This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എണ്ണപ്പന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Oil Palm) |
Mksol (സംവാദം | സംഭാവനകള്‍) (→Oil Palm) |
||
വരി 5: | വരി 5: | ||
== Oil Palm == | == Oil Palm == | ||
[[ചിത്രം:Vol5p98_png_palmoil02.jpg|thumb|പഴുത്തുപാകമായ പനങ്കായകള്‍]] | [[ചിത്രം:Vol5p98_png_palmoil02.jpg|thumb|പഴുത്തുപാകമായ പനങ്കായകള്‍]] | ||
- | ഒറ്റത്തടിയായി വളരുന്നതും തെങ്ങിനോടു സാദൃശ്യമുള്ളതുമായ ഒരു വൃക്ഷം. പാമേസീ സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാ.മ. എലീസ് ഗൈനീന്‍സിസ് (Elaeis guineensis)എന്നാണ്. എണ്ണപ്പനയുടെ മാതൃരാജ്യം പശ്ചിമ ആഫ്രിക്കയാണെന്നു വിശ്വസിക്കപ്പെടുന്നു; തെക്കേ അമേരിക്കയാണെന്നും ഒരു പക്ഷമുണ്ട്. എണ്ണപ്പനയില്‍ ഡൂറാ, പിസിഫെറ, മാക്രാകാരിയ, ടെനെറാ ഇങ്ങനെ വിവിധയിനങ്ങളുണ്ട്. ഡൂറയുടെയും പിസിഫെറയുടെയും സങ്കരമായ ടെനെറ(Tenera)യാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്‌തുവരുന്നത്. ഈയിനം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ എണ്ണ വിളയിക്കുന്നു. എണ്ണപ്പന മുഖ്യമായും ഭൂമധ്യരേഖയ്‌ക്കു സമീപം ഇടവിട്ട് മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കൃഷിചെയ്യുന്നത്. മലേഷ്യന്‍ രാജ്യങ്ങള്‍ ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടുവരുന്നു. അവിടെ ഏക്കറൊന്നിന് പ്രതിവര്‍ഷം 2- | + | ഒറ്റത്തടിയായി വളരുന്നതും തെങ്ങിനോടു സാദൃശ്യമുള്ളതുമായ ഒരു വൃക്ഷം. പാമേസീ സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാ.മ. എലീസ് ഗൈനീന്‍സിസ് (Elaeis guineensis)എന്നാണ്. എണ്ണപ്പനയുടെ മാതൃരാജ്യം പശ്ചിമ ആഫ്രിക്കയാണെന്നു വിശ്വസിക്കപ്പെടുന്നു; തെക്കേ അമേരിക്കയാണെന്നും ഒരു പക്ഷമുണ്ട്. എണ്ണപ്പനയില്‍ ഡൂറാ, പിസിഫെറ, മാക്രാകാരിയ, ടെനെറാ ഇങ്ങനെ വിവിധയിനങ്ങളുണ്ട്. ഡൂറയുടെയും പിസിഫെറയുടെയും സങ്കരമായ ടെനെറ(Tenera)യാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്‌തുവരുന്നത്. ഈയിനം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ എണ്ണ വിളയിക്കുന്നു. എണ്ണപ്പന മുഖ്യമായും ഭൂമധ്യരേഖയ്‌ക്കു സമീപം ഇടവിട്ട് മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കൃഷിചെയ്യുന്നത്. മലേഷ്യന്‍ രാജ്യങ്ങള്‍ ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടുവരുന്നു. അവിടെ ഏക്കറൊന്നിന് പ്രതിവര്‍ഷം 2-2½ ടണ്‍ എണ്ണ ലഭിക്കുന്നുണ്ട്. |
[[ചിത്രം:Vol5p98_YoungTree.jpg|thumb|എണ്ണപ്പന]] | [[ചിത്രം:Vol5p98_YoungTree.jpg|thumb|എണ്ണപ്പന]] | ||
