This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കളിമണ്ണ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Clay) |
Mksol (സംവാദം | സംഭാവനകള്‍) (→Clay) |
||
വരി 54: | വരി 54: | ||
<gallery> | <gallery> | ||
Image:Vol6p655_Fuller's Earth.jpg|അലക്കുമണ്ണ് | Image:Vol6p655_Fuller's Earth.jpg|അലക്കുമണ്ണ് | ||
- | Image:Vol6p655_Attapul Gite.jpg| | + | Image:Vol6p655_Attapul Gite.jpg|അറ്റാപല്‍ജൈറ്റ് |
</gallery> | </gallery> | ||
(iv) അലക്കുമണ്ണ് (Fuller's earth). പ്രകൃത്യാ ലഭ്യമായിട്ടുള്ള ഒരു വിരഞ്‌ജകക്കളിമണ്ണ് (bleaching clay) ആണിത്. വസ്‌ത്രങ്ങളിലും യന്ത്രഭാഗങ്ങളിലും മറ്റും നിന്ന് എണ്ണയും ഗ്രീസും പാടെ കഴുകിക്കളയുന്നതിന് ഇത്തരം കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു. ഇതിനു പ്ലാസ്‌തികത വളരെ കുറവാണ്. | (iv) അലക്കുമണ്ണ് (Fuller's earth). പ്രകൃത്യാ ലഭ്യമായിട്ടുള്ള ഒരു വിരഞ്‌ജകക്കളിമണ്ണ് (bleaching clay) ആണിത്. വസ്‌ത്രങ്ങളിലും യന്ത്രഭാഗങ്ങളിലും മറ്റും നിന്ന് എണ്ണയും ഗ്രീസും പാടെ കഴുകിക്കളയുന്നതിന് ഇത്തരം കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു. ഇതിനു പ്ലാസ്‌തികത വളരെ കുറവാണ്. | ||
വരി 74: | വരി 74: | ||
'''പ്‌ളാസ്‌തികത.''' ജലവുമായി ചേരുമ്പോള്‍ കളിമണ്ണിനുണ്ടാകുന്ന വിശേഷസ്വഭാവമാണ് പശിമ അഥവാ പ്ലാസ്‌തികത. വിഭംഗനം കൂടാതെ തന്നെ ഇലാസ്‌തികതയുടെ പരിധി കഴിഞ്ഞും സ്ഥിരമായ വിരൂപണത്തിനു വിധേയമാകാനുള്ള ശേഷിയാണിത്. കളിമണ്‍ധാതുക്കള്‍, കണികകളുടെ ആകൃതിയും വലുപ്പവും, ജൈവാംശം, ലവണങ്ങള്‍, വിനിമയാവസ്ഥയിലുള്ള അയോണുകള്‍ എന്നിവയാണ് പ്ലാസ്‌തികതയെ സ്വാധീനിക്കുന്ന കളിമണ്ണിലെ ഘടകങ്ങള്‍. പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളെ കൊഴുത്തത് (fat)എന്നും ഈ ശേഷി നാമമാത്രമായുള്ള കളിമണ്ണിനങ്ങളെ കൊഴുപ്പില്ലാത്തത് (lean) എന്നും വിശേഷിപ്പിക്കുന്നു. പ്ലാസ്‌തികത വര്‍ധിപ്പിക്കാനായി അമ്ലവും കുറയ്‌ക്കാനായി ക്ഷാരവും കളിമണ്ണിനോട് ചേര്‍ക്കാറുണ്ട്. | '''പ്‌ളാസ്‌തികത.''' ജലവുമായി ചേരുമ്പോള്‍ കളിമണ്ണിനുണ്ടാകുന്ന വിശേഷസ്വഭാവമാണ് പശിമ അഥവാ പ്ലാസ്‌തികത. വിഭംഗനം കൂടാതെ തന്നെ ഇലാസ്‌തികതയുടെ പരിധി കഴിഞ്ഞും സ്ഥിരമായ വിരൂപണത്തിനു വിധേയമാകാനുള്ള ശേഷിയാണിത്. കളിമണ്‍ധാതുക്കള്‍, കണികകളുടെ ആകൃതിയും വലുപ്പവും, ജൈവാംശം, ലവണങ്ങള്‍, വിനിമയാവസ്ഥയിലുള്ള അയോണുകള്‍ എന്നിവയാണ് പ്ലാസ്‌തികതയെ സ്വാധീനിക്കുന്ന കളിമണ്ണിലെ ഘടകങ്ങള്‍. പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളെ കൊഴുത്തത് (fat)എന്നും ഈ ശേഷി നാമമാത്രമായുള്ള കളിമണ്ണിനങ്ങളെ കൊഴുപ്പില്ലാത്തത് (lean) എന്നും വിശേഷിപ്പിക്കുന്നു. പ്ലാസ്‌തികത വര്‍ധിപ്പിക്കാനായി അമ്ലവും കുറയ്‌ക്കാനായി ക്ഷാരവും കളിമണ്ണിനോട് ചേര്‍ക്കാറുണ്ട്. | ||
- | '''ഉറപ്പ്.''' കളിമണ്ണിന്റെ ഉറപ്പ് രണ്ടു തരമാണ്. ആര്‍ദ്രാവസ്ഥയിലുള്ളത് പച്ച(green strength)യെന്നും ശുഷ്‌കാവസ്ഥയിലുള്ളത് ഉണക്ക(dry strength)യെന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. പച്ച മണ്ണിന്റെ ഉറപ്പും പ്ലാസ്‌തികതയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പൊതുവാണ്. ഉണക്കമണ്ണിന്റെ ഉറപ്പ് കൊളോയ്‌ഡല്‍ അംശകത്തിന്റെയും സൂക്ഷ്‌മ കണികകളുടെയും ജലീകരണ തീവ്രത, ഉത്‌പന്നത്തിന്റെ നിര്‍മാണരീതി, | + | '''ഉറപ്പ്.''' കളിമണ്ണിന്റെ ഉറപ്പ് രണ്ടു തരമാണ്. ആര്‍ദ്രാവസ്ഥയിലുള്ളത് പച്ച(green strength)യെന്നും ശുഷ്‌കാവസ്ഥയിലുള്ളത് ഉണക്ക(dry strength)യെന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. പച്ച മണ്ണിന്റെ ഉറപ്പും പ്ലാസ്‌തികതയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പൊതുവാണ്. ഉണക്കമണ്ണിന്റെ ഉറപ്പ് കൊളോയ്‌ഡല്‍ അംശകത്തിന്റെയും സൂക്ഷ്‌മ കണികകളുടെയും ജലീകരണ തീവ്രത, ഉത്‌പന്നത്തിന്റെ നിര്‍മാണരീതി, ഉണക്കലിന്റെ തീക്ഷ്‌ണത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സ്‌മെക്‌ടൈറ്റ് ധാതുക്കളാണ് ശുഷ്‌കാവസ്ഥയിലുള്ള കളിമണ്ണിന് ഏറ്റവും കൂടുതല്‍ ഉറപ്പു നല്‌കുന്നത്. |
- | + | ||
