്നു. ഈ ഗ്രന്ഥിയില്‍നിന്ന് ക്രിയാശേഷിയുള്ള നിഷ്കര്‍ഷങ്ങള്‍ (extracts) ലഭ്യമാക്കുവാന്‍ സാധിച്ചത് 1930-നു ശേഷം മാത്രമാണ്. അടുത്തകാലംവരെ ഈ നിഷ്കര്‍ഷങ്ങള്‍ക്കു 'കോര്‍ട്ടിന്‍' എന്നാണു പറഞ്ഞിരുന്നത്. ഈ നിഷ്കര്‍ഷങ്ങളുടെ ശരീരക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ ഒരു ഹോര്‍മോണ്‍ മാത്രമല്ല ഉള്ളതെന്നു മനസ്സിലായി. ഏകദേശം 40 ക്രിസ്റ്റലാകൃതിയുള്ള ഭിന്നപദാര്‍ഥങ്ങള്‍ ഇവയില്‍നിന്നു പൃഥക്കരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായി അഞ്ചെണ്ണത്തിനു മാത്രമേ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തനശക്തി കാണുന്നുള്ളു. 11-ഡിഹൈഡ്രോകോര്‍ട്ടിക്കോസ്റ്റിറോണ്‍ (A), കോര്‍ട്ടിക്കോ സ്റ്റിറോണ്‍ (B), കോര്‍ട്ടിസോണ്‍ (C), ഹൈഡ്രോകോര്‍ട്ടിസോണ്‍ അഥവാ കോര്‍ട്ടിസോള്‍ (D), ആല്‍ഡോസ്റ്റിറോണ്‍ അഥവാ ഇലക്ട്രോ കോര്‍ട്ടിന്‍ (E) എന്നിവയാണ് അവ.
ഈ ഹോര്‍മോണുകളുടെ അടിസ്ഥാനഘടകം സ്റ്റിറോള്‍-വലയമാണെന്നു കാണാം. 11-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും 17-ാം നമ്പര്‍ കാര്‍ബണ്‍ അണുവിലും ഉള്ള ഗ്രൂപ്പുകളുടെ കാര്യത്തിലാണ് സാരമായ വ്യതിയാനങ്ങള്‍ കാണുന്നത്. ഈ ലഘുവായ മാറ്റങ്ങള്‍ അവയുടെ പ്രവര്‍ത്തനരീതികളില്‍ മര്‍മപ്രധാനമായ വ്യത്യാസം വരുത്തുന്നുമുണ്ട്.
പ്രവര്‍ത്തനരീതിയുടെ അടിസ്ഥാനത്തില്‍ അഡ്രിനൊകോര്‍ട്ടിക്കല്‍ ഹോര്‍മോണുകളെ മൂന്നു വിഭാഗങ്ങളായിത്തിരിക്കാം.
1. ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകള്‍. കോര്‍ട്ടിസോണ്‍, കോര്‍ട്ടിസോള്‍ എന്നിവ ഉദാഹരണങ്ങള്‍. കാര്‍ബൊഹൈഡ്രേറ്റ് ഉപാപചയത്തിലും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിലും ഇവ ശ്രദ്ധിക്കുന്നു. ഇവ പ്രോട്ടീനുകളില്‍നിന്നും കൊഴുപ്പുകളില്‍നിന്നും ഗ്ളൂക്കോസ് സൃഷ്ടിച്ച് രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് ഇവയുടെ പ്രവര്‍ത്തനം ഇന്‍സുലിന്റേതിന്നു വിപരീതമാണ്.
2. മിനറാലോകോര്‍ട്ടിക്കോയ്ഡുകള്‍. ആല്‍ഡോസ്റ്റിറോണ്‍, ഡിഓക്സി കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവ ഉദാഹരണങ്ങള്‍. ശരീരത്തിലുള്ള സോഡിയം, പൊട്ടാസിയം എന്നീ ലോഹ-അയോണുകളേയും ജലാംശത്തേയും ഇവ നിയന്ത്രിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന എ.സി.റ്റി.എച്ച്. എന്ന ഹോര്‍മോണിന് ആല്‍ഡോസ്റ്റിറോണിനെ മാത്രം സ്വാധീനിക്കുവാന്‍ കഴിവില്ല. സോഡിയം ദേഹത്തില്‍ ചുരുങ്ങിയാല്‍ പ്രസ്തുത ഹോര്‍മോണ്‍ അധികമായും, അധികമായാല്‍ ഇതു ചുരുക്കമായും കോര്‍ട്ടെക്സില്‍നിന്ന് ഉണ്ടാകുന്നു.
3. ലൈംഗികഹോര്‍മോണുകളുടെ പ്രഭാവമുള്ളവ. അഡ്രിനല്‍ കോര്‍ട്ടെക്സില്‍നിന്നു ഘടനയിലും പ്രവര്‍ത്തനത്തിലും ലൈംഗികഹോര്‍മോണുകളോടു സാദൃശ്യമുള്ള ചില ഹോര്‍മോണുകളും ഉദ്ഭവിക്കുന്നുണ്ട്. അഡ്രിനൊസ്റ്റിറോണ്‍ ഒരു ഉദാഹരണമാണ്. ഷണ്ഡീകൃത മൃഗങ്ങളുടെ മൂത്രത്തില്‍ ലൈംഗികഹോര്‍മോണുകള്‍ കാണുന്നതിനാല്‍ അവയുടെ ഉദ്ഭവസ്ഥാനം അഡ്രിനല്‍ കോര്‍ട്ടെക്സ് ആണെന്ന് അനുമാനിക്കാം.
അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ക്കു വേറെയും ചില കഴിവുകള്‍ ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഉദാഹരണമായി സന്ധിവീക്കം മുതലായ കൊലാജന്‍-രോഗങ്ങളേയും ചില അലര്‍ജിക് അവസ്ഥകളേയും ചികിത്സിക്കുന്നതിന് ഇവ ഉപയോഗിക്കാം. രോഗശമനരീതി എപ്രകാരമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
അടുത്തകാലത്ത് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ സംശ്ളേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. സംരചനയില്‍ അല്പസ്വല്പവ്യത്യാസങ്ങള്‍ വരുത്തി (ഉദാ. ഹാലജന്‍ ചേര്‍ക്കല്‍) കൂടുതല്‍ വീര്യവും പ്രത്യേകനിര്‍ദിഷ്ടത്വവും (specificity) പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഫ്ളൂറോ കോര്‍ട്ടിസോണ്‍ ഒരു ദൃഷ്ടാന്തമാണ്.
ഉത്പാദനം. അഡ്രിനല്‍ കോര്‍ട്ടെക്സില്‍ താരതമ്യേന ധാരാളമായിത്തന്നെ കൊളസ്റ്റിറോള്‍, അസ്കോര്‍ബിക് അമ്ളം എന്നിവ കാണുന്നുണ്ട്. ഗ്രന്ഥിയില്‍ എ.സി.റ്റി.എച്ച്.-ന്റെ ഉത്തേജനം ഉണ്ടാകുമ്പോള്‍ ഈ രണ്ടിന്റെയും അളവില്‍ സാരമായ കുറവ് ഉണ്ടാകുന്നു. സ്റ്റിറോയ്ഡ് ഹോര്‍മോണിന്റെ മുഖ്യമായ ഒരു മുന്നോടിയാണ് കൊളസ്റ്റിറോള്‍. അസ്കോര്‍ബിക് അമ്ളത്തിന്റെ പങ്ക് ഇവിടെ എന്താണെന്ന് ഇനിയും മുഴുവന്‍ വ്യക്തമായിട്ടില്ല. കൊളസ്റ്റിറോള്‍ വഴി ആദ്യമായി ഉണ്ടാകുന്നത് പ്രഗ്നിനൊലോണ്‍ എന്ന പദാര്‍ഥമാണ്.
ഇതില്‍ 17-ാമത്തെ കാര്‍ബണ്‍ അണുവില്‍ നടത്തുന്ന ഹൈഡ്രോക്സിലീകരണം വഴി ലൈംഗിക ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. പിന്നീടു വിവിധ കാര്‍ബണ്‍ അണുക്കളില്‍ നടക്കുന്ന ഹൈഡ്രോക്സിലീകരണം വഴിയും കാര്‍ബണ്‍ അണുവിനോടു ഘടിപ്പിച്ചിട്ടുള്ള ചങ്ങലകള്‍ എടുത്തുകളയുന്നതു വഴിയും ആണ് മറ്റുള്ള അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ സൃഷ്ടിക്കപ്പെടുന്നത്.
നിയന്ത്രണം. അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ശരീരത്തെ വിവിധ സമ്മര്‍ദങ്ങളില്‍നിന്നു രക്ഷിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. ഇതിലടങ്ങിയിട്ടുള്ള വിവിധ പ്രക്രിയകളെ സെലിയി (Selye) എന്ന ശാസ്ത്രജ്ഞന്‍ വിശേഷിപ്പിക്കുന്നത് 'അലാറം പ്രവര്‍ത്തനം' എന്നാണ്. അതിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന അഡ്രിനാലിന്‍ എന്ന
ഹോര്‍മോണ്‍ ശരീരത്തിലെ വിവിധ കലകളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി പിറ്റ്യൂറ്ററിഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍ ആണ് അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്നത്. ഇതില്‍ ഒരേ ഒരു അപവാദം ആല്‍ഡോസ്റ്റിറോണിന്റെ ഉത്പാദനം മാത്രമാണെന്നും അതിന്റെ നിര്‍മാണം നിയന്ത്രിക്കുന്നതു രക്തത്തിലെ സോഡിയം അയോണുകളുടെ അളവാണെന്നും മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ആല്‍ഡോസ്റ്റിറോണ്‍ നിര്‍മാണത്തില്‍ വൃക്കയില്‍നിന്നുണ്ടാകുന്ന ആന്‍ജിയോടെന്‍സിന്‍ (angiotensin) എന്ന പോളിപെപ്റ്റൈഡിനും പങ്കുണ്ട്. നോ: അന്തസ്സ്രാവികള്‍; അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍; അഡ്രിനാലിന്‍ നോര്‍ അഡ്രിനാലിന്‍
(പ്രൊഫ. കെ. മാധവന്‍കുട്ടി)