- | എണ്ണപ്പനയുടെ തോതില്‍ എണ്ണ വിളയിക്കാന്‍ കഴിവുള്ള മറ്റൊരു സസ്യവും ഉള്ളതായി അറിയപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ഈ വിളയുടെ സാധ്യതയെപ്പററി പഠിക്കുവാന്‍ കാര്‍ഷികാടിസ്ഥാനത്തില്‍ ഒരു പരീക്ഷണം നടത്തിയത് കേരളത്തില്‍ തൊടുപുഴയിലാണ്. ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 1961-ല്‍ ആരംഭിച്ച ആ പ്രസ്ഥാനം ആകര്‍ഷകമായവിധം വിജയമായിരുന്നു. തുടര്‍ന്ന് | + | എണ്ണപ്പനയുടെ തോതില്‍ എണ്ണ വിളയിക്കാന്‍ കഴിവുള്ള മറ്റൊരു സസ്യവും ഉള്ളതായി അറിയപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ഈ വിളയുടെ സാധ്യതയെപ്പററി പഠിക്കുവാന്‍ കാര്‍ഷികാടിസ്ഥാനത്തില്‍ ഒരു പരീക്ഷണം നടത്തിയത് കേരളത്തില്‍ തൊടുപുഴയിലാണ്. ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 1961-ല്‍ ആരംഭിച്ച ആ പ്രസ്ഥാനം ആകര്‍ഷകമായവിധം വിജയമായിരുന്നു. തുടര്‍ന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഈ കൃഷി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനങ്ങളില്‍ വിപുലമായ തോതില്‍ ആരംഭിച്ചിരിക്കുകയാണ്. |
പനങ്കുലകള്‍ ഉണ്ടാകുന്നത് ഓലമടലിന്റെ കുരലിലാണ്. ആണ്‍പൂങ്കുലകളും പെണ്‍പൂങ്കുലകളും പ്രത്യേകമായാണ് ഉണ്ടാകുന്നത്; തൈപ്പനകളില്‍ ഇവ സങ്കരമായും ഉണ്ടാകാറുണ്ട്. പ്രായമെത്തിയ പനയിലെ ഒരു കുലയില്‍ 1,000-ല്‍പ്പരം കായ്‌കള്‍ കാണും. ഇളംപ്രായത്തില്‍ കായ് ഇരുണ്ട നിറമായിരിക്കും; പഴുത്തു പാകമാകുമ്പോള്‍ അത് ഓറഞ്ചുനിറം ആകുന്നു. അടയ്‌ക്കയുടെ ആകൃതിയും വലുപ്പവുമുള്ള കായ്‌ക്ക് തേങ്ങയോട് വളരെ സാദൃശ്യമുണ്ട്. തേങ്ങയ്‌ക്കുള്ളതുപോലെ പനങ്കായ്‌ക്കു പുറമേ ചകിരി കലര്‍ന്ന തോടും ഉള്ളിലായി ചിരട്ടയും പരിപ്പുമുണ്ട്. | പനങ്കുലകള്‍ ഉണ്ടാകുന്നത് ഓലമടലിന്റെ കുരലിലാണ്. ആണ്‍പൂങ്കുലകളും പെണ്‍പൂങ്കുലകളും പ്രത്യേകമായാണ് ഉണ്ടാകുന്നത്; തൈപ്പനകളില്‍ ഇവ സങ്കരമായും ഉണ്ടാകാറുണ്ട്. പ്രായമെത്തിയ പനയിലെ ഒരു കുലയില്‍ 1,000-ല്‍പ്പരം കായ്‌കള്‍ കാണും. ഇളംപ്രായത്തില്‍ കായ് ഇരുണ്ട നിറമായിരിക്കും; പഴുത്തു പാകമാകുമ്പോള്‍ അത് ഓറഞ്ചുനിറം ആകുന്നു. അടയ്‌ക്കയുടെ ആകൃതിയും വലുപ്പവുമുള്ള കായ്‌ക്ക് തേങ്ങയോട് വളരെ സാദൃശ്യമുണ്ട്. തേങ്ങയ്‌ക്കുള്ളതുപോലെ പനങ്കായ്‌ക്കു പുറമേ ചകിരി കലര്‍ന്ന തോടും ഉള്ളിലായി ചിരട്ടയും പരിപ്പുമുണ്ട്. |
Current revision as of 01:10, 30 ഡിസംബര്‍ 2014
എണ്ണപ്പന
Oil Palm
ഒറ്റത്തടിയായി വളരുന്നതും തെങ്ങിനോടു സാദൃശ്യമുള്ളതുമായ ഒരു വൃക്ഷം. പാമേസീ സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാ.മ. എലീസ് ഗൈനീന്‍സിസ് (Elaeis guineensis)എന്നാണ്. എണ്ണപ്പനയുടെ മാതൃരാജ്യം പശ്ചിമ ആഫ്രിക്കയാണെന്നു വിശ്വസിക്കപ്പെടുന്നു; തെക്കേ അമേരിക്കയാണെന്നും ഒരു പക്ഷമുണ്ട്. എണ്ണപ്പനയില്‍ ഡൂറാ, പിസിഫെറ, മാക്രാകാരിയ, ടെനെറാ ഇങ്ങനെ വിവിധയിനങ്ങളുണ്ട്. ഡൂറയുടെയും പിസിഫെറയുടെയും സങ്കരമായ ടെനെറ(Tenera)യാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്‌തുവരുന്നത്. ഈയിനം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ എണ്ണ വിളയിക്കുന്നു. എണ്ണപ്പന മുഖ്യമായും ഭൂമധ്യരേഖയ്‌ക്കു സമീപം ഇടവിട്ട് മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കൃഷിചെയ്യുന്നത്. മലേഷ്യന്‍ രാജ്യങ്ങള്‍ ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടുവരുന്നു. അവിടെ ഏക്കറൊന്നിന് പ്രതിവര്‍ഷം 2-2½ ടണ്‍ എണ്ണ ലഭിക്കുന്നുണ്ട്.
