This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർപാദ് (? - 907)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Arpad) |
Mksol (സംവാദം | സംഭാവനകള്‍) (→Arpad) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | ==ആര്‍പാദ് (? - 907)== |
+ | |||
==Arpad== | ==Arpad== | ||
- | [[ചിത്രം:Vol3p302_Nte-kir-arpad.jpg.jpg|thumb| | + | [[ചിത്രം:Vol3p302_Nte-kir-arpad.jpg.jpg|thumb|ആര്‍പാദ്]] |
- | ഹംഗറിയിലെ ആദ്യത്തെ രാജാവ്. ഫിനോ-ഉഗ്രിക് | + | ഹംഗറിയിലെ ആദ്യത്തെ രാജാവ്. ഫിനോ-ഉഗ്രിക് ഗോത്രത്തില്‍പ്പെട്ട മജാര്‍ (Magyar) ജനവര്‍ഗത്തിന്റെ തലവനായ ആല്മോഷിന്റെ പുത്രനായ ഇദ്ദേഹത്തെ എ.ഡി. 890-ഓടുകൂടി ഏഴ് മജാര്‍ വര്ഗത്തലവന്മാര് ചേര്‍ന്ന് രാജകുമാരനായി തിരഞ്ഞെടുത്തു. ഈ നാടോടിവര്ഗത്തെ (Nomadic Tribes) ഏെകീകരിച്ച ആര്‍പാദ് അവരെ ഡോണ്‍, നിപ്പര്‍ എന്നീ നദികള്‍ക്കിടയ്ക്ക് കരിങ്കടലിനു വടക്കായി കിടന്ന സമതലപ്രദേശങ്ങളില്നിന്ന് വെറട്സ്കി ചുരം വഴി, കാര്‍പാത്തിയന്‍ പര്‍വതനിര താണ്ടി, വടക്കുകിഴക്കുഭാഗത്ത് ഇപ്പോള്‍ ഹംഗറി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു നയിച്ചു; ഈ കുടിയേറിപ്പാര്‍പ്പ് 896-ഓടുകൂടി പൂര്‍ത്തിയായി. ബള്‍ഗേറിയന്‍ രാജകുമാരനായ സലാനെയും ഖസാര്മാരുടെ (Khazars) നൊടുവാഴിയായ മരോട്ടിനെയും വ്ളാച്ചുകളുടെ (Vlachs) നേതാവായ ഗ്യാലുവിനെയും ആര്‍പാദ് പരാജയപ്പെടുത്തി. ഫ്രാങ്കിഷ് രാജാവായ ആര്ണൂള്ഫിന്റെ (850-99) സഹായത്തോടെ ഇദ്ദേഹം മൊറേവിയയിലെ സ്പറ്റോപ്ലക്കിനെയും തോല്പിച്ചു; അതോടുകൂടി മൊറേവിയന്‍ സാമ്രാജ്യവും നശിച്ചു. മധ്യഡാന്യൂബ് തടത്തിന്റെ അധിപനാകാന്‍ ആര്പാദിന് അധികകാലം വേണ്ടിവന്നില്ല. 907-ല്‍ അവര്‍ ജര്‍മന്‍കാരെയും തോല്പിച്ചു. മധ്യഹംഗറിയില് ഇപ്പോഴത്തെ ബുഡാപെസ്റ്റിനു സമീപമായി, തോല്പിക്കപ്പെട്ട വര്‍ഗക്കാരോടൊപ്പം, ആര്പാദും അദ്ദേഹത്തിന്റെ വര്‍ഗക്കാരും സ്ഥിരവാസമാരംഭിച്ചു. ഇദ്ദേഹം ആസ്റ്റ്രിയ, ബവേറിയ, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളുടെ പല ഭാഗങ്ങളും ആക്രമിച്ചു കീഴടക്കി. |
- | 907- | + | 907-ല്‍ ആര്‍പാദ് അന്തരിച്ചു. ആര്പാദിന്റെ രാജവംശം 1301 വരെ നിലനിന്നു. |
Current revision as of 12:16, 25 ജൂലൈ 2014
ആര്‍പാദ് (? - 907)
Arpad
ഹംഗറിയിലെ ആദ്യത്തെ രാജാവ്. ഫിനോ-ഉഗ്രിക് ഗോത്രത്തില്‍പ്പെട്ട മജാര്‍ (Magyar) ജനവര്‍ഗത്തിന്റെ തലവനായ ആല്മോഷിന്റെ പുത്രനായ ഇദ്ദേഹത്തെ എ.ഡി. 890-ഓടുകൂടി ഏഴ് മജാര്‍ വര്ഗത്തലവന്മാര് ചേര്‍ന്ന് രാജകുമാരനായി തിരഞ്ഞെടുത്തു. ഈ നാടോടിവര്ഗത്തെ (Nomadic Tribes) ഏെകീകരിച്ച ആര്‍പാദ് അവരെ ഡോണ്‍, നിപ്പര്‍ എന്നീ നദികള്‍ക്കിടയ്ക്ക് കരിങ്കടലിനു വടക്കായി കിടന്ന സമതലപ്രദേശങ്ങളില്നിന്ന് വെറട്സ്കി ചുരം വഴി, കാര്‍പാത്തിയന്‍ പര്‍വതനിര താണ്ടി, വടക്കുകിഴക്കുഭാഗത്ത് ഇപ്പോള്‍ ഹംഗറി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു നയിച്ചു; ഈ കുടിയേറിപ്പാര്‍പ്പ് 896-ഓടുകൂടി പൂര്‍ത്തിയായി. ബള്‍ഗേറിയന്‍ രാജകുമാരനായ സലാനെയും ഖസാര്മാരുടെ (Khazars) നൊടുവാഴിയായ മരോട്ടിനെയും വ്ളാച്ചുകളുടെ (Vlachs) നേതാവായ ഗ്യാലുവിനെയും ആര്‍പാദ് പരാജയപ്പെടുത്തി. ഫ്രാങ്കിഷ് രാജാവായ ആര്ണൂള്ഫിന്റെ (850-99) സഹായത്തോടെ ഇദ്ദേഹം മൊറേവിയയിലെ സ്പറ്റോപ്ലക്കിനെയും തോല്പിച്ചു; അതോടുകൂടി മൊറേവിയന്‍ സാമ്രാജ്യവും നശിച്ചു. മധ്യഡാന്യൂബ് തടത്തിന്റെ അധിപനാകാന്‍ ആര്പാദിന് അധികകാലം വേണ്ടിവന്നില്ല. 907-ല്‍ അവര്‍ ജര്‍മന്‍കാരെയും തോല്പിച്ചു. മധ്യഹംഗറിയില് ഇപ്പോഴത്തെ ബുഡാപെസ്റ്റിനു സമീപമായി, തോല്പിക്കപ്പെട്ട വര്‍ഗക്കാരോടൊപ്പം, ആര്പാദും അദ്ദേഹത്തിന്റെ വര്‍ഗക്കാരും സ്ഥിരവാസമാരംഭിച്ചു. ഇദ്ദേഹം ആസ്റ്റ്രിയ, ബവേറിയ, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളുടെ പല ഭാഗങ്ങളും ആക്രമിച്ചു കീഴടക്കി.
907-ല്‍ ആര്‍പാദ് അന്തരിച്ചു. ആര്പാദിന്റെ രാജവംശം 1301 വരെ നിലനിന്നു.