This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എതൽ ഫ്ളേഡ് (870 -918)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എതൽ ഫ്ളേഡ് (870 -918)) |
Mksol (സംവാദം | സംഭാവനകള്‍) (→Aethel Flaed) |
||
വരി 4: | വരി 4: | ||
== Aethel Flaed == | == Aethel Flaed == | ||
- | + | ഇംഗ്ലണ്ടില്‍ എഡ്വേഡ് ദി എല്‍ഡറിന്റെ ഭരണകാലത്ത് (899-924) സ്കാന്ഡിനേവിയയ്ക്കെതിരെ നടന്ന യുദ്ധത്തില്‍ സ്വരാജ്യത്തിനുവേണ്ടി പ്രധാനപങ്കുവഹിച്ച വനിത. ഇവര്‍ രാജാവിന്റെ സഹോദരിയും മഹാനായ ആല്ഫ്രഡിന്റെ (848-899) പുത്രിയുമായിരുന്നു. ഇവര്‍ കുറച്ചുകാലം മേര്ഷിയയിലെ ഭരണാധികാരിയായിരുന്നിട്ടുണ്ട്. | |
- | കിഴക്കേ | + | കിഴക്കേ ഇംഗ്ലണ്ടില്‍ ഡാനിഷ് സൈന്യത്തിനെതിരായി നടന്ന യുദ്ധത്തിലും ഇവര്‍ പ്രമുഖ പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഡാനിഷ് അധീന പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും മേര്ഷിയയും വെസക്സും തമ്മില്‍ ലയിപ്പിക്കുന്നതിനും രാജാവിന് വഴിയൊരുക്കിയത് ഇവരാണ്. അങ്ങനെ ഇംഗ്ലണ്ടിലെ ഏറ്റവും ശക്തനായ രാജാവ് എന്ന നിലയില്‍ എഡ്വേഡിന്റെ നില ഭദ്രമാക്കാന്‍ ഇവര്‍ സഹായിച്ചു. 918 ജൂണ്‍ 12-ന് ഇവര്‍ നിര്യാതയായി. |
Current revision as of 08:03, 14 ഓഗസ്റ്റ് 2014
എതല്‍ ഫ്ളേഡ് (870 -918)
Aethel Flaed
ഇംഗ്ലണ്ടില്‍ എഡ്വേഡ് ദി എല്‍ഡറിന്റെ ഭരണകാലത്ത് (899-924) സ്കാന്ഡിനേവിയയ്ക്കെതിരെ നടന്ന യുദ്ധത്തില്‍ സ്വരാജ്യത്തിനുവേണ്ടി പ്രധാനപങ്കുവഹിച്ച വനിത. ഇവര്‍ രാജാവിന്റെ സഹോദരിയും മഹാനായ ആല്ഫ്രഡിന്റെ (848-899) പുത്രിയുമായിരുന്നു. ഇവര്‍ കുറച്ചുകാലം മേര്ഷിയയിലെ ഭരണാധികാരിയായിരുന്നിട്ടുണ്ട്.
കിഴക്കേ ഇംഗ്ലണ്ടില്‍ ഡാനിഷ് സൈന്യത്തിനെതിരായി നടന്ന യുദ്ധത്തിലും ഇവര്‍ പ്രമുഖ പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഡാനിഷ് അധീന പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും മേര്ഷിയയും വെസക്സും തമ്മില്‍ ലയിപ്പിക്കുന്നതിനും രാജാവിന് വഴിയൊരുക്കിയത് ഇവരാണ്. അങ്ങനെ ഇംഗ്ലണ്ടിലെ ഏറ്റവും ശക്തനായ രാജാവ് എന്ന നിലയില്‍ എഡ്വേഡിന്റെ നില ഭദ്രമാക്കാന്‍ ഇവര്‍ സഹായിച്ചു. 918 ജൂണ്‍ 12-ന് ഇവര്‍ നിര്യാതയായി.