This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സ്‌പോർട്ട് പ്രമോഷന്‍ കൗണ്‍സിലുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എക്‌സ്‌പോർട്ട് പ്രമോഷന്‍ കൗണ്‍സിലുകള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→Export Promotion Councils) |
||
വരി 4: | വരി 4: | ||
== Export Promotion Councils == | == Export Promotion Councils == | ||
- | + | ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വികസിപ്പിക്കുന്നതിനു വേണ്ടി പ്രതേ്യകം രൂപവത്‌കരിച്ചിട്ടുള്ള സമിതികള്‍. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ പല സംഘടനകളും ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബോര്‍ഡ് ഒഫ് ട്രഡ്, ട്രഡ് ഡെവലപ്‌മെന്റ് അതോറിട്ടി, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് ഇതര സ്ഥാപനങ്ങള്‍. കയറ്റുമതിവികസനം ലക്ഷ്യമാക്കി ഉപഭോക്താക്കളുടെയും ഉത്‌പാദകരുടെയും കയറ്റുമതി വാണിജ്യത്തില്‍ ഏര്‍പ്പെടുന്നവരുടെയും സഹകരണം ലഭ്യമാക്കുകയാണ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ ലക്ഷ്യം. ഈ സ്ഥാപനങ്ങള്‍ ഉപദേശകസമിതികളായും ഭരണസമിതികളായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖസമിതികള്‍: ബേസിക് കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് സോപ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എറണാകുളം); കെമിക്കല്‍സ് ആന്‍ഡ് അലൈഡ് പ്രാഡക്‌റ്റ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (കല്‍ക്കത്ത); കോട്ടണ്‍ ടെക്‌സ്റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഫിനിഷ്‌ഡ് ലെതര്‍, ലെതര്‍ മാനുഫാക്‌ചേഴ്‌സ് (കാന്‍പൂര്‍); ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); ലെതര്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); മറൈന്‍ പ്രാഡക്‌റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എറണാകുളം); പ്ലാസ്റ്റിക്‌സ് ആന്‍ഡ് ലിനോളിയംസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); പ്രാസസ്സ് ഫുഡ് എക്‌സ്‌പോര്‍ട്ട് പ്രമേഷന്‍ കൗണ്‍സില്‍ (ന്യൂ ഡല്‍ഹി); ഷെല്ലാക്ക് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (കല്‍ക്കത്ത); സില്‍ക്ക് ആന്‍ഡ് റയോണ്‍ ടെക്‌സ്റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); സ്‌പൈസസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എറണാകുളം); സ്‌പോര്‍ട്ട്‌സ് ഗുഡ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ന്യൂ ഡല്‍ഹി); ടുബാക്കോ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); വൂള്‍ ആന്‍ഡ് വുള്ളന്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ). | |
- | + | മേല്‍ വിവരിച്ച സംഘടനകള്‍ക്കു പുറമേ കയറ്റുമതിരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കമ്മോഡിറ്റി ബോര്‍ഡുകള്‍, എക്‌സ്‌പോര്‍ട്ട് ഹൗസസ്, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍, എക്‌സ്‌പോര്‍ട്ട് പ്രാസസിങ് സോണ്‍, ഹാന്‍ഡിക്രാഫ്‌റ്റ്‌സ് ആന്‍ഡ് ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, ഡയറക്‌ടറേറ്റ് ഒഫ് എക്‌സിബിഷന്‍സ് ആന്‍ഡ് കമേഴ്‌ഷ്യല്‍ പബ്ലിസിറ്റി എന്നിവ. |
Current revision as of 10:01, 13 ഓഗസ്റ്റ് 2014
എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകള്‍
Export Promotion Councils
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വികസിപ്പിക്കുന്നതിനു വേണ്ടി പ്രതേ്യകം രൂപവത്‌കരിച്ചിട്ടുള്ള സമിതികള്‍. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ പല സംഘടനകളും ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബോര്‍ഡ് ഒഫ് ട്രഡ്, ട്രഡ് ഡെവലപ്‌മെന്റ് അതോറിട്ടി, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയാണ് ഇതര സ്ഥാപനങ്ങള്‍. കയറ്റുമതിവികസനം ലക്ഷ്യമാക്കി ഉപഭോക്താക്കളുടെയും ഉത്‌പാദകരുടെയും കയറ്റുമതി വാണിജ്യത്തില്‍ ഏര്‍പ്പെടുന്നവരുടെയും സഹകരണം ലഭ്യമാക്കുകയാണ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ ലക്ഷ്യം. ഈ സ്ഥാപനങ്ങള്‍ ഉപദേശകസമിതികളായും ഭരണസമിതികളായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖസമിതികള്‍: ബേസിക് കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് സോപ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എറണാകുളം); കെമിക്കല്‍സ് ആന്‍ഡ് അലൈഡ് പ്രാഡക്‌റ്റ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (കല്‍ക്കത്ത); കോട്ടണ്‍ ടെക്‌സ്റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഫിനിഷ്‌ഡ് ലെതര്‍, ലെതര്‍ മാനുഫാക്‌ചേഴ്‌സ് (കാന്‍പൂര്‍); ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); ലെതര്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); മറൈന്‍ പ്രാഡക്‌റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എറണാകുളം); പ്ലാസ്റ്റിക്‌സ് ആന്‍ഡ് ലിനോളിയംസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); പ്രാസസ്സ് ഫുഡ് എക്‌സ്‌പോര്‍ട്ട് പ്രമേഷന്‍ കൗണ്‍സില്‍ (ന്യൂ ഡല്‍ഹി); ഷെല്ലാക്ക് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (കല്‍ക്കത്ത); സില്‍ക്ക് ആന്‍ഡ് റയോണ്‍ ടെക്‌സ്റ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ); സ്‌പൈസസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എറണാകുളം); സ്‌പോര്‍ട്ട്‌സ് ഗുഡ്‌സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ന്യൂ ഡല്‍ഹി); ടുബാക്കോ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (മദ്രാസ്); വൂള്‍ ആന്‍ഡ് വുള്ളന്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ബോംബെ).
മേല്‍ വിവരിച്ച സംഘടനകള്‍ക്കു പുറമേ കയറ്റുമതിരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കമ്മോഡിറ്റി ബോര്‍ഡുകള്‍, എക്‌സ്‌പോര്‍ട്ട് ഹൗസസ്, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍, എക്‌സ്‌പോര്‍ട്ട് പ്രാസസിങ് സോണ്‍, ഹാന്‍ഡിക്രാഫ്‌റ്റ്‌സ് ആന്‍ഡ് ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, ഡയറക്‌ടറേറ്റ് ഒഫ് എക്‌സിബിഷന്‍സ് ആന്‍ഡ് കമേഴ്‌ഷ്യല്‍ പബ്ലിസിറ്റി എന്നിവ.