എണ്ണപ്പനയുടെ തോതില്‍ എണ്ണ വിളയിക്കാന്‍ കഴിവുള്ള മറ്റൊരു സസ്യവും ഉള്ളതായി അറിയപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ഈ വിളയുടെ സാധ്യതയെപ്പററി പഠിക്കുവാന്‍ കാര്‍ഷികാടിസ്ഥാനത്തില്‍ ഒരു പരീക്ഷണം നടത്തിയത് കേരളത്തില്‍ തൊടുപുഴയിലാണ്. ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 1961-ല്‍ ആരംഭിച്ച ആ പ്രസ്ഥാനം ആകര്‍ഷകമായവിധം വിജയമായിരുന്നു. തുടര്‍ന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഈ കൃഷി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനങ്ങളില്‍ വിപുലമായ തോതില്‍ ആരംഭിച്ചിരിക്കുകയാണ്.
പനങ്കുലകള്‍ ഉണ്ടാകുന്നത് ഓലമടലിന്റെ കുരലിലാണ്. ആണ്‍പൂങ്കുലകളും പെണ്‍പൂങ്കുലകളും പ്രത്യേകമായാണ് ഉണ്ടാകുന്നത്; തൈപ്പനകളില്‍ ഇവ സങ്കരമായും ഉണ്ടാകാറുണ്ട്. പ്രായമെത്തിയ പനയിലെ ഒരു കുലയില്‍ 1,000-ല്‍പ്പരം കായ്‌കള്‍ കാണും. ഇളംപ്രായത്തില്‍ കായ് ഇരുണ്ട നിറമായിരിക്കും; പഴുത്തു പാകമാകുമ്പോള്‍ അത് ഓറഞ്ചുനിറം ആകുന്നു. അടയ്‌ക്കയുടെ ആകൃതിയും വലുപ്പവുമുള്ള കായ്‌ക്ക് തേങ്ങയോട് വളരെ സാദൃശ്യമുണ്ട്. തേങ്ങയ്‌ക്കുള്ളതുപോലെ പനങ്കായ്‌ക്കു പുറമേ ചകിരി കലര്‍ന്ന തോടും ഉള്ളിലായി ചിരട്ടയും പരിപ്പുമുണ്ട്.
പനങ്കായില്‍നിന്ന് രണ്ടുതരം എണ്ണകള്‍ ലഭിച്ചുവരുന്നു. പുറത്തെ ചകിരികലര്‍ന്ന തോടില്‍നിന്ന് മഞ്ഞകലര്‍ന്ന ചുവപ്പുനിറത്തിലുള്ള പനയെണ്ണയും ഉള്ളിലെ പരിപ്പില്‍നിന്ന് പരിപ്പെണ്ണയും. ഇവയുടെ അനുപാതം ഏതാണ്ട് 10:1 എന്ന തോതിലാണ്. പനയെണ്ണ വളരെ ആഹാരമൂല്യമുള്ളതാണ്. ജീവകം എ, ഡി എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പാചകത്തിനു പുറമേ സോപ്പ്, മെഴുകുതിരി, ചോക്കലൈറ്റ് എന്നിവയുടെ നിര്‍മാണത്തിനും പനയെണ്ണ ഉപയോഗിച്ചുവരുന്നു. വെളിച്ചെണ്ണയോട് സാമ്യമുള്ളതാണ് പരിപ്പെണ്ണ.
