This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിങ്‌ ലിയർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(King Lear)
(കിങ്‌ ലിയർ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കിങ്‌ ലിയർ ==
+
== കിങ്‌ ലിയര്‍ ==
-
 
+
== King Lear ==
== King Lear ==
-
[[ചിത്രം:Vol7p464_king_lear_castweb.jpg|thumb|]]
+
[[ചിത്രം:Vol7p464_king_lear_castweb.jpg|thumb|"കിങ്‌ ലിയര്‍' നാടകത്തിലെ ഒരു രംഗം]]
-
വില്യം ഷേക്‌സ്‌പിയറുടെ വിശ്വപ്രസിദ്ധമായ നാലു ദുരന്തനാടകങ്ങളിൽ ഒന്ന്‌ (ഹാംലറ്റ്‌, മക്‌ബത്ത്‌, ഒഥല്ലോ എന്നിവയാണ്‌ മറ്റു മൂന്നു കൃതികള്‍). നാടകരംഗം ബ്രിട്ടനാണ്‌. അഞ്ചങ്കങ്ങളുള്ള ഈ നാടകത്തിന്റെ കഥാവസ്‌തു ഇപ്രകാരമാണ്‌:
+
വില്യം ഷേക്‌സ്‌പിയറുടെ വിശ്വപ്രസിദ്ധമായ നാലു ദുരന്തനാടകങ്ങളില്‍  ഒന്ന്‌ (ഹാംലറ്റ്‌, മക്‌ബത്ത്‌, ഒഥല്ലോ എന്നിവയാണ്‌ മറ്റു മൂന്നു കൃതികള്‍). നാടകരംഗം ബ്രിട്ടനാണ്‌. അഞ്ചങ്കങ്ങളുള്ള ഈ നാടകത്തിന്റെ കഥാവസ്‌തു ഇപ്രകാരമാണ്‌:
-
വാർധക്യത്തിലെത്തിയ ബ്രിട്ടനിലെ രാജാവായ ലിയർ തന്റെ മൂന്നു പുത്രിമാർക്കുമായി രാജ്യം വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. ഓരോരുത്തർക്കും തന്നോടുള്ള സ്‌നേഹവായ്‌പിന്റെ അനുപാതമനുസരിച്ചായിരിക്കണം വീതംവയ്‌ക്കേണ്ടത്‌ എന്നു തീരുമാനിച്ച രാജാവ്‌ അതു പരീക്ഷിക്കാന്‍ ആഗ്രഹിച്ചു. മൂത്തമകള്‍ ഗോണറിലും രണ്ടാമത്തവളായ റീഗനും സ്വന്തം ജീവനിലുപരി പിതാവിനെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന്‌ പറഞ്ഞു. ഏറ്റവും ഇളയമകള്‍ കോർഡീലിയ അച്ഛനോടു നിസ്സീമമായ സ്‌നേഹമുള്ളവളായിരുന്നെങ്കിലും മുഖസ്‌തുതി പറയാന്‍ മടിച്ചു. ഇതിൽ ക്ഷുഭിതനായ രാജാവ്‌ തന്റെ രാജ്യം മൂത്ത രണ്ടു പുത്രിമാർക്കുമാത്രമായി വീതിച്ചുകൊടുത്തു. ഏറെത്താമസിയാതെ റീഗനും ഗോണറിലും ലിയറെ പുറന്തള്ളിയപ്പോള്‍ അദ്ദേഹത്തിനു സത്യം ബോധ്യമാകുകയും കോപതാപങ്ങളുടെ ആഘാതത്താൽ മനസ്സിന്റെ താളം തെറ്റി ഒരു കൊടുങ്കാട്ടിൽപ്പെട്ട്‌ അലഞ്ഞുതിരിയുകയും ചെയ്‌തു.
+
