This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനിറോയ്ഡ് മര്‍ദമാപിനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അനിറോയ്ഡ് മര്‍ദമാപിനി) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
അന്തരീക്ഷ മര്‍ദം അളക്കുന്നതിനുള്ള ഒരു ഉപകരണം. അനാര്‍ദ്രമര്‍ദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേര്‍ത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താല്‍, അറ ചതുങ്ങിപ്പോകാതെ [[Image:p.no.480.jpg|thumb|250x200px|right|അനിറോയ്ഡ് മര്‍ദ്ദമാപിനി]] നിര്‍ത്തിയിരിക്കുന്നു. അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ അറ ചുരുങ്ങുന്നു. മര്‍ദം കുറയുമ്പോള്‍ അറയുടെ വ്യാപ്തം വര്‍ധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മര്‍ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങള്‍ ഉത്തോലകങ്ങളുടെ സഹായത്താല്‍ ഒരു സൂചനിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മര്‍ദമാപിനിയു(mercury barometer)മായി താരതമ്യം ചെയ്തതുമായിരിക്കും. | അന്തരീക്ഷ മര്‍ദം അളക്കുന്നതിനുള്ള ഒരു ഉപകരണം. അനാര്‍ദ്രമര്‍ദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേര്‍ത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താല്‍, അറ ചതുങ്ങിപ്പോകാതെ [[Image:p.no.480.jpg|thumb|250x200px|right|അനിറോയ്ഡ് മര്‍ദ്ദമാപിനി]] നിര്‍ത്തിയിരിക്കുന്നു. അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ അറ ചുരുങ്ങുന്നു. മര്‍ദം കുറയുമ്പോള്‍ അറയുടെ വ്യാപ്തം വര്‍ധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മര്‍ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങള്‍ ഉത്തോലകങ്ങളുടെ സഹായത്താല്‍ ഒരു സൂചനിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മര്‍ദമാപിനിയു(mercury barometer)മായി താരതമ്യം ചെയ്തതുമായിരിക്കും. | ||
- | അനിറോയ്ഡ് മര്‍ദമാപിനി രസ മര്‍ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാല്‍ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കല്‍ ക്രമപ്പെടുത്തിയാല്‍ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയില്‍ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറില്‍ തുടര്‍ച്ചയായി സ്വയം മര്‍ദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് ( | + | അനിറോയ്ഡ് മര്‍ദമാപിനി രസ മര്‍ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാല്‍ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കല്‍ ക്രമപ്പെടുത്തിയാല്‍ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയില്‍ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറില്‍ തുടര്‍ച്ചയായി സ്വയം മര്‍ദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് (barograph) എന്ന ഉപകരണം അനിറോയ്ഡ് മര്‍ദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന 'ആള്‍ട്ടിമീറ്റര്‍' (altimeter) മറ്റൊരു വകഭേദമാണ്. നോ: ആള്‍ട്ടിമീറ്റര്‍ |
(ഡോ. സി.പി. ഗിരിജാവല്ലഭന്‍) | (ഡോ. സി.പി. ഗിരിജാവല്ലഭന്‍) | ||
+ | [[Category:ഭൗതികം-ഉപകരണം]] |
Current revision as of 10:18, 24 നവംബര്‍ 2014
അനിറോയ്ഡ് മര്‍ദമാപിനി
Aneroid barometer
അന്തരീക്ഷ മര്‍ദം അളക്കുന്നതിനുള്ള ഒരു ഉപകരണം. അനാര്‍ദ്രമര്‍ദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേര്‍ത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താല്‍, അറ ചതുങ്ങിപ്പോകാതെ നിര്‍ത്തിയിരിക്കുന്നു. അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ അറ ചുരുങ്ങുന്നു. മര്‍ദം കുറയുമ്പോള്‍ അറയുടെ വ്യാപ്തം വര്‍ധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മര്‍ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങള്‍ ഉത്തോലകങ്ങളുടെ സഹായത്താല്‍ ഒരു സൂചനിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മര്‍ദമാപിനിയു(mercury barometer)മായി താരതമ്യം ചെയ്തതുമായിരിക്കും.അനിറോയ്ഡ് മര്‍ദമാപിനി രസ മര്‍ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാല്‍ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കല്‍ ക്രമപ്പെടുത്തിയാല്‍ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയില്‍ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറില്‍ തുടര്‍ച്ചയായി സ്വയം മര്‍ദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് (barograph) എന്ന ഉപകരണം അനിറോയ്ഡ് മര്‍ദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന 'ആള്‍ട്ടിമീറ്റര്‍' (altimeter) മറ്റൊരു വകഭേദമാണ്. നോ: ആള്‍ട്ടിമീറ്റര്‍
(ഡോ. സി.പി. ഗിരിജാവല്ലഭന്‍)