This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുനെർട്ട്‌, ഗ്യൂംതർ (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kunert, Gunter)
(Kunert, Gunter)
 
വരി 9: വരി 9:
ഉയര്‍ന്ന പഠനങ്ങള്‍ക്കൊന്നുമുള്ള സാഹചര്യങ്ങള്‍ യുദ്ധകാലത്ത്‌ ഇദ്ദേഹത്തിനു ലഭിച്ചില്ല. യുദ്ധത്തിനുശേഷം പൂര്‍വബര്‍ലിനിലെ ആര്‍ട്‌സ്‌ കോളജില്‍  1946 മുതല്‍  49 വരെ  പഠിച്ചു. നിരന്തരപരിശീലനവും അനുഭവങ്ങളുമാണദ്ദേഹത്തെ ഒരെഴുത്തുകാരനാക്കിയത്‌. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ എഴുത്തിന്റെ മേഖലകളും വിപുലങ്ങളായിരുന്നു. ഹാസ്യലേഖനങ്ങള്‍ മുതല്‍  റേഡിയോ, ടെലിവിഷന്‍ നാടകങ്ങള്‍വരെയും ഫീച്ചര്‍ ഫിലിം മുതല്‍  നോവല്‍  വരെയും അവ വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ എന്തിലുമുപരി ഇദ്ദേഹം ഒരു കവിയായിരുന്നു.

-
1972-73 കാലഘട്ടത്തില്‍  ടെക്‌സാസ്‌ സര്‍വകലാശാലയിലെ  വിസിറ്റിങ്‌ പ്രാഫസറായിരിക്കെ പാശ്ചാത്യ(ക്യാപിറ്റലിസ്റ്റ്‌) ലോകത്തെ അടുത്തറിയാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു.  ആ അനുഭവങ്ങളാണ്‌ 1975-ല്‍  "ഗ്രഹാന്തരം' (The Other Planet)എന്ന പേരില്‍  പ്രസിദ്ധീകൃതമായത്‌. 1979-ല്‍  ഇദ്ദേഹം പൂര്‍വ ജര്‍മനിയില്‍  നിന്ന്‌ പശ്ചിമ ജര്‍മനിയിലേക്ക്‌ താമസം മാറ്റി.
+
1972-73 കാലഘട്ടത്തില്‍  ടെക്‌സാസ്‌ സര്‍വകലാശാലയിലെ  വിസിറ്റിങ്‌ പ്രൊഫസറായിരിക്കെ പാശ്ചാത്യ(ക്യാപിറ്റലിസ്റ്റ്‌) ലോകത്തെ അടുത്തറിയാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു.  ആ അനുഭവങ്ങളാണ്‌ 1975-ല്‍  "ഗ്രഹാന്തരം' (The Other Planet)എന്ന പേരില്‍  പ്രസിദ്ധീകൃതമായത്‌. 1979-ല്‍  ഇദ്ദേഹം പൂര്‍വ ജര്‍മനിയില്‍  നിന്ന്‌ പശ്ചിമ ജര്‍മനിയിലേക്ക്‌ താമസം മാറ്റി.
അഗ്നിമാലാഖ (ഡെയഫൊയര്‍ ഏന്‍ജല്‍ -1962), കുറയ്‌ക്കലുകള്‍ (റിഡക്ഷനെന്‍- 1963); ഇരയെത്തയ്യാറാക്കല്‍  (പ്രിപ്പറേഷന്‍ ഐന്‍സ്‌ ഓപ്‌ ഫെര്‍സ്‌- 1968-70); എന്നീ റേഡിയോ നാടകങ്ങളും യെറിക്ക്‌ ഹോയെക്കുറിച്ചൊരു സത്യവുമില്ല (കൈനെ വാര്‍ ഹൈറ്റ്‌ യൂ ബെര്‍ യെറിക്ക്‌ ഹോ- 1964); ശരത്‌കാലത്തെ പടമുന്നേറ്റം (ഹെര്‍ബ്‌സ്‌റ്റ്‌ മാനുവര്‍- 1977) എന്നീ നാടകങ്ങളും സൈന്‍ ബോര്‍ഡുകളും ശിലാലിഖിതങ്ങളും (വെഗ്‌ഷ്‌ന്‍ഡര്‍ ഉന്‍ഡ്‌ മൗവര്‍ ഇന്‍ ഷ്രിഫ്‌റ്റന്‍-1950); ദിവസത്തിന്റെ പ്രവൃത്തിഭാരം (റ്റാഗെവെര്‍ക്കെ-1961); കണ്ണാടികളിലൂടെയുള്ള മുന്നറിയിപ്പ്‌ (വാര്‍നുഗ്‌ ഫൊണ്‍ഷ്‌പീഗലെന്‍-1970) എന്നീ പദ്യകൃതികളും പകല്‍ സ്വപ്‌നങ്ങള്‍ (റ്റാഗ്‌ട്രൗമെ-1961) എന്ന ചെറുകഥാഗ്രന്ഥവും തൊപ്പികളുടെ പേരില്‍  (ഇം നാമെന്‍ ഡെയഹുട്ടെ-1967); വേറൊരു ഗോളം (ഡെയ ആന്‍ഡെറെപ്‌ളാനെറ്റ്‌), അമേരിക്കന്‍ ദര്‍ശനങ്ങള്‍ (അന്‍ സിഹ്‌ റ്റെന്‍ ഫൊന്‍ അമെരിക്ക-1975) എന്നീ നോവലുകളും മാന്ത്രികക്കുതിരപ്പുറത്ത്‌ ലണ്ടനിലേക്ക്‌ (മിറ്റ്‌ ഡീം സൗബെര്‍ ഫെര്‍സ്‌ നാഹ്‌ ലൊണ്ടന്‍-1974) എന്ന ബാലസാഹിത്യകൃതിയുമാണ്‌ കുനെര്‍ട്ടിന്റെ പ്രമുഖ കൃതികള്‍.

