This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിൽപാട്രിക്‌, വില്യം ഹേർഡ്‌(1871 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kilpatrick, William Heard)
(Kilpatrick, William Heard)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kilpatrick, William Heard ==
== Kilpatrick, William Heard ==
-
[[ചിത്രം:Vol7p526_kilpatrick.jpg|thumb|വില്യം ഹേർഡ്‌ കിൽപാട്രിക്‌]]
+
[[ചിത്രം:Vol7p526_kilpatrick.jpg|thumb|വില്യം ഹേര്‍ഡ്‌ കില്‍പാട്രിക്‌]]
-
വിദ്യാഭ്യാസ പരിഷ്‌കർത്താവും തത്ത്വജ്ഞാനിയും. 1871 മാ. 20-ന്‌ അമേരിക്കയിൽ വൈറ്റ്‌ പ്ലെയിന്‍സ്‌ എന്ന സ്ഥലത്തു ജനിച്ചു. മെഴ്‌സർ സർവകലാശാലയിലും ജോണ്‍ ഹോപ്‌കിന്‍സ്‌ സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1912-പിഎച്ച്‌.ഡി. ബിരുദം നേടി. ജോർജിയയിലെ പബ്ലിക്‌ സ്‌കൂളുകളിൽ അധ്യാപകനും പ്രിന്‍സിപ്പലുമായി കുറേക്കാലം സേവനം അനുഷ്‌ഠിച്ചു. 1897 മുതൽ 1906 വരെ മെഴ്‌സർ സർവകലാശാലയിൽ ഗണിതശാസ്‌ത്രാധ്യാപകനായി പ്രവർത്തിച്ചു. തുടർന്നു കുറച്ചുകാലം ജോണ്‍ ഡ്യൂയിയോടൊപ്പവും അധ്യാപനത്തിൽ ഏർപ്പെടുകയുണ്ടായി. 1909-കൊളംബിയാ സർവകലാശാലയുടെ അധ്യാപക പരിശീലന കോളജിൽ തത്ത്വശാസ്‌ത്രവിഭാഗം അധ്യാപകനായി നിയമിതനായി. 1918-ൽ പ്രാഫസർ ആയി ഉയർത്തപ്പെട്ട കിൽപാട്രിക്‌ 1938 വരെ അവിടെത്തന്നെ തുടർന്നു.
+
വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും തത്ത്വജ്ഞാനിയും. 1871 മാ. 20-ന്‌ അമേരിക്കയില്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ എന്ന സ്ഥലത്തു ജനിച്ചു. മെഴ്‌സര്‍ സര്‍വകലാശാലയിലും ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1912-ല്‍ പിഎച്ച്‌.ഡി. ബിരുദം നേടി. ജോര്‍ജിയയിലെ പബ്ലിക്‌ സ്‌കൂളുകളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായി കുറേക്കാലം സേവനം അനുഷ്‌ഠിച്ചു. 1897 മുതല്‍ 1906 വരെ മെഴ്‌സര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്‌ത്രാധ്യാപകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു കുറച്ചുകാലം ജോണ്‍ ഡ്യൂയിയോടൊപ്പവും അധ്യാപനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. 1909-ല്‍ കൊളംബിയാ സര്‍വകലാശാലയുടെ അധ്യാപക പരിശീലന കോളജില്‍ തത്ത്വശാസ്‌ത്രവിഭാഗം അധ്യാപകനായി നിയമിതനായി. 1918-ല്‍ പ്രാഫസര്‍ ആയി ഉയര്‍ത്തപ്പെട്ട കില്‍പാട്രിക്‌ 1938 വരെ അവിടെത്തന്നെ തുടര്‍ന്നു.
-
