This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔർവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഔർവന്‍)
(ഔര്‍വന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഔർവന്‍ ==
+
== ഔര്‍വന്‍ ==
-
മഹാഭാരതമനുസരിച്ച്‌ ഭൃഗുമഹർഷിയുടെ പുത്രനായ ച്യവനന്‌ മനുപുത്രിയായ ആരുഷിയില്‍ ഉണ്ടായ ഒരു ഋഷി. ഊരു ഭേദിച്ച്‌ വെളിയില്‍ വന്നതുമൂലമാണ്‌ ഇദ്ദേഹത്തിന്‌ ഔർവന്‍ എന്ന പേര്‌ ലഭിച്ചത്‌.
+
മഹാഭാരതമനുസരിച്ച്‌ ഭൃഗുമഹര്‍ഷിയുടെ പുത്രനായ ച്യവനന്‌ മനുപുത്രിയായ ആരുഷിയില്‍ ഉണ്ടായ ഒരു ഋഷി. ഊരു ഭേദിച്ച്‌ വെളിയില്‍ വന്നതുമൂലമാണ്‌ ഇദ്ദേഹത്തിന്‌ ഔര്‍വന്‍ എന്ന പേര്‌ ലഭിച്ചത്‌.
-
ഹേഹയ രാജാവായിരുന്ന കൃതവീര്യന്‍ സ്വകുല ഗുരുക്കളായ ഭൃഗുക്കള്‍ക്ക്‌ ധാരാളം പണം നല്‌കി. പിന്നീട്‌ ദാരിദ്യ്രത്തില്‍ കഴിയേണ്ടിവന്ന കൃതവീര്യസന്തതികള്‍ സഹായത്തിനായി ഭാർഗവന്മാരെ സമീപിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറുകയാണുണ്ടായത്‌. ഇക്കാരണത്താല്‍ ഭൃഗുവംശത്തിന്റെ ഉന്മൂലനാശം വരുത്തുമെന്ന്‌ ക്ഷത്രിയർ പ്രതിജ്ഞ ചെയ്‌തു. ക്ഷത്രിയരെ ഭയന്ന്‌ ആരുഷി തന്റെ ഗർഭത്തെ നൂറു വർഷം തുട(ഊരു)യില്‍ ഒളിച്ചുവച്ചു. ഇക്കാലത്തിനിടയ്‌ക്ക്‌ ഗർഭസ്ഥശിശു വേദങ്ങളില്‍ പാണ്ഡിത്യം നേടി. രഹസ്യം മനസ്സിലാക്കിയ ക്ഷത്രിയർ ആരുഷിയെ കണ്ടുപിടിച്ചു നശിപ്പിക്കാനൊരുങ്ങിയപ്പോള്‍ അവളുടെ ഊരുവില്‍നിന്ന്‌ തേജസ്സു വമിപ്പിച്ചുകൊണ്ട്‌ ഒരു ശിശു പുറത്തുവന്നു. ഔർവന്റെ (ഈ ശിശു ഔർവന്‍ എന്ന പേരിലറിയപ്പെടുന്നു) തേജസ്സുകൊണ്ട്‌ ക്ഷത്രിയന്മാരുടെ കണ്ണുകള്‍ പൊട്ടിപ്പോയി.
+
-
സ്വകുലനാശകരായ ക്ഷത്രിയരെ ഒന്നടങ്കം സംഹരിക്കുവാന്‍, ഔർവന്‍ സർവസംഹാരാത്മകമായ തപസ്സാരംഭിച്ചപ്പോള്‍ ലോകങ്ങള്‍തന്നെ ദഹിച്ചുതുടങ്ങി. അപ്പോള്‍ പിതൃക്കളുടെ അപേക്ഷയനുസരിച്ച്‌ ഔർവന്‍ തന്റെ തപോമയമായ കോപാഗ്നിയെ സമുദ്രത്തില്‍ നിക്ഷേപിച്ചു. അശ്വമുഖത്തിന്റെ രൂപം കൈക്കൊണ്ട്‌ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ അഗ്നി ജലത്തെ വറ്റിച്ചു കളയുന്നതുകൊണ്ടാണ്‌ സമുദ്രത്തില്‍ ജലം വർധിക്കാതിരിക്കുന്നതെന്നാണ്‌ ഐതിഹ്യം (നോ. ബഡവാഗ്നി). യുഗാവസാനത്തില്‍ ഇത്‌ മുകളില്‍വന്ന്‌ ലോകനാശം വരുത്തുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.
