This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡ്വേഡ്, ഗുഡ്റിച്ച് അച്ചിസണ്‍ (1856 -1931)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Edward Goodrich Acheson) |
Mksol (സംവാദം | സംഭാവനകള്‍) (→എഡ്വേഡ്, ഗുഡ്റിച്ച് അച്ചിസണ്‍ (1856 -1931)) |
||
വരി 3: | വരി 3: | ||
- | + | == Edward Goodrich Acheson == | |
[[ചിത്രം:Vol5p98_Edward Goodrich Acheson.jpg|thumb|ഗുഡ്റിച്ച് അച്ചിസണ്‍ എഡ്വേഡ്]] | [[ചിത്രം:Vol5p98_Edward Goodrich Acheson.jpg|thumb|ഗുഡ്റിച്ച് അച്ചിസണ്‍ എഡ്വേഡ്]] | ||
അമേരിക്കന്‍ രസതന്ത്രജ്ഞന്. വാഷിങ്ടണിലെ പെന്‍സില്‍വാനിയയില്‍ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏര്‍പ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. | അമേരിക്കന്‍ രസതന്ത്രജ്ഞന്. വാഷിങ്ടണിലെ പെന്‍സില്‍വാനിയയില്‍ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏര്‍പ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. |
Current revision as of 10:21, 13 ഓഗസ്റ്റ് 2014
എഡ്വേഡ്, ഗുഡ്റിച്ച് അച്ചിസണ്‍ (1856 -1931)
Edward Goodrich Acheson
അമേരിക്കന്‍ രസതന്ത്രജ്ഞന്. വാഷിങ്ടണിലെ പെന്‍സില്‍വാനിയയില്‍ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏര്‍പ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1880-ല്‍ ഇദ്ദേഹത്തിന് എഡിസന്റെ പരീക്ഷണശാലയില്‍ ഉദ്യോഗം ലഭിച്ചു. എഡിസന്റെ പ്രതിനിധി എന്ന നിലയില്‍ യൂറോപ്പില്‍ ശാസ്ത്രപ്രദര്ശനങ്ങള് സംഘടിപ്പിക്കുന്നതിലും ഇറ്റലി, ബല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ആദ്യമായി വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കുന്നതിലും എഡ്വേഡ് പ്രധാന പങ്കുവഹിച്ചു. അതിനുശേഷം സ്വന്തം ഗവേഷണശ്രമങ്ങള്ക്കായി ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു.
കാര്‍ബണിനെ വജ്രം ആക്കിമാറ്റാനുള്ള ശ്രമത്തില്‍ ആണ് എഡ്വേഡ് ആദ്യം മുഴുകിയത്. ഈ സംരംഭം വിജയിച്ചില്ലെങ്കിലും മറ്റു പല കണ്ടുപിടിത്തങ്ങള്‍ക്കും ആ യ്തനം സഹായകമായിത്തീര്‍ന്നു. അത്യുച്ച താപനിലയില്‍ കാര്‍ബണും കളിമണ്ണും ചേര്‍ന്ന് വളരെ കാഠിന്യമുള്ള അലുമിനിയം ഓക്സൈഡ് ഉണ്ടാകുമെന്ന് ഇദ്ദേഹം കണ്ടുപിടിച്ചു. സിലിക്കണ്‍ കാര്‍ബൈഡ് എന്ന് പിന്നീട് അറിയപ്പെട്ട ഈ വസ്തുവിന് കാര്‍ബോറണ്ടം എന്നായിരുന്നു ഇദ്ദേഹം നാമകരണം ചെയ്തത്. പിന്നീടുള്ള അര നൂറ്റാണ്ടുകാലത്തോളം വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള വസ്തുവായി ഇത് കണക്കാക്കപ്പെട്ടുവന്നു. ഒരു അപഘര്‍ഷകം (abrasive) എന്ന നിലയില്‍ വളരെ പ്രയോജനകരമാണ് സിലിക്കണ്‍ കാര്‍ബൈഡ്. 1895-ല്‍ നയാഗ്രാ വെള്ളച്ചാട്ടത്തിനു സമീപമായി ഒരു കാര്‍ബോറണ്ടം ഫാക്ടറി ഇദ്ദേഹം സ്ഥാപിച്ചു. 1899 കാലത്ത് കാര്ബോറണ്ടത്തിന്മേല് കഠിനതാപം പ്രയോഗിച്ച് ശുദ്ധമായ ഗ്രാഫൈറ്റ് ഇദ്ദേഹം നിര്‍മിച്ചു. അത്യുച്ചതാപസഹങ്ങളായ സ്നേഹകങ്ങളും (ലൂബ്രിക്കന്റ്സ്) ഇലക്ട്രാഡുകളും നിര്‍മിക്കുന്നതിന് ഏറ്റവും ഉപയുക്തമായിത്തീര്ന്നു ഈ ഗ്രാഫൈറ്റ്. 1931 ജൂല. 6-ന് ന്യൂയോര്‍ക്കില്‍ അച്ചിസണ്‍ എഡ്വേഡ് നിര്യാതനായി.