This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചുവണ്ണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അഞ്ചുവണ്ണം) |
Mksol (സംവാദം | സംഭാവനകള്‍) (→അഞ്ചുവണ്ണം) |
||
(ഇടക്കുള്ള 9 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഞ്ചുവണ്ണം = | = അഞ്ചുവണ്ണം = | ||
- | എ.ഡി. 9-ാം ശ.-ത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചവടസംഘങ്ങളില്‍ ഒന്ന്. സയാമിലും ( | + | എ.ഡി. 9-ാം ശ.-ത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചവടസംഘങ്ങളില്‍ ഒന്ന്. സയാമിലും (തായ്ലന്ഡ്) ഇത്തരം സ്ഥാപനം ഉണ്ടായിരുന്നുവെന്നുള്ളതിനു തെളിവുകള്‍ ഉണ്ട്. ഇതിന്റെ ഉദ്ഭവം 8-ാം ശ.-ത്തിലോ അതിനു മുമ്പോ ആയിരുന്നെന്നുവരാം. മരുതന് ഇളനാകനാര്‍ (700 അടുത്ത്) എന്ന തമിഴ് കവി കച്ചവടസംഘങ്ങളുടെ തെരഞ്ഞെടുപ്പു രീതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കച്ചവടസംഘങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സ്പഷ്ടമായ പരാമര്‍ശം 849-ലെ തരിസാപ്പള്ളി ശാസനത്തിലേ കാണുന്നുള്ളു. കൊല്ലത്തെ വ്യാപാരത്തിലും സാമൂഹികജീവിതത്തിലും പ്രധാനപങ്കു വഹിച്ചിരുന്ന അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചാണ് വേണാട്ടുരാജാവായ അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പള്ളിക്ക് പല ആനുകൂല്യങ്ങളും ചെയ്തുകൊടുത്തത്. നെയ്ത്തുകാര്‍ എന്ന അര്‍ഥത്തില്‍ 'അഞ്ചുവണ്ണത്താര്' എന്നു തമിഴില്‍ പ്രയോഗമുണ്ട്. അതിനാല്‍ തുണിക്കച്ചവടവുമായി അഞ്ചുവണ്ണത്തിനു ബന്ധമുണ്ടെന്നു വരാം. അഞ്ചുജാതി, അഞ്ചുവിധം എന്നിങ്ങനെയും ഈ പദത്തിന് അര്ഥകല്പന ചെയ്യാറുണ്ട്. ഭാസ്കരരവിയുടെ (962-1019) 38-ാം ഭരണ വര്‍ഷത്തിലുള്ള (1000) ജൂത ശാസനത്തില്‍ 'ഈസ്സുപ്പു ഇറപ്പാനു' (ജോസഫ് റബാന്) അഞ്ചുവണ്ണവും വെടിവഴിയും വാഹനം വഴിയുള്ള ചുങ്കവും അഞ്ചുവണ്ണസ്ഥാനവും പകല്‍ വിളക്ക്, പാവാട, മേനാവ്, കുടം, പെരുമ്പറ, കാഹളം, കൊട്ടിയമ്പലം, തോരണം, ആയുധം തുടങ്ങി 72 സ്ഥാനമാനങ്ങളും നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. അഞ്ചുവണ്ണസ്ഥാനമുള്ള ജൂതപ്രമാണി റബാന്, ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്ട്' (പിന്തുടര്ച്ചാവകാശം) ആണെന്നും പറയുന്നു. നോ: കേരളം; മണിഗ്രാമം; ശാസനങ്ങള്‍ |
(അടൂര്‍ കെ.കെ. രാമചന്ദ്രന് നായര്‍) | (അടൂര്‍ കെ.കെ. രാമചന്ദ്രന് നായര്‍) | ||
- | [[Image:p243a.png| | + | [[Category:വാണിജ്യം]] |
+ | <gallery> | ||
+ | Image:p243a.png|അഞ്ചുതെങ്ങ് | ||
+ | Image:p.242(colour1).jpg|അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ് | ||
+ | <gallery> |
Current revision as of 15:34, 17 നവംബര്‍ 2014
അഞ്ചുവണ്ണം
എ.ഡി. 9-ാം ശ.-ത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചവടസംഘങ്ങളില്‍ ഒന്ന്. സയാമിലും (തായ്ലന്ഡ്) ഇത്തരം സ്ഥാപനം ഉണ്ടായിരുന്നുവെന്നുള്ളതിനു തെളിവുകള്‍ ഉണ്ട്. ഇതിന്റെ ഉദ്ഭവം 8-ാം ശ.-ത്തിലോ അതിനു മുമ്പോ ആയിരുന്നെന്നുവരാം. മരുതന് ഇളനാകനാര്‍ (700 അടുത്ത്) എന്ന തമിഴ് കവി കച്ചവടസംഘങ്ങളുടെ തെരഞ്ഞെടുപ്പു രീതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കച്ചവടസംഘങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സ്പഷ്ടമായ പരാമര്‍ശം 849-ലെ തരിസാപ്പള്ളി ശാസനത്തിലേ കാണുന്നുള്ളു. കൊല്ലത്തെ വ്യാപാരത്തിലും സാമൂഹികജീവിതത്തിലും പ്രധാനപങ്കു വഹിച്ചിരുന്ന അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചാണ് വേണാട്ടുരാജാവായ അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പള്ളിക്ക് പല ആനുകൂല്യങ്ങളും ചെയ്തുകൊടുത്തത്. നെയ്ത്തുകാര്‍ എന്ന അര്‍ഥത്തില്‍ 'അഞ്ചുവണ്ണത്താര്' എന്നു തമിഴില്‍ പ്രയോഗമുണ്ട്. അതിനാല്‍ തുണിക്കച്ചവടവുമായി അഞ്ചുവണ്ണത്തിനു ബന്ധമുണ്ടെന്നു വരാം. അഞ്ചുജാതി, അഞ്ചുവിധം എന്നിങ്ങനെയും ഈ പദത്തിന് അര്ഥകല്പന ചെയ്യാറുണ്ട്. ഭാസ്കരരവിയുടെ (962-1019) 38-ാം ഭരണ വര്‍ഷത്തിലുള്ള (1000) ജൂത ശാസനത്തില്‍ 'ഈസ്സുപ്പു ഇറപ്പാനു' (ജോസഫ് റബാന്) അഞ്ചുവണ്ണവും വെടിവഴിയും വാഹനം വഴിയുള്ള ചുങ്കവും അഞ്ചുവണ്ണസ്ഥാനവും പകല്‍ വിളക്ക്, പാവാട, മേനാവ്, കുടം, പെരുമ്പറ, കാഹളം, കൊട്ടിയമ്പലം, തോരണം, ആയുധം തുടങ്ങി 72 സ്ഥാനമാനങ്ങളും നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. അഞ്ചുവണ്ണസ്ഥാനമുള്ള ജൂതപ്രമാണി റബാന്, ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്ട്' (പിന്തുടര്ച്ചാവകാശം) ആണെന്നും പറയുന്നു. നോ: കേരളം; മണിഗ്രാമം; ശാസനങ്ങള്‍
(അടൂര്‍ കെ.കെ. രാമചന്ദ്രന് നായര്‍)