'''ചുരുങ്ങല്‍.''' ഉണങ്ങുമ്പോഴും ചുടുമ്പോഴും കളിമണ്ണിന്റെ പരിമാണത്തിലുണ്ടാകുന്ന കുറവാണിത്. കളിമണ്ണിന്റെ ചുരുങ്ങല്‍ വാസ്‌തുവിദ്യാരംഗത്തെ കളിമണ്‍ നിര്‍മിതികളുടെ ഉത്‌പാദനമേഖലയില്‍ വളരെ ഗണിക്കപ്പെടുന്ന ഒരു സ്വഭാവവിശേഷമാണ്. ഉണങ്ങുമ്പോഴുണ്ടാകുന്ന ചുരുങ്ങല്‍ (drying shrinkage) ജലാംശം, കളിമണ്‍ധാതുക്കള്‍, കളിമണ്‍ കണികകളുടെ വലുപ്പവും ആകൃതിയും എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ചുരുങ്ങല്‍ പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളില്‍ വളരെ കൂടുതലാകയാല്‍ അവയുണങ്ങുമ്പോള്‍ വിണ്ടു കീറുന്നു. സ്‌മെക്‌ടൈറ്റ് ധാതുക്കളില്‍ ഈ സ്വഭാവവിശേഷം പ്രകടമാണ്. മണ്ണു കലര്‍ന്നതോ പ്ലാസ്‌തികത കുറഞ്ഞതോ ആയ കളിമണ്ണിനങ്ങളില്‍ ഇത്തരം ചുരുങ്ങല്‍ പ്രകടമല്ലാത്തതിനാല്‍ അവ ഉണങ്ങുമ്പോള്‍ ഉറപ്പില്ലാത്ത സരന്ധ്രപിണ്ഡമായി മാറുന്നു. | '''ചുരുങ്ങല്‍.''' ഉണങ്ങുമ്പോഴും ചുടുമ്പോഴും കളിമണ്ണിന്റെ പരിമാണത്തിലുണ്ടാകുന്ന കുറവാണിത്. കളിമണ്ണിന്റെ ചുരുങ്ങല്‍ വാസ്‌തുവിദ്യാരംഗത്തെ കളിമണ്‍ നിര്‍മിതികളുടെ ഉത്‌പാദനമേഖലയില്‍ വളരെ ഗണിക്കപ്പെടുന്ന ഒരു സ്വഭാവവിശേഷമാണ്. ഉണങ്ങുമ്പോഴുണ്ടാകുന്ന ചുരുങ്ങല്‍ (drying shrinkage) ജലാംശം, കളിമണ്‍ധാതുക്കള്‍, കളിമണ്‍ കണികകളുടെ വലുപ്പവും ആകൃതിയും എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ചുരുങ്ങല്‍ പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളില്‍ വളരെ കൂടുതലാകയാല്‍ അവയുണങ്ങുമ്പോള്‍ വിണ്ടു കീറുന്നു. സ്‌മെക്‌ടൈറ്റ് ധാതുക്കളില്‍ ഈ സ്വഭാവവിശേഷം പ്രകടമാണ്. മണ്ണു കലര്‍ന്നതോ പ്ലാസ്‌തികത കുറഞ്ഞതോ ആയ കളിമണ്ണിനങ്ങളില്‍ ഇത്തരം ചുരുങ്ങല്‍ പ്രകടമല്ലാത്തതിനാല്‍ അവ ഉണങ്ങുമ്പോള്‍ ഉറപ്പില്ലാത്ത സരന്ധ്രപിണ്ഡമായി മാറുന്നു. | ||
വരി 88: | വരി 87: | ||
രാസാപക്ഷയത്തിലൂടെ രൂപം കൊള്ളുന്ന കളിമണ്ണ് രൂപം കൊണ്ടിടത്തുതന്നെ അവശേഷിക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള മലിനീകരണംമൂലം ഉപരിഭാഗങ്ങളില്‍ കളിമണ്ണിന്റെ തനിമ നഷ്ടപ്രായമാവുന്നു. കേരളത്തില്‍ മലയോരപ്രദേശങ്ങളിലെ വയലേലകളിലും മറ്റും അര മീറ്ററോളം മാത്രം കനത്തിലുള്ള ഉപരിപടലങ്ങള്‍ക്കു കീഴിലായുള്ള കളിമണ്‍ നിക്ഷേപങ്ങള്‍ ഈ വിധം മലിനീകൃതമാണ്. നദികളാല്‍ ആവാഹിക്കപ്പെട്ട് സമുദ്രങ്ങളില്‍ വന്നുചേരുന്ന കളിമണ്ണില്‍ വലുതായ തോതില്‍ മാലിന്യങ്ങള്‍ കടന്നുകൂടുന്നു. | രാസാപക്ഷയത്തിലൂടെ രൂപം കൊള്ളുന്ന കളിമണ്ണ് രൂപം കൊണ്ടിടത്തുതന്നെ അവശേഷിക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള മലിനീകരണംമൂലം ഉപരിഭാഗങ്ങളില്‍ കളിമണ്ണിന്റെ തനിമ നഷ്ടപ്രായമാവുന്നു. കേരളത്തില്‍ മലയോരപ്രദേശങ്ങളിലെ വയലേലകളിലും മറ്റും അര മീറ്ററോളം മാത്രം കനത്തിലുള്ള ഉപരിപടലങ്ങള്‍ക്കു കീഴിലായുള്ള കളിമണ്‍ നിക്ഷേപങ്ങള്‍ ഈ വിധം മലിനീകൃതമാണ്. നദികളാല്‍ ആവാഹിക്കപ്പെട്ട് സമുദ്രങ്ങളില്‍ വന്നുചേരുന്ന കളിമണ്ണില്‍ വലുതായ തോതില്‍ മാലിന്യങ്ങള്‍ കടന്നുകൂടുന്നു. | ||
+ | |||
വിതരണം. മിക്കവാറും രാജ്യങ്ങള്‍ക്കെല്ലാം തന്നെ കളിമണ്ണിന്റെ പ്രകൃതി സമ്പത്തുണ്ട്. കയോലിനൈറ്റിന്റെ ആധിക്യമുള്ള ശുദ്ധശുഭ്രമായ കളിമണ്ണിനങ്ങള്‍ ചൈനയിലെ ക്വാങ്‌ഷി പ്രവിശ്യയില്‍പ്പെടുന്ന കയോലിങ് എന്ന പ്രദേശത്തു നിന്നാണ് ആദ്യമായി യൂറോപ്പില്‍ എത്തിച്ചിരുന്നത്. തന്മൂലം അതിന് കയോലിന്‍ അഥവാ ചീനക്കളിമണ്ണ് എന്ന പേരു വന്നു. ഇന്ന് അറിയപ്പെടുന്ന ചീനക്കളിമണ്ണിന്റെ പ്രമുഖ നിക്ഷേപങ്ങള്‍ ബ്രിട്ടന്‍ (കോണ്‍വാള്‍, ഡെവണ്‍ഷയര്‍), ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, റഷ്യ, ചൈന, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണുള്ളത്. | വിതരണം. മിക്കവാറും രാജ്യങ്ങള്‍ക്കെല്ലാം തന്നെ കളിമണ്ണിന്റെ പ്രകൃതി സമ്പത്തുണ്ട്. കയോലിനൈറ്റിന്റെ ആധിക്യമുള്ള ശുദ്ധശുഭ്രമായ കളിമണ്ണിനങ്ങള്‍ ചൈനയിലെ ക്വാങ്‌ഷി പ്രവിശ്യയില്‍പ്പെടുന്ന കയോലിങ് എന്ന പ്രദേശത്തു നിന്നാണ് ആദ്യമായി യൂറോപ്പില്‍ എത്തിച്ചിരുന്നത്. തന്മൂലം അതിന് കയോലിന്‍ അഥവാ ചീനക്കളിമണ്ണ് എന്ന പേരു വന്നു. ഇന്ന് അറിയപ്പെടുന്ന ചീനക്കളിമണ്ണിന്റെ പ്രമുഖ നിക്ഷേപങ്ങള്‍ ബ്രിട്ടന്‍ (കോണ്‍വാള്‍, ഡെവണ്‍ഷയര്‍), ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, റഷ്യ, ചൈന, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണുള്ളത്. | ||
Current revision as of 06:47, 4 ഓഗസ്റ്റ് 2014
കളിമണ്ണ്
Clay
സൂക്ഷ്‌മമായ തരികളോടു കൂടിയതും നനവുള്ളപ്പോള്‍ പശിമയും (പ്ലാസ്‌തികത) ഉണങ്ങുമ്പോള്‍ ദൃഢതയും പ്രദര്‍ശിപ്പിക്കുന്നതുമായ അസമേകിത (unconsolidated) ശിലാദ്രവ്യം അഥവാ നിക്ഷേപം. കളിമണ്‍ കണികകള്‍ക്ക് അഞ്ച് മൈക്രാണില്‍ (0.005 മി.മീ.) അധികം വലുപ്പമുണ്ടാവില്ല. ഇത്തരം കണികകളുള്‍ക്കൊള്ളുന്ന അവസാദത്തെയോ (sediment), നിക്ഷേപത്തെയോ വിശേഷിപ്പിക്കാനാണ് കളിമണ്ണ് എന്ന പദമുപയോഗിക്കുന്നത്. എന്നാല്‍ മണ്ണിലും അവസാദശിലകളിലുമുള്ള കണങ്ങളെ വലുപ്പമനുസരിച്ച് മൂന്നായി വേര്‍തിരിക്കുമ്പോള്‍ (mechanical analysis) അവയിലെ ഏറ്റവും സൂക്ഷ്‌മതരവിഭാഗത്തെയും കളിമണ്ണ് എന്നു പറയുന്നു. മണല്‍ (sand), എക്കല്‍ (silt or loam) എന്നിവയാണ് വലുപ്പമേറിയ മറ്റു രണ്ടുവിഭാഗങ്ങള്‍. ഇവിടെ കളിമണ്‍കണികകളുടെ മുന്തിയ വലുപ്പം രണ്ട് മൈക്രാണ്‍ ആണ്, അതിലും വലിയ കണങ്ങളെ എക്കല്‍ വിഭാഗത്തില്‍പ്പെടുത്തുന്നു.
