This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിഫോര്‍ണിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(സമ്പദ്‌ഘടന)
(സമ്പദ്‌ഘടന)
 
(ഇടക്കുള്ള 14 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== California ==
== California ==
-
യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. രാജ്യത്തിന്റെ പടിഞ്ഞാറേഅറ്റത്തായി പസിഫിക്‌ തീരത്ത്‌ സ്ഥിതിചെയ്യുന്നു. യു.എസ്സിലെ സ്വര്‍ണ സംസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സമ്പന്നസംസ്ഥാനം ജനസംഖ്യാപരമായും പ്രഥമസ്ഥാനത്താണ്‌. വടക്കേ അക്ഷാംശം 32o35' മുതല്‍ 42o വരെ, വടക്കേ അമേരിക്കയുടെ പശ്ചിമതീരത്ത്‌ 241-563 കി. മീ. വീതിയില്‍ തെക്കുകിഴക്ക്‌വടക്കുപടിഞ്ഞാറ്‌ ദിശയില്‍ സു. 1255 കി.മീ. നീണ്ടുകിടക്കുന്ന കാലിഫോര്‍ണിയയെ പസിഫിക്‌ സംസ്ഥാനമെന്നും പറയാറുണ്ട്‌. 4,11,015 ച.കി.മീ. വിസ്‌തൃതിയുള്ള ഈ സംസ്ഥാനം അലാസ്‌ക, ടെക്‌സാസ്‌ എന്നിവ കഴിഞ്ഞാല്‍ യു.എസ്സിലെ ഏറ്റവും വിസ്‌തൃതമായ സംസ്ഥാനമാണ്‌. കാലിഫോര്‍ണിയയുടെ അയല്‍സംസ്ഥാനങ്ങള്‍ കിഴക്ക്‌ നെവാദയും അരിസോണയും, വടക്ക്‌ ഒറിഗണുമാണ്‌. തെക്ക്‌ മെക്‌സിക്കോയും പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും സംസ്ഥാനാതിര്‍ത്തി നിര്‍ണയിക്കുന്നു. അരിസോണയ്‌ക്കും കാലിഫോര്‍ണിയയ്‌ക്കും ഇടയ്‌ക്കുള്ള സംസ്ഥാനാതിര്‍ത്തി കൊളറാഡോ നദിയാണ്‌. 1,352 കി.മീ. ദൂരത്തില്‍ പസിഫിക്‌ തീരം സ്വന്തമായുള്ള ഈ സംസ്ഥാനം പ്രകൃതിസമ്പത്തുകളുടെ ധാരാളം സമ്പന്നനിക്ഷേപങ്ങളുള്ളതിനാല്‍ കാര്‍ഷികമായും വ്യാവസായികമായും  വളരെയേറെ പുരോഗമിച്ചിട്ടുണ്ട്‌. സംസ്ഥാന ജനസംഖ്യ: 33,871,648 (2000); തലസ്ഥാനം: സാക്രമെന്റോ (Sacramento); ഏറ്റവും വലിയ നഗരം: ലോസ്‌ അഞ്ചലസ്‌.
+
യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. രാജ്യത്തിന്റെ പടിഞ്ഞാറേഅറ്റത്തായി പസിഫിക്‌ തീരത്ത്‌ സ്ഥിതിചെയ്യുന്നു. യു.എസ്സിലെ സ്വര്‍ണ സംസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സമ്പന്നസംസ്ഥാനം ജനസംഖ്യാപരമായും പ്രഥമസ്ഥാനത്താണ്‌. വടക്കേ അക്ഷാംശം 32°35' മുതല്‍ 42° വരെ, വടക്കേ അമേരിക്കയുടെ പശ്ചിമതീരത്ത്‌ 241-563 കി. മീ. വീതിയില്‍ തെക്കുകിഴക്ക്‌വടക്കുപടിഞ്ഞാറ്‌ ദിശയില്‍ സു. 1255 കി.മീ. നീണ്ടുകിടക്കുന്ന കാലിഫോര്‍ണിയയെ പസിഫിക്‌ സംസ്ഥാനമെന്നും പറയാറുണ്ട്‌. 4,11,015 ച.കി.മീ. വിസ്‌തൃതിയുള്ള ഈ സംസ്ഥാനം അലാസ്‌ക, ടെക്‌സാസ്‌ എന്നിവ കഴിഞ്ഞാല്‍ യു.എസ്സിലെ ഏറ്റവും വിസ്‌തൃതമായ സംസ്ഥാനമാണ്‌. കാലിഫോര്‍ണിയയുടെ അയല്‍സംസ്ഥാനങ്ങള്‍ കിഴക്ക്‌ നെവാദയും അരിസോണയും, വടക്ക്‌ ഒറിഗണുമാണ്‌. തെക്ക്‌ മെക്‌സിക്കോയും പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും സംസ്ഥാനാതിര്‍ത്തി നിര്‍ണയിക്കുന്നു. അരിസോണയ്‌ക്കും കാലിഫോര്‍ണിയയ്‌ക്കും ഇടയ്‌ക്കുള്ള സംസ്ഥാനാതിര്‍ത്തി കൊളറാഡോ നദിയാണ്‌. 1,352 കി.മീ. ദൂരത്തില്‍ പസിഫിക്‌ തീരം സ്വന്തമായുള്ള ഈ സംസ്ഥാനം പ്രകൃതിസമ്പത്തുകളുടെ ധാരാളം സമ്പന്നനിക്ഷേപങ്ങളുള്ളതിനാല്‍ കാര്‍ഷികമായും വ്യാവസായികമായും  വളരെയേറെ പുരോഗമിച്ചിട്ടുണ്ട്‌. സംസ്ഥാന ജനസംഖ്യ: 33,871,648 (2000); തലസ്ഥാനം: സാക്രമെന്റോ (Sacramento); ഏറ്റവും വലിയ നഗരം: ലോസ്‌ അഞ്ചലസ്‌.
1542ല്‍ വന്‍കരയുടെ പശ്ചിമതീരത്തിലൂടെ പര്യടനം നടത്തിയ സ്‌പാനിഷ്‌ പര്യവേക്ഷകരാണ്‌ ഈ മേഖലയ്‌ക്ക്‌ കാലിഫോര്‍ണിയ എന്നുപേര്‍ നല്‌കിയത്‌.  ഇതുവഴിപോയ നാവികര്‍ ഇവിടമൊരു ദ്വീപാണെന്നു കരുതി, അക്കാലത്ത്‌ പ്രചരിച്ചിരുന്ന സ്‌പാനിഷ്‌ കെട്ടുകഥകളിലെ ഒരു ദ്വീപിന്റെ പേര്‍ തന്നെ ഈ പ്രദേശത്തിന്‌ നല്‌കുകയുണ്ടായി. തുടര്‍ന്ന്‌ മൂന്നു ശതകങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ മേഖലയില്‍, വന്‍തോതില്‍ സഞ്ചിതമായിരുന്ന സ്വര്‍ണനിക്ഷേപം കണ്ടെത്തിയതോടെ 1849 മുതല്‍ ഇവിടേക്ക്‌ ജനപ്രവാഹമാരംഭിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ജോസ്‌, ഓക്‌ലന്‍ഡ്‌, ലോസ്‌ ആഞ്ചലസ്‌, സാന്‍ ദീയാഗോ തുടങ്ങിയ വന്‍നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ പ്രാക്കാലം മുതല്‍ അധിവസിച്ചുപോന്ന തദ്ദേശീയ ജനവര്‍ഗങ്ങളെ കൂട്ടായി കാലിഫോര്‍ണിയന്‍ ഇന്ത്യര്‍ എന്നു വിശേഷിപ്പിക്കുന്നു. പല കാരണങ്ങളാല്‍ കഴിഞ്ഞ പതിമൂന്നു പതിറ്റാണ്ടുകാലം യു.എസ്‌. സംസ്ഥാനങ്ങളില്‍ വമ്പിച്ച തോതിലുള്ള കുടിയേറ്റത്തിന്‌ വിധേയമായ കാലിഫോര്‍ണിയ തൊള്ളായിരത്തി അറുപതുകളില്‍ ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തെ പിന്തള്ളിക്കൊണ്ട്‌ രാജ്യത്തെ ഏറ്റവും വര്‍ധിച്ച ജനസംഖ്യയുള്ള സംസ്ഥാനമായിത്തീര്‍ന്നു.

== ഭൂപ്രകൃതി==
== ഭൂപ്രകൃതി==
-
[[ചിത്രം:Vol7p402_First_Lake_Sierra_Nevada_Range_California.jpg|thumb|]]
+
[[ചിത്രം:Vol7p402_First_Lake_Sierra_Nevada_Range_California.jpg|thumb|സീയര നെവാദ പര്‍വത പ്രദേശം]]
പൊതുവില്‍ നിമ്‌നോന്നത ഭൂപ്രകൃതിയാണുള്ളത്‌. സംസ്ഥാനത്തിന്റെ കിഴക്കും പടിഞ്ഞാറും അരികുചേര്‍ന്ന്‌ സമാന്തരമായി നീണ്ടുകിടക്കുന്ന ഗിരിനിരകളാണ്‌ സീയര നെവാദയും (Sierra Nevada) തീരദേശനിരകളും(Coast Ranges). ഇെവയ്‌ക്കിടയിലാണ്‌ ഫലഭൂയിഷ്‌ഠമായ മധ്യതാഴ്‌വര (Central valley) സ്ഥിതിചെയ്യുന്നത്‌. 65120 കി.മീ. വീതിയില്‍ 685 കി.മീ. നീണ്ടുകിടക്കുന്ന സീയര നെവാദ നിരകളില്‍ 4,000 മീറ്ററില്‍ അധികം ഉയരമുള്ള ധാരാളം കൊടുമുടികളുണ്ട്‌; വിറ്റ്‌നി കൊടുമുടി (Mt. Whitney)ആണ്‌ ഇവയില്‍ ഏറ്റവും ഉയരമേറിയത്‌ (4,418 മീ.). സീയര നെവാദ നിരകളുടെ പടിഞ്ഞാറന്‍ ചെരിവ്‌ സസ്യനിബിഡമാണ്‌. കുത്തിയൊലിക്കുന്ന നദികള്‍ കാര്‍ന്നെടുത്തിട്ടുള്ള ചുരങ്ങളും പ്രാക്കാല ഹിമാനികള്‍ അവശേഷിച്ചിട്ടുള്ള കാനിയണുകളും ഭൂഭ്രംശങ്ങളിലും മറ്റും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന ജലപാതങ്ങളും ഈ മേഖലയെയാകെ പ്രകൃതിരമണീയമാക്കിയിരിക്കുന്നു. സീയരനെവാദ പര്‍വതമേഖലയിലാണ്‌ ബൃഹത്തും മനോജ്ഞവുമായ യോസമിറ്റി (Yosemite), കിങ്‌സ്‌, സിക്വോയ(Sequoia) എന്നീ കാനിയണുകളും അവയെ ചൂഴ്‌ന്നുള്ള ദേശീയോദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്‌.

<gallery>
<gallery>
-
Image:Vol7p402_San_Francisco_City.jpg
+
Image:Vol7p402_San_Francisco_City.jpg|സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ ദൃശ്യം
-
Image:Vol7p402_Mount_Whitney_2003-03-25.jpg|
+
Image:Vol7p402_Mount_Whitney_2003-03-25.jpg|വിറ്റ്‌നി കൊടുമുടി
</gallery>
</gallery>
മധ്യമഹാസമതലത്തിന്റെ ഭാഗമായ 15,000 ച.കി.മീ. വ്യാപ്‌തിയുള്ള മോഹാവീ മരുപ്രദേശം (Mojave desert)കോലിഫോര്‍ണിയയുടെ ദക്ഷിണഭാഗത്ത്‌ സീയര നെവാദനിരകള്‍ക്ക്‌ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. മോഹാവീ മരുഭൂമിയില്‍ വടക്കറ്റത്തായി സംസ്ഥാനത്തിന്റെ പൂര്‍വസീമയോടടുത്താണ്‌ വിഖ്യാതമായ ഡെത്‌വാലി (Death Valley). മോഹാവീ മരുഭൂമിക്കു തെക്കുള്ള ഇംപീരിയല്‍ താഴ്‌വരയിലെ ലവണ തടാകമാണ്‌ സാള്‍ട്ടന്‍ കടല്‍ (Salton Sea). സു. 1,000 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന ഈ ജലാശയത്തിന്റെ മുകള്‍പ്പരപ്പ്‌ മാധ്യസമുദ്രവിതാനത്തിലും 71 മീ. താഴെയാണ്‌ സ്ഥിതിചെയ്യുന്നത്‌. മോഹാവീ മരുഭൂമിയും ഇംപീരിയല്‍ താഴ്‌വരയും കാലിഫോര്‍ണിയ ഉള്‍ക്കടലിന്റെ ഭാഗമായിരുന്നുവെന്നും കൊളറാഡോ നദി സൃഷ്‌ടിച്ച അവസാദനമാണ്‌ ഈ നിമ്‌നമേഖല കടലില്‍നിന്ന്‌ വേര്‍പെട്ട്‌ കരയാകാനിടയാക്കിയതെന്നും വിശ്വസിക്കപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കരകവിഞ്ഞൊഴുകിയ കൊളറാഡോ നദിയാണ്‌ നിമ്‌നമേഖലയുടെ മധ്യത്തിലായി തടാകം സൃഷ്‌ടിച്ചത്‌. നോ. കാലിഫോര്‍ണിയ ഉള്‍ക്കടല്‍

Image:Vol7p402_Sonny-Bono-Salton-Sea-NWR-Jan-2011-20-50pct.jpg|
+
Image:Vol7p402_Sonny-Bono-Salton-Sea-NWR-Jan-2011-20-50pct.jpg|സാള്‍ട്ടന്‍ കടല്‍
-
Image:Vol7p402_lake clear.jpg|
+
Image:Vol7p402_lake clear.jpg|ക്ലിയര്‍ തടാകം
</gallery>
</gallery>
സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലും സാക്രമെന്റോ (Sacramento), സാന്‍ വോക്കീന്‍ (San Joaquin)എന്നീ നദികള്‍ സംഗമിച്ചുണ്ടായ അഴിമുഖവും ചേര്‍ന്ന്‌ തീരദേശനിരകളെ രണ്ടായി വിഭജിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത്‌ തീരദേശ നിരകളുടെയും സീയര നെവാദനിരകളുടെയും ഇടയ്‌ക്കുള്ള ഗിരിസന്ധിയാണ്‌ കാസ്‌കേഡ്‌ നിരകള്‍ (Cascade Ranges). ഇവിടെയാണ്‌ ലാസന്‍ കൊടുമുടിയെന്നറിയപ്പെടുന്ന സജീവമായ അഗ്നിപര്‍വതവും അതിനെച്ചൂഴ്‌ന്നുള്ള ദേശീയോദ്യാനവും(Lassen Volcanic National Park)സ്ഥിതിചെയ്യുന്നത്‌.