വാര്‍ധക്യത്തിലെത്തിയ ബ്രിട്ടനിലെ രാജാവായ ലിയര്‍ തന്റെ മൂന്നു പുത്രിമാര്‍ക്കുമായി രാജ്യം വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. ഓരോരുത്തര്‍ക്കും തന്നോടുള്ള സ്‌നേഹവായ്‌പിന്റെ അനുപാതമനുസരിച്ചായിരിക്കണം വീതംവയ്‌ക്കേണ്ടത്‌ എന്നു തീരുമാനിച്ച രാജാവ്‌ അതു പരീക്ഷിക്കാന്‍ ആഗ്രഹിച്ചു. മൂത്തമകള്‍ ഗോണറിലും രണ്ടാമത്തവളായ റീഗനും സ്വന്തം ജീവനിലുപരി പിതാവിനെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന്‌ പറഞ്ഞു. ഏറ്റവും ഇളയമകള്‍ കോര്‍ഡീലിയ അച്ഛനോടു നിസ്സീമമായ സ്‌നേഹമുള്ളവളായിരുന്നെങ്കിലും മുഖസ്‌തുതി പറയാന്‍ മടിച്ചു. ഇതില്‍  ക്ഷുഭിതനായ രാജാവ്‌ തന്റെ രാജ്യം മൂത്ത രണ്ടു പുത്രിമാര്‍ക്കുമാത്രമായി വീതിച്ചുകൊടുത്തു. ഏറെത്താമസിയാതെ റീഗനും ഗോണറിലും ലിയറെ പുറന്തള്ളിയപ്പോള്‍ അദ്ദേഹത്തിനു സത്യം ബോധ്യമാകുകയും കോപതാപങ്ങളുടെ ആഘാതത്താല്‍  മനസ്സിന്റെ താളം തെറ്റി ഒരു കൊടുങ്കാട്ടില്‍ പ്പെട്ട്‌ അലഞ്ഞുതിരിയുകയും ചെയ്‌തു.
-
ഇതിനകം ഫ്രാന്‍സിലെ രാജാവിനെ വിവാഹം കഴിച്ച കോർഡീലിയ പിതാവിനെ രക്ഷിക്കാന്‍ ഒരു സൈന്യവുമായി എത്തിച്ചേർന്നു. എന്നാൽ അവളും ലിയറും തടവുകാരാക്കപ്പെട്ടു. ഗോണറിൽ ഗൂഢാലോചന നടത്തി റീഗനെ വധിക്കുകയും കോർഡീലിയയെ വധിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. കോർഡീലിയയുടെ മൃതദേഹം താങ്ങിയെടുത്തു തളർന്നു നീങ്ങുന്ന ലിയർ രാജാവ്‌ ഹൃദയംപൊട്ടി മരിക്കുന്നതോടെ ഈ ദുരന്തനാടകം അവസാനിക്കുന്നു.
+
ഇതിനകം ഫ്രാന്‍സിലെ രാജാവിനെ വിവാഹം കഴിച്ച കോര്‍ഡീലിയ പിതാവിനെ രക്ഷിക്കാന്‍ ഒരു സൈന്യവുമായി എത്തിച്ചേര്‍ന്നു. എന്നാല്‍  അവളും ലിയറും തടവുകാരാക്കപ്പെട്ടു. ഗോണറില്‍  ഗൂഢാലോചന നടത്തി റീഗനെ വധിക്കുകയും കോര്‍ഡീലിയയെ വധിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. കോര്‍ഡീലിയയുടെ മൃതദേഹം താങ്ങിയെടുത്തു തളര്‍ന്നു നീങ്ങുന്ന ലിയര്‍ രാജാവ്‌ ഹൃദയംപൊട്ടി മരിക്കുന്നതോടെ ഈ ദുരന്തനാടകം അവസാനിക്കുന്നു.
-
ധാർമികമൂല്യങ്ങള്‍ അവതാളത്തിലാകുമ്പോള്‍ ദുരന്തം അനിവാര്യമായിത്തീരുന്നു എന്ന ആശയത്തിന്റെ ചിത്രീകരണമാണ്‌ കിങ്‌ലിയറിലൂടെ നിർവഹിക്കപ്പെടുന്നത്‌. ഇതിലെ കഥാപാത്രങ്ങള്‍ കേവലം പ്രതീകങ്ങളല്ല; എല്ലാ അർഥത്തിലും മനുഷ്യരാണ്‌. അവരുടെ ജീവിതഗതികള്‍ ഇതിൽ ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിട്ടുണ്ട്‌.
+
ധാര്‍മികമൂല്യങ്ങള്‍ അവതാളത്തിലാകുമ്പോള്‍ ദുരന്തം അനിവാര്യമായിത്തീരുന്നു എന്ന ആശയത്തിന്റെ ചിത്രീകരണമാണ്‌ കിങ്‌ലിയറിലൂടെ നിര്‍വഹിക്കപ്പെടുന്നത്‌. ഇതിലെ കഥാപാത്രങ്ങള്‍ കേവലം പ്രതീകങ്ങളല്ല; എല്ലാ അര്‍ഥത്തിലും മനുഷ്യരാണ്‌. അവരുടെ ജീവിതഗതികള്‍ ഇതില്‍  ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിട്ടുണ്ട്‌.