കളിമണ്‍ നിക്ഷേപങ്ങള്‍ ഏതാണ്ട് ആഗോള വ്യാപകമായുണ്ട്. ഉഷ്‌ണജലീയ പ്രക്രിയ(hydrothermal process)കളിലൂടെയോ രാസാപക്ഷയ(chemical weathering)ത്തിലൂടെയോ ആണ് സാധാരണയായി കളിമണ്‍ നിക്ഷേപങ്ങള്‍ ഉരുത്തിരിയുന്നത്. അലുമിനിയം സിലിക്കേറ്റ് ധാതുക്കള്‍ (ഉദാ. ഫെല്‍സ്‌പാര്‍) മേല്‌പറഞ്ഞ പ്രക്രിയകളിലൂടെ വിഘടിതമാവുകയും അവയിലെ ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയവയുടെ ലേയത്വമുള്ള ധനഅയോണുകള്‍ ഒട്ടൊക്കെ നീക്കപ്പെടുകയും ചെയ്യുന്നു. തദ്വാരാ കളിമണ്‍ധാതുക്കള്‍ രൂപം കൊള്ളുന്നു. മുഖ്യമായും പൊട്ടാസിയം, കാല്‍സിയം, മഗ്‌നീഷ്യം, ഇരുമ്പ് എന്നീ മൂലകങ്ങളുടെ ജലയോജിത അലുമിനിയം സിലിക്കേറ്റ് ധാതുക്കളുള്‍ക്കൊള്ളുന്ന കളിമണ്ണില്‍ ധാരാളമായി വന്നുപെടുന്ന മാലിന്യങ്ങള്‍ ആയ ലിമൊണൈറ്റ്, സിഡറൈറ്റ് തുടങ്ങിയ ഇരുമ്പയിരുകളും മറ്റുമാണ് ഇതിനു നിറമേകുന്നത്. തന്മൂലം കളിമണ്ണ് പല നിറങ്ങളില്‍ കാണപ്പെടുന്നു. ഏറ്റവും ശുദ്ധമായ, മുന്തിയയിനം കളിമണ്ണാണ് ശുഭ്രനിറമുള്ള ചീനക്കളിമണ്ണ് അഥവാ കയോലിന്‍. കളിമണ്‍ ധാതുക്കളുടെയും അപദ്രവ്യങ്ങളുടെയും ആധിക്യത്തിനും സ്വഭാവവിശേഷങ്ങള്‍ക്കും അനുസൃതമായി പലയിനം കളിമണ്ണുണ്ട്.
കളിമണ്ണിലെ പ്രാഥമികരാസഘടകങ്ങള്‍ സിലിക്ക (SiO2), അലൂമിന (Al2O3), ജലം (H2O) എന്നിവയാണ്. ഇതിനു പുറമേ ഇരുമ്പ്, ക്ഷാരങ്ങള്‍, ക്ഷാരമൃത്തുകള്‍ (alkaline earths)എന്നിവയും അനിയമിതമായ തോതില്‍ കളിമണ്ണില്‍ കടന്നുകൂടാം. സമീപകാലം വരെ കളിമണ്ണിലെ ഘടകധാതുക്കളെ തിരിച്ചറിയാനോ, അവയുടെ രാസഭൗതികപ്രകൃതിയെക്കുറിച്ചു പഠിക്കാനോ കഴിയുമായിരുന്നില്ല. എക്‌സ്‌റേ വിഭംഗന പ്രവിധികളും (X-ray diffraction techniques) മറ്റും വികസിച്ചതോടെയാണ് കളിമണ്ണിലെ കണങ്ങള്‍ക്ക് വ്യക്തമായ പരല്‍രൂപവും രാസസംഘടനവും മറ്റു തനതായ സ്വഭാവവിശേഷങ്ങളുമുണ്ടെന്ന് ശാസ്‌ത്രകാരന്മാര്‍ മനസ്സിലാക്കിത്തുടങ്ങിയത്. രാസാപക്ഷയത്തിലൂടെ രൂപാന്തരണം സംഭവിച്ചശേഷം വ്യക്തമായ പരല്‍ഘടന ആവിഷ്‌കരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, അല്‌പമായ തോതില്‍ അമോര്‍ഫസ് അവസ്ഥയിലുള്ള പദാര്‍ഥങ്ങളും കളിമണ്ണില്‍ അവശേഷിക്കാം.
ഒരിനം മണ്ണെന്ന നിലയ്‌ക്ക് കാര്‍ഷിക പ്രാധാന്യം കൂടിയുള്ള കളിമണ്ണിന് വലുതായ വ്യാവസായികപ്രാധാന്യമുണ്ട്. തന്മൂലം ലോകത്തുള്ള നിക്ഷേപങ്ങളില്‍ നല്ലൊരു വിഭാഗത്തെ വാണിജ്യക്കളിമണ്ണിനങ്ങ(Commercial clay)ളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കളിമണ്ണിനങ്ങളുടെ വ്യാവസായികപ്രാധാന്യം മൂലം ലോകത്തെ അലോഹധാതുസമ്പത്തുകളുടെ കൂട്ടത്തില്‍ കളിമണ്ണിന് പ്രമുഖ സ്ഥാനമുണ്ട്. കളിമണ്ണിന്റെ ഉപയോഗസാധ്യത അതിന്റെ പ്ലാസ്‌തികത, ഉറപ്പ്, ചുരുങ്ങല്‍, കണത്തിന്റെ വലുപ്പം, ഗളനീയത (fusibility) തുടങ്ങിയ ഭൗതിക ഗുണങ്ങളെയും രാസഗുണങ്ങളെയും അതിലടങ്ങിയിരിക്കുന്ന മാലിന്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ലോകത്തെമ്പാടും പ്രതല ഖനനം (surface mining) മുഖേനയാണ് കളിമണ്ണ് ഉത്‌ഖനനം ചെയ്യപ്പെടുന്നത്. ഖനനം ചെയ്യപ്പെട്ട നിക്ഷേപത്തെ സംസ്‌കരണശാലകളില്‍ വച്ച് പലവിധ ശുദ്ധീകരണപരിഷ്‌കരണങ്ങള്‍ക്കു വിധേയമാക്കിയശേഷമാണ് മുന്തിയ വ്യാവസായികാവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. ഇഷ്ടിക മുതല്‍ സങ്കീര്‍ണ വൈദ്യുതോപകരണഘടകങ്ങള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തുന്ന കളിമണ്ണിന്റെ വ്യവസായ സാധ്യതകള്‍ വിസ്‌മയാവഹമാണ്. ചീനക്കളിമണ്ണ് (കയോലിന്‍) പോലുള്ള ഉയര്‍ന്ന തരം കളിമണ്ണിനങ്ങള്‍ സുലഭമായുള്ള കേരളത്തില്‍ കളിമണ്ണിനെ ആസ്‌പദമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് നല്ല ഭാവിയുണ്ട്. ചീനക്കളിമണ്ണ്, ഉച്ചതാപസഹങ്ങള്‍, ചൂളകള്‍ തുടങ്ങിയ വ്യവസായങ്ങളിലെ മുഖ്യ അസംസ്‌കൃത പദാര്‍ഥമായ കളിമണ്ണ് വര്‍ണകങ്ങളായും ഖനിജപൂരകങ്ങളായും അലക്കുമണ്ണായും ഉപയോഗപ്പെടുത്തുന്നു. തുകല്‍, പ്ലാസ്റ്റിക്, വസ്‌ത്രം, കടലാസ് തുടങ്ങിയ വ്യവസായങ്ങളിലും; ഉത്‌പ്രരകമായി എണ്ണശുദ്ധീകരണവ്യവസായത്തിലും; ഒരു മുഖ്യ രാസഘടകമായി സിമന്റ് വ്യവസായത്തിലും കളിമണ്ണിനെ ഉപയോഗപ്പെടുത്തുന്നു. ചില അംഗരാഗവസ്‌തുക്കള്‍, ഔഷധങ്ങള്‍, പെയിന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലും കളിമണ്ണ് അവശ്യഘടകമായിത്തീര്‍ന്നിരിക്കുന്നു.
