This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്നു എസ്രാ (1092 - 1167)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ibn Ezra) |
Mksol (സംവാദം | സംഭാവനകള്‍) (→Ibn Ezra) |
||
വരി 5: | വരി 5: | ||
== Ibn Ezra == | == Ibn Ezra == | ||
- | ജൂതപണ്ഡിതന്‍. 1092-ല്‍ സ്പെയിനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ | + | ജൂതപണ്ഡിതന്‍. 1092-ല്‍ സ്പെയിനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണമായ നാമം ഇബ്നു എസ്രാ അബ്രഹാം ബെന്മെയര് എന്നാണ്. കവി, ജ്യോതിശ്ശാസ്ത്രജ്ഞന്, ദാര്ശനികന്, ഗണിതശാസ്ത്രജ്ഞന് എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമയായ ഇബ്നു ബൈബിള്‍ വ്യാഖ്യാതാവ് എന്ന നിലയിലാണ് ഏറെ പ്രസിദ്ധനായത്. എസ്രായുടെ ഗീതങ്ങള്‍ ജൂതദേവാലയങ്ങളില് ആരാധനയ്ക്കായി ആലപിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ മുഖ്യമായത് ബൈബിള്‍ വ്യാഖ്യാനമാണ്. 1158-ല്‍ ബൈബിളിലെ പത്തുകല്പനകള്‍ക്ക് യോ സോദ് മെറ എന്ന പേരില്‍ ഒരു വ്യാഖ്യാനം തയ്യാറാക്കി. ഇദ്ദേഹം ഹീബ്രുവിലേക്കു വിവര്‍ത്തനം ചെയ്ത അല്ഖ്വാസ്മിയുടെ ശാസ്ത്രഗ്രന്ഥങ്ങളിലൂടെയാണ് ദശാംശസമ്പ്രദായം ഹീബ്രുശാസ്ത്രത്തില് എത്തിയത്. ഇതിനു പുറമേ അറബിവ്യാകരണം ഹീബ്രുഭാഷയിലേക്ക് ഇദ്ദേഹം തര്‍ജുമ ചെയ്തിട്ടുണ്ട്. "രാബിബെന് എസ്രാ' എന്ന കവിത രചിക്കുവാന്‍ റോബര്‍ട്ട് ബ്രൗണിങ്ങിനു പ്രചോദനം ലഭിച്ചത് ഇദ്ദേഹത്തില്‍ നിന്നാണെന്നു കരുതപ്പെടുന്നു. 1167 ജനു. 23-ന് കാലഹോറായില് ഇദ്ദേഹം നിര്യാതനായി. |
Current revision as of 08:07, 4 ഓഗസ്റ്റ് 2014
ഇബ്നു എസ്രാ (1092 - 1167)
Ibn Ezra
ജൂതപണ്ഡിതന്‍. 1092-ല്‍ സ്പെയിനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍ണമായ നാമം ഇബ്നു എസ്രാ അബ്രഹാം ബെന്മെയര് എന്നാണ്. കവി, ജ്യോതിശ്ശാസ്ത്രജ്ഞന്, ദാര്ശനികന്, ഗണിതശാസ്ത്രജ്ഞന് എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമയായ ഇബ്നു ബൈബിള്‍ വ്യാഖ്യാതാവ് എന്ന നിലയിലാണ് ഏറെ പ്രസിദ്ധനായത്. എസ്രായുടെ ഗീതങ്ങള്‍ ജൂതദേവാലയങ്ങളില് ആരാധനയ്ക്കായി ആലപിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ മുഖ്യമായത് ബൈബിള്‍ വ്യാഖ്യാനമാണ്. 1158-ല്‍ ബൈബിളിലെ പത്തുകല്പനകള്‍ക്ക് യോ സോദ് മെറ എന്ന പേരില്‍ ഒരു വ്യാഖ്യാനം തയ്യാറാക്കി. ഇദ്ദേഹം ഹീബ്രുവിലേക്കു വിവര്‍ത്തനം ചെയ്ത അല്ഖ്വാസ്മിയുടെ ശാസ്ത്രഗ്രന്ഥങ്ങളിലൂടെയാണ് ദശാംശസമ്പ്രദായം ഹീബ്രുശാസ്ത്രത്തില് എത്തിയത്. ഇതിനു പുറമേ അറബിവ്യാകരണം ഹീബ്രുഭാഷയിലേക്ക് ഇദ്ദേഹം തര്‍ജുമ ചെയ്തിട്ടുണ്ട്. "രാബിബെന് എസ്രാ' എന്ന കവിത രചിക്കുവാന്‍ റോബര്‍ട്ട് ബ്രൗണിങ്ങിനു പ്രചോദനം ലഭിച്ചത് ഇദ്ദേഹത്തില്‍ നിന്നാണെന്നു കരുതപ്പെടുന്നു. 1167 ജനു. 23-ന് കാലഹോറായില് ഇദ്ദേഹം നിര്യാതനായി.