[[ചിത്രം:Vol7p402_san andreas fault.jpg|thumb|]]
+
[[ചിത്രം:Vol7p402_san andreas fault.jpg|thumb|സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശം]]
ഭൂവല്‌കത്തില്‍ കണ്ടെത്തിയിട്ടുള്ള പ്രമുഖ ഭൂഭ്രംശങ്ങളിലൊന്നായ സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശം (San Andreas fault) തെക്ക്‌ കിഴക്ക്‌  വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ സംസ്ഥാനത്തെ നെടുകേ പിളര്‍ന്ന്‌ സ്ഥിതിചെയ്യുന്നു. അനേകായിരം ചെറുഭ്രംശങ്ങളുടെ ശൃംഖയാണിത്‌. 10 കോടിവര്‍ഷം മുമ്പാണ്‌ ഇത്‌ രൂപംകൊണ്ടതെന്ന്‌ കരുതപ്പെടുന്നു. സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശശൃംഖല കാലിഫോര്‍ണിയയുടെ വടക്കു പടിഞ്ഞാറ്‌ മുതല്‍ കാലിഫോര്‍ണിയ ഉള്‍ക്കടല്‍ വരെ ഏകദേശം 965 കി.മീ. ദൂരത്തില്‍ വ്യാപിച്ചിരിക്കുന്നു. ഭൂവിജ്ഞാനപരമായി പസിഫിക്‌ പ്ലേറ്റ്‌, വടക്കേ അമേരിക്കന്‍ പ്ലേറ്റ്‌ എന്നീ ഭൂവല്‌കശല്‌കങ്ങള്‍ ഈ ഭ്രംശഭുജങ്ങളിലൂടെ പരസ്‌പരം തെന്നിമാറിക്കൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയയില്‍ ഭൂകമ്പനം ഇടയ്‌ക്കിടെ ഉണ്ടാകുന്നതിനുള്ള കാരണവും ഇതാണെന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

== അപവാഹം==
== അപവാഹം==
-
[[ചിത്രം:Vol7p402_Lake_Tahoe_California_Nevada1.jpg|thumb|]]
+
[[ചിത്രം:Vol7p402_Lake_Tahoe_California_Nevada1.jpg|thumb|താഹോ തടാകം]]
സംസ്ഥാനത്ത്‌ അപവാഹം മുഖ്യമായി നിര്‍വഹിക്കുന്നത്‌ മധ്യതാഴ്‌വരയുടെ വടക്കും തെക്കും ഉള്ള പ്രദേശത്തുനിന്ന്‌ യഥാക്രമം ഉറവെടുക്കുന്ന സാക്രമെന്റോ, സാന്‍ വോക്കീന്‍ എന്നീ നദികളാണ്‌. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ സാക്രമെന്റോ നദിയും അതിന്റെ പോഷകനദികളെയും കൂടാതെ ക്ലാമത്ത്‌, ട്രിനിറ്റി (ക്ലാമത്തിന്റെ പോഷകനദി), മാദ്‌ (Mad), ഈല്‍ (Eel), റഷ്യന്‍ എന്നീ നദികളും ആണ്‌ മുഖ്യ ജലസ്രാതസ്സുകള്‍. മധ്യതാഴ്‌വരയ്‌ക്കു പകുതി പ്രദേശത്തുള്ള തെക്കന്‍ ദിശയിലൊഴുകുന്ന സാക്രമെന്റോ നദിയും മറ്റേ പകുതിയില്‍ വടക്കന്‍ ദിശയിലൊഴുകുന്ന സാന്‍വോക്കീന്‍ നദിയും ജലസിക്തമാക്കുന്നു. ഈ രണ്ടു നദികളും സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്ക്‌ വടക്കുകിഴക്കു വച്ച്‌ സന്ധിച്ച്‌ ഡെല്‍റ്റ രൂപീകരിക്കുകയും തുടര്‍ന്ന്‌ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ ഒരു ശാഖയായ സ്യൂയിസന്‍ (Suisan)) ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്യുന്നു.

തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്തെ നദികള്‍ ജലഗതാഗതത്തിന്‌ അനുയോജ്യമായവയല്ല. എന്നാല്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനും വ്യാവസായികഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഇവ ഉപയുക്തമാവുന്നു. സംസ്ഥാനത്തിന്റെ തെക്കുകിഴക്കേയറ്റത്ത്‌ അരിസോണ സംസ്ഥാനവുമായി അതിര്‍ത്തി നിര്‍ണയിക്കുന്ന കൊളറാഡോയാണ്‌ മറ്റൊരു പ്രധാനനദി. തെക്കന്‍ കാലിഫോര്‍ണിയയില്‍ ശുദ്ധജല തടാകങ്ങള്‍ വിരളമാണ്‌. എന്നാല്‍ സീയര നെവാദ മേഖലയില്‍ ധാരാളം ശുദ്ധജലതടാകങ്ങളുണ്ട്‌. ഇവിടെ സ്ഥിതി ചെയ്യുന്ന താഹോ തടാകം ഭാഗികമായി സംസ്ഥാനത്തിനുള്ളിലാണ്‌ വരുന്നത്‌. സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്ക്‌ വടക്കായി സ്ഥിതിചെയ്യുന്ന ക്ലിയര്‍ (clear) തടാകമാണ്‌ പൂര്‍ണമായി സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകങ്ങളില്‍ ഏറ്റവും വലുത്‌; സാള്‍ട്ടന്‍ കടല്‍ ഏറ്റവും വലിയ ലവണജല (brackush) തടാകവും. ജലസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലവൈദ്യുത ഊര്‍ജോത്‌പാദനം എന്നിവ ലക്ഷ്യമാക്കി നിരവധി കൃത്രിമ ജലാശയങ്ങള്‍ സംസ്ഥാനത്ത്‌ നിര്‍മിച്ചിട്ടുണ്ട്‌.

വരി 27: വരി 28:
== കാലാവസ്ഥയും ജീവജാലവും==
== കാലാവസ്ഥയും ജീവജാലവും==
സമുദ്രസാമീപ്യവും ഭൂപ്രകൃതിയും കാലിഫോര്‍ണിയയുടെ കാലാവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഈ രണ്ടു ഘടകങ്ങള്‍ക്കനുസൃതമായി വ്യത്യസ്‌ത കാലാവസ്ഥാപ്രകാരങ്ങള്‍ സംസ്ഥാനത്ത്‌ അനുഭവപ്പെടുന്നു. സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്കു തെക്കായി സമുദ്രതീരത്തിനും പര്‍വതമേഖലയ്‌ക്കും ഇടയ്‌ക്കുള്ള ഇടുങ്ങിയ സമതലപ്രദേശത്ത്‌ പൊതുവേ ഊഷ്‌മളമായ കാലാവസ്ഥയാണ്‌. താപനില അപൂര്‍വമായി മാത്രം പൂജ്യം ഡിഗ്രിക്ക്‌ താഴെയെത്തുന്ന ഈ പ്രദേശത്ത്‌ പൊതുവേ മഞ്ഞുവീഴ്‌ച അനുഭവപ്പെടാറില്ല. പ്രതിവര്‍ഷം 2656 സെ.മീ. ആണ്‌ ശരാശരി വര്‍ഷപാതം. രാത്രിയിലെ കുറഞ്ഞ താപനില, കടല്‍ക്കാറ്റ്‌, പുലര്‍കാലത്തെ മൂടല്‍മഞ്ഞ്‌ തുടങ്ങിയവ ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാകുന്നു.

[[ചിത്രം:Vol7p402_Redwood National Park, California.jpg|thumb|]]
+
[[ചിത്രം:Vol7p402_Redwood National Park, California.jpg|thumb|റെഡ്‌വുഡ്‌ നാഷണല്‍ പാര്‍ക്ക്‌]]
ഉത്തര കാലിഫോര്‍ണിയന്‍ തീരത്തെ ചില പ്രദേശങ്ങളില്‍ 250 സെ.മീ. ഓളം വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്നു. കാലിഫോര്‍ണിയയുടെ ഉത്തരതീരത്ത്‌ പൊതുവേ കനത്ത മഴ ലഭിക്കാറുണ്ട്‌. വേനല്‍ക്കാലത്തെ മൂടല്‍മഞ്ഞ്‌, വലിയ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കാത്ത താപനില എന്നിവ ഈ കാലാവസ്ഥയുടെ മറ്റു സവിശേഷതകളാണ്‌. എന്നാല്‍ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള മരുപ്രദേശങ്ങളില്‍ ശുഷ്‌കമായ വര്‍ഷപാതമാണ്‌ ലഭിക്കുന്നത്‌.

സീയര നെവാദയിലെ 610 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലും തീരദേശനിരകളുടെ ചില ഭാഗങ്ങളിലും അനുഭവപ്പെടുന്ന കാലാവസ്ഥയുടെ മുഖ്യസവിശേഷതകള്‍ ശൈത്യകാലത്ത്‌ ഹിമപാതവും മിതമായ നിരക്കിലുള്ള വര്‍ഷപാതവും താപനിലയില്‍ വ്യക്തമായനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുമാണ്‌. കാലിഫോര്‍ണിയയുടെ തെക്കു പടിഞ്ഞാറുള്ള മരുപ്രദേശങ്ങളില്‍ വളരെ ശുഷ്‌കമായ വര്‍ഷപാതമാണ്‌ ലഭിക്കുന്നത്‌. ഉയര്‍ന്ന വേനല്‍ താപനില, പരിമിതമായ മഴ, കാഠിന്യം കുറഞ്ഞ ശൈത്യം എന്നിവ ദക്ഷിണ കാലിഫോര്‍ണിയയിലെ ഉള്‍നാടന്‍ പ്രദേശത്തനുഭവപ്പെടുന്ന കാലാവസ്ഥയുടെ പ്രധാന സവിശേഷതകളാണ്‌.
 