"പ്രായോഗിക പഠനരീതി'(Project method of learning)യുടെ പ്രണേതാവ്‌ എന്ന നിലയിലാണ്‌ കിൽപാട്രിക്‌ ലോകപ്രശസ്‌തനായിത്തീർന്നത്‌. നിത്യജീവിതത്തിന്‌ ഉപയോഗപ്രദമായ ഏതെങ്കിലും ഒരു പ്രവൃത്തിയെ അടിസ്ഥാനമാക്കി പാഠ്യവിഷയം പഠിപ്പിക്കുന്ന ഒരു രീതിയാണിത്‌. ബോട്ടുണ്ടാക്കുക, കത്തെഴുതുക, നാടകമഭിനയിക്കുക തുടങ്ങി പുറമേ പ്രദർശിപ്പിക്കാവുന്ന "നിർമാണ പ്രവൃത്തി'; ചിത്രം കാണുക, കഥ കേള്‍ക്കുക തുടങ്ങിയ "ആസ്വാദന പ്രവൃത്തി', പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുള്ള "സമീപനം', പ്രതേ്യകം നിലവാരം ആർജിക്കുവാനുള്ള "ആവർത്തന പ്രവർത്തനം' (ഡ്രിൽ) എന്നിവയെല്ലാം ഇതിൽ ഉള്‍പ്പെടുന്നു. വിദ്യാർഥികള്‍ക്ക്‌ പാഠ്യപദ്ധതിയിലുള്ള വിഷയജ്ഞാനം പകർന്നുകൊടുക്കുന്നതോടൊപ്പംതന്നെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുവാന്‍ അവസരവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ ഈ രീതിയിലുള്ള അഭ്യസനക്രമത്തിന്റെ പ്രതേ്യകത.
+
"പ്രായോഗിക പഠനരീതി'(Project method of learning)യുടെ പ്രണേതാവ്‌ എന്ന നിലയിലാണ്‌ കില്‍പാട്രിക്‌ ലോകപ്രശസ്‌തനായിത്തീര്‍ന്നത്‌. നിത്യജീവിതത്തിന്‌ ഉപയോഗപ്രദമായ ഏതെങ്കിലും ഒരു പ്രവൃത്തിയെ അടിസ്ഥാനമാക്കി പാഠ്യവിഷയം പഠിപ്പിക്കുന്ന ഒരു രീതിയാണിത്‌. ബോട്ടുണ്ടാക്കുക, കത്തെഴുതുക, നാടകമഭിനയിക്കുക തുടങ്ങി പുറമേ പ്രദര്‍ശിപ്പിക്കാവുന്ന "നിര്‍മാണ പ്രവൃത്തി'; ചിത്രം കാണുക, കഥ കേള്‍ക്കുക തുടങ്ങിയ "ആസ്വാദന പ്രവൃത്തി', പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുള്ള "സമീപനം', പ്രതേ്യകം നിലവാരം ആര്‍ജിക്കുവാനുള്ള "ആവര്‍ത്തന പ്രവര്‍ത്തനം' (ഡ്രില്‍) എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ പാഠ്യപദ്ധതിയിലുള്ള വിഷയജ്ഞാനം പകര്‍ന്നുകൊടുക്കുന്നതോടൊപ്പംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ ഈ രീതിയിലുള്ള അഭ്യസനക്രമത്തിന്റെ പ്രതേ്യകത.
-
"ജോണ്‍ ഡ്യൂയി സൊസൈറ്റി'യുടെ അധ്യക്ഷനായി കിൽപാട്രിക്‌ നിരവധി വർഷം സേവനം അനുഷ്‌ഠിച്ചിരുന്നു. "ഫാദർ ഒഫ്‌ പ്രാഗ്രസ്സീവ്‌ എഡ്യൂക്കേഷന്‍', "മില്യണ്‍ ഡോളർ പ്രാഫസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇദ്ദേഹം 1965 ഫെ. 13-ന്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍: എഡ്യൂക്കേഷന്‍ ഫോർ എ ചെയിഞ്ചിങ്‌ സിവിലിസേഷന്‍ (1926); എഡ്യൂക്കേഷന്‍ ആന്‍ഡ്‌ സോഷ്യൽ ക്രസിസ്‌ (1932); ദ എഡ്യൂക്കേഷണൽ ഫ്രാണ്ടിയർ (1933); സെൽഫ്‌ ഹുഡ്‌ ആന്‍ഡ്‌ സിവിലിസേഷന്‍ (1941); ഫിലോസഫി ഒഫ്‌ എഡ്യൂക്കേഷന്‍ (1951) എന്നിവയാണ്‌.
+
"ജോണ്‍ ഡ്യൂയി സൊസൈറ്റി'യുടെ അധ്യക്ഷനായി കില്‍പാട്രിക്‌ നിരവധി വര്‍ഷം സേവനം അനുഷ്‌ഠിച്ചിരുന്നു. "ഫാദര്‍ ഒഫ്‌ പ്രാഗ്രസ്സീവ്‌ എഡ്യൂക്കേഷന്‍', "മില്യണ്‍ ഡോളര്‍ പ്രാഫസര്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇദ്ദേഹം 1965 ഫെ. 13-ന്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍: എഡ്യൂക്കേഷന്‍ ഫോര്‍ എ ചെയിഞ്ചിങ്‌ സിവിലിസേഷന്‍ (1926); എഡ്യൂക്കേഷന്‍ ആന്‍ഡ്‌ സോഷ്യല്‍ ക്രസിസ്‌ (1932); ദ എഡ്യൂക്കേഷണല്‍ ഫ്രാണ്ടിയര്‍ (1933); സെല്‍ഫ്‌ ഹുഡ്‌ ആന്‍ഡ്‌ സിവിലിസേഷന്‍ (1941); ഫിലോസഫി ഒഫ്‌ എഡ്യൂക്കേഷന്‍ (1951) എന്നിവയാണ്‌.