(ഡോ. വൊള്‍ഫ്‌ഗാങ്‌ ആഡം)
(ഡോ. വൊള്‍ഫ്‌ഗാങ്‌ ആഡം)

Current revision as of 10:45, 24 നവംബര്‍ 2014

കുനെർട്ട്‌, ഗ്യൂംതർ (1929 - )

Kunert, Gunter

ഗ്യൂംതര്‍ കുനെര്‍ട്ട്‌

ജര്‍മനിയിലെ പ്രശസ്‌തനായ എഴുത്തുകാരന്‍. 1929 മാ. 6-ന്‌ ബെര്‍ലിനില്‍ ജനിച്ചു. ഫാസിസത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും നിരവധി യാതനകള്‍ സഹിക്കേണ്ടിവന്ന ഇദ്ദേഹം പില്‌ക്കാലത്ത്‌ സോഷ്യലിസ്റ്റ്‌ ജര്‍മനിയിലെ പേരെടുത്ത കവിയും എഴുത്തുകാരനുമായി. പശ്ചിമജര്‍മനിയിലും ഇദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധിനേടി. സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുനെര്‍ട്ട്‌, ശൈലിയിലും ഉള്ളടക്കത്തിലും പുതിയ യാഥാര്‍ഥ്യവീക്ഷണ സിദ്ധാന്തത്തെ ആവിഷ്‌കരിക്കുന്ന തന്റെ കൃതികളില്‍ ഒരു പുതിയ സന്ദേശവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ആവര്‍ത്തനവിരസമായ സോഷ്യലിസ്റ്റ്‌ പാഠങ്ങള്‍ ഉരുവിട്ടല്ല, മറിച്ച്‌ സമൂഹത്തിലെ വ്യക്തിജീവിതങ്ങളെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച്‌, വായനക്കാരെ അതില്‍ പങ്കുചേരാനും സ്വന്തം തീരുമാനങ്ങളിലെത്താനും ആഹ്വാനം ചെയ്‌താണ്‌ ഇദ്ദേഹം അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്‌.

ഉയര്‍ന്ന പഠനങ്ങള്‍ക്കൊന്നുമുള്ള സാഹചര്യങ്ങള്‍ യുദ്ധകാലത്ത്‌ ഇദ്ദേഹത്തിനു ലഭിച്ചില്ല. യുദ്ധത്തിനുശേഷം പൂര്‍വബര്‍ലിനിലെ ആര്‍ട്‌സ്‌ കോളജില്‍ 1946 മുതല്‍ 49 വരെ പഠിച്ചു. നിരന്തരപരിശീലനവും അനുഭവങ്ങളുമാണദ്ദേഹത്തെ ഒരെഴുത്തുകാരനാക്കിയത്‌. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ എഴുത്തിന്റെ മേഖലകളും വിപുലങ്ങളായിരുന്നു. ഹാസ്യലേഖനങ്ങള്‍ മുതല്‍ റേഡിയോ, ടെലിവിഷന്‍ നാടകങ്ങള്‍വരെയും ഫീച്ചര്‍ ഫിലിം മുതല്‍ നോവല്‍ വരെയും അവ വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ എന്തിലുമുപരി ഇദ്ദേഹം ഒരു കവിയായിരുന്നു.