== സസ്യജന്തുജാലം ==
== സസ്യജന്തുജാലം ==
-
[[ചിത്രം:Vol7p402_joshua tree.jpg|thumb|]]
+
[[ചിത്രം:Vol7p402_joshua tree.jpg|thumb|ജോഷ്വാ മരം]]
<gallery>
<gallery>
-
Image:Vol7p402_bobcat-lynx-rufus-picture-15929-305116.jpg
+
Image:Vol7p402_bobcat-lynx-rufus-picture-15929-305116.jpg|കാട്ടുപൂച്ച
-
Image:Vol7p402_Grizzlybear55.jpg
+
Image:Vol7p402_Grizzlybear55.jpg|കരടി
-
Image:Vol7p402_thrush1.jpg
+
Image:Vol7p402_thrush1.jpg|ശാരിക
-
Image:Vol7p402_ELK.jpg
+
Image:Vol7p402_ELK.jpg|എല്‍ക്‌
</gallery>
</gallery>
-
വൈവിധ്യമാര്‍ന്ന കാലാവസ്ഥയും നിമ്‌നോന്നതഭൂപ്രകൃതിയും കാരണം വന്‍കരയിലുള്ള മിക്കവാറും ജന്തുസസ്യങ്ങളൊക്കെയും കാലിഫോര്‍ണിയയിലുമുണ്ട്‌. സംസ്ഥാന ഭൂവിസ്‌തൃതിയുടെ  ഭാഗം വനപ്രദേശങ്ങളാണ്‌. കനത്ത മഴ ലഭിക്കുന്ന തീരദേശനിരകളുടെ വടക്കുഭാഗങ്ങളിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരമേറിയയിനം വൃക്ഷമായ റെഡ്‌വുഡ്‌ വളരുന്നത്‌; കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ദേശീയവൃക്ഷം കൂടിയാണിത്‌. സീയര നെവാദ നിരകളില്‍ പൈന്‍വനങ്ങളും ഫിര്‍വനങ്ങളുമാണുള്ളത്‌. പുല്‍മേടുകളായിരുന്ന മധ്യതാഴ്‌വരയുടെ ഏറിയപങ്കും കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്ത്‌ മരുരുഹങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. മോഹാവീ മരുപ്രദേശത്തുമാത്രം കാണപ്പെടുന്ന സവിശേഷയിനം മരമാണ്‌ ജോഷ്വ (Joshua tree)ഏതാണ്ട്‌ 400 ഇനം സസ്‌തനികളും 600 ഇനം പക്ഷികളും കാലിഫോര്‍ണിയയിലുണ്ടെന്നു കണക്കാക്കപ്പെടുന്നു. ചാരനിറമുള്ള കരടി (grizzly bear), കാട്ടുപൂച്ച (lynx), കുറുക്കന്‍, ചെന്നായ (coyot) തേുടങ്ങിയ മാംസഭുക്കുകളും കാരബു (caribou), എല്‍ക്ക്‌ (elk), മൂസ്‌ (moose) തുടങ്ങിയ കലമാനിനങ്ങളും കാട്ടുപോത്തും മറ്റുമടങ്ങുന്ന സസ്യഭോജികളും വനാന്തരങ്ങളിലുണ്ട്‌. മുള്ളന്‍പന്നി, ബീവര്‍ (beaver), അണ്ണാന്‍ തുടങ്ങിയ കരണ്ടുതീനികള്‍ സംസ്ഥാനത്ത്‌ സര്‍വസാധാരണമായുണ്ട്‌. പ്രാപ്പിടിയന്‍ (hawk), ശാരിക  (thrush), മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം. മരുപ്രദേശത്ത്‌ ഇഴജന്തുക്കളും വിഷജന്തുക്കളും പരക്കെയുണ്ട്‌. കാലിഫോര്‍ണിയയില്‍ മാത്രമുള്ള വിശേഷയിനം കരടി (grizzly bear) സംസ്ഥാനത്തിന്റെ ദേശീയമൃഗമാണ്‌.
+
വൈവിധ്യമാര്‍ന്ന കാലാവസ്ഥയും നിമ്‌നോന്നതഭൂപ്രകൃതിയും കാരണം വന്‍കരയിലുള്ള മിക്കവാറും ജന്തുസസ്യങ്ങളൊക്കെയും കാലിഫോര്‍ണിയയിലുമുണ്ട്‌. സംസ്ഥാന ഭൂവിസ്‌തൃതിയുടെ  ഭാഗം വനപ്രദേശങ്ങളാണ്‌. കനത്ത മഴ ലഭിക്കുന്ന തീരദേശനിരകളുടെ വടക്കുഭാഗങ്ങളിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരമേറിയയിനം വൃക്ഷമായ റെഡ്‌വുഡ്‌ വളരുന്നത്‌; കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ദേശീയവൃക്ഷം കൂടിയാണിത്‌. സീയര നെവാദ നിരകളില്‍ പൈന്‍വനങ്ങളും ഫിര്‍വനങ്ങളുമാണുള്ളത്‌. പുല്‍മേടുകളായിരുന്ന മധ്യതാഴ്‌വരയുടെ ഏറിയപങ്കും കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്ത്‌ മരുരുഹങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. മോഹാവീ മരുപ്രദേശത്തുമാത്രം കാണപ്പെടുന്ന സവിശേഷയിനം മരമാണ്‌ ജോഷ്വ (Joshua tree)ഏതാണ്ട്‌ 400 ഇനം സസ്‌തനികളും 600 ഇനം പക്ഷികളും കാലിഫോര്‍ണിയയിലുണ്ടെന്നു കണക്കാക്കപ്പെടുന്നു. ചാരനിറമുള്ള കരടി (grizzly bear), കാട്ടുപൂച്ച (lynx), കുറുക്കന്‍, ചെന്നായ (coyot) തുടങ്ങിയ മാംസഭുക്കുകളും കാരബു (caribou), എല്‍ക്ക്‌ (elk), മൂസ്‌ (moose) തുടങ്ങിയ കലമാനിനങ്ങളും കാട്ടുപോത്തും മറ്റുമടങ്ങുന്ന സസ്യഭോജികളും വനാന്തരങ്ങളിലുണ്ട്‌. മുള്ളന്‍പന്നി, ബീവര്‍ (beaver), അണ്ണാന്‍ തുടങ്ങിയ കരണ്ടുതീനികള്‍ സംസ്ഥാനത്ത്‌ സര്‍വസാധാരണമായുണ്ട്‌. പ്രാപ്പിടിയന്‍ (hawk), ശാരിക  (thrush), മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം. മരുപ്രദേശത്ത്‌ ഇഴജന്തുക്കളും വിഷജന്തുക്കളും പരക്കെയുണ്ട്‌. കാലിഫോര്‍ണിയയില്‍ മാത്രമുള്ള വിശേഷയിനം കരടി (grizzly bear) സംസ്ഥാനത്തിന്റെ ദേശീയമൃഗമാണ്‌.
== ജനങ്ങള്‍==
== ജനങ്ങള്‍==
യൂറോപ്യര്‍ എത്തിച്ചേരുന്നതിനുമുമ്പ്‌ തദ്ദേശീയരായ ഇന്ത്യരായിരുന്നു പ്രധാനമായും കാലിഫോര്‍ണിയ പ്രദേശത്ത്‌ നിവസിച്ചിരുന്നത്‌. ലളിതമായ ജീവിതശൈലിയും സംസ്‌കാരവും പുലര്‍ത്തിയിരുന്ന ഈ ജനവിഭാഗത്തിന്‌ യൂറോപ്യന്‍ പര്യവേക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ കോളനിവത്‌കരണം (1769) കനത്ത ആഘാതമേല്‌പിച്ചു. മാറി മാറി വന്ന സ്‌പാനിഷ്‌, മെക്‌സിക്കന്‍, യു.എസ്‌. ഭരണകൂടങ്ങള്‍ക്കുകീഴില്‍ ഇവരുടെ ഭൂമി നഷ്‌ടമാവുകയും പട്ടിണിമരണങ്ങളും അസുഖങ്ങളും വ്യാപകമാവുകയും ചെയ്‌തത്‌ ഇന്ത്യരുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നതിനിടയാക്കി. പട്ടാളക്കാരും കുടിയേറ്റക്കാരും ഇവരെ കൊന്നൊടുക്കിയതും മറ്റൊരു പ്രധാന കാരണമായിരുന്നു. കാലിഫോര്‍ണിയ യു.എസ്സിന്റെ ഭാഗമാവുമ്പോഴേയ്‌ക്കും സ്‌പാനിഷ്‌ സംസാരിക്കുന്ന ജനങ്ങളായിരുന്നു ജനസംഖ്യയില്‍ മുന്നില്‍. 1849ലെ സ്വര്‍ണവേട്ടയാണ്‌ കാലിഫോര്‍ണിയയില്‍ സ്‌പാനിഷ്‌ മുന്‍തൂക്കം അവസാനിപ്പിച്ചത്‌. 1850 മുതല്‍ ആംഗ്ലോഅമേരിക്കന്‍ ജനവിഭാഗത്തിനാണ്‌ ജനസംഖ്യയില്‍ മുന്‍തൂക്കം.

2000 ഏപ്രിലിലെ സെന്‍സസ്‌ പ്രകാരം കാലിഫോര്‍ണിയ സംസ്ഥാനത്തെ ജനസംഖ്യ 3,38,71,648 ആയിരുന്നു. ഇതില്‍ വെള്ളക്കാര്‍ (2,01,70,059), കറുത്തവര്‍ (2,63,882), ജാപ്പനീസ്‌ (1,14,37,707), ചൈനീസ്‌ (1,09,66,556) എന്നിവര്‍ ഉള്‍പ്പെടുന്നു. ഹിസ്‌ഫാനിക്‌ ജനസംഖ്യയില്‍ യു.എസ്‌. സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌ കാലിഫോര്‍ണിയയാണ്‌; 1,09,66,556 (2000).

കാലിഫോര്‍ണിയയിലെ ജനങ്ങളില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കാമതവിഭാഗത്തില്‍പ്പെട്ടവരാണ്‌. 6 മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്‌. 1868ല്‍ സ്ഥാപിതമായ കാലിഫോര്‍ണിയ സര്‍വകലാശാലയും കാലിഫോര്‍ണിയ സംസ്ഥാന സര്‍വകലാശാലയുമാണ്‌ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍. ഇവയുള്‍പ്പെടെ 28 പൊതുഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും 100ലധികം സ്വകാര്യവിദ്യാഭ്യാസ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്‌.

കാലിഫോര്‍ണിയ സംസ്ഥാനത്തെ 10 പ്രധാന നഗരങ്ങളും അവയുടെ ജനസംഖ്യ(2000)യും താഴെ കൊടുത്തിരിക്കുന്നു.

<nowiki>
+
 
-
നഗരം ജനസംഖ്യ
+
[[ചിത്രം:Vol7_405_chart.jpg|300px]]
-
1. ലോസ്‌ ഏഞ്ചലസ്‌ (Los Angeles) 36,94,800
+
 
-
2. സാന്‍ ദിയഗോ(San Diego) 12,23,400
+
-
3. സാന്‍ ജോസ്‌ (San jose) 8,94,900
+
-
4. സാന്‍ഫ്രാന്‍സിസ്‌കോ (San Francisco)7,76,700
+
-
5. ലോങ്‌ ബീച്ച്‌ (Long Beach) 4,61,500
+
-
6. ഫ്രസ്‌നൊ (Fresno) 4,27,700
+
-
7. സാക്രമെന്റൊ (Sacremento) 4,07,000
+
-
8. ഓക്‌ലന്‍ഡ്‌ (Oakland) 3,99,500
+
-
9. സാന്റാ അന (Santa Ana) 3,38,000
+
-
10. അനാഹൈം(Anaheim) 3,28,000
+
-
</nowiki>
+
ലോസ്‌ഏഞ്ചലസ്‌റിവര്‍സൈഡ്‌ഓറഞ്ച്‌ കൗണ്ടി (Los Angeles-Riverside-Orange County) യാണ്‌ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മെട്രാപൊലിറ്റന്‍ പ്രദേശം. 2000 സെന്‍സസ്‌ പ്രകാരം 1,63,73,645 ആയിരുന്നു ഇവിടത്തെ ജനസംഖ്യ. സാന്‍ഫ്രാന്‍സിസ്‌കോഓക്‌ലന്‍ഡ്‌സാന്‍ജോസ്‌ (70,39,362), സാന്‍ ദിയഗോ (28,13,833), സാക്രമെന്റോയോലോ (17,96,857), ഫ്രസ്‌നൊ (9,22,516) എന്നിവ മറ്റു പ്രധാന മെട്രാപൊലിറ്റന്‍ പ്രദേശങ്ങളാണ്‌ (2000).

[[ചിത്രം:Vol7p402_UC-Berkeley-Sather-Gate_0 of university of california.jpg|thumb|]]
+
[[ചിത്രം:Vol7p402_UC-Berkeley-Sather-Gate_0 of university of california.jpg|thumb|ബര്‍ക്‌ലി കാമ്പസ്‌-കാലിഫോര്‍ണിയ സര്‍വകലാശാല]]
കാലിഫോര്‍ണിയന്‍ ഇന്ത്യര്‍. കാലിഫോര്‍ണിയയിലെ നദീതടങ്ങളിലും കാനനങ്ങളിലും പ്രാക്കാലം മുതല്‌ക്കേ ജനവാസമുണ്ടായിരുന്നു. അനുകൂല പരിതസ്ഥിതിയില്‍ ഇവിടെ പുഷ്‌കലമായിത്തീര്‍ന്ന മാനവസംസ്‌കാരം വടക്കേ അമേരിക്കയിലെ ഒരു പ്രമുഖ മനുഷ്യാധിവാസമേഖലയ്‌ക്കു രൂപംകൊടുത്തു. അതിബൃഹത്തായ സാംസ്‌കാരിക പൈതൃകമാര്‍ജിച്ച കാലിഫോര്‍ണിയന്‍ ഇന്ത്യന്‍ ജനവിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ അവാന്തരവിഭാഗങ്ങള്‍ ഒരുമയോടെ പുലര്‍ന്നുപോന്നു. ഭാഷാപരമായും സാമൂഹികമായും സാംസ്‌കാരികമായും പല തലങ്ങളില്‍ വ്യതിരിക്തത പുലര്‍ത്തിപ്പോന്ന, പതിനായിരത്തില്‍ കുറഞ്ഞ ജനസംഖ്യയുള്ള ഇവരുടേതായ സ്വതന്ത്ര രാഷ്‌ട്രീയ ഘടകങ്ങള്‍ക്ക്‌ 150 മുതല്‍ 3,000 വരെ ച.കി.മീ. വിസ്‌തൃതിയുണ്ടായിരുന്നു. മറ്റ്‌ അമേരിന്ത്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച്‌ ഇക്കൂട്ടരില്‍ പ്രകടമായിക്കണ്ട വലുതായ രാഷ്‌ട്രീയ പ്രബുദ്ധതയും യാഥാസ്ഥിതികത്വവും ഐകമത്യവും സര്‍വോപരി സൗഹൃദസ്വഭാവവും ഇവരില്‍ അന്തര്‍ലീനമായിരുന്ന പ്രകൃഷ്‌ട സംസ്‌കൃതിയുടെ പ്രതിഫലനമാണ്‌. 16-ാം ശതകത്തിന്റെ മധ്യത്തില്‍ യൂറോപ്യര്‍ ഇവിടെയെത്തുന്നതിനു മുമ്പ്‌ കാലിഫോര്‍ണിയന്‍ ഇന്ത്യര്‍ എന്നു കൂട്ടായി വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശീയരുടെ മൊത്തം സംഖ്യ 2,75,000 ആയിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു. ഈ ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്നും കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ തന്നെയാണ്‌ വസിക്കുന്നത്‌; കുറച്ചുപേര്‍ അരിസോണ സ്റ്റേറ്റിന്റെ തെക്കു പടിഞ്ഞാറേ മൂലയ്‌ക്കും കുറച്ചുപേര്‍ മെക്‌സിക്കോയുടെ വടക്കു പടിഞ്ഞാറേ മൂലയ്‌ക്കുമായി കൊളറാഡോയുടെ തീരങ്ങളില്‍ വസിക്കുന്നു.

വന്‍കരയില്‍ വേട്ടയാടിയും മീന്‍ പിടിച്ചും മറ്റും ജീവിച്ചുപോന്ന തദ്ദേശീയ ജനവര്‍ഗങ്ങളില്‍ ഏറ്റവും മികച്ച സാംസ്‌കാരികോന്നതി പ്രാപിച്ചത്‌ കാലിഫോര്‍ണിയന്‍ ഇന്ത്യരടക്കം അപൂര്‍വം ചിലതുമാത്രമാണ്‌. കാലിഫോര്‍ണിയന്‍ഇന്ത്യരില്‍പ്പെട്ടിരുന്ന പ്രധാനപ്പെട്ട ആദിവാസി വര്‍ഗങ്ങളില്‍ തീരദേശത്ത്‌ വസിച്ചിരുന്നവ യുക്കി (Yuki), പോമോ (Pomo), കോസ്‌തനോണ്‍ (Costanoan), ചൂമാഷ്‌ (Chumash), സലിനാന്‍ (Salinan), മിവോക്‌ (Miwok) തുടങ്ങിയവയും ഉള്‍നാടുകളില്‍ വസിച്ചിരുന്നവ സൊറാനോ(Serrano), വാഷോ (Washo), ഷാസ്‌ത (Shasta), കാരോക്‌ (Karok), യൂറോക്‌ (Ywrok), ഹ്യൂപ്പ (Hupa), മോണോ (Mono), വിന്റന്‍ (Wintun), മെയ്‌ദു (Maidu), യോകുത്‌ (Yokut) തേുടങ്ങിയവയുമാണ്‌. ഇവര്‍ സംസാരിച്ചിരുന്ന പ്രധാന ഭാഷകള്‍ ആഥപാസ്‌കന്‍ (Athapaskan), ആല്‍ഗോങ്കിയന്‍ (Algonkian), ഹോക്കന്‍ (Hokan), പെന്യൂഷ്യന്‍ (Penutian), ഷോ ഷോണിയന്‍ (Sho Shonian) എന്നീ ഭാഷാ കുടുംബങ്ങളില്‍പ്പെടുന്നു.

