This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞമ്പു, എ.വി. (1908 - 80)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുഞ്ഞമ്പു, എ.വി. (1908 - 80)) |
Mksol (സംവാദം | സംഭാവനകള്‍) (→കുഞ്ഞമ്പു, എ.വി. (1908 - 80)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കുഞ്ഞമ്പു, എ.വി. (1908 - 80) == | == കുഞ്ഞമ്പു, എ.വി. (1908 - 80) == | ||
- | [[ചിത്രം:Vol7p568_Kunjambu AV.jpg|thumb|]] | + | [[ചിത്രം:Vol7p568_Kunjambu AV.jpg|thumb|എ.വി. കുഞ്ഞമ്പു]] |
- | കേരളീയനായ ഒരു | + | കേരളീയനായ ഒരു രാഷ്ട്രീയപ്രവര്ത്തകന്. 1908 ഏ. 10-ന് രാമന്‍നായരുടെയും അച്ചംവീട്ടില്‍ ഉച്ചിരിയമ്മയുടെയും മകനായി കരിവള്ളൂരില്‍ കുട്ടമത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്പണിയിലും തോട്ടപ്പണിയിലും ഏര്‍പ്പെട്ടു. 19 വയസ്സോടുകൂടി കുഞ്ഞമ്പു അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പൊള്ളത്തരത്തിനെതിരായും ദേശീയപ്രസ്ഥാനത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. കോണ്‍ഗ്രസ്സിന്റെ പയ്യന്നൂര്‍ സമ്മേളനത്തിലും മറ്റും നിരീക്ഷകനായി പങ്കുകൊണ്ടു. കലാസാംസ്കാരിക പ്രസ്ഥാനത്തിന് ദേശീയരാഷ്ട്രീയത്തിലുള്ള പ്രാധാന്യം ഗ്രഹിച്ച കുഞ്ഞമ്പു, ഒരു നാടകനടനായി. കുട്ടമത്തിന്റെ സോദ്ദേശ്യനാടകമായ "ദേവയാനീചരിതം' ആണ് കുഞ്ഞമ്പു അഭിനയിച്ച പ്രധാന നാടകം. |
- | നിയമലംഘന പ്രസ്ഥാനത്തിലും കുഞ്ഞമ്പു പങ്കെടുത്തു. മലബാറിലെ | + | നിയമലംഘന പ്രസ്ഥാനത്തിലും കുഞ്ഞമ്പു പങ്കെടുത്തു. മലബാറിലെ കോണ്‍ഗ്രസ്സില്‍ വലത്-ഇടത് ചേരിതിരിവായതോടെ കുഞ്ഞമ്പു പി. കൃഷ്ണപിള്ളയുടെയും ഇ.എം.എസ്സിന്റെയും നേതൃത്വത്തിലുള്ള ഇടതുചേരിയിലായി. 1930-കളില്‍ കുഞ്ഞമ്പു കരിവള്ളൂര്‍ കേന്ദ്രമാക്കി അഖിലഭാരതയുവക്സംഘം രൂപവത്കരിച്ചു പ്രവര്‍ത്തനം നടത്തി. ഒപ്പം കര്‍ഷകസംഘം പ്രവര്‍ത്തനവും മുമ്പോട്ടു കൊണ്ടുപോയി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചിറയ്ക്കല്‍ -കരിവള്ളൂര്‍ പ്രദേശത്തെ സെക്രട്ടറിയായി. ഇക്കാലത്ത് കുഞ്ഞമ്പു കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. 1939 അവസാനത്തോടെ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി; കരിവള്ളൂര്‍-മണക്കാട്ട് പാര്‍ട്ടി സെല്ലിന്റെ സെക്രട്ടറിയായി. 1940-ലെ മൊറാഴ സംഭവത്തോടെ കുഞ്ഞമ്പു ഒളിവില്‍ പ്പോയി. ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഇദ്ദേഹം കയ്യൂര്‍ പ്രദേശമാകെ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1941-ലെ കയ്യൂര്‍ സമരത്തിന്റെ സംഘാടകനും ഇദ്ദേഹം തന്നെയായിരുന്നു. 1940-കളില്‍ കുഞ്ഞമ്പു തിരുവിതാംകൂര്‍ പ്രദേശത്തേക്കു പാര്‍ട്ടിയെ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നല്കി. 1942-ല്‍ ദേവയാനിയെ വിവാഹം കഴിച്ചു. 1946 ജൂലായില്‍ മദ്രാസിലെ പ്രകാശം മന്ത്രിസഭ വാറണ്ടു പിന്‍വലിക്കുന്നതുവരെ ഒളിവില്‍ പ്രവര്‍ത്തിച്ചു. 1946 ഡിസംബറിലെ കരിവള്ളൂര്‍ സമരത്തില്‍ ഇദ്ദേഹം മര്‍ദനമേല്‍ക്കുകയും പൊലീസ് പിടിയിലാവുകയും ചെയ്തു. ദീര്‍ഘനാള്‍ ജയില്‍ വാസം അനുഭവിച്ചു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ കുഞ്ഞമ്പു കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയിലായി. 1970 മുതല്‍ 77 വരെ കേരളാ നിയമസഭാംഗമായിരുന്നു. 1980 ജൂണ്‍ 8-ന് നിര്യാതനായി. |
