This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയാര്‍ക്കുനല്ലാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അടിയാര്‍ക്കുനല്ലാര്‍ = തമിഴ് ക്ളാസിക്കുകളിലൊന്നായ ചിലപ്പതികാരത്തി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അടിയാര്‍ക്കുനല്ലാര്‍ =
= അടിയാര്‍ക്കുനല്ലാര്‍ =
-
തമിഴ് ക്ളാസിക്കുകളിലൊന്നായ ചിലപ്പതികാരത്തിന്റെ പ്രമുഖവ്യാഖ്യാതാക്കളില്‍ രണ്ടാമത്തെ വ്യക്തി. ചിലപ്പതികാരത്തിന്റെ കാലം എ.ഡി. 3-ാം ശ.-ത്തിനും 9-ാം ശ.-ത്തിനും ഇടയ്ക്കായിരിക്കണമെന്ന് പണ്ഡിതന്‍മാര്‍ അഭ്യൂഹിക്കുന്നു. അടിയാര്‍ക്കുനല്ലാരുടെ കാലത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം എ.ഡി. 12-ാം ശ.-ത്തില്‍ വിജയമംഗലത്തിനു സമീപം കൊങ്ങുമണ്ഡലത്തില്‍പെട്ട നിരമ്പൈ ഗ്രാമത്തില്‍ ജനിച്ചുവെന്നും കാങ്കേയന്‍ (ഗാംഗേയന്‍) എന്നൊരു നാടുവാഴിയുടെ സംരക്ഷണയില്‍ കഴിഞ്ഞുകൊണ്ട് തമിഴ്സാഹിത്യസേവനം നടത്തിയെന്നും ഗവേഷകന്‍മാര്‍ കരുതുന്നു.
+
തമിഴ് ക്ളാസിക്കുകളിലൊന്നായ ചിലപ്പതികാരത്തിന്റെ പ്രമുഖവ്യാഖ്യാതാക്കളില്‍ രണ്ടാമത്തെ വ്യക്തി. ചിലപ്പതികാരത്തിന്റെ കാലം എ.ഡി. 3-ാം ശ.-ത്തിനും 9-ാം ശ.-ത്തിനും ഇടയ്ക്കായിരിക്കണമെന്ന് പണ്ഡിതന്‍മാര്‍ അഭ്യൂഹിക്കുന്നു. അടിയാര്‍ക്കുനല്ലാരുടെ കാലത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം എ.ഡി. 12-ാം ശ.-ത്തില്‍ വിജയമംഗലത്തിനു സമീപം കൊങ്ങുമണ്ഡലത്തില്‍പെട്ട നിരമ്പൈ ഗ്രാമത്തില്‍ ജനിച്ചുവെന്നും കാങ്കേയന്‍ (ഗാംഗേയന്‍) എന്നൊരു നാടുവാഴിയുടെ സംരക്ഷണയില്‍ കഴിഞ്ഞുകൊണ്ട് തമിഴ് സാഹിത്യസേവനം നടത്തിയെന്നും ഗവേഷകന്‍മാര്‍ കരുതുന്നു.
-
ഉത്തിഷ്ഠമതിയായ ഒരു വ്യാഖ്യാതാവ് എന്ന നിലയില്‍ അടിയാര്‍ക്കുനല്ലാര്‍ തമിഴ്സാഹിത്യത്തില്‍ ശാശ്വതയശസ്സ് ആര്‍ജിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമേഖല, പടിഹം എന്നീ കാവ്യങ്ങള്‍ക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനങ്ങള്‍ ഇന്നും തമിഴ് ക്ളാസിക്കുകളിലേക്കുള്ള വഴികാട്ടികളായി നിലകൊള്ളുന്നു. കാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളും കലാപരമായ മഹത്ത്വവും വിശ്ളേഷണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ വ്യാഖ്യാനരീതി. 10-ാം ശ.-ത്തിനു മുമ്പു രചിക്കപ്പെട്ട പല ഉത്കൃഷ്ടകൃതികളെയും പറ്റിയുള്ള പരാമര്‍ശം ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ കാണുന്നു. നഷ്ടപ്പെട്ടുപോയ പല ലക്ഷണഗ്രന്ഥങ്ങളെയും കാവ്യങ്ങളെയും പറ്റി ഈ വ്യാഖ്യാനത്തിലൂടെയാണ് പില്ക്കാലത്ത് അറിയാന്‍ സാധിച്ചത്. ഇദ്ദേഹത്തിന്റെ ഉരൈപ്പായിരം എന്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ മണിമേഖല, ചിലപ്പതികാരം എന്നീ കാവ്യങ്ങളുടെ ഉദാത്തസൌന്ദര്യത്തെപ്പറ്റി പ്രത്യേകം വിശദീകരിച്ചിരിക്കുന്നു. ചിലപ്പതികാരം 'ഇയല്‍ഇശൈനാദപ്പൊരുള്‍-തൊടര്‍ നിലൈച്ചെയ്യുള്‍' (സംഗീതവും നൃത്തവും കലര്‍ന്ന ഒരു കഥാകാവ്യം) ആണെന്ന്, കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ആദ്യമായി വിലയിരുത്തിയത് ഇദ്ദേഹമാണ്. ഈ വ്യാഖ്യാനരീതി പിന്നീടുള്ള പല വ്യാഖ്യാതാക്കള്‍ക്കും മാതൃകയായിത്തീര്‍ന്നു. ചിലപ്പതികാരത്തിന്റെ ആദ്യത്തെ വ്യാഖ്യാതാവായ അരുമ്പത ഉരൈയാചിരിയരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു അടിയാര്‍ക്കു നല്ലാരുടെ വ്യാഖ്യാനം. പില്ക്കാലത്ത് അര്‍ഥഭേദമോ പ്രചാരലോപമോ വന്നിട്ടുള്ള ഒട്ടേറെ പദങ്ങളുടെ അന്നത്തെ അര്‍ഥം ഗ്രഹിക്കുന്നതിന് പ്രസ്തുത വ്യാഖ്യാനം സഹായകമാണ്. 'എതുകമോന' പ്രാസങ്ങള്‍ ഏറെക്കുറെ ദീക്ഷിച്ച് പദ്യത്തോടു കിടപിടിക്കുന്ന മനോഹരശൈലിയിലാണ് വ്യാഖ്യാനത്തിന്റെ രചന.
+
ഉത്തിഷ്ഠമതിയായ ഒരു വ്യാഖ്യാതാവ് എന്ന നിലയില്‍ അടിയാര്‍ക്കുനല്ലാര്‍ തമിഴ് സാഹിത്യത്തില്‍ ശാശ്വതയശസ്സ് ആര്‍ജിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമേഖല, പടിഹം എന്നീ കാവ്യങ്ങള്‍ക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനങ്ങള്‍ ഇന്നും തമിഴ് ക്ളാസിക്കുകളിലേക്കുള്ള വഴികാട്ടികളായി നിലകൊള്ളുന്നു. കാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളും കലാപരമായ മഹത്ത്വവും വിശ്ളേഷണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ വ്യാഖ്യാനരീതി. 10-ാം ശ.-ത്തിനു മുമ്പു രചിക്കപ്പെട്ട പല ഉത്കൃഷ്ടകൃതികളെയും പറ്റിയുള്ള പരാമര്‍ശം ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ കാണുന്നു. നഷ്ടപ്പെട്ടുപോയ പല ലക്ഷണഗ്രന്ഥങ്ങളെയും കാവ്യങ്ങളെയും പറ്റി ഈ വ്യാഖ്യാനത്തിലൂടെയാണ് പില്ക്കാലത്ത് അറിയാന്‍ സാധിച്ചത്. ഇദ്ദേഹത്തിന്റെ ഉരൈപ്പായിരം എന്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ മണിമേഖല, ചിലപ്പതികാരം എന്നീ കാവ്യങ്ങളുടെ ഉദാത്തസൗന്ദര്യത്തെപ്പറ്റി പ്രത്യേകം വിശദീകരിച്ചിരിക്കുന്നു. ചിലപ്പതികാരം 'ഇയല്‍ഇശൈനാദപ്പൊരുള്‍-തൊടര്‍ നിലൈച്ചെയ്യുള്‍' (സംഗീതവും നൃത്തവും കലര്‍ന്ന ഒരു കഥാകാവ്യം) ആണെന്ന്, കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ആദ്യമായി വിലയിരുത്തിയത് ഇദ്ദേഹമാണ്. ഈ വ്യാഖ്യാനരീതി പിന്നീടുള്ള പല വ്യാഖ്യാതാക്കള്‍ക്കും മാതൃകയായിത്തീര്‍ന്നു. ചിലപ്പതികാരത്തിന്റെ ആദ്യത്തെ വ്യാഖ്യാതാവായ അരുമ്പത ഉരൈയാചിരിയരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു അടിയാര്‍ക്കു നല്ലാരുടെ വ്യാഖ്യാനം. പില്ക്കാലത്ത് അര്‍ഥഭേദമോ പ്രചാരലോപമോ വന്നിട്ടുള്ള ഒട്ടേറെ പദങ്ങളുടെ അന്നത്തെ അര്‍ഥം ഗ്രഹിക്കുന്നതിന് പ്രസ്തുത വ്യാഖ്യാനം സഹായകമാണ്. 'എതുകമോന' പ്രാസങ്ങള്‍ ഏറെക്കുറെ ദീക്ഷിച്ച് പദ്യത്തോടു കിടപിടിക്കുന്ന മനോഹരശൈലിയിലാണ് വ്യാഖ്യാനത്തിന്റെ രചന.
(എം. ഇളയപെരുമാള്‍)
(എം. ഇളയപെരുമാള്‍)
 +
[[Category:ജീവചരിത്രം]]

