This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എം.ആർ.ഐ. സ്‌കാനിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എം.ആർ.ഐ. സ്‌കാനിങ്) |
Mksol (സംവാദം | സംഭാവനകള്‍) (→MRI Scanning) |
||
വരി 4: | വരി 4: | ||
== MRI Scanning == | == MRI Scanning == | ||
- | കാന്തികശക്തിയുപയോഗിച്ച്, അണുവികിരണമില്ലാതെ നടത്തുന്ന സ്‌കാനിങ്ങാണ് എം. | + | കാന്തികശക്തിയുപയോഗിച്ച്, അണുവികിരണമില്ലാതെ നടത്തുന്ന സ്‌കാനിങ്ങാണ് എം.ആര്‍.ഐ. സ്‌കാനിങ്. മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ് എന്നാണ് എം.ആര്‍.ഐ.യുടെ പൂര്‍ണരൂപം. 1981-ലാണ് എം.ആര്‍.ഐ. സ്‌കാന്‍ വികസിപ്പിച്ചെടുത്തത്. ആന്തരികാവയവങ്ങളുടെ സുവ്യക്തചിത്രം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല സാങ്കേതികവിദ്യയാണ് എം.ആര്‍.ഐ. |
- | [[ചിത്രം:Vol5p218_MRI Scanning mechine.jpg|thumb|എം. | + | [[ചിത്രം:Vol5p218_MRI Scanning mechine.jpg|thumb|എം.ആര്‍.ഐ. സ്‌കാനിങ്]] |
- | ചെലവേറിയതും കൂടുതല്‍ സമയം ആവശ്യമുള്ള പരിശോധനയാണിതെങ്കിലും പ്രതിബിംബങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ലഭിക്കുന്നതിനാല്‍ , സാധാരണ കലകളില്‍ നിന്നും | + | ചെലവേറിയതും കൂടുതല്‍ സമയം ആവശ്യമുള്ള പരിശോധനയാണിതെങ്കിലും പ്രതിബിംബങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ലഭിക്കുന്നതിനാല്‍ , സാധാരണ കലകളില്‍ നിന്നും ട്യൂമര്‍കലകളെ തിരിച്ചറിയാന്‍ സാധിക്കും. ശരീരത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും കോണുകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നതിനാല്‍ ഏതവയവത്തിന്റെ രോഗവും നിര്‍ണയിക്കാന്‍ ഇതുപയോഗിക്കാം. റേഡിയേഷന്‍ ഇല്ലാത്ത പരിശോധനയായതിനാല്‍ ഏറ്റവും സുരക്ഷിതമായ രോഗനിര്‍ണയോപാധിയാണ്. എം.ആര്‍.ഐ. മസ്‌തിഷ്‌കത്തിന്റെ പരിശോധന നടത്താന്‍ എം.ആര്‍.ഐ. ആണ് ഏറ്റവുമനുയോജ്യം. |
- | എല്ലാവസ്‌തുക്കളിലും എന്നതുപോലെ മനുഷ്യശരീരത്തിലും ആറ്റങ്ങളുണ്ട് എന്നതും അത് ഒരു കാന്തികവലയത്തിന്റെ സ്വാധീനത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതുമാണ് എം. | + | എല്ലാവസ്‌തുക്കളിലും എന്നതുപോലെ മനുഷ്യശരീരത്തിലും ആറ്റങ്ങളുണ്ട് എന്നതും അത് ഒരു കാന്തികവലയത്തിന്റെ സ്വാധീനത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതുമാണ് എം.