[[ചിത്രം:Vol7p402_SleepingBeautyCastle50th+disneyland.jpg|thumb|]]
+
[[ചിത്രം:Vol7p402_SleepingBeautyCastle50th+disneyland.jpg|thumb|സ്ലീപ്പിങ്‌ ബ്യൂട്ടി കൊട്ടാരം-ഡിസ്‌നിലാന്‍ഡ്‌]]
ആദിവാസികളുടെ അധിവാസകേന്ദ്രങ്ങള്‍ വര്‍ഗത്തലവന്‍ വസിക്കുന്ന അഗ്രിമ ഗ്രാമവും അതിനെ ചൂഴ്‌ന്നുള്ള ചെറുഗ്രാമങ്ങളും കൂടിച്ചേര്‍ന്നതായിരുന്നു. ബഹുഭാര്യത്വം പ്രമാണിമാര്‍ക്ക്‌ അനുവദിക്കപ്പെട്ടിരുന്നെങ്കിലും പൊതുവില്‍ നിഷിദ്ധമായിരുന്നു. സാധ്യമായാല്‍, വിധവ ഭര്‍ത്തൃസഹോദരനെ വേള്‍ക്കുകയും(Levirate)ഗതഭാര്യന്‍ ഭാര്യാസഹോദരിയെ വേള്‍ക്കുകയും (Sororate) ചെയ്യുന്നതിലൂടെ കുടുംബബന്ധങ്ങള്‍ അറ്റുപോകാതെ നിലനിര്‍ത്തുന്നതില്‍ ഇക്കൂട്ടര്‍ ബദ്ധശ്രദ്ധരായിരുന്നു. ഉപദേശകരും ഗുരുക്കന്മാരും വയോവൃദ്ധരായിരുന്നു. നിര്‍ണായക തീരുമാനമെടുക്കുന്നതും ഇവരായിരിക്കും. പരമ്പരയായി ലഭിക്കുന്ന ഗ്രാമാധിപതി സ്ഥാനത്തിന്‌ സ്‌ത്രീകള്‍ക്കും അര്‍ഹതയുണ്ടായിരുന്നു. ആഹാരസമ്പാദനത്തിനു പറ്റിയ മേഖലകളില്‍ പാര്‍ത്തിരുന്നവര്‍ ആണ്ടുമുഴുവനും ഗ്രാമത്തിലുണ്ടാകും; മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ കുറച്ചുകാലം മാത്രമേ ഗ്രാമങ്ങളില്‍ ഒത്തുകൂടിയിരുന്നുള്ളൂ. തദനുസരണമായി ഭവനനിര്‍മാണത്തിലും തികഞ്ഞ വൈവിധ്യം പ്രകടമായിരുന്നു.

[[ചിത്രം:Vol7p402_La_Belle_Tour_(Hollywood_Tower),_Hollywood,_California.jpg|thumb|]]
+
[[ചിത്രം:Vol7p402_La_Belle_Tour_(Hollywood_Tower),_Hollywood,_California.jpg|thumb|ഹോളിവുഡ്‌ ടവര്‍]]
കാലിഫോര്‍ണിയന്‍ഇന്ത്യരില്‍ മതബോധം ആഴത്തില്‍ വേരോടിയിരുന്നു. സംസ്‌കാരരൂപീകരണത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചതുതന്നെ മതബോധനമായിരുന്നു. ആരോഹണക്രമത്തിലുള്ള പെരുമ്പറയടിയുടെ അകമ്പടിയോടെ ആലപിക്കപ്പെടുന്ന നാടോടിപ്പാട്ടുകള്‍ക്കും വീരഗാഥകള്‍ക്കും പുറമേ ഐതിഹ്യങ്ങളും കെട്ടുകഥകളും കൊണ്ട്‌ ഇക്കൂട്ടരുടെ അലിഖിതസാഹിത്യം പുഷ്‌കലമായിരുന്നു. ഇക്കൂട്ടരില്‍ ഉത്‌കടമായിരുന്ന കലാവാസനയുടെ സജീവ നിദര്‍ശനങ്ങളായ ഗുഹാചിത്രങ്ങളും ശിലാശില്‌പങ്ങളും മറ്റും ഇന്ന്‌ സംരക്ഷിതാവസ്ഥയിലാണ്‌.

[[ചിത്രം:Vol7p402_Evening_Crossing_Bay_Bridge_San_Francisco_California.jpg|thumb|]]
+
[[ചിത്രം:Vol7p402_Evening_Crossing_Bay_Bridge_San_Francisco_California.jpg|thumb|സാന്‍ഫ്രാന്‍സിസ്‌കോ പാലം]]
16-ാം നൂറ്റാണ്ടിലുണ്ടായ സ്‌പാനിഷ്‌ കുടിയേറ്റവും സ്വര്‍ണക്കൊയ്‌ത്തുകാലത്തുണ്ടായ ദേശീയ കുടിയേറ്റവും കാലിഫോര്‍ണിയന്‍ഇന്ത്യന്‍ ഗോത്രങ്ങളില്‍ പലതിന്റെയും വംശനാശത്തിനിടയാക്കി. അവശേഷിച്ചവര്‍ യു.എസ്‌. ഗവണ്‍മെന്റ്‌ സ്ഥാപിച്ച സംരക്ഷണകേന്ദ്രങ്ങളില്‍ (rancheria) അഭയംതേടി. ഇവര്‍ക്കായി കാലിഫോര്‍ണിയയില്‍ സര്‍ക്കാര്‍ നിലനിര്‍ത്തിപ്പോന്ന എണ്‍പതോളം സംരക്ഷിതഗ്രാമങ്ങള്‍ 1955ല്‍ സ്വയംഭരണമേഖലകളായി. കാലിഫോര്‍ണിയന്‍ഇന്ത്യരില്‍ അധികപങ്കും ഇത്തരം ഗ്രാമങ്ങളിലാണ്‌ താമസിക്കുന്നത്‌. 1970ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്‌ ഇവരുടെ മൊത്തം അംഗസംഖ്യ 40,000 മാത്രമായിരുന്നു. പരമ ദരിദ്രരും അവിദഗ്‌ധരുമായ ഈ തൊഴിലാളികള്‍ കായശേഷിയുള്ളിടത്തോളംകാലം നഗരങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും മറ്റും പണിയെടുക്കുന്നു. വ്യവസായവത്‌കരണം ഗ്രാമങ്ങളെയും ഉള്‍ക്കൊണ്ടുവന്നതോടെ ഇത്തരം പ്രയാണത്തിന്റെ ആക്കം കുറഞ്ഞിരിക്കുന്നു. വ്യവസായ പുരോഗതിയുടെയും മറ്റു പല ബാഹ്യപ്രരണകളുടെയും ഫലമായി കാലിഫോര്‍ണിയന്‍ ഇന്ത്യരില്‍ ഒട്ടുമുക്കാലും യൂറോപ്യന്‍ സമ്പ്രദായങ്ങളും സംസ്‌കാരവും ഉള്‍ക്കൊണ്ടു കഴിഞ്ഞു. എന്നാല്‍ ചില ആചാരാനുഷ്‌ഠാനങ്ങളിലും കലാസാഹിത്യാദിരംഗങ്ങളിലും മറ്റും സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിഫലനമുണ്ട്‌.

== സമ്പദ്‌ഘടന==
== സമ്പദ്‌ഘടന==
-
കാലിഫോര്‍ണിയയുടെ ഏറ്റവും മികച്ച നേട്ടം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വൈഭവമാണ്‌. സ്വര്‍ണവേട്ടയുടെ കാലത്ത്‌ തുടങ്ങിയ സങ്കേതനവീകരണത്തിനുള്ള ത്വര ഇന്നും കാലിഫോര്‍ണിയയുടെ എല്ലാ രംഗത്തും തുടരുന്നു. 1870ല്‍ കൃഷിക്കും, ജലസേചന സംവിധാനത്തിനും ഖനനത്തെക്കാളും പ്രാധാന്യം ലഭിച്ചതോടെ കാലിഫോര്‍ണിയയുടെ സമ്പദ്‌വ്യവസ്ഥയില്‍ വമ്പിച്ച കുതിച്ചുചാട്ടമുണ്ടായി. തുടര്‍ന്ന്‌ വന്‍കിട അണക്കെട്ടുകളുടെയും ജലസേചന പദ്ധതികളുടെയും ജലവൈദ്യുതോത്‌പാദന സംരംഭങ്ങളുടെയും ആവിര്‍ഭാവമായി. 1890ഓടെ കാലിഫോര്‍ണിയയിലെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും വൈദ്യുതി എത്തി. ഈ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം വന്‍തോതില്‍ വിദേശനിക്ഷേപവും ഉണ്ടായപ്പോള്‍ കാലിഫോര്‍ണിയ വ്യവസായ ഉത്‌പാദനത്തിലും മുന്നണിയിലെത്തി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ പതിറ്റാണ്ടുകളില്‍ തുടങ്ങിയ വിമാന നിര്‍മാണ കമ്പനികള്‍ സാങ്കേതിക മേഖലയില്‍ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കി. കമ്പ്യൂട്ടിങ്‌ കമ്മ്യൂണിക്കേഷന്‍ രംഗത്ത്‌ അദ്‌ഭുതകരമായ ഫലങ്ങള്‍ സൃഷ്‌ടിച്ച മൈക്രാചിപ്പ്‌ ടെക്‌നോളജി, ഡിജിറ്റല്‍ ടെക്‌നോളജി എന്നീ കണ്ടുപിടുത്തങ്ങള്‍ ഈ സാങ്കേതിക ശാസ്‌ത്രവിപ്ലവത്തിന്റെ ഫലമാണ്‌. അതിസൂക്ഷ്‌മ ഇലക്‌ട്രാണിക്‌ ഘടകങ്ങള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വന്‍തോതിലുള്ള എണ്ണപ്രകൃതി വാതകങ്ങളുടെ ഖനനവും, സ്വര്‍ണം, മെര്‍ക്കുറി, ഇരുമ്പയിര്‌, സോഡിയം, പൊട്ടാസ്യം എന്നിവയുടെ ധാരാളമായ ലഭ്യതയും കാലിഫോര്‍ണിയയെ ലോകത്തെ വന്‍കിട വ്യാവസായിക പ്രദേശങ്ങളുടെ മുന്നണിയില്‍ എത്തിക്കുന്നു. ഹോളിവുഡിലും ലോസ്‌ ഏഞ്ചല്‍സിന്റെ പ്രാന്തപ്രദേശങ്ങളിലും ഒന്നര നൂറ്റാണ്ടിനിടയില്‍ വളര്‍ന്ന്‌ പന്തലിച്ച ചലച്ചിത്ര വ്യവസായത്തിലും     ഈ സംസ്ഥാനം അഗ്രിമസ്ഥാനത്താണ്‌.

Image:Vol7p402_Herbert Hoover.jpg|
+
Image:Vol7p402_Herbert Hoover.jpg|ഹെര്‍ബെര്‍ട്ട്‌ ഹൂവര്‍
-
Image:Vol7p402_3406.port riochard-nixon.jpg|
+
Image:Vol7p402_3406.port riochard-nixon.jpg|റിച്ചാര്‍ഡ്‌ നിക്‌സന്‍
-
Image:Vol7p402_ronald_reagan.jpg|
+
Image:Vol7p402_ronald_reagan.jpg|റൊണാള്‍ഡ്‌ റീഗന്‍
</gallery>
</gallery>
മധ്യതാഴ്‌വരയിലെ ജലസേചിതമേഖലകള്‍ കടുംകൃഷി മേഖലകളാണ്‌. ചെറുതും വലുതുമായ അനേകം കാര്‍ഷികഫാമുകളും കാലിസംരക്ഷണകേന്ദ്രങ്ങളും നിറഞ്ഞതാണിവിടം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ഗോതമ്പ്‌, ബാര്‍ലി, നെല്ല്‌ തുടങ്ങിയ ധാന്യങ്ങളും ഇവിടെ നിന്നു വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നു. ഒരു കോടിയോളം വരുന്ന ആടുമാടുകള്‍ക്കു പുറമേ കോഴിയും താറാവും ധാരാളമായി വളര്‍ത്തപ്പെടുന്നു. ദീര്‍ഘദൂരം കടല്‍ത്തീരം സ്വന്തമായുള്ളതിനാല്‍ മത്സ്യബന്ധനവും നല്ലവണ്ണം വികാസം പ്രാപിച്ച ഒരു വ്യവസായമായിത്തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ഉത്തരാര്‍ധം വനവിഭവസമൃദ്ധമാണ്‌. ലോകത്ത്‌ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, ക്രീഡോദ്യാനമായ ഡിസ്‌നി ലാന്‍ഡ്‌, വിശ്വസിനിമാകേന്ദ്രമായ ഹോളിവുഡ്‌, ലോസ്‌ ആഞ്‌ജലസ്‌ പോലുള്ള ലോകോത്തര നഗരങ്ങള്‍, നിരവധി ദേശീയോദ്യാനങ്ങളും സംരക്ഷിതവനങ്ങളും എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും അതുവഴി സംസ്ഥാനസമ്പദ്‌ഘടനയെയും നിര്‍ണായകമായി സ്വാധീനിക്കുന്നു.

ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന കാര്‍ഷിക സമ്പദ്‌ഘടന കാലിഫോര്‍ണിയയുടേതാണ്‌. 350ല്‍ അധികം കാര്‍ഷിക ഉത്‌പന്നങ്ങള്‍ സംസ്ഥാനത്തുനിന്ന്‌ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. നാണ്യവിളകളില്‍ പഴംപരിപ്പ്‌  (Fruits & nuts) വിഭാഗത്തില്‍പ്പെട്ടവ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മുന്തിരി, ഓറഞ്ച്‌, നാരകഫലങ്ങള്‍, ബദാം, മുന്തിരിപ്പഴം തുടങ്ങിയവയാണ്‌ ഇതില്‍ മുഖ്യം. കന്നുകാലി ഉത്‌പന്നങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമ്പദ്‌ഘടനയില്‍ ഗണ്യമായൊരു സ്ഥാനമുണ്ട്‌. മത്സ്യബന്ധനവും വനവിഭവ ശേഖരണവും ആണ്‌ മറ്റുപ്രധാന മേഖലകള്‍. കണവ, മത്തി, അയല, ചൂര, ഞണ്ട്‌, ഹെറിങ്‌ തുടങ്ങി ഒട്ടനവധി മത്സ്യഇനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നു.