രൂപീകരണം. ഫെല്‍സ്‌പാര്‍ തുടങ്ങിയ, അലൂമിനയുടെയും സിലിക്കയുടെയും ആധിക്യമുള്ള, ശിലാകാരകധാതുക്കളുടെ രാസഭൗതിക പരിണാമങ്ങളിലൂടെയാണ് കളിമണ്ണ് രൂപംകൊള്ളുന്നത്; ശിലകള്‍, മണ്ണ്, അവസാദം എന്നിവയിലുള്ള ഇത്തരം ധാതുക്കളില്‍ നിന്ന് കളിമണ്‍ ധാതുക്കള്‍ ഉരുത്തിരിയുന്നു. പൊതുവില്‍ മൂന്നു വിധേനയാണ് കളിമണ്ണ് രൂപം കൊള്ളുന്നത്:
(i) ആഗ്നേയ പ്രക്രിയകളോടനുബന്ധിച്ച് മേലോട്ടുയരുന്ന ബാഷ്‌പം, താപലായനികള്‍ എന്നിവയുടെ പ്രവര്‍ത്തനഫലമായി കളിമണ്ണ് രൂപം കൊള്ളാം. ഇംഗ്ലണ്ടിലെ കോണ്‍വാള്‍ പ്രദേശത്തെ കളിമണ്ണ് ഈ വിധം ഉരുത്തിരിഞ്ഞതാണ്.
(ii) രാസാപക്ഷയം മൂലം സ്വസ്ഥാനസ്ഥമോ അപരസ്ഥാനികമോ ആയ കളിമണ്‍ നിക്ഷേപങ്ങള്‍ അവസ്ഥിതമാവാം. ആഗോളവ്യാപകമായുള്ള കളിമണ്‍ നിക്ഷേപങ്ങളില്‍ ഏറിയ പങ്കും ഈ ഇനത്തില്‍പ്പെടുന്നവയാണ്. (നോ: മണ്ണ്)
(iii) ആവഹിക്കപ്പെട്ട് അവസാദന തടങ്ങളില്‍ നിക്ഷിപ്‌തമാവുന്ന സൂക്ഷ്‌മതരനിക്ഷേപങ്ങള്‍ രാസപ്രവര്‍ത്തനത്തിലൂടെ കളിമണ്ണിനു രൂപം നല്‌കാം.
താപജലീയകളിമണ്‍ നിക്ഷേപങ്ങളില്‍ ഒന്നോ രണ്ടോ കളിമണ്‍ധാതുക്കള്‍ക്കായിരിക്കും പ്രാമാണ്യം; ഇത്തരം നിക്ഷേപങ്ങളോടനുബന്ധിച്ച് ലോഹ അയിരുകളും ഉരുത്തിരിയാറുണ്ട്. രാസാപക്ഷയം സൃഷ്ടിക്കുന്ന കളിമണ്‍ നിക്ഷേപങ്ങളുടെ പ്രകൃതി സ്രാതസ്സിന്റെ സ്വഭാവം, ഭൂപ്രകൃതി, കാലാവസ്ഥ, സസ്യാവരണത്തിന്റെ നിലവാരം, സമയദൈര്‍ഘ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. മൂലധാതുക്കളുടെ വിഘടനം മൂലം ആദ്യമായി പരല്‍രൂപമില്ലാത്ത അമോര്‍ഫസ് നിക്ഷേപം (Allophane clays) രൂപം കൊള്ളുന്നു. അതില്‍ നിന്ന് സ്രാതസ്സ് അധിസിലികശില(acid rock)കളാണെങ്കില്‍ കയോലിനൈറ്റ് ധാതുക്കളും സ്രാതസ്സ് അല്‌പസിലികശില(basic rock)കളാണെങ്കില്‍ സ്‌മെക്‌ടൈറ്റ് ധാതുക്കളും രൂപം കൊള്ളുന്നു. ഫെല്‍സ്‌പാര്‍ ധാതുക്കളുടെ അപക്ഷയം മൂലം സൃഷ്ടിക്കപ്പെടുന്ന കയോലിനൈറ്റ് ധാതു വിഭാഗത്തിന്റെ ആധിക്യമുള്ള കളിമണ്ണിനമാണ് കയോലിന്‍. കളിമണ്ണില്‍ കാണപ്പെടുന്ന, ഒരു ധാതു (Halloysite) ഒഴികെ മറ്റെല്ലാം തന്നെ പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നോ: കളിമണ്‍ ധാതുക്കള്‍
കളിമണ്ണിനങ്ങള്‍. രൂപീകരണത്തെ ആസ്‌പദമാക്കി കളിമണ്‍ നിക്ഷേപങ്ങളെ രണ്ടായി തിരിക്കാം:
(i) അവശിഷ്ടക്കളിമണ്‍നിക്ഷേപം അഥവാ മൂല നിക്ഷേപം (Residual clays);
(ii) അവസാദനക്കളിമണ്‍ നിക്ഷേപം അഥവാ ഊറല്‍ക്കളിമണ്ണ് (Sedimentary clays).
ഉരുത്തിരിയുന്ന കളിമണ്ണ് ശിലാസ്രാതസ്സിനു സമീപം തന്നെ അവസ്ഥിതമാവുന്നതാണ് മൂലനിക്ഷേപം. കളിമണ്‍ ധാതുക്കള്‍ പ്രവാഹജലത്താലും കാറ്റ്, ഹിമാനി തുടങ്ങിയ വാഹകോപാധികളാലും പ്രഭവസ്ഥാനത്തു നിന്നു മാറ്റപ്പെട്ട് അവസാദന തടങ്ങളിലും മറ്റും നിക്ഷിപ്‌തമാവുന്നതാണ് അവസാദനക്കളിമണ്ണ്. കേരളത്തിലെ കളിമണ്‍ നിക്ഷേപങ്ങളുടെ ഏറിയ പങ്കും ഈ ഇനമാണ്.
