This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്രാഹിം സുലൈമാന്‍ സേട്ട് (1922 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇബ്രാഹിം സുലൈമാന്‍ സേട്ട് (1922 - 2005)) |
Mksol (സംവാദം | സംഭാവനകള്‍) (→ഇബ്രാഹിം സുലൈമാന്‍ സേട്ട് (1922 - 2005)) |
||
വരി 4: | വരി 4: | ||
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന് ബാംഗ്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്, മൈസൂര്‍ സെന്റ് ജോസഫ് കോളജിലെ ഇംഗ്ലീഷ് അധ്യാപക ജോലി രാജിവച്ച് (1946) രാഷ്ട്രീയ പ്രവര്‍ത്തകനായി. മൈസൂര്‍സിറ്റി മുസ്ലിംലീഗിന്റെ സെക്രട്ടറിയായും മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 50-കളില്‍ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി. | ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന് ബാംഗ്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്, മൈസൂര്‍ സെന്റ് ജോസഫ് കോളജിലെ ഇംഗ്ലീഷ് അധ്യാപക ജോലി രാജിവച്ച് (1946) രാഷ്ട്രീയ പ്രവര്‍ത്തകനായി. മൈസൂര്‍സിറ്റി മുസ്ലിംലീഗിന്റെ സെക്രട്ടറിയായും മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 50-കളില്‍ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി. | ||
- | ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. 1975-ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്, | + | ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. 1975-ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്, ടെലിഗ്രാഫ്-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. |
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കൈക്കൊണ്ട രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട സുലൈമാന്‍ സേട്ട്-1993-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ രാഷ്ട്രീയ കക്ഷിക്ക് ജന്മം നല്കി. ജീവിത സായാഹ്നത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ വളര്‍ത്തുന്നതിലാണ് സേട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2005 ഏ. 27 ബംഗളൂരുവില്‍ അന്തരിച്ചു. | ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കൈക്കൊണ്ട രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട സുലൈമാന്‍ സേട്ട്-1993-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ രാഷ്ട്രീയ കക്ഷിക്ക് ജന്മം നല്കി. ജീവിത സായാഹ്നത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ വളര്‍ത്തുന്നതിലാണ് സേട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2005 ഏ. 27 ബംഗളൂരുവില്‍ അന്തരിച്ചു. |
Current revision as of 11:54, 10 സെപ്റ്റംബര്‍ 2014
ഇബ്രാഹിം സുലൈമാന്‍ സേട്ട് (1922 - 2005)
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന് ബാംഗ്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്, മൈസൂര്‍ സെന്റ് ജോസഫ് കോളജിലെ ഇംഗ്ലീഷ് അധ്യാപക ജോലി രാജിവച്ച് (1946) രാഷ്ട്രീയ പ്രവര്‍ത്തകനായി. മൈസൂര്‍സിറ്റി മുസ്ലിംലീഗിന്റെ സെക്രട്ടറിയായും മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 50-കളില്‍ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. 1975-ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്, ടെലിഗ്രാഫ്-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കൈക്കൊണ്ട രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട സുലൈമാന്‍ സേട്ട്-1993-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ രാഷ്ട്രീയ കക്ഷിക്ക് ജന്മം നല്കി. ജീവിത സായാഹ്നത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ വളര്‍ത്തുന്നതിലാണ് സേട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2005 ഏ. 27 ബംഗളൂരുവില്‍ അന്തരിച്ചു.