വരി 87: വരി 81:
== ചരിത്രം==
== ചരിത്രം==
 +
[[ചിത്രം:Vol7p402_Sacramento_capitol.jpg|thumb|ക്യാപിറ്റോള്‍ മന്ദിരം-സാക്രമെന്റോ]]
16-ാം ശതകത്തില്‍ യൂറോപ്യന്‍ പര്യവേക്ഷകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും 18-ാം ശതകത്തിലാണ്‌ കുടിയേറാനാരംഭിച്ചത്‌. 1769ല്‍ ആദ്യമായി ഇവിടെ സ്‌പാനിഷ്‌ സൈനികകേന്ദ്രങ്ങള്‍ (Presidios)സ്ഥാപിതമാവുകയും 1776ല്‍ സ്‌പാനിഷ്‌ കുടിയേറ്റക്കാരുടെ ആദ്യത്തെ കപ്പല്‍ ഇന്നത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുകയും ചെയ്‌തു. ധാരാളമായി സ്ഥാപിച്ച സൈനികകേന്ദ്രങ്ങള്‍ക്കു ചുറ്റുമായി വസിച്ചിരുന്ന തദ്ദേശീയരെ കുടിയേറ്റക്കാര്‍ നിഷ്‌ക്കരുണം കൊന്നൊടുക്കിയതിനാല്‍ ആദിവാസി ജനസംഖ്യ ഗണ്യമായി ചുരുങ്ങി. സ്‌പെയിന്‍കാരോടൊപ്പം റഷ്യന്‍ വര്‍ത്തകരും ഇവിടെ കുടിയേറിയിരുന്നു. 1821ല്‍ മെക്‌സിക്കോ സ്വാതന്ത്യ്രം പ്രാപിച്ചപ്പോള്‍ കാലിഫോര്‍ണിയയും ഈ രാജ്യത്തില്‍ ഉള്‍പ്പെട്ടു. 184648 കാലത്ത്‌ യു.എസ്‌. സേന നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന്‌ ഈ പ്രദേശം യു.എസ്സിന്റെ ഭാഗമാവുകയും  തുടര്‍ന്ന്‌ 1850ല്‍ മുപ്പത്തിയൊന്നാമത്തെ യൂണിയന്‍ സ്റ്റേറ്റ്‌ പദവി ഇതിനു നല്‌കുകയും ചെയ്‌തു. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ജനസംഖ്യാവര്‍ധനവില്‍ 1848ല്‍ ആരംഭിച്ച സ്വര്‍ണവേട്ട നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. 1854ല്‍ സാക്രമെന്റോ നഗരത്തിന്‌ കാലിഫോര്‍ണിയയുടെ തലസ്ഥാന പദവി ലഭിച്ചു. യൂണിയന്‍ പസിഫിക്‌, മധ്യ പസിഫിക്‌ റെയില്‍പ്പാതകളെ സംയോജിപ്പിച്ചതിലൂടെ കാലിഫോര്‍ണിയയ്‌ക്ക്‌ യു.എസ്സിലെ ഇതര സംസ്ഥാനങ്ങളുമായി നേരിട്ട്‌ റെയില്‍ബന്ധം സാധ്യമായത്‌ (1869) സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക്‌ ആക്കംകൂട്ടുവാന്‍ സഹായകമായി. ഇതിനെത്തുടര്‍ന്ന്‌ റെയില്‍ ഗതാഗതമേഖലയിലുണ്ടായ അഭൂതപൂര്‍വമായ വികസനമാണ്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെയും ജനസംഖ്യാവര്‍ധനവിനെയും വ്യാവസായിക പുരോഗതിയെയും നിര്‍ണായകമായി സ്വാധീനിച്ചത്‌. യു.എസ്സിന്റെ ഇതര ഭാഗങ്ങളില്‍ നിന്നകന്ന്‌ ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടുകിടന്ന കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഒറ്റപ്പെടലിന്‌ ഇതോടെ മാറ്റമുണ്ടായിത്തുടങ്ങി. 1945ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ യു.എന്‍.ഒ. സ്ഥാപിക്കപ്പെട്ടത്‌ ഇതിന്റെ പ്രതിഫലനമായിരുന്നു.

രണ്ടാം ലോകയുദ്ധാനന്തരം ദ്രുതഗതിയിലുള്ള വികസനത്തിന്‌ കാലിഫോര്‍ണിയ സംസ്ഥാനം സാക്ഷ്യം വഹിച്ചു. കാര്‍ഷിക വ്യവസ്ഥിതിയില്‍ നിന്ന്‌ വ്യാവസായികാടിത്തറയുള്ള ഒരു വ്യവസ്ഥിതിയിലേക്ക്‌ സംസ്ഥാനം ചുവടുമാറി. അനുകൂല ഭൂപ്രകൃതിയും കാലാവസ്ഥയും സംസ്ഥാനവികസനത്തിനനുകൂലമായ ഘടകങ്ങളായിരുന്നു. ജനസംഖ്യസമ്പദ്‌ഘടനഅനുബന്ധമേഖലകള്‍ തുടങ്ങി എല്ലാ മേഖലകളിലും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്‌ ഇന്ന്‌ കാലിഫോര്‍ണിയ.

Current revision as of 08:34, 6 ഓഗസ്റ്റ്‌ 2014

ഉള്ളടക്കം

കാലിഫോര്‍ണിയ

California

യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. രാജ്യത്തിന്റെ പടിഞ്ഞാറേഅറ്റത്തായി പസിഫിക്‌ തീരത്ത്‌ സ്ഥിതിചെയ്യുന്നു. യു.എസ്സിലെ സ്വര്‍ണ സംസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സമ്പന്നസംസ്ഥാനം ജനസംഖ്യാപരമായും പ്രഥമസ്ഥാനത്താണ്‌. വടക്കേ അക്ഷാംശം 32°35' മുതല്‍ 42° വരെ, വടക്കേ അമേരിക്കയുടെ പശ്ചിമതീരത്ത്‌ 241-563 കി. മീ. വീതിയില്‍ തെക്കുകിഴക്ക്‌വടക്കുപടിഞ്ഞാറ്‌ ദിശയില്‍ സു. 1255 കി.മീ. നീണ്ടുകിടക്കുന്ന കാലിഫോര്‍ണിയയെ പസിഫിക്‌ സംസ്ഥാനമെന്നും പറയാറുണ്ട്‌. 4,11,015 ച.കി.മീ. വിസ്‌തൃതിയുള്ള ഈ സംസ്ഥാനം അലാസ്‌ക, ടെക്‌സാസ്‌ എന്നിവ കഴിഞ്ഞാല്‍ യു.എസ്സിലെ ഏറ്റവും വിസ്‌തൃതമായ സംസ്ഥാനമാണ്‌. കാലിഫോര്‍ണിയയുടെ അയല്‍സംസ്ഥാനങ്ങള്‍ കിഴക്ക്‌ നെവാദയും അരിസോണയും, വടക്ക്‌ ഒറിഗണുമാണ്‌. തെക്ക്‌ മെക്‌സിക്കോയും പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും സംസ്ഥാനാതിര്‍ത്തി നിര്‍ണയിക്കുന്നു. അരിസോണയ്‌ക്കും കാലിഫോര്‍ണിയയ്‌ക്കും ഇടയ്‌ക്കുള്ള സംസ്ഥാനാതിര്‍ത്തി കൊളറാഡോ നദിയാണ്‌. 1,352 കി.മീ. ദൂരത്തില്‍ പസിഫിക്‌ തീരം സ്വന്തമായുള്ള ഈ സംസ്ഥാനം പ്രകൃതിസമ്പത്തുകളുടെ ധാരാളം സമ്പന്നനിക്ഷേപങ്ങളുള്ളതിനാല്‍ കാര്‍ഷികമായും വ്യാവസായികമായും വളരെയേറെ പുരോഗമിച്ചിട്ടുണ്ട്‌. സംസ്ഥാന ജനസംഖ്യ: 33,871,648 (2000); തലസ്ഥാനം: സാക്രമെന്റോ (Sacramento); ഏറ്റവും വലിയ നഗരം: ലോസ്‌ അഞ്ചലസ്‌. 1542ല്‍ വന്‍കരയുടെ പശ്ചിമതീരത്തിലൂടെ പര്യടനം നടത്തിയ സ്‌പാനിഷ്‌ പര്യവേക്ഷകരാണ്‌ ഈ മേഖലയ്‌ക്ക്‌ കാലിഫോര്‍ണിയ എന്നുപേര്‍ നല്‌കിയത്‌. ഇതുവഴിപോയ നാവികര്‍ ഇവിടമൊരു ദ്വീപാണെന്നു കരുതി, അക്കാലത്ത്‌ പ്രചരിച്ചിരുന്ന സ്‌പാനിഷ്‌ കെട്ടുകഥകളിലെ ഒരു ദ്വീപിന്റെ പേര്‍ തന്നെ ഈ പ്രദേശത്തിന്‌ നല്‌കുകയുണ്ടായി. തുടര്‍ന്ന്‌ മൂന്നു ശതകങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ മേഖലയില്‍, വന്‍തോതില്‍ സഞ്ചിതമായിരുന്ന സ്വര്‍ണനിക്ഷേപം കണ്ടെത്തിയതോടെ 1849 മുതല്‍ ഇവിടേക്ക്‌ ജനപ്രവാഹമാരംഭിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ജോസ്‌, ഓക്‌ലന്‍ഡ്‌, ലോസ്‌ ആഞ്ചലസ്‌, സാന്‍ ദീയാഗോ തുടങ്ങിയ വന്‍നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ പ്രാക്കാലം മുതല്‍ അധിവസിച്ചുപോന്ന തദ്ദേശീയ ജനവര്‍ഗങ്ങളെ കൂട്ടായി കാലിഫോര്‍ണിയന്‍ ഇന്ത്യര്‍ എന്നു വിശേഷിപ്പിക്കുന്നു. പല കാരണങ്ങളാല്‍ കഴിഞ്ഞ പതിമൂന്നു പതിറ്റാണ്ടുകാലം യു.എസ്‌. സംസ്ഥാനങ്ങളില്‍ വമ്പിച്ച തോതിലുള്ള കുടിയേറ്റത്തിന്‌ വിധേയമായ കാലിഫോര്‍ണിയ തൊള്ളായിരത്തി അറുപതുകളില്‍ ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തെ പിന്തള്ളിക്കൊണ്ട്‌ രാജ്യത്തെ ഏറ്റവും വര്‍ധിച്ച ജനസംഖ്യയുള്ള സംസ്ഥാനമായിത്തീര്‍ന്നു.

ഭൂപ്രകൃതി

സീയര നെവാദ പര്‍വത പ്രദേശം

പൊതുവില്‍ നിമ്‌നോന്നത ഭൂപ്രകൃതിയാണുള്ളത്‌. സംസ്ഥാനത്തിന്റെ കിഴക്കും പടിഞ്ഞാറും അരികുചേര്‍ന്ന്‌ സമാന്തരമായി നീണ്ടുകിടക്കുന്ന ഗിരിനിരകളാണ്‌ സീയര നെവാദയും (Sierra Nevada) തീരദേശനിരകളും(Coast Ranges). ഇെവയ്‌ക്കിടയിലാണ്‌ ഫലഭൂയിഷ്‌ഠമായ മധ്യതാഴ്‌വര (Central valley) സ്ഥിതിചെയ്യുന്നത്‌. 65120 കി.മീ. വീതിയില്‍ 685 കി.മീ. നീണ്ടുകിടക്കുന്ന സീയര നെവാദ നിരകളില്‍ 4,000 മീറ്ററില്‍ അധികം ഉയരമുള്ള ധാരാളം കൊടുമുടികളുണ്ട്‌; വിറ്റ്‌നി കൊടുമുടി (Mt. Whitney)ആണ്‌ ഇവയില്‍ ഏറ്റവും ഉയരമേറിയത്‌ (4,418 മീ.). സീയര നെവാദ നിരകളുടെ പടിഞ്ഞാറന്‍ ചെരിവ്‌ സസ്യനിബിഡമാണ്‌. കുത്തിയൊലിക്കുന്ന നദികള്‍ കാര്‍ന്നെടുത്തിട്ടുള്ള ചുരങ്ങളും പ്രാക്കാല ഹിമാനികള്‍ അവശേഷിച്ചിട്ടുള്ള കാനിയണുകളും ഭൂഭ്രംശങ്ങളിലും മറ്റും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന ജലപാതങ്ങളും ഈ മേഖലയെയാകെ പ്രകൃതിരമണീയമാക്കിയിരിക്കുന്നു. സീയരനെവാദ പര്‍വതമേഖലയിലാണ്‌ ബൃഹത്തും മനോജ്ഞവുമായ യോസമിറ്റി (Yosemite), കിങ്‌സ്‌, സിക്വോയ(Sequoia) എന്നീ കാനിയണുകളും അവയെ ചൂഴ്‌ന്നുള്ള ദേശീയോദ്യാനങ്ങളും സ്ഥിതിചെയ്യുന്നത്‌.

മധ്യമഹാസമതലത്തിന്റെ ഭാഗമായ 15,000 ച.കി.മീ. വ്യാപ്‌തിയുള്ള മോഹാവീ മരുപ്രദേശം (Mojave desert)കോലിഫോര്‍ണിയയുടെ ദക്ഷിണഭാഗത്ത്‌ സീയര നെവാദനിരകള്‍ക്ക്‌ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. മോഹാവീ മരുഭൂമിയില്‍ വടക്കറ്റത്തായി സംസ്ഥാനത്തിന്റെ പൂര്‍വസീമയോടടുത്താണ്‌ വിഖ്യാതമായ ഡെത്‌വാലി (Death Valley). മോഹാവീ മരുഭൂമിക്കു തെക്കുള്ള ഇംപീരിയല്‍ താഴ്‌വരയിലെ ലവണ തടാകമാണ്‌ സാള്‍ട്ടന്‍ കടല്‍ (Salton Sea). സു. 1,000 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന ഈ ജലാശയത്തിന്റെ മുകള്‍പ്പരപ്പ്‌ മാധ്യസമുദ്രവിതാനത്തിലും 71 മീ. താഴെയാണ്‌ സ്ഥിതിചെയ്യുന്നത്‌. മോഹാവീ മരുഭൂമിയും ഇംപീരിയല്‍ താഴ്‌വരയും കാലിഫോര്‍ണിയ ഉള്‍ക്കടലിന്റെ ഭാഗമായിരുന്നുവെന്നും കൊളറാഡോ നദി സൃഷ്‌ടിച്ച അവസാദനമാണ്‌ ഈ നിമ്‌നമേഖല കടലില്‍നിന്ന്‌ വേര്‍പെട്ട്‌ കരയാകാനിടയാക്കിയതെന്നും വിശ്വസിക്കപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കരകവിഞ്ഞൊഴുകിയ കൊളറാഡോ നദിയാണ്‌ നിമ്‌നമേഖലയുടെ മധ്യത്തിലായി തടാകം സൃഷ്‌ടിച്ചത്‌. നോ. കാലിഫോര്‍ണിയ ഉള്‍ക്കടല്‍

സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലും സാക്രമെന്റോ (Sacramento), സാന്‍ വോക്കീന്‍ (San Joaquin)എന്നീ നദികള്‍ സംഗമിച്ചുണ്ടായ അഴിമുഖവും ചേര്‍ന്ന്‌ തീരദേശനിരകളെ രണ്ടായി വിഭജിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത്‌ തീരദേശ നിരകളുടെയും സീയര നെവാദനിരകളുടെയും ഇടയ്‌ക്കുള്ള ഗിരിസന്ധിയാണ്‌ കാസ്‌കേഡ്‌ നിരകള്‍ (Cascade Ranges). ഇവിടെയാണ്‌ ലാസന്‍ കൊടുമുടിയെന്നറിയപ്പെടുന്ന സജീവമായ അഗ്നിപര്‍വതവും അതിനെച്ചൂഴ്‌ന്നുള്ള ദേശീയോദ്യാനവും(Lassen Volcanic National Park)സ്ഥിതിചെയ്യുന്നത്‌.

സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശം

ഭൂവല്‌കത്തില്‍ കണ്ടെത്തിയിട്ടുള്ള പ്രമുഖ ഭൂഭ്രംശങ്ങളിലൊന്നായ സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശം (San Andreas fault) തെക്ക്‌ കിഴക്ക്‌ വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ സംസ്ഥാനത്തെ നെടുകേ പിളര്‍ന്ന്‌ സ്ഥിതിചെയ്യുന്നു. അനേകായിരം ചെറുഭ്രംശങ്ങളുടെ ശൃംഖയാണിത്‌. 10 കോടിവര്‍ഷം മുമ്പാണ്‌ ഇത്‌ രൂപംകൊണ്ടതെന്ന്‌ കരുതപ്പെടുന്നു. സാന്‍ ആന്‍ഡ്രിയാസ്‌ ഭ്രംശശൃംഖല കാലിഫോര്‍ണിയയുടെ വടക്കു പടിഞ്ഞാറ്‌ മുതല്‍ കാലിഫോര്‍ണിയ ഉള്‍ക്കടല്‍ വരെ ഏകദേശം 965 കി.മീ. ദൂരത്തില്‍ വ്യാപിച്ചിരിക്കുന്നു. ഭൂവിജ്ഞാനപരമായി പസിഫിക്‌ പ്ലേറ്റ്‌, വടക്കേ അമേരിക്കന്‍ പ്ലേറ്റ്‌ എന്നീ ഭൂവല്‌കശല്‌കങ്ങള്‍ ഈ ഭ്രംശഭുജങ്ങളിലൂടെ പരസ്‌പരം തെന്നിമാറിക്കൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയയില്‍ ഭൂകമ്പനം ഇടയ്‌ക്കിടെ ഉണ്ടാകുന്നതിനുള്ള കാരണവും ഇതാണെന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

അപവാഹം

താഹോ തടാകം

സംസ്ഥാനത്ത്‌ അപവാഹം മുഖ്യമായി നിര്‍വഹിക്കുന്നത്‌ മധ്യതാഴ്‌വരയുടെ വടക്കും തെക്കും ഉള്ള പ്രദേശത്തുനിന്ന്‌ യഥാക്രമം ഉറവെടുക്കുന്ന സാക്രമെന്റോ, സാന്‍ വോക്കീന്‍ എന്നീ നദികളാണ്‌. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ സാക്രമെന്റോ നദിയും അതിന്റെ പോഷകനദികളെയും കൂടാതെ ക്ലാമത്ത്‌, ട്രിനിറ്റി (ക്ലാമത്തിന്റെ പോഷകനദി), മാദ്‌ (Mad), ഈല്‍ (Eel), റഷ്യന്‍ എന്നീ നദികളും ആണ്‌ മുഖ്യ ജലസ്രാതസ്സുകള്‍. മധ്യതാഴ്‌വരയ്‌ക്കു പകുതി പ്രദേശത്തുള്ള തെക്കന്‍ ദിശയിലൊഴുകുന്ന സാക്രമെന്റോ നദിയും മറ്റേ പകുതിയില്‍ വടക്കന്‍ ദിശയിലൊഴുകുന്ന സാന്‍വോക്കീന്‍ നദിയും ജലസിക്തമാക്കുന്നു. ഈ രണ്ടു നദികളും സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്ക്‌ വടക്കുകിഴക്കു വച്ച്‌ സന്ധിച്ച്‌ ഡെല്‍റ്റ രൂപീകരിക്കുകയും തുടര്‍ന്ന്‌ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ ഒരു ശാഖയായ സ്യൂയിസന്‍ (Suisan)) ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്യുന്നു. തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്തെ നദികള്‍ ജലഗതാഗതത്തിന്‌ അനുയോജ്യമായവയല്ല. എന്നാല്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനും വ്യാവസായികഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഇവ ഉപയുക്തമാവുന്നു. സംസ്ഥാനത്തിന്റെ തെക്കുകിഴക്കേയറ്റത്ത്‌ അരിസോണ സംസ്ഥാനവുമായി അതിര്‍ത്തി നിര്‍ണയിക്കുന്ന കൊളറാഡോയാണ്‌ മറ്റൊരു പ്രധാനനദി. തെക്കന്‍ കാലിഫോര്‍ണിയയില്‍ ശുദ്ധജല തടാകങ്ങള്‍ വിരളമാണ്‌. എന്നാല്‍ സീയര നെവാദ മേഖലയില്‍ ധാരാളം ശുദ്ധജലതടാകങ്ങളുണ്ട്‌. ഇവിടെ സ്ഥിതി ചെയ്യുന്ന താഹോ തടാകം ഭാഗികമായി സംസ്ഥാനത്തിനുള്ളിലാണ്‌ വരുന്നത്‌. സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്ക്‌ വടക്കായി സ്ഥിതിചെയ്യുന്ന ക്ലിയര്‍ (clear) തടാകമാണ്‌ പൂര്‍ണമായി സംസ്ഥാനാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകങ്ങളില്‍ ഏറ്റവും വലുത്‌; സാള്‍ട്ടന്‍ കടല്‍ ഏറ്റവും വലിയ ലവണജല (brackush) തടാകവും. ജലസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലവൈദ്യുത ഊര്‍ജോത്‌പാദനം എന്നിവ ലക്ഷ്യമാക്കി നിരവധി കൃത്രിമ ജലാശയങ്ങള്‍ സംസ്ഥാനത്ത്‌ നിര്‍മിച്ചിട്ടുണ്ട്‌.

കാലാവസ്ഥയും ജീവജാലവും

സമുദ്രസാമീപ്യവും ഭൂപ്രകൃതിയും കാലിഫോര്‍ണിയയുടെ കാലാവസ്ഥയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഈ രണ്ടു ഘടകങ്ങള്‍ക്കനുസൃതമായി വ്യത്യസ്‌ത കാലാവസ്ഥാപ്രകാരങ്ങള്‍ സംസ്ഥാനത്ത്‌ അനുഭവപ്പെടുന്നു. സാന്‍ഫ്രാന്‍സിസ്‌കോയ്‌ക്കു തെക്കായി സമുദ്രതീരത്തിനും പര്‍വതമേഖലയ്‌ക്കും ഇടയ്‌ക്കുള്ള ഇടുങ്ങിയ സമതലപ്രദേശത്ത്‌ പൊതുവേ ഊഷ്‌മളമായ കാലാവസ്ഥയാണ്‌. താപനില അപൂര്‍വമായി മാത്രം പൂജ്യം ഡിഗ്രിക്ക്‌ താഴെയെത്തുന്ന ഈ പ്രദേശത്ത്‌ പൊതുവേ മഞ്ഞുവീഴ്‌ച അനുഭവപ്പെടാറില്ല. പ്രതിവര്‍ഷം 2656 സെ.മീ. ആണ്‌ ശരാശരി വര്‍ഷപാതം. രാത്രിയിലെ കുറഞ്ഞ താപനില, കടല്‍ക്കാറ്റ്‌, പുലര്‍കാലത്തെ മൂടല്‍മഞ്ഞ്‌ തുടങ്ങിയവ ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാകുന്നു.

റെഡ്‌വുഡ്‌ നാഷണല്‍ പാര്‍ക്ക്‌

ഉത്തര കാലിഫോര്‍ണിയന്‍ തീരത്തെ ചില പ്രദേശങ്ങളില്‍ 250 സെ.മീ. ഓളം വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്നു. കാലിഫോര്‍ണിയയുടെ ഉത്തരതീരത്ത്‌ പൊതുവേ കനത്ത മഴ ലഭിക്കാറുണ്ട്‌. വേനല്‍ക്കാലത്തെ മൂടല്‍മഞ്ഞ്‌, വലിയ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കാത്ത താപനില എന്നിവ ഈ കാലാവസ്ഥയുടെ മറ്റു സവിശേഷതകളാണ്‌. എന്നാല്‍ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള മരുപ്രദേശങ്ങളില്‍ ശുഷ്‌കമായ വര്‍ഷപാതമാണ്‌ ലഭിക്കുന്നത്‌.

സീയര നെവാദയിലെ 610 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലും തീരദേശനിരകളുടെ ചില ഭാഗങ്ങളിലും അനുഭവപ്പെടുന്ന കാലാവസ്ഥയുടെ മുഖ്യസവിശേഷതകള്‍ ശൈത്യകാലത്ത്‌ ഹിമപാതവും മിതമായ നിരക്കിലുള്ള വര്‍ഷപാതവും താപനിലയില്‍ വ്യക്തമായനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുമാണ്‌. കാലിഫോര്‍ണിയയുടെ തെക്കു പടിഞ്ഞാറുള്ള മരുപ്രദേശങ്ങളില്‍ വളരെ ശുഷ്‌കമായ വര്‍ഷപാതമാണ്‌ ലഭിക്കുന്നത്‌. ഉയര്‍ന്ന വേനല്‍ താപനില, പരിമിതമായ മഴ, കാഠിന്യം കുറഞ്ഞ ശൈത്യം എന്നിവ ദക്ഷിണ കാലിഫോര്‍ണിയയിലെ ഉള്‍നാടന്‍ പ്രദേശത്തനുഭവപ്പെടുന്ന കാലാവസ്ഥയുടെ പ്രധാന സവിശേഷതകളാണ്‌.

സസ്യജന്തുജാലം

ജോഷ്വാ മരം

വൈവിധ്യമാര്‍ന്ന കാലാവസ്ഥയും നിമ്‌നോന്നതഭൂപ്രകൃതിയും കാരണം വന്‍കരയിലുള്ള മിക്കവാറും ജന്തുസസ്യങ്ങളൊക്കെയും കാലിഫോര്‍ണിയയിലുമുണ്ട്‌. സംസ്ഥാന ഭൂവിസ്‌തൃതിയുടെ ഭാഗം വനപ്രദേശങ്ങളാണ്‌. കനത്ത മഴ ലഭിക്കുന്ന തീരദേശനിരകളുടെ വടക്കുഭാഗങ്ങളിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരമേറിയയിനം വൃക്ഷമായ റെഡ്‌വുഡ്‌ വളരുന്നത്‌; കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ദേശീയവൃക്ഷം കൂടിയാണിത്‌. സീയര നെവാദ നിരകളില്‍ പൈന്‍വനങ്ങളും ഫിര്‍വനങ്ങളുമാണുള്ളത്‌. പുല്‍മേടുകളായിരുന്ന മധ്യതാഴ്‌വരയുടെ ഏറിയപങ്കും കൃഷിയിടങ്ങളായി മാറിയിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ ദക്ഷിണഭാഗത്ത്‌ മരുരുഹങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. മോഹാവീ മരുപ്രദേശത്തുമാത്രം കാണപ്പെടുന്ന സവിശേഷയിനം മരമാണ്‌ ജോഷ്വ (Joshua tree)ഏതാണ്ട്‌ 400 ഇനം സസ്‌തനികളും 600 ഇനം പക്ഷികളും കാലിഫോര്‍ണിയയിലുണ്ടെന്നു കണക്കാക്കപ്പെടുന്നു. ചാരനിറമുള്ള കരടി (grizzly bear), കാട്ടുപൂച്ച (lynx), കുറുക്കന്‍, ചെന്നായ (coyot) തുടങ്ങിയ മാംസഭുക്കുകളും കാരബു (caribou), എല്‍ക്ക്‌ (elk), മൂസ്‌ (moose) തുടങ്ങിയ കലമാനിനങ്ങളും കാട്ടുപോത്തും മറ്റുമടങ്ങുന്ന സസ്യഭോജികളും വനാന്തരങ്ങളിലുണ്ട്‌. മുള്ളന്‍പന്നി, ബീവര്‍ (beaver), അണ്ണാന്‍ തുടങ്ങിയ കരണ്ടുതീനികള്‍ സംസ്ഥാനത്ത്‌ സര്‍വസാധാരണമായുണ്ട്‌. പ്രാപ്പിടിയന്‍ (hawk), ശാരിക (thrush), മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം. മരുപ്രദേശത്ത്‌ ഇഴജന്തുക്കളും വിഷജന്തുക്കളും പരക്കെയുണ്ട്‌. കാലിഫോര്‍ണിയയില്‍ മാത്രമുള്ള വിശേഷയിനം കരടി (grizzly bear) സംസ്ഥാനത്തിന്റെ ദേശീയമൃഗമാണ്‌.

ജനങ്ങള്‍

യൂറോപ്യര്‍ എത്തിച്ചേരുന്നതിനുമുമ്പ്‌ തദ്ദേശീയരായ ഇന്ത്യരായിരുന്നു പ്രധാനമായും കാലിഫോര്‍ണിയ പ്രദേശത്ത്‌ നിവസിച്ചിരുന്നത്‌. ലളിതമായ ജീവിതശൈലിയും സംസ്‌കാരവും പുലര്‍ത്തിയിരുന്ന ഈ ജനവിഭാഗത്തിന്‌ യൂറോപ്യന്‍ പര്യവേക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ കോളനിവത്‌കരണം (1769) കനത്ത ആഘാതമേല്‌പിച്ചു. മാറി മാറി വന്ന സ്‌പാനിഷ്‌, മെക്‌സിക്കന്‍, യു.എസ്‌. ഭരണകൂടങ്ങള്‍ക്കുകീഴില്‍ ഇവരുടെ ഭൂമി നഷ്‌ടമാവുകയും പട്ടിണിമരണങ്ങളും അസുഖങ്ങളും വ്യാപകമാവുകയും ചെയ്‌തത്‌ ഇന്ത്യരുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നതിനിടയാക്കി. പട്ടാളക്കാരും കുടിയേറ്റക്കാരും ഇവരെ കൊന്നൊടുക്കിയതും മറ്റൊരു പ്രധാന കാരണമായിരുന്നു. കാലിഫോര്‍ണിയ യു.എസ്സിന്റെ ഭാഗമാവുമ്പോഴേയ്‌ക്കും സ്‌പാനിഷ്‌ സംസാരിക്കുന്ന ജനങ്ങളായിരുന്നു ജനസംഖ്യയില്‍ മുന്നില്‍. 1849ലെ സ്വര്‍ണവേട്ടയാണ്‌ കാലിഫോര്‍ണിയയില്‍ സ്‌പാനിഷ്‌ മുന്‍തൂക്കം അവസാനിപ്പിച്ചത്‌. 1850 മുതല്‍ ആംഗ്ലോഅമേരിക്കന്‍ ജനവിഭാഗത്തിനാണ്‌ ജനസംഖ്യയില്‍ മുന്‍തൂക്കം.