ഒന്നോ അതിലധികമോ കളിമണ്‍ ധാതുക്കളെ ഉള്‍ക്കൊള്ളുന്ന മണ്ണ്, നിക്ഷേപങ്ങള്‍ എന്നിവയെ പൊതുവില്‍ കളിമണ്ണ് എന്നു പറയാം. ജൈവഘടകങ്ങളും ദ്രവണശിഷ്ട (detrital) പദാര്‍ഥങ്ങളും നല്ലൊരു പങ്ക് ക്വാര്‍ട്ട്‌സ് പരലുകളും കളിമണ്ണില്‍ കടന്നു കൂടാം. തന്മൂലം ചില മണ്ണിനങ്ങള്‍, ക്ലേഷെയ്‌ലുകള്‍, ചെളിക്കല്ലുകള്‍ (mud stones), ഹിമോഢ നിക്ഷേപങ്ങള്‍ (glacial clays) തുടങ്ങിയവ കൂടാതെ സമുദ്രാന്തരിതക്കളിമണ്ണിനങ്ങള്‍, സര്‍വോപരി വാണിജ്യക്കളിമണ്ണിനങ്ങള്‍ എന്നിവയെല്ലാം കളിമണ്ണ് എന്ന പദം കൊണ്ട് വ്യവഹരിക്കപ്പെടുന്നു.
കളിമണ്‍ ധാതുക്കളുടെ സാന്നിധ്യം കളിമണ്ണിന്റെ തനതായ രാസഭൗതിക സ്വഭാവവിശേഷങ്ങളെ പോഷിപ്പിക്കുമ്പോള്‍ അപദ്രവ്യങ്ങളുടെ ആധിക്യം കളിമണ്ണിന്റെ തനിമ ഗണ്യമായ തോതില്‍ നഷ്ടപ്പെടുത്തുന്നു. ജലാര്‍ദ്രമായിരിക്കുമ്പോള്‍ പ്ലാസ്‌തികതയും ഉണങ്ങുമ്പോള്‍ ഉറപ്പും ഉള്ള ഏറ്റവും താഴ്‌ന്നയിനം കളിമണ്ണാണ് ഇഷ്ടിക നിര്‍മിക്കാനുപയോഗിക്കുന്നത്. കേരളത്തില്‍ വയലേലകളിലും നദീതടങ്ങളിലും കായല്‍ക്കരകളിലും മറ്റും വ്യാപകമായുള്ള താഴ്‌ന്നയിനം കളിമണ്ണ് ചുടുകല്ല്, ഓട്, കുഴലുകള്‍ തുടങ്ങിയവയുണ്ടാക്കാനായി ഉത്‌ഖനനം ചെയ്‌തുപോരുന്നു; മുന്തിയയിനത്തെ പാത്രക്കളിമണ്ണ് (Pottery clay) എന്നു വിശേഷിപ്പിക്കുന്നു.
ഉപരിശായിനിക്ഷേപങ്ങളുടെ മര്‍ദംമൂലം ജലാംശം നഷ്ടപ്പെട്ട് ദൃഢീഭവിക്കുന്ന കളിമണ്ണില്‍ സ്‌തരിതഘടനയുണ്ടാകുകയും ഷെയ്‌ല്‍ എന്ന അവസാദശില രൂപം കൊള്ളുകയും ചെയ്യുന്നു; അസമേകിത അവസ്ഥയില്‍ ഇതിനെ ക്ലേഷെയ്‌ല്‍ എന്നു വിശേഷിപ്പിക്കുന്നു. സ്‌തരിത ഘടനയില്ലാത്ത ദൃഢീഭൂത (indurated) അവസാദശിലയാണ് ചെളിക്കല്ല്. ബൗള്‍ഡര്‍ ക്ലേ (till) ഒരു പ്രമുഖ ഹിമോഢ നിക്ഷേപമാണ്; ശിലാധൂളിയും ദ്രവണശിഷ്ടപദാര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്ന നിസ്‌തരിത ഹിമോഢനിക്ഷേപമാണിത്. നോ: ഹിമോഢ നിക്ഷേപം
സമുദ്രാന്തരിത (deep sea) നിക്ഷേപങ്ങളില്‍, രാസപ്രവര്‍ത്തനംമൂലം ഉരുത്തിരിയുന്ന കളിമണ്ണ് അപദ്രവ്യങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ക്കനുസൃതമായി പല നിറങ്ങളിലും കാണപ്പെടുന്നു. സമുദ്രാന്തരിതക്കളിമണ്‍ നിക്ഷേപങ്ങളില്‍ ഏറിയ പങ്കും അവസാദനക്കളിമണ്ണിനങ്ങളാണ്. കളിമണ്‍ കണികകളുടെ സൂക്ഷ്‌മാവസ്ഥ കാരണം അവ തീരത്തിന് വളരെ അകലെ അഗാധതലങ്ങളില്‍ നിക്ഷിപ്‌തമാവുന്നു. ഇരുമ്പിന്റെ ഓക്‌സൈഡുകള്‍ ചുവപ്പുനിറവും ഇംഗാലാധിക്യമുള്ള (carbonaceous) ഘടകങ്ങള്‍ ധൂസരവര്‍ണവും കളിമണ്ണിനേകുന്നു. നീലനിറത്തിലുള്ള കളിമണ്ണിനവും (blue clay) ഉണ്ട്.
വാണിജ്യക്കളിമണ്ണിനങ്ങള്‍. ഇത്തരം കളിമണ്ണിനങ്ങളുടെ മേന്മ കയോലിനൈറ്റ്, മോണ്ട്‌മൊറിലണൈറ്റ്, ഇല്ലൈറ്റ്, ക്ലോറൈറ്റ്, അറ്റാപല്‍ജൈറ്റ് എന്നീ കളിമണ്‍ ധാതുക്കളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റു ധാതുക്കളും ജൈവാംശങ്ങളും ലവണങ്ങളും കടന്നുകൂടുന്നതുമൂലം ഇവയുടെ ഉപയോഗസാധ്യത പരിമിതമാവുന്നു. വാണിജ്യക്കളിമണ്‍ നിക്ഷേപം ഏതൊരു രാജ്യത്തിന്റെയും പ്രകൃതി സമ്പത്താണ്.
(i) ചീനക്കളിമണ്ണ് (China clay). കയോലിനൈറ്റ് ധാതുവിഭാഗത്തിനു പ്രാമുഖ്യമുള്ള കളിമണ്ണ് (നോ: കയോലിനൈറ്റ്). വ്യാവസായിക മേഖലയില്‍ ചീനക്കളിമണ്ണ് എന്ന് അറിയപ്പെടുന്ന ഈയിനം കളിമണ്ണിന്റെ ശാ.നാ.: കയോലിന്‍ എന്നാണ്. ഇതില്‍ ബാള്‍ക്ലേ (ball clay), ഫയര്‍ ക്ലേ (fire clay), ഫ്‌ളിന്റ് ക്ലേ (flint clay) എന്നീ തരങ്ങളുണ്ട്. പരലുകളുടെ സൂക്ഷ്‌മാവസ്ഥ, ശുഭ്രവര്‍ണം, മൃദുത്വം, രാസികമായ നിഷ്‌ക്രിയത്വം തുടങ്ങിയ നല്ല ഗുണങ്ങളുള്ളതിനാല്‍ കയോലിനു വമ്പിച്ച വ്യാവസായിക പ്രാധാന്യമുണ്ട്. ചീനക്കളിമണ്ണിന്റെ നൂതനമായ ഉപയോഗം എണ്ണ ശുദ്ധീകരണ (oil refining) മേഖലയിലേതാണ്; ശുദ്ധീകരണശാലയില്‍ ഉപയോഗിക്കുന്ന തന്മാത്രാശോധിനി (molecular sieve)കളുടെ നിര്‍മാണരംഗത്ത് ഒരു ഉത്‌പ്രരകമെന്ന നിലയ്‌ക്ക്, സള്‍ഫ്യൂരിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് നീറ്റിയെടുത്ത (calcined) കയോലിന്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നു. നോ: കയോലിന്‍
ഇരുണ്ട നിറമുള്ള ചീനക്കളിമണ്ണിനെ ബാള്‍ക്ലേ എന്നു വിശേഷിപ്പിക്കുന്നു. ഇത് സ്‌മെക്‌ടൈറ്റ് ധാതുക്കള്‍, ജൈവാംശങ്ങള്‍ എന്നിവകൂടിയുള്‍ക്കൊള്ളുന്നു. കൂടുതല്‍ സൂക്ഷ്‌മതരവും, പ്ലാസ്‌തികതയേറിയതുമായ ഉച്ചതാപസഹവസ്‌തുവാണിത്.