ആര്‍.ഐ. സ്‌കാനിങ്ങിന്റെ പ്രവര്‍ത്തനതത്ത്വത്തില്‍ ഉള്ളത്. പരിശോധനാവിധേയമാക്കേണ്ട ശരീരഭാഗം ശക്തിയേറിയ കാന്തികവലയത്തിനുള്ളിലാക്കുമ്പോള്‍ അതിലെ ആറ്റങ്ങള്‍ സമാന്തരമായി അണിനിരക്കുന്നു. അതിലേക്ക് ഒരു റേഡിയോ തരംഗം കടത്തിവിട്ട് അണിചേര്‍ന്നുള്ള ആറ്റങ്ങളെ ഈ ക്രമീകൃതസംവിധാനത്തില്‍ നിന്നു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നു. തിരികെ അവ വീണ്ടും അണിചേരുമ്പോള്‍ വളരെ ലഘുവായ സിഗ്നല്‍ പുറപ്പെടുവിക്കും. ഇത് മറ്റൊരു കാന്തികസ്രാതസ്സ് ആഗിരണം ചെയ്യും. പുറത്തുവന്ന ഈ സിഗ്നലുകള്‍ ഒരു കംപ്യൂട്ടര്‍ ഉപയോഗിച്ച് അപഗ്രഥിക്കുമ്പോള്‍ സാധാരണ കോശങ്ങളും രോഗബാധിതകോശങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും അങ്ങനെ രോഗനിര്‍ണയം നടത്താനും സാധിക്കും. |
- | കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിനായി സ്‌കാനിങ്ങിനുമുമ്പ് "കോണ്‍ട്രാസ്റ്റ്' വിഭാഗത്തില്‍ പ്പെട്ട വസ്‌തുക്കള്‍ കുത്തിവയ്‌ക്കാറുണ്ട്. | + | കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിനായി സ്‌കാനിങ്ങിനുമുമ്പ് "കോണ്‍ട്രാസ്റ്റ്' വിഭാഗത്തില്‍ പ്പെട്ട വസ്‌തുക്കള്‍ കുത്തിവയ്‌ക്കാറുണ്ട്. ട്യൂമര്‍, രക്തക്കുഴലുകള്‍ എന്നിവ ശരിയായി അപഗ്രഥിക്കാന്‍ ഈ കോണ്‍ട്രാസ്റ്റ് മാധ്യമം സഹായിക്കുന്നു. മസ്‌തിഷ്‌കം, നട്ടെല്ല്, സന്ധികള്‍, സ്‌തനങ്ങള്‍, ആന്തരികാവയവങ്ങള്‍ എന്നിവയിലുള്ള തകരാറുകളും ക്ഷതങ്ങളും ട്യൂമറുകളുമൊക്കെ അതീവകൃത്യതയോടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ പരിശോധനയ്‌ക്ക് ഏകദേശം ഒരു മണിക്കൂര്‍ വേണ്ടിവരും. |
- | [[ചിത്രം:Vol5p218_MRI Scanning result.jpg|thumb|തലച്ചോറിന്റെ എം. | + | [[ചിത്രം:Vol5p218_MRI Scanning result.jpg|thumb|തലച്ചോറിന്റെ എം.ആര്‍.ഐ. സ്‌കാനിങ് ചിത്രം]] |
- | എം. | + | എം.ആര്‍.ഐ. സ്‌കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു നൂതനസങ്കേതമാണ് മാഗ്നറ്റിക് റെസൊണന്‍സ് ആന്‍ജിയോഗ്രാഫി (MRA). ശരീരത്തിലെ പേശികളില്‍ നിന്നുള്ള സിഗ്നലുകളും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ നിന്നുള്ള സിഗ്നലുകളും താരതമ്യംചെയ്‌ത് രോഗനിര്‍ണയം നടത്തുന്ന സംവിധാനമാണിത്. കോണ്‍ട്രാസ്റ്റ് മാധ്യമം ഇല്ലാതെതന്നെ ഈ പരിശോധന നടത്താമെന്നതാണ് മെച്ചം. എക്‌സ്‌റേ ഉപയോഗിച്ചുള്ള ആന്‍ജിയോഗ്രാഫിയെക്കാള്‍ സുരക്ഷിതവും സുവ്യക്തവുമാണ് ഈ മാഗ്നറ്റിക് റെസോണന്‍സ് ആന്‍ജിയോഗ്രാഫി. |