2000 ഏപ്രിലിലെ സെന്‍സസ്‌ പ്രകാരം കാലിഫോര്‍ണിയ സംസ്ഥാനത്തെ ജനസംഖ്യ 3,38,71,648 ആയിരുന്നു. ഇതില്‍ വെള്ളക്കാര്‍ (2,01,70,059), കറുത്തവര്‍ (2,63,882), ജാപ്പനീസ്‌ (1,14,37,707), ചൈനീസ്‌ (1,09,66,556) എന്നിവര്‍ ഉള്‍പ്പെടുന്നു. ഹിസ്‌ഫാനിക്‌ ജനസംഖ്യയില്‍ യു.എസ്‌. സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌ കാലിഫോര്‍ണിയയാണ്‌; 1,09,66,556 (2000).

കാലിഫോര്‍ണിയയിലെ ജനങ്ങളില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കാമതവിഭാഗത്തില്‍പ്പെട്ടവരാണ്‌. 6 മുതല്‍ 18 വയസ്സുവരെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്‌. 1868ല്‍ സ്ഥാപിതമായ കാലിഫോര്‍ണിയ സര്‍വകലാശാലയും കാലിഫോര്‍ണിയ സംസ്ഥാന സര്‍വകലാശാലയുമാണ്‌ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍. ഇവയുള്‍പ്പെടെ 28 പൊതുഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും 100ലധികം സ്വകാര്യവിദ്യാഭ്യാസ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്‌. കാലിഫോര്‍ണിയ സംസ്ഥാനത്തെ 10 പ്രധാന നഗരങ്ങളും അവയുടെ ജനസംഖ്യ(2000)യും താഴെ കൊടുത്തിരിക്കുന്നു.

ലോസ്‌ഏഞ്ചലസ്‌റിവര്‍സൈഡ്‌ഓറഞ്ച്‌ കൗണ്ടി (Los Angeles-Riverside-Orange County) യാണ്‌ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മെട്രാപൊലിറ്റന്‍ പ്രദേശം. 2000 സെന്‍സസ്‌ പ്രകാരം 1,63,73,645 ആയിരുന്നു ഇവിടത്തെ ജനസംഖ്യ. സാന്‍ഫ്രാന്‍സിസ്‌കോഓക്‌ലന്‍ഡ്‌സാന്‍ജോസ്‌ (70,39,362), സാന്‍ ദിയഗോ (28,13,833), സാക്രമെന്റോയോലോ (17,96,857), ഫ്രസ്‌നൊ (9,22,516) എന്നിവ മറ്റു പ്രധാന മെട്രാപൊലിറ്റന്‍ പ്രദേശങ്ങളാണ്‌ (2000).

ബര്‍ക്‌ലി കാമ്പസ്‌-കാലിഫോര്‍ണിയ സര്‍വകലാശാല

കാലിഫോര്‍ണിയന്‍ ഇന്ത്യര്‍. കാലിഫോര്‍ണിയയിലെ നദീതടങ്ങളിലും കാനനങ്ങളിലും പ്രാക്കാലം മുതല്‌ക്കേ ജനവാസമുണ്ടായിരുന്നു. അനുകൂല പരിതസ്ഥിതിയില്‍ ഇവിടെ പുഷ്‌കലമായിത്തീര്‍ന്ന മാനവസംസ്‌കാരം വടക്കേ അമേരിക്കയിലെ ഒരു പ്രമുഖ മനുഷ്യാധിവാസമേഖലയ്‌ക്കു രൂപംകൊടുത്തു. അതിബൃഹത്തായ സാംസ്‌കാരിക പൈതൃകമാര്‍ജിച്ച കാലിഫോര്‍ണിയന്‍ ഇന്ത്യന്‍ ജനവിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ അവാന്തരവിഭാഗങ്ങള്‍ ഒരുമയോടെ പുലര്‍ന്നുപോന്നു. ഭാഷാപരമായും സാമൂഹികമായും സാംസ്‌കാരികമായും പല തലങ്ങളില്‍ വ്യതിരിക്തത പുലര്‍ത്തിപ്പോന്ന, പതിനായിരത്തില്‍ കുറഞ്ഞ ജനസംഖ്യയുള്ള ഇവരുടേതായ സ്വതന്ത്ര രാഷ്‌ട്രീയ ഘടകങ്ങള്‍ക്ക്‌ 150 മുതല്‍ 3,000 വരെ ച.കി.മീ. വിസ്‌തൃതിയുണ്ടായിരുന്നു. മറ്റ്‌ അമേരിന്ത്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച്‌ ഇക്കൂട്ടരില്‍ പ്രകടമായിക്കണ്ട വലുതായ രാഷ്‌ട്രീയ പ്രബുദ്ധതയും യാഥാസ്ഥിതികത്വവും ഐകമത്യവും സര്‍വോപരി സൗഹൃദസ്വഭാവവും ഇവരില്‍ അന്തര്‍ലീനമായിരുന്ന പ്രകൃഷ്‌ട സംസ്‌കൃതിയുടെ പ്രതിഫലനമാണ്‌. 16-ാം ശതകത്തിന്റെ മധ്യത്തില്‍ യൂറോപ്യര്‍ ഇവിടെയെത്തുന്നതിനു മുമ്പ്‌ കാലിഫോര്‍ണിയന്‍ ഇന്ത്യര്‍ എന്നു കൂട്ടായി വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശീയരുടെ മൊത്തം സംഖ്യ 2,75,000 ആയിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു. ഈ ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്നും കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ തന്നെയാണ്‌ വസിക്കുന്നത്‌; കുറച്ചുപേര്‍ അരിസോണ സ്റ്റേറ്റിന്റെ തെക്കു പടിഞ്ഞാറേ മൂലയ്‌ക്കും കുറച്ചുപേര്‍ മെക്‌സിക്കോയുടെ വടക്കു പടിഞ്ഞാറേ മൂലയ്‌ക്കുമായി കൊളറാഡോയുടെ തീരങ്ങളില്‍ വസിക്കുന്നു.

വന്‍കരയില്‍ വേട്ടയാടിയും മീന്‍ പിടിച്ചും മറ്റും ജീവിച്ചുപോന്ന തദ്ദേശീയ ജനവര്‍ഗങ്ങളില്‍ ഏറ്റവും മികച്ച സാംസ്‌കാരികോന്നതി പ്രാപിച്ചത്‌ കാലിഫോര്‍ണിയന്‍ ഇന്ത്യരടക്കം അപൂര്‍വം ചിലതുമാത്രമാണ്‌. കാലിഫോര്‍ണിയന്‍ഇന്ത്യരില്‍പ്പെട്ടിരുന്ന പ്രധാനപ്പെട്ട ആദിവാസി വര്‍ഗങ്ങളില്‍ തീരദേശത്ത്‌ വസിച്ചിരുന്നവ യുക്കി (Yuki), പോമോ (Pomo), കോസ്‌തനോണ്‍ (Costanoan), ചൂമാഷ്‌ (Chumash), സലിനാന്‍ (Salinan), മിവോക്‌ (Miwok) തുടങ്ങിയവയും ഉള്‍നാടുകളില്‍ വസിച്ചിരുന്നവ സൊറാനോ(Serrano), വാഷോ (Washo), ഷാസ്‌ത (Shasta), കാരോക്‌ (Karok), യൂറോക്‌ (Ywrok), ഹ്യൂപ്പ (Hupa), മോണോ (Mono), വിന്റന്‍ (Wintun), മെയ്‌ദു (Maidu), യോകുത്‌ (Yokut) തേുടങ്ങിയവയുമാണ്‌. ഇവര്‍ സംസാരിച്ചിരുന്ന പ്രധാന ഭാഷകള്‍ ആഥപാസ്‌കന്‍ (Athapaskan), ആല്‍ഗോങ്കിയന്‍ (Algonkian), ഹോക്കന്‍ (Hokan), പെന്യൂഷ്യന്‍ (Penutian), ഷോ ഷോണിയന്‍ (Sho Shonian) എന്നീ ഭാഷാ കുടുംബങ്ങളില്‍പ്പെടുന്നു.

സ്ലീപ്പിങ്‌ ബ്യൂട്ടി കൊട്ടാരം-ഡിസ്‌നിലാന്‍ഡ്‌

ആദിവാസികളുടെ അധിവാസകേന്ദ്രങ്ങള്‍ വര്‍ഗത്തലവന്‍ വസിക്കുന്ന അഗ്രിമ ഗ്രാമവും അതിനെ ചൂഴ്‌ന്നുള്ള ചെറുഗ്രാമങ്ങളും കൂടിച്ചേര്‍ന്നതായിരുന്നു. ബഹുഭാര്യത്വം പ്രമാണിമാര്‍ക്ക്‌ അനുവദിക്കപ്പെട്ടിരുന്നെങ്കിലും പൊതുവില്‍ നിഷിദ്ധമായിരുന്നു. സാധ്യമായാല്‍, വിധവ ഭര്‍ത്തൃസഹോദരനെ വേള്‍ക്കുകയും(Levirate)ഗതഭാര്യന്‍ ഭാര്യാസഹോദരിയെ വേള്‍ക്കുകയും (Sororate) ചെയ്യുന്നതിലൂടെ കുടുംബബന്ധങ്ങള്‍ അറ്റുപോകാതെ നിലനിര്‍ത്തുന്നതില്‍ ഇക്കൂട്ടര്‍ ബദ്ധശ്രദ്ധരായിരുന്നു. ഉപദേശകരും ഗുരുക്കന്മാരും വയോവൃദ്ധരായിരുന്നു. നിര്‍ണായക തീരുമാനമെടുക്കുന്നതും ഇവരായിരിക്കും. പരമ്പരയായി ലഭിക്കുന്ന ഗ്രാമാധിപതി സ്ഥാനത്തിന്‌ സ്‌ത്രീകള്‍ക്കും അര്‍ഹതയുണ്ടായിരുന്നു. ആഹാരസമ്പാദനത്തിനു പറ്റിയ മേഖലകളില്‍ പാര്‍ത്തിരുന്നവര്‍ ആണ്ടുമുഴുവനും ഗ്രാമത്തിലുണ്ടാകും; മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ കുറച്ചുകാലം മാത്രമേ ഗ്രാമങ്ങളില്‍ ഒത്തുകൂടിയിരുന്നുള്ളൂ. തദനുസരണമായി ഭവനനിര്‍മാണത്തിലും തികഞ്ഞ വൈവിധ്യം പ്രകടമായിരുന്നു.

ഹോളിവുഡ്‌ ടവര്‍

കാലിഫോര്‍ണിയന്‍ഇന്ത്യരില്‍ മതബോധം ആഴത്തില്‍ വേരോടിയിരുന്നു. സംസ്‌കാരരൂപീകരണത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചതുതന്നെ മതബോധനമായിരുന്നു. ആരോഹണക്രമത്തിലുള്ള പെരുമ്പറയടിയുടെ അകമ്പടിയോടെ ആലപിക്കപ്പെടുന്ന നാടോടിപ്പാട്ടുകള്‍ക്കും വീരഗാഥകള്‍ക്കും പുറമേ ഐതിഹ്യങ്ങളും കെട്ടുകഥകളും കൊണ്ട്‌ ഇക്കൂട്ടരുടെ അലിഖിതസാഹിത്യം പുഷ്‌കലമായിരുന്നു. ഇക്കൂട്ടരില്‍ ഉത്‌കടമായിരുന്ന കലാവാസനയുടെ സജീവ നിദര്‍ശനങ്ങളായ ഗുഹാചിത്രങ്ങളും ശിലാശില്‌പങ്ങളും മറ്റും ഇന്ന്‌ സംരക്ഷിതാവസ്ഥയിലാണ്‌.

സാന്‍ഫ്രാന്‍സിസ്‌കോ പാലം

16-ാം നൂറ്റാണ്ടിലുണ്ടായ സ്‌പാനിഷ്‌ കുടിയേറ്റവും സ്വര്‍ണക്കൊയ്‌ത്തുകാലത്തുണ്ടായ ദേശീയ കുടിയേറ്റവും കാലിഫോര്‍ണിയന്‍ഇന്ത്യന്‍ ഗോത്രങ്ങളില്‍ പലതിന്റെയും വംശനാശത്തിനിടയാക്കി. അവശേഷിച്ചവര്‍ യു.എസ്‌. ഗവണ്‍മെന്റ്‌ സ്ഥാപിച്ച സംരക്ഷണകേന്ദ്രങ്ങളില്‍ (rancheria) അഭയംതേടി. ഇവര്‍ക്കായി കാലിഫോര്‍ണിയയില്‍ സര്‍ക്കാര്‍ നിലനിര്‍ത്തിപ്പോന്ന എണ്‍പതോളം സംരക്ഷിതഗ്രാമങ്ങള്‍ 1955ല്‍ സ്വയംഭരണമേഖലകളായി. കാലിഫോര്‍ണിയന്‍ഇന്ത്യരില്‍ അധികപങ്കും ഇത്തരം ഗ്രാമങ്ങളിലാണ്‌ താമസിക്കുന്നത്‌. 1970ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്‌ ഇവരുടെ മൊത്തം അംഗസംഖ്യ 40,000 മാത്രമായിരുന്നു. പരമ ദരിദ്രരും അവിദഗ്‌ധരുമായ ഈ തൊഴിലാളികള്‍ കായശേഷിയുള്ളിടത്തോളംകാലം നഗരങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും മറ്റും പണിയെടുക്കുന്നു. വ്യവസായവത്‌കരണം ഗ്രാമങ്ങളെയും ഉള്‍ക്കൊണ്ടുവന്നതോടെ ഇത്തരം പ്രയാണത്തിന്റെ ആക്കം കുറഞ്ഞിരിക്കുന്നു. വ്യവസായ പുരോഗതിയുടെയും മറ്റു പല ബാഹ്യപ്രരണകളുടെയും ഫലമായി കാലിഫോര്‍ണിയന്‍ ഇന്ത്യരില്‍ ഒട്ടുമുക്കാലും യൂറോപ്യന്‍ സമ്പ്രദായങ്ങളും സംസ്‌കാരവും ഉള്‍ക്കൊണ്ടു കഴിഞ്ഞു. എന്നാല്‍ ചില ആചാരാനുഷ്‌ഠാനങ്ങളിലും കലാസാഹിത്യാദിരംഗങ്ങളിലും മറ്റും സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിഫലനമുണ്ട്‌.