15000C വരെയുള്ള താപം സഹിക്കാന്‍ കെല്‌പുള്ളയിനം ചീനക്കളിമണ്ണിനെ ഫയര്‍ക്ലേ എന്നു പറയുന്നു. ഇവ സാധാരണയായി കല്‍ക്കരി സ്‌തരങ്ങള്‍ക്ക് തൊട്ടു കീഴിലായി അവസ്ഥിതമാവുന്നു. ധൂസരവര്‍ണവും പ്ലാസ്‌തികതയും ഉള്ള ഈയിനം മുന്തിയ ഉച്ചതാപസഹവസ്‌തുവാണ്. പ്ലാസ്‌തികതയില്ലാത്ത, കാഠിന്യമേറിയ ഇനത്തെ ഫ്‌ളിന്റ് ക്ലേ എന്നു വിശേഷിപ്പിക്കുന്നു.
(ii) ഡയാസ്‌പര്‍കളിമണ്ണ്. ഉച്ചതാപസഹഇഷ്ടിക(refractory brick)യുടെ നിര്‍മാണത്തിനായി ഈയിനം കളിമണ്ണ് വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നു. മുന്തിയ തരം ഡയാസ്‌പര്‍ കളിമണ്ണ് 6570 ശ.മാ. അലൂമിന (Al2O3) ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അലുമിനിയത്തിന്റെ നിഷ്‌കര്‍ഷണത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നത് ലാഭകരമല്ല.
(iii) ബന്റൊണൈറ്റ്‌കളിമണ്ണ്. പ്രധാനമായും സ്‌മെക്‌ടൈറ്റ് ധാതുക്കളുള്‍ക്കൊള്ളുന്ന ഈ ഇനം കളിമണ്ണിന് പച്ചകലര്‍ന്ന ധൂസരവര്‍ണമാണുള്ളത്. ബന്റൊണൈറ്റ് കളിമണ്ണ് അഗ്‌നിപര്‍വതച്ചാരത്തില്‍ നിന്നാണ് രൂപം കൊള്ളുന്നത്. ഡ്രില്ലിങ് നടത്തുമ്പോള്‍ ബഹുമുഖ ആവശ്യങ്ങള്‍ക്കായി ഈ കളിമണ്ണുപയോഗിക്കുന്നു. എണ്ണ ശുദ്ധീകരണ വ്യവസായത്തിലും ഇത് പ്രയോജനകരമാണ്. ഈ ഇനത്തില്‍ സ്‌മെക്‌ടൈറ്റ് ധാതുക്കള്‍ക്കു പുറമേ ഇല്ലൈറ്റ്, ക്ലോറൈറ്റ്, കയോലിനൈറ്റ്, ക്രിസ്റ്റബൊളൈറ്റ് എന്നീ ധാതുക്കളും കാണപ്പെടുന്നു.
(iv) അലക്കുമണ്ണ് (Fuller's earth). പ്രകൃത്യാ ലഭ്യമായിട്ടുള്ള ഒരു വിരഞ്‌ജകക്കളിമണ്ണ് (bleaching clay) ആണിത്. വസ്‌ത്രങ്ങളിലും യന്ത്രഭാഗങ്ങളിലും മറ്റും നിന്ന് എണ്ണയും ഗ്രീസും പാടെ കഴുകിക്കളയുന്നതിന് ഇത്തരം കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു. ഇതിനു പ്ലാസ്‌തികത വളരെ കുറവാണ്.
(v) അറ്റാപല്‍ജൈറ്റ്‌കളിമണ്ണ്. സൂച്യാകാരപരലുകളായി രൂപം കൊള്ളുന്ന മഗ്‌നീഷ്യത്തിന്റെ ജലയോജിത അലുമിനിയം സിലിക്കേറ്റ് ധാതുവാണ് അറ്റാപല്‍ജൈറ്റ്. എണ്ണക്കിണറുകളില്‍ ഡ്രില്ലിങ് ദ്രാവകമായും പല വ്യവസായങ്ങളിലും നിലംബനകാരകമായും (suspending agent) ഈയിനം കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു.
(vi) ലിഥോമാര്‍ജ്‌കളിമണ്ണ്. ഉഷ്‌ണമേഖലാകാലാവസ്ഥയ്‌ക്കധീനമായ മേഖലകളില്‍ ലാറ്ററൈറ്റ് പടലങ്ങള്‍ക്ക് കീഴിലായി രൂപം കൊണ്ടിരിക്കുന്ന മൂലനിക്ഷേപം. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത് വ്യാപകമായുണ്ട്. ഇതിനു വ്യക്തമായ ധാതുസംരചനയില്ല. മിക്കവാറും മണല്‍മയമായിരിക്കും. ഉപരിപടലങ്ങള്‍ക്ക് കനം കൂടൂതലാണെങ്കില്‍ ഇത് ശേഖരിക്കുക ലാഭകരമല്ല.
(vii) മല്ലൈറ്റ്‌കളിമണ്ണ്. സ്‌കോട്ട്‌ലന്‍ഡിലെ പശ്ചിമ ദ്വീപുകളില്‍ (Inner Hebrides)ഒന്നായ മല്ലില്‍ (Mull) മാത്രമാണ് അല്‌പമായെങ്കിലും ഈയിനം കളിമണ്ണിന്റെ പ്രകൃതിനിക്ഷേപമുള്ളത്. കയോലിനൈറ്റ്, കയനൈറ്റ്, പിനൈറ്റ്, ടോപാസ്, ദൂമോര്‍ട്ടിയറൈറ്റ്, പൈറോഫില്ലൈറ്റ്, സെറിസൈറ്റ്, ആന്‍ഡാലൂസൈറ്റ്, സില്ലിമനൈറ്റ് എന്നീ അലുമിനിയം സിലിക്കേറ്റ് ധാതുക്കളില്‍ നിന്ന് ഉയര്‍ന്ന താപനിലകളില്‍ രൂപം കൊള്ളുന്ന ധാതുവാണ് മല്ലൈറ്റ്. ഇത് ഉയര്‍ന്ന ഉച്ചതാപസഹ ധാതുവാകയാല്‍ വന്‍തോതില്‍ കൃത്രിമമായുത്‌പാദിപ്പിക്കപ്പെടുന്നു. മല്ലൈറ്റ് പരലുകള്‍ നീണ്ടുനേര്‍ത്തതാണ്. ഇത് സ്‌പാര്‍ക്ക് പ്ലഗ്, ക്രൂസിബിള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുപയോഗപ്പെടുത്തുന്നു.
രാസധാതു സംയോഗം. കളിമണ്ണിലെ അടിസ്ഥാന രാസഘടകങ്ങളായ സിലിക്ക, അലൂമിന, ജലം എന്നിവയുടെ വ്യത്യസ്‌ത തോതിലും രീതിയിലുമുള്ള സംയോജനവും ഇവയോടൊപ്പം ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സിയം, സോഡിയം, പൊട്ടാസിയം എന്നീ മൂലകങ്ങള്‍ കടന്നുകൂടുന്നതും വിവിധ കളിമണ്‍ ധാതുക്കള്‍ രൂപം കൊള്ളുന്നതിനു കാരണമാകുന്നു. തന്മൂലം സിലിക്ക, അലൂമിന, ജലം എന്നിവയോടൊപ്പം ഇരുമ്പും ക്ഷാരങ്ങളും ക്ഷാരമൃത്തുകളും ചേര്‍ന്നു സൃഷ്ടിച്ചിട്ടുള്ള രാസസഞ്ചയമാണ് കളിമണ്ണെന്നു പറയാം. ജലയോജിത അലുമിനിയം സിലിക്കേറ്റാണ് കളിമണ്ണിലെ മുഖ്യഘടകം. രാസവിശ്ലേഷണത്തിലൂടെ കളിമണ്ണിലെ സിലിക്ക, അലൂമിന, അയണ്‍ ഓക്‌സൈഡ്, മഗ്‌നീഷ്യം ഓക്‌സൈഡ്, സോഡിയം ഓക്‌സൈഡ്, പൊട്ടാസിയം ഓക്‌സൈഡ് എന്നിവയുടെ അളവാണ് നിര്‍ണയിക്കപ്പെടുന്നത്.