- | സ്‌കാനിങ്ങിനുമുമ്പ് ശരീരത്തിലുള്ള ലോഹവസ്‌തുക്കള്‍ മാറ്റേണ്ടതാണ്. | + | സ്‌കാനിങ്ങിനുമുമ്പ് ശരീരത്തിലുള്ള ലോഹവസ്‌തുക്കള്‍ മാറ്റേണ്ടതാണ്. ലോഹനിര്‍മിതമായ ഇംപ്ലാന്റുകള്‍ ശരീരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സ്‌കാനിങ്ങിനുമുന്‍പ് അക്കാര്യം വെളിപ്പെടുത്തേണ്ടതാണ്. കാന്തികവലയത്തിന്റെ ശക്തിമൂലം, ശരീരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇംപ്ലാന്റിന് സ്ഥാനഭ്രംശം വരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഈ മുന്‍കരുതല്‍ ആവശ്യമുള്ളത്. |
(സുരേന്ദ്രന്‍ ചുനക്കര) | (സുരേന്ദ്രന്‍ ചുനക്കര) |
Current revision as of 08:47, 13 ഓഗസ്റ്റ് 2014
എം.ആര്‍.ഐ. സ്‌കാനിങ്
MRI Scanning
കാന്തികശക്തിയുപയോഗിച്ച്, അണുവികിരണമില്ലാതെ നടത്തുന്ന സ്‌കാനിങ്ങാണ് എം.ആര്‍.ഐ. സ്‌കാനിങ്. മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ് എന്നാണ് എം.ആര്‍.ഐ.യുടെ പൂര്‍ണരൂപം. 1981-ലാണ് എം.ആര്‍.ഐ. സ്‌കാന്‍ വികസിപ്പിച്ചെടുത്തത്. ആന്തരികാവയവങ്ങളുടെ സുവ്യക്തചിത്രം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല സാങ്കേതികവിദ്യയാണ് എം.ആര്‍.ഐ.
ചെലവേറിയതും കൂടുതല്‍ സമയം ആവശ്യമുള്ള പരിശോധനയാണിതെങ്കിലും പ്രതിബിംബങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ലഭിക്കുന്നതിനാല്‍ , സാധാരണ കലകളില്‍ നിന്നും ട്യൂമര്‍കലകളെ തിരിച്ചറിയാന്‍ സാധിക്കും. ശരീരത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും കോണുകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നതിനാല്‍ ഏതവയവത്തിന്റെ രോഗവും നിര്‍ണയിക്കാന്‍ ഇതുപയോഗിക്കാം. റേഡിയേഷന്‍ ഇല്ലാത്ത പരിശോധനയായതിനാല്‍ ഏറ്റവും സുരക്ഷിതമായ രോഗനിര്‍ണയോപാധിയാണ്. എം.ആര്‍.ഐ. മസ്‌തിഷ്‌കത്തിന്റെ പരിശോധന നടത്താന്‍ എം.ആര്‍.ഐ. ആണ് ഏറ്റവുമനുയോജ്യം. എല്ലാവസ്‌തുക്കളിലും എന്നതുപോലെ മനുഷ്യശരീരത്തിലും ആറ്റങ്ങളുണ്ട് എന്നതും അത് ഒരു കാന്തികവലയത്തിന്റെ സ്വാധീനത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതുമാണ് എം.ആര്‍.