Current revision as of 06:47, 8 ഏപ്രില്‍ 2008

അടിയാര്‍ക്കുനല്ലാര്‍

തമിഴ് ക്ളാസിക്കുകളിലൊന്നായ ചിലപ്പതികാരത്തിന്റെ പ്രമുഖവ്യാഖ്യാതാക്കളില്‍ രണ്ടാമത്തെ വ്യക്തി. ചിലപ്പതികാരത്തിന്റെ കാലം എ.ഡി. 3-ാം ശ.-ത്തിനും 9-ാം ശ.-ത്തിനും ഇടയ്ക്കായിരിക്കണമെന്ന് പണ്ഡിതന്‍മാര്‍ അഭ്യൂഹിക്കുന്നു. അടിയാര്‍ക്കുനല്ലാരുടെ കാലത്തെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹം എ.ഡി. 12-ാം ശ.-ത്തില്‍ വിജയമംഗലത്തിനു സമീപം കൊങ്ങുമണ്ഡലത്തില്‍പെട്ട നിരമ്പൈ ഗ്രാമത്തില്‍ ജനിച്ചുവെന്നും കാങ്കേയന്‍ (ഗാംഗേയന്‍) എന്നൊരു നാടുവാഴിയുടെ സംരക്ഷണയില്‍ കഴിഞ്ഞുകൊണ്ട് തമിഴ് സാഹിത്യസേവനം നടത്തിയെന്നും ഗവേഷകന്‍മാര്‍ കരുതുന്നു.

ഉത്തിഷ്ഠമതിയായ ഒരു വ്യാഖ്യാതാവ് എന്ന നിലയില്‍ അടിയാര്‍ക്കുനല്ലാര്‍ തമിഴ് സാഹിത്യത്തില്‍ ശാശ്വതയശസ്സ് ആര്‍ജിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമേഖല, പടിഹം എന്നീ കാവ്യങ്ങള്‍ക്ക് ഇദ്ദേഹം എഴുതിയ വ്യാഖ്യാനങ്ങള്‍ ഇന്നും തമിഴ് ക്ളാസിക്കുകളിലേക്കുള്ള വഴികാട്ടികളായി നിലകൊള്ളുന്നു. കാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളും കലാപരമായ മഹത്ത്വവും വിശ്ളേഷണം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ വ്യാഖ്യാനരീതി. 10-ാം ശ.-ത്തിനു മുമ്പു രചിക്കപ്പെട്ട പല ഉത്കൃഷ്ടകൃതികളെയും പറ്റിയുള്ള പരാമര്‍ശം ഇദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ കാണുന്നു. നഷ്ടപ്പെട്ടുപോയ പല ലക്ഷണഗ്രന്ഥങ്ങളെയും കാവ്യങ്ങളെയും പറ്റി ഈ വ്യാഖ്യാനത്തിലൂടെയാണ് പില്ക്കാലത്ത് അറിയാന്‍ സാധിച്ചത്. ഇദ്ദേഹത്തിന്റെ ഉരൈപ്പായിരം എന്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ മണിമേഖല, ചിലപ്പതികാരം എന്നീ കാവ്യങ്ങളുടെ ഉദാത്തസൗന്ദര്യത്തെപ്പറ്റി പ്രത്യേകം വിശദീകരിച്ചിരിക്കുന്നു. ചിലപ്പതികാരം 'ഇയല്‍ഇശൈനാദപ്പൊരുള്‍-തൊടര്‍ നിലൈച്ചെയ്യുള്‍' (സംഗീതവും നൃത്തവും കലര്‍ന്ന ഒരു കഥാകാവ്യം) ആണെന്ന്, കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ആദ്യമായി വിലയിരുത്തിയത് ഇദ്ദേഹമാണ്. ഈ വ്യാഖ്യാനരീതി പിന്നീടുള്ള പല വ്യാഖ്യാതാക്കള്‍ക്കും മാതൃകയായിത്തീര്‍ന്നു. ചിലപ്പതികാരത്തിന്റെ ആദ്യത്തെ വ്യാഖ്യാതാവായ അരുമ്പത ഉരൈയാചിരിയരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു അടിയാര്‍ക്കു നല്ലാരുടെ വ്യാഖ്യാനം. പില്ക്കാലത്ത് അര്‍ഥഭേദമോ പ്രചാരലോപമോ വന്നിട്ടുള്ള ഒട്ടേറെ പദങ്ങളുടെ അന്നത്തെ അര്‍ഥം ഗ്രഹിക്കുന്നതിന് പ്രസ്തുത വ്യാഖ്യാനം സഹായകമാണ്. 'എതുകമോന' പ്രാസങ്ങള്‍ ഏറെക്കുറെ ദീക്ഷിച്ച് പദ്യത്തോടു കിടപിടിക്കുന്ന മനോഹരശൈലിയിലാണ് വ്യാഖ്യാനത്തിന്റെ രചന.

(എം. ഇളയപെരുമാള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