+
ഹേഹയ രാജാവായിരുന്ന കൃതവീര്യന്‍ സ്വകുല ഗുരുക്കളായ ഭൃഗുക്കള്‍ക്ക്‌ ധാരാളം പണം നല്‌കി. പിന്നീട്‌ ദാരിദ്ര്യത്തില്‍ കഴിയേണ്ടിവന്ന കൃതവീര്യസന്തതികള്‍ സഹായത്തിനായി ഭാര്‍ഗവന്മാരെ സമീപിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്‌. ഇക്കാരണത്താല്‍ ഭൃഗുവംശത്തിന്റെ ഉന്മൂലനാശം വരുത്തുമെന്ന്‌ ക്ഷത്രിയര്‍ പ്രതിജ്ഞ ചെയ്‌തു. ക്ഷത്രിയരെ ഭയന്ന്‌ ആരുഷി തന്റെ ഗര്‍ഭത്തെ നൂറു വര്‍ഷം തുട(ഊരു)യില്‍ ഒളിച്ചുവച്ചു. ഇക്കാലത്തിനിടയ്‌ക്ക്‌ ഗര്‍ഭസ്ഥശിശു വേദങ്ങളില്‍ പാണ്ഡിത്യം നേടി. രഹസ്യം മനസ്സിലാക്കിയ ക്ഷത്രിയര്‍ ആരുഷിയെ കണ്ടുപിടിച്ചു നശിപ്പിക്കാനൊരുങ്ങിയപ്പോള്‍ അവളുടെ ഊരുവില്‍നിന്ന്‌ തേജസ്സു വമിപ്പിച്ചുകൊണ്ട്‌ ഒരു ശിശു പുറത്തുവന്നു. ഔര്‍വന്റെ (ഈ ശിശു ഔര്‍വന്‍ എന്ന പേരിലറിയപ്പെടുന്നു) തേജസ്സുകൊണ്ട്‌ ക്ഷത്രിയന്മാരുടെ കണ്ണുകള്‍ പൊട്ടിപ്പോയി.
-
ഔർവന്റെ സഹായത്താല്‍ സഗരന്‍ ഗരുഡസോദരിയായ സുമതിയെ വിവാഹം കഴിച്ച്‌ ശാപവിമുക്തയാക്കുകയും അയോധ്യയില്‍ ചക്രവർത്തിയായി വാഴിക്കപ്പെടുകയും ചെയ്‌ത കഥ ബ്രഹ്മാണ്ഡപുരാണത്തില്‍ വിസ്‌തരിച്ചിട്ടുണ്ട്‌.
+
സ്വകുലനാശകരായ ക്ഷത്രിയരെ ഒന്നടങ്കം സംഹരിക്കുവാന്‍, ഔര്‍വന്‍ സര്‍വസംഹാരാത്മകമായ തപസ്സാരംഭിച്ചപ്പോള്‍ ലോകങ്ങള്‍തന്നെ ദഹിച്ചുതുടങ്ങി. അപ്പോള്‍ പിതൃക്കളുടെ അപേക്ഷയനുസരിച്ച്‌ ഔര്‍വന്‍ തന്റെ തപോമയമായ കോപാഗ്നിയെ സമുദ്രത്തില്‍ നിക്ഷേപിച്ചു. അശ്വമുഖത്തിന്റെ രൂപം കൈക്കൊണ്ട്‌ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ അഗ്നി ജലത്തെ വറ്റിച്ചു കളയുന്നതുകൊണ്ടാണ്‌ സമുദ്രത്തില്‍ ജലം വര്‍ധിക്കാതിരിക്കുന്നതെന്നാണ്‌ ഐതിഹ്യം (നോ. ബഡവാഗ്നി). യുഗാവസാനത്തില്‍ ഇത്‌ മുകളില്‍വന്ന്‌ ലോകനാശം വരുത്തുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.
-
വൈദിക സാഹിത്യത്തില്‍ ഔർവന്റെ പരമ്പരയില്‍പ്പെട്ട ഒരു ഔർവനെക്കുറിച്ചു പ്രസ്‌താവമുണ്ട്‌. പ്രഥമമന്വന്തരമായ സ്വായംഭുവത്തിലെ സപ്‌തർഷികളില്‍ പ്രമുഖനായ മറ്റൊരു ഔർവനും ആഗ്നേയപുരാണത്തില്‍ പരാമൃഷ്‌ടനായിട്ടുണ്ട്‌.
+
 