ഐ. സ്‌കാനിങ്ങിന്റെ പ്രവര്‍ത്തനതത്ത്വത്തില്‍ ഉള്ളത്. പരിശോധനാവിധേയമാക്കേണ്ട ശരീരഭാഗം ശക്തിയേറിയ കാന്തികവലയത്തിനുള്ളിലാക്കുമ്പോള്‍ അതിലെ ആറ്റങ്ങള്‍ സമാന്തരമായി അണിനിരക്കുന്നു. അതിലേക്ക് ഒരു റേഡിയോ തരംഗം കടത്തിവിട്ട് അണിചേര്‍ന്നുള്ള ആറ്റങ്ങളെ ഈ ക്രമീകൃതസംവിധാനത്തില്‍ നിന്നു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നു. തിരികെ അവ വീണ്ടും അണിചേരുമ്പോള്‍ വളരെ ലഘുവായ സിഗ്നല്‍ പുറപ്പെടുവിക്കും. ഇത് മറ്റൊരു കാന്തികസ്രാതസ്സ് ആഗിരണം ചെയ്യും. പുറത്തുവന്ന ഈ സിഗ്നലുകള്‍ ഒരു കംപ്യൂട്ടര്‍ ഉപയോഗിച്ച് അപഗ്രഥിക്കുമ്പോള്‍ സാധാരണ കോശങ്ങളും രോഗബാധിതകോശങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും അങ്ങനെ രോഗനിര്‍ണയം നടത്താനും സാധിക്കും. കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിനായി സ്‌കാനിങ്ങിനുമുമ്പ് "കോണ്‍ട്രാസ്റ്റ്' വിഭാഗത്തില്‍ പ്പെട്ട വസ്‌തുക്കള്‍ കുത്തിവയ്‌ക്കാറുണ്ട്. ട്യൂമര്‍, രക്തക്കുഴലുകള്‍ എന്നിവ ശരിയായി അപഗ്രഥിക്കാന്‍ ഈ കോണ്‍ട്രാസ്റ്റ് മാധ്യമം സഹായിക്കുന്നു. മസ്‌തിഷ്‌കം, നട്ടെല്ല്, സന്ധികള്‍, സ്‌തനങ്ങള്‍, ആന്തരികാവയവങ്ങള്‍ എന്നിവയിലുള്ള തകരാറുകളും ക്ഷതങ്ങളും ട്യൂമറുകളുമൊക്കെ അതീവകൃത്യതയോടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ പരിശോധനയ്‌ക്ക് ഏകദേശം ഒരു മണിക്കൂര്‍ വേണ്ടിവരും.
എം.ആര്‍.ഐ. സ്‌കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു നൂതനസങ്കേതമാണ് മാഗ്നറ്റിക് റെസൊണന്‍സ് ആന്‍ജിയോഗ്രാഫി (MRA). ശരീരത്തിലെ പേശികളില്‍ നിന്നുള്ള സിഗ്നലുകളും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ നിന്നുള്ള സിഗ്നലുകളും താരതമ്യംചെയ്‌ത് രോഗനിര്‍ണയം നടത്തുന്ന സംവിധാനമാണിത്. കോണ്‍ട്രാസ്റ്റ് മാധ്യമം ഇല്ലാതെതന്നെ ഈ പരിശോധന നടത്താമെന്നതാണ് മെച്ചം. എക്‌സ്‌റേ ഉപയോഗിച്ചുള്ള ആന്‍ജിയോഗ്രാഫിയെക്കാള്‍ സുരക്ഷിതവും സുവ്യക്തവുമാണ് ഈ മാഗ്നറ്റിക് റെസോണന്‍സ് ആന്‍ജിയോഗ്രാഫി.
സ്‌കാനിങ്ങിനുമുമ്പ് ശരീരത്തിലുള്ള ലോഹവസ്‌തുക്കള്‍ മാറ്റേണ്ടതാണ്. ലോഹനിര്‍മിതമായ ഇംപ്ലാന്റുകള്‍ ശരീരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സ്‌കാനിങ്ങിനുമുന്‍പ് അക്കാര്യം വെളിപ്പെടുത്തേണ്ടതാണ്. കാന്തികവലയത്തിന്റെ ശക്തിമൂലം, ശരീരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇംപ്ലാന്റിന് സ്ഥാനഭ്രംശം വരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഈ മുന്‍കരുതല്‍ ആവശ്യമുള്ളത്.
(സുരേന്ദ്രന്‍ ചുനക്കര)