(ഡോ. ഡി. ജയദേവദാസ്) | (ഡോ. ഡി. ജയദേവദാസ്) |
Current revision as of 06:58, 3 ഓഗസ്റ്റ് 2014
കുഞ്ഞമ്പു, എ.വി. (1908 - 80)
കേരളീയനായ ഒരു രാഷ്ട്രീയപ്രവര്ത്തകന്. 1908 ഏ. 10-ന് രാമന്‍നായരുടെയും അച്ചംവീട്ടില്‍ ഉച്ചിരിയമ്മയുടെയും മകനായി കരിവള്ളൂരില്‍ കുട്ടമത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്പണിയിലും തോട്ടപ്പണിയിലും ഏര്‍പ്പെട്ടു. 19 വയസ്സോടുകൂടി കുഞ്ഞമ്പു അയിത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പൊള്ളത്തരത്തിനെതിരായും ദേശീയപ്രസ്ഥാനത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. കോണ്‍ഗ്രസ്സിന്റെ പയ്യന്നൂര്‍ സമ്മേളനത്തിലും മറ്റും നിരീക്ഷകനായി പങ്കുകൊണ്ടു. കലാസാംസ്കാരിക പ്രസ്ഥാനത്തിന് ദേശീയരാഷ്ട്രീയത്തിലുള്ള പ്രാധാന്യം ഗ്രഹിച്ച കുഞ്ഞമ്പു, ഒരു നാടകനടനായി. കുട്ടമത്തിന്റെ സോദ്ദേശ്യനാടകമായ "ദേവയാനീചരിതം' ആണ് കുഞ്ഞമ്പു അഭിനയിച്ച പ്രധാന നാടകം.
നിയമലംഘന പ്രസ്ഥാനത്തിലും കുഞ്ഞമ്പു പങ്കെടുത്തു. മലബാറിലെ കോണ്‍ഗ്രസ്സില്‍ വലത്-ഇടത് ചേരിതിരിവായതോടെ കുഞ്ഞമ്പു പി. കൃഷ്ണപിള്ളയുടെയും ഇ.എം.എസ്സിന്റെയും നേതൃത്വത്തിലുള്ള ഇടതുചേരിയിലായി. 1930-കളില്‍ കുഞ്ഞമ്പു കരിവള്ളൂര്‍ കേന്ദ്രമാക്കി അഖിലഭാരതയുവക്സംഘം രൂപവത്കരിച്ചു പ്രവര്‍ത്തനം നടത്തി. ഒപ്പം കര്‍ഷകസംഘം പ്രവര്‍ത്തനവും മുമ്പോട്ടു കൊണ്ടുപോയി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചിറയ്ക്കല്‍ -കരിവള്ളൂര്‍ പ്രദേശത്തെ സെക്രട്ടറിയായി. ഇക്കാലത്ത് കുഞ്ഞമ്പു കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. 1939 അവസാനത്തോടെ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി; കരിവള്ളൂര്‍-മണക്കാട്ട് പാര്‍ട്ടി സെല്ലിന്റെ സെക്രട്ടറിയായി. 1940-ലെ മൊറാഴ സംഭവത്തോടെ കുഞ്ഞമ്പു ഒളിവില്‍ പ്പോയി. ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഇദ്ദേഹം കയ്യൂര്‍ പ്രദേശമാകെ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1941-ലെ കയ്യൂര്‍ സമരത്തിന്റെ സംഘാടകനും ഇദ്ദേഹം തന്നെയായിരുന്നു. 1940-കളില്‍ കുഞ്ഞമ്പു തിരുവിതാംകൂര്‍ പ്രദേശത്തേക്കു പാര്‍ട്ടിയെ വ്യാപിപ്പിക്കുന്നതിന് നേതൃത്വം നല്കി. 1942-ല്‍ ദേവയാനിയെ വിവാഹം കഴിച്ചു. 1946 ജൂലായില്‍ മദ്രാസിലെ പ്രകാശം മന്ത്രിസഭ വാറണ്ടു പിന്‍വലിക്കുന്നതുവരെ ഒളിവില്‍ പ്രവര്‍ത്തിച്ചു. 1946 ഡിസംബറിലെ കരിവള്ളൂര്‍ സമരത്തില്‍ ഇദ്ദേഹം മര്‍ദനമേല്‍ക്കുകയും പൊലീസ് പിടിയിലാവുകയും ചെയ്തു. ദീര്‍ഘനാള്‍ ജയില്‍ വാസം അനുഭവിച്ചു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായപ്പോള്‍ കുഞ്ഞമ്പു കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയിലായി. 1970 മുതല്‍ 77 വരെ കേരളാ നിയമസഭാംഗമായിരുന്നു. 1980 ജൂണ്‍ 8-ന് നിര്യാതനായി.
(ഡോ. ഡി. ജയദേവദാസ്)