1972-73 കാലഘട്ടത്തില്‍ ടെക്‌സാസ്‌ സര്‍വകലാശാലയിലെ വിസിറ്റിങ്‌ പ്രൊഫസറായിരിക്കെ പാശ്ചാത്യ(ക്യാപിറ്റലിസ്റ്റ്‌) ലോകത്തെ അടുത്തറിയാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു. ആ അനുഭവങ്ങളാണ്‌ 1975-ല്‍ "ഗ്രഹാന്തരം' (The Other Planet)എന്ന പേരില്‍ പ്രസിദ്ധീകൃതമായത്‌. 1979-ല്‍ ഇദ്ദേഹം പൂര്‍വ ജര്‍മനിയില്‍ നിന്ന്‌ പശ്ചിമ ജര്‍മനിയിലേക്ക്‌ താമസം മാറ്റി.

അഗ്നിമാലാഖ (ഡെയഫൊയര്‍ ഏന്‍ജല്‍ -1962), കുറയ്‌ക്കലുകള്‍ (റിഡക്ഷനെന്‍- 1963); ഇരയെത്തയ്യാറാക്കല്‍ (പ്രിപ്പറേഷന്‍ ഐന്‍സ്‌ ഓപ്‌ ഫെര്‍സ്‌- 1968-70); എന്നീ റേഡിയോ നാടകങ്ങളും യെറിക്ക്‌ ഹോയെക്കുറിച്ചൊരു സത്യവുമില്ല (കൈനെ വാര്‍ ഹൈറ്റ്‌ യൂ ബെര്‍ യെറിക്ക്‌ ഹോ- 1964); ശരത്‌കാലത്തെ പടമുന്നേറ്റം (ഹെര്‍ബ്‌സ്‌റ്റ്‌ മാനുവര്‍- 1977) എന്നീ നാടകങ്ങളും സൈന്‍ ബോര്‍ഡുകളും ശിലാലിഖിതങ്ങളും (വെഗ്‌ഷ്‌ന്‍ഡര്‍ ഉന്‍ഡ്‌ മൗവര്‍ ഇന്‍ ഷ്രിഫ്‌റ്റന്‍-1950); ദിവസത്തിന്റെ പ്രവൃത്തിഭാരം (റ്റാഗെവെര്‍ക്കെ-1961); കണ്ണാടികളിലൂടെയുള്ള മുന്നറിയിപ്പ്‌ (വാര്‍നുഗ്‌ ഫൊണ്‍ഷ്‌പീഗലെന്‍-1970) എന്നീ പദ്യകൃതികളും പകല്‍ സ്വപ്‌നങ്ങള്‍ (റ്റാഗ്‌ട്രൗമെ-1961) എന്ന ചെറുകഥാഗ്രന്ഥവും തൊപ്പികളുടെ പേരില്‍ (ഇം നാമെന്‍ ഡെയഹുട്ടെ-1967); വേറൊരു ഗോളം (ഡെയ ആന്‍ഡെറെപ്‌ളാനെറ്റ്‌), അമേരിക്കന്‍ ദര്‍ശനങ്ങള്‍ (അന്‍ സിഹ്‌ റ്റെന്‍ ഫൊന്‍ അമെരിക്ക-1975) എന്നീ നോവലുകളും മാന്ത്രികക്കുതിരപ്പുറത്ത്‌ ലണ്ടനിലേക്ക്‌ (മിറ്റ്‌ ഡീം സൗബെര്‍ ഫെര്‍സ്‌ നാഹ്‌ ലൊണ്ടന്‍-1974) എന്ന ബാലസാഹിത്യകൃതിയുമാണ്‌ കുനെര്‍ട്ടിന്റെ പ്രമുഖ കൃതികള്‍.

(ഡോ. വൊള്‍ഫ്‌ഗാങ്‌ ആഡം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