 +
ഔര്‍വന്റെ സഹായത്താല്‍ സഗരന്‍ ഗരുഡസോദരിയായ സുമതിയെ വിവാഹം കഴിച്ച്‌ ശാപവിമുക്തയാക്കുകയും അയോധ്യയില്‍ ചക്രവര്‍ത്തിയായി വാഴിക്കപ്പെടുകയും ചെയ്‌ത കഥ ബ്രഹ്മാണ്ഡപുരാണത്തില്‍ വിസ്‌തരിച്ചിട്ടുണ്ട്‌.
 +
 
 +
വൈദിക സാഹിത്യത്തില്‍ ഔര്‍വന്റെ പരമ്പരയില്‍പ്പെട്ട ഒരു ഔര്‍വനെക്കുറിച്ചു പ്രസ്‌താവമുണ്ട്‌. പ്രഥമമന്വന്തരമായ സ്വായംഭുവത്തിലെ സപ്‌തര്‍ഷികളില്‍ പ്രമുഖനായ മറ്റൊരു ഔര്‍വനും ആഗ്നേയപുരാണത്തില്‍ പരാമൃഷ്‌ടനായിട്ടുണ്ട്‌.

Current revision as of 07:18, 20 ഓഗസ്റ്റ്‌ 2014

ഔര്‍വന്‍

മഹാഭാരതമനുസരിച്ച്‌ ഭൃഗുമഹര്‍ഷിയുടെ പുത്രനായ ച്യവനന്‌ മനുപുത്രിയായ ആരുഷിയില്‍ ഉണ്ടായ ഒരു ഋഷി. ഊരു ഭേദിച്ച്‌ വെളിയില്‍ വന്നതുമൂലമാണ്‌ ഇദ്ദേഹത്തിന്‌ ഔര്‍വന്‍ എന്ന പേര്‌ ലഭിച്ചത്‌.

ഹേഹയ രാജാവായിരുന്ന കൃതവീര്യന്‍ സ്വകുല ഗുരുക്കളായ ഭൃഗുക്കള്‍ക്ക്‌ ധാരാളം പണം നല്‌കി. പിന്നീട്‌ ദാരിദ്ര്യത്തില്‍ കഴിയേണ്ടിവന്ന കൃതവീര്യസന്തതികള്‍ സഹായത്തിനായി ഭാര്‍ഗവന്മാരെ സമീപിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്‌. ഇക്കാരണത്താല്‍ ഭൃഗുവംശത്തിന്റെ ഉന്മൂലനാശം വരുത്തുമെന്ന്‌ ക്ഷത്രിയര്‍ പ്രതിജ്ഞ ചെയ്‌തു. ക്ഷത്രിയരെ ഭയന്ന്‌ ആരുഷി തന്റെ ഗര്‍ഭത്തെ നൂറു വര്‍ഷം തുട(ഊരു)യില്‍ ഒളിച്ചുവച്ചു. ഇക്കാലത്തിനിടയ്‌ക്ക്‌ ഗര്‍ഭസ്ഥശിശു വേദങ്ങളില്‍ പാണ്ഡിത്യം നേടി. രഹസ്യം മനസ്സിലാക്കിയ ക്ഷത്രിയര്‍ ആരുഷിയെ കണ്ടുപിടിച്ചു നശിപ്പിക്കാനൊരുങ്ങിയപ്പോള്‍ അവളുടെ ഊരുവില്‍നിന്ന്‌ തേജസ്സു വമിപ്പിച്ചുകൊണ്ട്‌ ഒരു ശിശു പുറത്തുവന്നു. ഔര്‍വന്റെ (ഈ ശിശു ഔര്‍വന്‍ എന്ന പേരിലറിയപ്പെടുന്നു) തേജസ്സുകൊണ്ട്‌ ക്ഷത്രിയന്മാരുടെ കണ്ണുകള്‍ പൊട്ടിപ്പോയി.

സ്വകുലനാശകരായ ക്ഷത്രിയരെ ഒന്നടങ്കം സംഹരിക്കുവാന്‍, ഔര്‍വന്‍ സര്‍വസംഹാരാത്മകമായ തപസ്സാരംഭിച്ചപ്പോള്‍ ലോകങ്ങള്‍തന്നെ ദഹിച്ചുതുടങ്ങി. അപ്പോള്‍ പിതൃക്കളുടെ അപേക്ഷയനുസരിച്ച്‌ ഔര്‍വന്‍ തന്റെ തപോമയമായ കോപാഗ്നിയെ സമുദ്രത്തില്‍ നിക്ഷേപിച്ചു. അശ്വമുഖത്തിന്റെ രൂപം കൈക്കൊണ്ട്‌ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈ അഗ്നി ജലത്തെ വറ്റിച്ചു കളയുന്നതുകൊണ്ടാണ്‌ സമുദ്രത്തില്‍ ജലം വര്‍ധിക്കാതിരിക്കുന്നതെന്നാണ്‌ ഐതിഹ്യം (നോ. ബഡവാഗ്നി). യുഗാവസാനത്തില്‍ ഇത്‌ മുകളില്‍വന്ന്‌ ലോകനാശം വരുത്തുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ഔര്‍വന്റെ സഹായത്താല്‍ സഗരന്‍ ഗരുഡസോദരിയായ സുമതിയെ വിവാഹം കഴിച്ച്‌ ശാപവിമുക്തയാക്കുകയും അയോധ്യയില്‍ ചക്രവര്‍ത്തിയായി വാഴിക്കപ്പെടുകയും ചെയ്‌ത കഥ ബ്രഹ്മാണ്ഡപുരാണത്തില്‍ വിസ്‌തരിച്ചിട്ടുണ്ട്‌.

വൈദിക സാഹിത്യത്തില്‍ ഔര്‍വന്റെ പരമ്പരയില്‍പ്പെട്ട ഒരു ഔര്‍വനെക്കുറിച്ചു പ്രസ്‌താവമുണ്ട്‌. പ്രഥമമന്വന്തരമായ സ്വായംഭുവത്തിലെ സപ്‌തര്‍ഷികളില്‍ പ്രമുഖനായ മറ്റൊരു ഔര്‍വനും ആഗ്നേയപുരാണത്തില്‍ പരാമൃഷ്‌ടനായിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%94%E0%B5%BC%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