എണ്ണപ്പനയില്‍ പരാഗസങ്കലനം കാറ്റുമൂലവും പ്രാണികള്‍മൂലവും നടക്കുന്നു. പരാഗണത്തിനുശേഷം 6-9 മാസത്തിനകം കുലകള്‍ വിളഞ്ഞു പാകമാകുന്നു. ഒരു പനയില്‍ നിന്നു പ്രതിവര്‍ഷം 5-15 കുലകള്‍വരെ ലഭിക്കുന്നു. പാകമായ കുലകള്‍ വെട്ടിയെടുക്കുന്നത് കുലയ്‌ക്കു താഴെയുള്ള ഓലമടല്‍ വെട്ടിനീക്കിയശേഷമാണ്. ഒരു കുലയ്‌ക്ക് ശരാശരി 35 കിലോഗ്രാം തൂക്കം കാണും. വെട്ടിയെടുത്ത കുലകള്‍ 24 മണിക്കൂറിനുള്ളില്‍ത്തന്നെ ഫാക്‌ടറികളിലെത്തിച്ച്, പുഴുങ്ങി ശക്തമായ സമ്മര്‍ദമുപയോഗിച്ച് ആവരണചര്‍മത്തിലെ എണ്ണ പിഴിഞ്ഞെടുക്കുന്നു. പിന്നീട് ചിരട്ട നീക്കം ചെയ്‌തശേഷം പരിപ്പെണ്ണ ആട്ടിയെടുക്കുന്നു. വളരെ ആധുനികമായ യന്ത്രങ്ങളാണ് ഈ ജോലികള്‍ക്കെല്ലാം ഉപയോഗിച്ചുവരുന്നത്. പാകമായ പനങ്കുലയുടെ തൂക്കത്തിന്റെ 20 ശതമാനത്തോളം പനയെണ്ണയായിരിക്കും.
നല്ലയിനം സങ്കവിത്തുകള്‍ (ടെനെറ) ഉത്‌പാദിപ്പിക്കുന്നത് ഡൂറാ, പിസിഫെറ എന്നീയിനങ്ങള്‍ സങ്കലനം നടത്തിയാണെന്ന് മുമ്പു പറഞ്ഞുവല്ലോ. ഇവയില്‍നിന്ന് എടുക്കുന്ന പഴങ്ങള്‍ പുറന്തോട് നീക്കിയശേഷം "പ്രീഹിറ്റിങ്' എന്ന പ്രക്രിയയ്‌ക്ക് വിധേയമാക്കുന്നു. വിത്തുകള്‍ 40ബ്ബഇ ചൂടില്‍ 18 ശതമാനം ഈര്‍പ്പത്തില്‍ 40 ദിവസത്തില്‍ കുറയാതെ സൂക്ഷിക്കുന്ന രീതിക്കാണ് പ്രീഹീറ്റിങ് എന്നു പറയുന്നത്. ഇതിനു വിധേയമാക്കിയ വിത്തുകളെല്ലാം ഏതാണ്ട് ഒരേസമയത്തു മുളയ്‌ക്കുന്നു. സാധാരണഗതിയില്‍ എണ്ണപ്പന വിത്തുകള്‍ മുളയ്‌ക്കുവാന്‍ 40 മുതല്‍ 400 വരെ ദിവസങ്ങള്‍ എടുക്കും.
മുളവന്ന വിത്തുകള്‍ ആദ്യമായി തവാരണയില്‍ വളര്‍ത്തുന്നു. ഒരു വര്‍ഷം മുതല്‍ ഒന്നരവര്‍ഷം വരെ പ്രായമുള്ള തൈകള്‍ 60 സെ.മീ. ചതുരവും 60 സെ.മീ. താഴ്‌ചയുമുള്ള കുഴികളില്‍ വളമിട്ടു നികത്തിയശേഷം, ഒരു ഹെക്‌ടറിന് 125 മുതല്‍ 150 വരെ എന്ന തോതില്‍, മഴക്കാലാരംഭത്തില്‍ നടുന്നു. നല്ല ശുശ്രൂഷ ലഭിച്ചാല്‍ മൂന്നാം വര്‍ഷം മുതല്‍ എണ്ണപ്പന കായ്‌ച്ചുതുടങ്ങു. എട്ടുവര്‍ഷം കഴിഞ്ഞാല്‍ തുടര്‍ന്ന് 30 കൊല്ലത്തോളം സമൃദ്ധമായ വിളവു പ്രതീക്ഷിക്കാം. പിന്നീട് ആവര്‍ത്തനക്കൃഷി ചെയ്യാവുന്നതാണ്.
(എം.എന്‍. കുഞ്ഞന്‍)