Current revision as of 06:57, 7 ഓഗസ്റ്റ്‌ 2014

കിൽപാട്രിക്‌, വില്യം ഹേർഡ്‌(1871 - 1965)

Kilpatrick, William Heard

വില്യം ഹേര്‍ഡ്‌ കില്‍പാട്രിക്‌

വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും തത്ത്വജ്ഞാനിയും. 1871 മാ. 20-ന്‌ അമേരിക്കയില്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ എന്ന സ്ഥലത്തു ജനിച്ചു. മെഴ്‌സര്‍ സര്‍വകലാശാലയിലും ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1912-ല്‍ പിഎച്ച്‌.ഡി. ബിരുദം നേടി. ജോര്‍ജിയയിലെ പബ്ലിക്‌ സ്‌കൂളുകളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായി കുറേക്കാലം സേവനം അനുഷ്‌ഠിച്ചു. 1897 മുതല്‍ 1906 വരെ മെഴ്‌സര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്‌ത്രാധ്യാപകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു കുറച്ചുകാലം ജോണ്‍ ഡ്യൂയിയോടൊപ്പവും അധ്യാപനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. 1909-ല്‍ കൊളംബിയാ സര്‍വകലാശാലയുടെ അധ്യാപക പരിശീലന കോളജില്‍ തത്ത്വശാസ്‌ത്രവിഭാഗം അധ്യാപകനായി നിയമിതനായി. 1918-ല്‍ പ്രാഫസര്‍ ആയി ഉയര്‍ത്തപ്പെട്ട കില്‍പാട്രിക്‌ 1938 വരെ അവിടെത്തന്നെ തുടര്‍ന്നു.

"പ്രായോഗിക പഠനരീതി'(Project method of learning)യുടെ പ്രണേതാവ്‌ എന്ന നിലയിലാണ്‌ കില്‍പാട്രിക്‌ ലോകപ്രശസ്‌തനായിത്തീര്‍ന്നത്‌. നിത്യജീവിതത്തിന്‌ ഉപയോഗപ്രദമായ ഏതെങ്കിലും ഒരു പ്രവൃത്തിയെ അടിസ്ഥാനമാക്കി പാഠ്യവിഷയം പഠിപ്പിക്കുന്ന ഒരു രീതിയാണിത്‌. ബോട്ടുണ്ടാക്കുക, കത്തെഴുതുക, നാടകമഭിനയിക്കുക തുടങ്ങി പുറമേ പ്രദര്‍ശിപ്പിക്കാവുന്ന "നിര്‍മാണ പ്രവൃത്തി'; ചിത്രം കാണുക, കഥ കേള്‍ക്കുക തുടങ്ങിയ "ആസ്വാദന പ്രവൃത്തി', പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുള്ള "സമീപനം', പ്രതേ്യകം നിലവാരം ആര്‍ജിക്കുവാനുള്ള "ആവര്‍ത്തന പ്രവര്‍ത്തനം' (ഡ്രില്‍) എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ പാഠ്യപദ്ധതിയിലുള്ള വിഷയജ്ഞാനം പകര്‍ന്നുകൊടുക്കുന്നതോടൊപ്പംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരവും പ്രദാനം ചെയ്യുന്നു എന്നതാണ്‌ ഈ രീതിയിലുള്ള അഭ്യസനക്രമത്തിന്റെ പ്രതേ്യകത.

"ജോണ്‍ ഡ്യൂയി സൊസൈറ്റി'യുടെ അധ്യക്ഷനായി കില്‍പാട്രിക്‌ നിരവധി വര്‍ഷം സേവനം അനുഷ്‌ഠിച്ചിരുന്നു. "ഫാദര്‍ ഒഫ്‌ പ്രാഗ്രസ്സീവ്‌ എഡ്യൂക്കേഷന്‍', "മില്യണ്‍ ഡോളര്‍ പ്രാഫസര്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇദ്ദേഹം 1965 ഫെ. 13-ന്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍: എഡ്യൂക്കേഷന്‍ ഫോര്‍ എ ചെയിഞ്ചിങ്‌ സിവിലിസേഷന്‍ (1926); എഡ്യൂക്കേഷന്‍ ആന്‍ഡ്‌ സോഷ്യല്‍ ക്രസിസ്‌ (1932); ദ എഡ്യൂക്കേഷണല്‍ ഫ്രാണ്ടിയര്‍ (1933); സെല്‍ഫ്‌ ഹുഡ്‌ ആന്‍ഡ്‌ സിവിലിസേഷന്‍ (1941); ഫിലോസഫി ഒഫ്‌ എഡ്യൂക്കേഷന്‍ (1951) എന്നിവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