കളിമണ്‍ ധാതുക്കള്‍, രാസസംരചനയെ അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി വിഭക്തമാണ്. ഇവ കയോലിനൈറ്റ് അഥവാ കാന്‍ഡൈറ്റ് ധാതുക്കള്‍, മോണ്ട് മൊറിലണൈറ്റ് (സ്‌മെക്‌ടൈറ്റ്) ധാതുക്കള്‍, വെര്‍മിക്കുലൈറ്റ്, ക്ലോറൈറ്റ്, ഇല്ലൈറ്റ്, അറ്റാപല്‍ജൈറ്റ് തുടങ്ങിയവയാണ്. ഇവയില്‍ അറ്റാപല്‍ജൈറ്റ് ധാതുവിനു ചങ്ങലയ്‌ക്കു സദൃശമായ ജാലികഘടനയാണുള്ളത്; മറ്റുള്ളവയുടേതെല്ലാം പാളികള്‍ അടുക്കടുക്കായി വച്ചതുപോലെയുള്ള ഘടനയും. കളിമണ്‍ ധാതുക്കള്‍ക്കു പുറമേയുള്ള അജൈവധാതുക്കള്‍ ക്വാര്‍ട്ട്‌സ്, മൈക്ക കൂടാതെ ലിമൊണൈറ്റ്, സിഡറൈറ്റ്, പൈറൈറ്റ് എന്നീ ഇരുമ്പിന്റെ ധാതുക്കള്‍, ഫെല്‍സ്‌പാര്‍ തുടങ്ങിയവയാണ്.
ഋണഅയോണുകളും ധനഅയോണുകളും അവശോഷണം ചെയ്‌ത് ജാലിക ഘടനയില്‍ വിനിമയാവസ്ഥയില്‍ നിലനിര്‍ത്താന്‍ കളിമണ്‍ധാതുക്കള്‍ക്കു കെല്‌പുണ്ട്. കളിമണ്ണില്‍ പല അവസ്ഥകളിലും ധാരാളമായി ജലാംശമുണ്ടായിരിക്കും. അവ ജാലിക ഘടനയ്‌ക്കു പുറത്തോ, ഹൈഡ്രാക്‌സില്‍ (OH) ആയി ഘടനയ്‌ക്കുള്ളിലോ കാണപ്പെടുന്നു. നോ: കളിമണ്‍ധാതുക്കള്‍
ഭൗതികസ്വഭാവം. കളിമണ്ണിന്റെ ഭൗതിക സ്വഭാവവിശേഷങ്ങളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങള്‍: (i) കളിമണ്‍ ധാതുക്കള്‍ (clay minerals); (ii) മറ്റ് അജൈവധാതുക്കള്‍ (nonclay minerals); (iii) ജൈവഘടകങ്ങള്‍; (iv) ലവണങ്ങളും വിനിമയസാധ്യമായ (exchangeable) അയോണുകളും; (v) മൗലികഘടന (texture) എന്നിവയാണ്. കളിമണ്‍ ധാതുക്കളാണ് കളിമണ്ണിന്റെ സ്വഭാവവിശേഷങ്ങളെ മുഖ്യമായും സ്വാധീനിക്കുന്നത്. കളിമണ്ണിന്റെ മൊത്തം രാസ സംയോഗത്തില്‍ 5 ശ.മാ. മാത്രമേ വരുന്നുള്ളൂവെങ്കിലും കളിമണ്‍ ധാതുക്കളായിരിക്കും കളിമണ്ണിന്റെ പൊതു സ്വഭാവത്തിന്റെ നിര്‍ണായക ഘടകം. കളിമണ്‍ കണികകള്‍ക്ക് 45 മൈക്രാണില്‍ അധികം വലുപ്പമുണ്ടാവില്ല; ഇവയെ വലുപ്പമനുസരിച്ച് കൊളോയ്‌ഡ് അംശകമെന്നും കൊളോയ്‌ഡ് അല്ലാത്ത അംശകമെന്നും രണ്ടു വിഭാഗങ്ങളായി തിരിക്കാം. പ്ലാസ്‌തികത, ഉറപ്പ്, ചുരുങ്ങല്‍, സ്‌ഫടികവത്‌കരണം (vitrification) എന്നിവ കളിമണ്ണിന്റെ സുപ്രധാന സ്വഭാവവിശേഷങ്ങളാണ്.
പ്‌ളാസ്‌തികത. ജലവുമായി ചേരുമ്പോള്‍ കളിമണ്ണിനുണ്ടാകുന്ന വിശേഷസ്വഭാവമാണ് പശിമ അഥവാ പ്ലാസ്‌തികത. വിഭംഗനം കൂടാതെ തന്നെ ഇലാസ്‌തികതയുടെ പരിധി കഴിഞ്ഞും സ്ഥിരമായ വിരൂപണത്തിനു വിധേയമാകാനുള്ള ശേഷിയാണിത്. കളിമണ്‍ധാതുക്കള്‍, കണികകളുടെ ആകൃതിയും വലുപ്പവും, ജൈവാംശം, ലവണങ്ങള്‍, വിനിമയാവസ്ഥയിലുള്ള അയോണുകള്‍ എന്നിവയാണ് പ്ലാസ്‌തികതയെ സ്വാധീനിക്കുന്ന കളിമണ്ണിലെ ഘടകങ്ങള്‍. പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളെ കൊഴുത്തത് (fat)എന്നും ഈ ശേഷി നാമമാത്രമായുള്ള കളിമണ്ണിനങ്ങളെ കൊഴുപ്പില്ലാത്തത് (lean) എന്നും വിശേഷിപ്പിക്കുന്നു. പ്ലാസ്‌തികത വര്‍ധിപ്പിക്കാനായി അമ്ലവും കുറയ്‌ക്കാനായി ക്ഷാരവും കളിമണ്ണിനോട് ചേര്‍ക്കാറുണ്ട്.
ഉറപ്പ്. കളിമണ്ണിന്റെ ഉറപ്പ് രണ്ടു തരമാണ്. ആര്‍ദ്രാവസ്ഥയിലുള്ളത് പച്ച(green strength)യെന്നും ശുഷ്‌കാവസ്ഥയിലുള്ളത് ഉണക്ക(dry strength)യെന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. പച്ച മണ്ണിന്റെ ഉറപ്പും പ്ലാസ്‌തികതയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പൊതുവാണ്. ഉണക്കമണ്ണിന്റെ ഉറപ്പ് കൊളോയ്‌ഡല്‍ അംശകത്തിന്റെയും സൂക്ഷ്‌മ കണികകളുടെയും ജലീകരണ തീവ്രത, ഉത്‌പന്നത്തിന്റെ നിര്‍മാണരീതി, ഉണക്കലിന്റെ തീക്ഷ്‌ണത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സ്‌മെക്‌ടൈറ്റ് ധാതുക്കളാണ് ശുഷ്‌കാവസ്ഥയിലുള്ള കളിമണ്ണിന് ഏറ്റവും കൂടുതല്‍ ഉറപ്പു നല്‌കുന്നത്.