Current revision as of 12:33, 16 ഒക്ടോബര്‍ 2014

കിങ്‌ ലിയര്‍

King Lear

"കിങ്‌ ലിയര്‍' നാടകത്തിലെ ഒരു രംഗം

വില്യം ഷേക്‌സ്‌പിയറുടെ വിശ്വപ്രസിദ്ധമായ നാലു ദുരന്തനാടകങ്ങളില്‍ ഒന്ന്‌ (ഹാംലറ്റ്‌, മക്‌ബത്ത്‌, ഒഥല്ലോ എന്നിവയാണ്‌ മറ്റു മൂന്നു കൃതികള്‍). നാടകരംഗം ബ്രിട്ടനാണ്‌. അഞ്ചങ്കങ്ങളുള്ള ഈ നാടകത്തിന്റെ കഥാവസ്‌തു ഇപ്രകാരമാണ്‌:

വാര്‍ധക്യത്തിലെത്തിയ ബ്രിട്ടനിലെ രാജാവായ ലിയര്‍ തന്റെ മൂന്നു പുത്രിമാര്‍ക്കുമായി രാജ്യം വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. ഓരോരുത്തര്‍ക്കും തന്നോടുള്ള സ്‌നേഹവായ്‌പിന്റെ അനുപാതമനുസരിച്ചായിരിക്കണം വീതംവയ്‌ക്കേണ്ടത്‌ എന്നു തീരുമാനിച്ച രാജാവ്‌ അതു പരീക്ഷിക്കാന്‍ ആഗ്രഹിച്ചു. മൂത്തമകള്‍ ഗോണറിലും രണ്ടാമത്തവളായ റീഗനും സ്വന്തം ജീവനിലുപരി പിതാവിനെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന്‌ പറഞ്ഞു. ഏറ്റവും ഇളയമകള്‍ കോര്‍ഡീലിയ അച്ഛനോടു നിസ്സീമമായ സ്‌നേഹമുള്ളവളായിരുന്നെങ്കിലും മുഖസ്‌തുതി പറയാന്‍ മടിച്ചു. ഇതില്‍ ക്ഷുഭിതനായ രാജാവ്‌ തന്റെ രാജ്യം മൂത്ത രണ്ടു പുത്രിമാര്‍ക്കുമാത്രമായി വീതിച്ചുകൊടുത്തു. ഏറെത്താമസിയാതെ റീഗനും ഗോണറിലും ലിയറെ പുറന്തള്ളിയപ്പോള്‍ അദ്ദേഹത്തിനു സത്യം ബോധ്യമാകുകയും കോപതാപങ്ങളുടെ ആഘാതത്താല്‍ മനസ്സിന്റെ താളം തെറ്റി ഒരു കൊടുങ്കാട്ടില്‍ പ്പെട്ട്‌ അലഞ്ഞുതിരിയുകയും ചെയ്‌തു.

ഇതിനകം ഫ്രാന്‍സിലെ രാജാവിനെ വിവാഹം കഴിച്ച കോര്‍ഡീലിയ പിതാവിനെ രക്ഷിക്കാന്‍ ഒരു സൈന്യവുമായി എത്തിച്ചേര്‍ന്നു. എന്നാല്‍ അവളും ലിയറും തടവുകാരാക്കപ്പെട്ടു. ഗോണറില്‍ ഗൂഢാലോചന നടത്തി റീഗനെ വധിക്കുകയും കോര്‍ഡീലിയയെ വധിക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. കോര്‍ഡീലിയയുടെ മൃതദേഹം താങ്ങിയെടുത്തു തളര്‍ന്നു നീങ്ങുന്ന ലിയര്‍ രാജാവ്‌ ഹൃദയംപൊട്ടി മരിക്കുന്നതോടെ ഈ ദുരന്തനാടകം അവസാനിക്കുന്നു.

ധാര്‍മികമൂല്യങ്ങള്‍ അവതാളത്തിലാകുമ്പോള്‍ ദുരന്തം അനിവാര്യമായിത്തീരുന്നു എന്ന ആശയത്തിന്റെ ചിത്രീകരണമാണ്‌ കിങ്‌ലിയറിലൂടെ നിര്‍വഹിക്കപ്പെടുന്നത്‌. ഇതിലെ കഥാപാത്രങ്ങള്‍ കേവലം പ്രതീകങ്ങളല്ല; എല്ലാ അര്‍ഥത്തിലും മനുഷ്യരാണ്‌. അവരുടെ ജീവിതഗതികള്‍ ഇതില്‍ ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