സമ്പദ്‌ഘടന

കാലിഫോര്‍ണിയയുടെ ഏറ്റവും മികച്ച നേട്ടം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വൈഭവമാണ്‌. സ്വര്‍ണവേട്ടയുടെ കാലത്ത്‌ തുടങ്ങിയ സങ്കേതനവീകരണത്തിനുള്ള ത്വര ഇന്നും കാലിഫോര്‍ണിയയുടെ എല്ലാ രംഗത്തും തുടരുന്നു. 1870ല്‍ കൃഷിക്കും, ജലസേചന സംവിധാനത്തിനും ഖനനത്തെക്കാളും പ്രാധാന്യം ലഭിച്ചതോടെ കാലിഫോര്‍ണിയയുടെ സമ്പദ്‌വ്യവസ്ഥയില്‍ വമ്പിച്ച കുതിച്ചുചാട്ടമുണ്ടായി. തുടര്‍ന്ന്‌ വന്‍കിട അണക്കെട്ടുകളുടെയും ജലസേചന പദ്ധതികളുടെയും ജലവൈദ്യുതോത്‌പാദന സംരംഭങ്ങളുടെയും ആവിര്‍ഭാവമായി. 1890ഓടെ കാലിഫോര്‍ണിയയിലെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും വൈദ്യുതി എത്തി. ഈ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം വന്‍തോതില്‍ വിദേശനിക്ഷേപവും ഉണ്ടായപ്പോള്‍ കാലിഫോര്‍ണിയ വ്യവസായ ഉത്‌പാദനത്തിലും മുന്നണിയിലെത്തി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ പതിറ്റാണ്ടുകളില്‍ തുടങ്ങിയ വിമാന നിര്‍മാണ കമ്പനികള്‍ സാങ്കേതിക മേഖലയില്‍ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കി. കമ്പ്യൂട്ടിങ്‌ കമ്മ്യൂണിക്കേഷന്‍ രംഗത്ത്‌ അദ്‌ഭുതകരമായ ഫലങ്ങള്‍ സൃഷ്‌ടിച്ച മൈക്രാചിപ്പ്‌ ടെക്‌നോളജി, ഡിജിറ്റല്‍ ടെക്‌നോളജി എന്നീ കണ്ടുപിടുത്തങ്ങള്‍ ഈ സാങ്കേതിക ശാസ്‌ത്രവിപ്ലവത്തിന്റെ ഫലമാണ്‌. അതിസൂക്ഷ്‌മ ഇലക്‌ട്രാണിക്‌ ഘടകങ്ങള്‍ മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വന്‍തോതിലുള്ള എണ്ണപ്രകൃതി വാതകങ്ങളുടെ ഖനനവും, സ്വര്‍ണം, മെര്‍ക്കുറി, ഇരുമ്പയിര്‌, സോഡിയം, പൊട്ടാസ്യം എന്നിവയുടെ ധാരാളമായ ലഭ്യതയും കാലിഫോര്‍ണിയയെ ലോകത്തെ വന്‍കിട വ്യാവസായിക പ്രദേശങ്ങളുടെ മുന്നണിയില്‍ എത്തിക്കുന്നു. ഹോളിവുഡിലും ലോസ്‌ ഏഞ്ചല്‍സിന്റെ പ്രാന്തപ്രദേശങ്ങളിലും ഒന്നര നൂറ്റാണ്ടിനിടയില്‍ വളര്‍ന്ന്‌ പന്തലിച്ച ചലച്ചിത്ര വ്യവസായത്തിലും ഈ സംസ്ഥാനം അഗ്രിമസ്ഥാനത്താണ്‌.

മധ്യതാഴ്‌വരയിലെ ജലസേചിതമേഖലകള്‍ കടുംകൃഷി മേഖലകളാണ്‌. ചെറുതും വലുതുമായ അനേകം കാര്‍ഷികഫാമുകളും കാലിസംരക്ഷണകേന്ദ്രങ്ങളും നിറഞ്ഞതാണിവിടം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ഗോതമ്പ്‌, ബാര്‍ലി, നെല്ല്‌ തുടങ്ങിയ ധാന്യങ്ങളും ഇവിടെ നിന്നു വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നു. ഒരു കോടിയോളം വരുന്ന ആടുമാടുകള്‍ക്കു പുറമേ കോഴിയും താറാവും ധാരാളമായി വളര്‍ത്തപ്പെടുന്നു. ദീര്‍ഘദൂരം കടല്‍ത്തീരം സ്വന്തമായുള്ളതിനാല്‍ മത്സ്യബന്ധനവും നല്ലവണ്ണം വികാസം പ്രാപിച്ച ഒരു വ്യവസായമായിത്തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ഉത്തരാര്‍ധം വനവിഭവസമൃദ്ധമാണ്‌. ലോകത്ത്‌ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, ക്രീഡോദ്യാനമായ ഡിസ്‌നി ലാന്‍ഡ്‌, വിശ്വസിനിമാകേന്ദ്രമായ ഹോളിവുഡ്‌, ലോസ്‌ ആഞ്‌ജലസ്‌ പോലുള്ള ലോകോത്തര നഗരങ്ങള്‍, നിരവധി ദേശീയോദ്യാനങ്ങളും സംരക്ഷിതവനങ്ങളും എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും അതുവഴി സംസ്ഥാനസമ്പദ്‌ഘടനയെയും നിര്‍ണായകമായി സ്വാധീനിക്കുന്നു.

ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന കാര്‍ഷിക സമ്പദ്‌ഘടന കാലിഫോര്‍ണിയയുടേതാണ്‌. 350ല്‍ അധികം കാര്‍ഷിക ഉത്‌പന്നങ്ങള്‍ സംസ്ഥാനത്തുനിന്ന്‌ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. നാണ്യവിളകളില്‍ പഴംപരിപ്പ്‌ (Fruits & nuts) വിഭാഗത്തില്‍പ്പെട്ടവ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മുന്തിരി, ഓറഞ്ച്‌, നാരകഫലങ്ങള്‍, ബദാം, മുന്തിരിപ്പഴം തുടങ്ങിയവയാണ്‌ ഇതില്‍ മുഖ്യം. കന്നുകാലി ഉത്‌പന്നങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമ്പദ്‌ഘടനയില്‍ ഗണ്യമായൊരു സ്ഥാനമുണ്ട്‌. മത്സ്യബന്ധനവും വനവിഭവ ശേഖരണവും ആണ്‌ മറ്റുപ്രധാന മേഖലകള്‍. കണവ, മത്തി, അയല, ചൂര, ഞണ്ട്‌, ഹെറിങ്‌ തുടങ്ങി ഒട്ടനവധി മത്സ്യഇനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നു.

വ്യാവസായികമേഖലയില്‍ സേവനവ്യവസായങ്ങള്‍ക്കാണ്‌ മുന്‍തൂക്കം. കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ പ്രാഗ്രാമുകള്‍, ഇന്റര്‍നെറ്റ്‌ എന്നിവയും ധനകാര്യം, നിര്‍മാണം, വാര്‍ത്താവിനിമയം, മാനേജ്‌മെന്റ്‌ എന്നീ മേഖലകള്‍ക്കും ഈ രംഗത്ത്‌ നിര്‍ണായക സ്വാധീനമുണ്ട്‌. ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ തുടങ്ങിയ മുഖ്യ കയറ്റുമതി ഉത്‌പന്നങ്ങളെക്കൂടാതെ കാര്‍ഷിക വിഭവങ്ങളും ഇവിടെനിന്നും കയറ്റി അയയ്‌ക്കപ്പെടുന്നുണ്ട്‌. കാനഡ, ജപ്പാന്‍, മെക്‌സിക്കോ, യു.കെ., ഹോങ്‌കോങ്‌, തായ്‌വാന്‍, ജര്‍മനി, ദക്ഷിണകൊറിയ, നെതര്‍ലന്‍ഡ്‌സ്‌, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്കാണ്‌ പ്രധാനമായി സംസ്ഥാനത്തുനിന്നുള്ള വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌.

പൊതുജനാരോഗ്യ സംരക്ഷണത്തിലും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും അസൂയാവഹമായ പുരോഗതിയാര്‍ജിച്ച സംസ്ഥാനമാണ്‌ കാലിഫോര്‍ണിയ. 1868ല്‍ സ്ഥാപിതമായ കാലിഫോര്‍ണിയ സര്‍വകലാശാലയാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനം. ഈ സര്‍വകലാശാലയ്‌ക്ക്‌ ബര്‍ക്ക്‌ലി, ലോസ്‌ ആഞ്‌ജലസ്‌, സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങി 9 നഗരങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്‌; ബര്‍ക്ക്‌ലിയിലാണ്‌ സര്‍വകലാശാലയുടെ ആസ്ഥാനം. സംസ്ഥാനത്തെ മറ്റൊരു വിശ്വോത്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി. ഹെര്‍ബെര്‍ട്ട്‌ ഹൂവര്‍ (Herbert Hoover), റിച്ചാര്‍ഡ്‌ നിക്‌സന്‍ (Richard Nixon), റൊണാള്‍ഡ്‌ റീഗന്‍ (Ronald Reagan) എന്നീ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ പ്രതിനിധികളായിരുന്നു.

ചരിത്രം

ക്യാപിറ്റോള്‍ മന്ദിരം-സാക്രമെന്റോ

16-ാം ശതകത്തില്‍ യൂറോപ്യന്‍ പര്യവേക്ഷകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും 18-ാം ശതകത്തിലാണ്‌ കുടിയേറാനാരംഭിച്ചത്‌. 1769ല്‍ ആദ്യമായി ഇവിടെ സ്‌പാനിഷ്‌ സൈനികകേന്ദ്രങ്ങള്‍ (Presidios)സ്ഥാപിതമാവുകയും 1776ല്‍ സ്‌പാനിഷ്‌ കുടിയേറ്റക്കാരുടെ ആദ്യത്തെ കപ്പല്‍ ഇന്നത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുകയും ചെയ്‌തു. ധാരാളമായി സ്ഥാപിച്ച സൈനികകേന്ദ്രങ്ങള്‍ക്കു ചുറ്റുമായി വസിച്ചിരുന്ന തദ്ദേശീയരെ കുടിയേറ്റക്കാര്‍ നിഷ്‌ക്കരുണം കൊന്നൊടുക്കിയതിനാല്‍ ആദിവാസി ജനസംഖ്യ ഗണ്യമായി ചുരുങ്ങി. സ്‌പെയിന്‍കാരോടൊപ്പം റഷ്യന്‍ വര്‍ത്തകരും ഇവിടെ കുടിയേറിയിരുന്നു. 1821ല്‍ മെക്‌സിക്കോ സ്വാതന്ത്യ്രം പ്രാപിച്ചപ്പോള്‍ കാലിഫോര്‍ണിയയും ഈ രാജ്യത്തില്‍ ഉള്‍പ്പെട്ടു. 184648 കാലത്ത്‌ യു.എസ്‌. സേന നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന്‌ ഈ പ്രദേശം യു.എസ്സിന്റെ ഭാഗമാവുകയും തുടര്‍ന്ന്‌ 1850ല്‍ മുപ്പത്തിയൊന്നാമത്തെ യൂണിയന്‍ സ്റ്റേറ്റ്‌ പദവി ഇതിനു നല്‌കുകയും ചെയ്‌തു. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ജനസംഖ്യാവര്‍ധനവില്‍ 1848ല്‍ ആരംഭിച്ച സ്വര്‍ണവേട്ട നിര്‍ണായക പങ്കാണ്‌ വഹിച്ചത്‌. 1854ല്‍ സാക്രമെന്റോ നഗരത്തിന്‌ കാലിഫോര്‍ണിയയുടെ തലസ്ഥാന പദവി ലഭിച്ചു. യൂണിയന്‍ പസിഫിക്‌, മധ്യ പസിഫിക്‌ റെയില്‍പ്പാതകളെ സംയോജിപ്പിച്ചതിലൂടെ കാലിഫോര്‍ണിയയ്‌ക്ക്‌ യു.എസ്സിലെ ഇതര സംസ്ഥാനങ്ങളുമായി നേരിട്ട്‌ റെയില്‍ബന്ധം സാധ്യമായത്‌ (1869) സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക്‌ ആക്കംകൂട്ടുവാന്‍ സഹായകമായി. ഇതിനെത്തുടര്‍ന്ന്‌ റെയില്‍ ഗതാഗതമേഖലയിലുണ്ടായ അഭൂതപൂര്‍വമായ വികസനമാണ്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെയും ജനസംഖ്യാവര്‍ധനവിനെയും വ്യാവസായിക പുരോഗതിയെയും നിര്‍ണായകമായി സ്വാധീനിച്ചത്‌. യു.എസ്സിന്റെ ഇതര ഭാഗങ്ങളില്‍ നിന്നകന്ന്‌ ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടുകിടന്ന കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഒറ്റപ്പെടലിന്‌ ഇതോടെ മാറ്റമുണ്ടായിത്തുടങ്ങി. 1945ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ യു.എന്‍.ഒ. സ്ഥാപിക്കപ്പെട്ടത്‌ ഇതിന്റെ പ്രതിഫലനമായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ദ്രുതഗതിയിലുള്ള വികസനത്തിന്‌ കാലിഫോര്‍ണിയ സംസ്ഥാനം സാക്ഷ്യം വഹിച്ചു. കാര്‍ഷിക വ്യവസ്ഥിതിയില്‍ നിന്ന്‌ വ്യാവസായികാടിത്തറയുള്ള ഒരു വ്യവസ്ഥിതിയിലേക്ക്‌ സംസ്ഥാനം ചുവടുമാറി. അനുകൂല ഭൂപ്രകൃതിയും കാലാവസ്ഥയും സംസ്ഥാനവികസനത്തിനനുകൂലമായ ഘടകങ്ങളായിരുന്നു. ജനസംഖ്യസമ്പദ്‌ഘടനഅനുബന്ധമേഖലകള്‍ തുടങ്ങി എല്ലാ മേഖലകളിലും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്‌ ഇന്ന്‌ കാലിഫോര്‍ണിയ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