ചുരുങ്ങല്‍. ഉണങ്ങുമ്പോഴും ചുടുമ്പോഴും കളിമണ്ണിന്റെ പരിമാണത്തിലുണ്ടാകുന്ന കുറവാണിത്. കളിമണ്ണിന്റെ ചുരുങ്ങല്‍ വാസ്‌തുവിദ്യാരംഗത്തെ കളിമണ്‍ നിര്‍മിതികളുടെ ഉത്‌പാദനമേഖലയില്‍ വളരെ ഗണിക്കപ്പെടുന്ന ഒരു സ്വഭാവവിശേഷമാണ്. ഉണങ്ങുമ്പോഴുണ്ടാകുന്ന ചുരുങ്ങല്‍ (drying shrinkage) ജലാംശം, കളിമണ്‍ധാതുക്കള്‍, കളിമണ്‍ കണികകളുടെ വലുപ്പവും ആകൃതിയും എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ചുരുങ്ങല്‍ പ്ലാസ്‌തികതയേറിയ കളിമണ്ണിനങ്ങളില്‍ വളരെ കൂടുതലാകയാല്‍ അവയുണങ്ങുമ്പോള്‍ വിണ്ടു കീറുന്നു. സ്‌മെക്‌ടൈറ്റ് ധാതുക്കളില്‍ ഈ സ്വഭാവവിശേഷം പ്രകടമാണ്. മണ്ണു കലര്‍ന്നതോ പ്ലാസ്‌തികത കുറഞ്ഞതോ ആയ കളിമണ്ണിനങ്ങളില്‍ ഇത്തരം ചുരുങ്ങല്‍ പ്രകടമല്ലാത്തതിനാല്‍ അവ ഉണങ്ങുമ്പോള്‍ ഉറപ്പില്ലാത്ത സരന്ധ്രപിണ്ഡമായി മാറുന്നു.
ചുടുമ്പോഴുണ്ടാകുന്ന ചുരുങ്ങല്‍ (firing shrinkage) കളിമണ്ണിലെ ബാഷ്‌പശീലഘടകങ്ങളെയും, ചൂടാകുമ്പോള്‍ കളിമണ്‍ധാതുപരലുകള്‍ക്കുണ്ടാകുന്ന പരിണാമത്തെയും അവയുടെ നിര്‍ജലീകരണത്തെയും ആശ്രയിച്ചിരിക്കുന്നു. ചുടുമ്പോള്‍ രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കപ്പെടുന്ന നിര്‍ജലീകരണത്തിലൂടെയാണ് ചുരുങ്ങല്‍ പൂര്‍ണമാവുന്നത്. മര്‍ദവിധേയമാവുന്ന കളിമണ്ണ് താരതമ്യേന കൂടുതലായി ചുരുങ്ങുന്നു; തന്മൂലം കെട്ടിടനിര്‍മാണാരംഭത്തില്‍ വസ്‌തുവില്‍ ഉണ്ടായിരിക്കാവുന്ന കളിമണ്ണിന്റെ ചുരുങ്ങലിനെ സംബന്ധിച്ച് വിശദമായി പഠനം നടത്തിയിരിക്കണം.
നിര്‍ജലീകരണം. ചൂടാക്കുമ്പോള്‍ കളിമണ്ണ് നിര്‍ജലീകരണം, ഓക്‌സീകരണം, സ്‌ഫടികവത്‌കരണം എന്നിവയ്‌ക്കു കൂടി വിധേയമാകുന്നു. 3000C വരെ ചൂടാക്കുമ്പോള്‍ കളിമണ്ണിലെ ജലാംശം ഏതാണ്ട് പൂര്‍ണമായും വിമുക്തമാവുന്നു. ഇത് കളിമണ്ണ് ചുരുങ്ങുന്നതിനും തദ്വാരാ ആ താപനിലയില്‍ ഊഷ്‌മാവിന്റെ വര്‍ധനയില്‍ ക്രമഭംഗം ഏര്‍പ്പെടുന്നതിനും ഇടയാകുന്നു. കൂടുതല്‍ സമയം ചൂടാക്കപ്പെടുമ്പോള്‍ കളിമണ്‍ധാതുക്കളുടെ ജാലികഘടനയ്‌ക്കു തന്നെ മാറ്റമുണ്ടാകുന്നു; 5000Cല്‍ വലിയ തന്മാത്രകള്‍ മുറിഞ്ഞ് ചെറിയവ രൂപം കൊള്ളുന്നു. 5000C മുതല്‍ 8500C വരെ ചൂടാക്കുമ്പോള്‍ കാര്‍ബണ്‍ യൗഗികങ്ങള്‍, ഇരുമ്പിന്റെ യൗഗികങ്ങള്‍ തുടങ്ങിയവ ഓക്‌സീകരിക്കപ്പെടുന്നതിന് പുറമേ കാര്‍ബണേറ്റുകളും സിലിക്കേറ്റുകളും വിഘടിതമാകുന്നു.
8000Cനു മേല്‍ ചൂടാക്കിയാല്‍ കളിമണ്ണിലെ ഗളനതാപം കുറഞ്ഞ ഘടകങ്ങള്‍ ഉരുകിയിറങ്ങി രന്ധ്രങ്ങളും വിള്ളലുകളും നിറയുന്നു. ഇതുവഴി കളിമണ്ണ് സ്‌ഫടികത്തിന് സദൃശമായ ഒരു പദാര്‍ഥമായിത്തീരുന്നു; ഈ പ്രക്രിയയാണ് സ്‌ഫടികവത്‌കരണം. ഇതിനോടൊപ്പം ഈ താപനിലകളില്‍ മുമ്പ് വിഘടിതമായ തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ബൃഹത്തും സങ്കീര്‍ണവുമായവ രൂപം കൊള്ളുകയും കളിമണ്ണില്‍ അവശേഷിക്കുന്ന ജലാംശം കൂടി പൂര്‍ണമായും വിമുക്തമാവുകയും ചെയ്യുന്നു.
അവസ്ഥിതി. ഭൂമുഖത്തെമ്പാടുമുള്ള ഈ പ്രകൃതിനിക്ഷേപം കേരളത്തിലും ധാരാളമായുണ്ട്. അപക്ഷയഫലമായി വ്യുത്‌പന്നമാക്കപ്പെട്ട മൂലനിക്ഷേപങ്ങളും ഊറല്‍ക്കളിമണ്ണിന്റെ നിക്ഷേപങ്ങളും കേരളത്തിലുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായുള്ള കളിമണ്‍ നിക്ഷേപം രണ്ടാമത്തെയിനത്തില്‍പ്പെടുന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ലാറ്റെറൈറ്റ് പടലങ്ങള്‍ക്ക് കീഴിലായും കളിമണ്‍നിക്ഷേപങ്ങളുണ്ട്. ഇതിനെ ഭൂവിജ്ഞാനപരമായി ലിഥോമാര്‍ജ്‌കളിമണ്ണ് എന്നു വിശേഷിപ്പിക്കുന്നു.
രാസാപക്ഷയത്തിലൂടെ രൂപം കൊള്ളുന്ന കളിമണ്ണ് രൂപം കൊണ്ടിടത്തുതന്നെ അവശേഷിക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള മലിനീകരണംമൂലം ഉപരിഭാഗങ്ങളില്‍ കളിമണ്ണിന്റെ തനിമ നഷ്ടപ്രായമാവുന്നു. കേരളത്തില്‍ മലയോരപ്രദേശങ്ങളിലെ വയലേലകളിലും മറ്റും അര മീറ്ററോളം മാത്രം കനത്തിലുള്ള ഉപരിപടലങ്ങള്‍ക്കു കീഴിലായുള്ള കളിമണ്‍ നിക്ഷേപങ്ങള്‍ ഈ വിധം മലിനീകൃതമാണ്. നദികളാല്‍ ആവാഹിക്കപ്പെട്ട് സമുദ്രങ്ങളില്‍ വന്നുചേരുന്ന കളിമണ്ണില്‍ വലുതായ തോതില്‍ മാലിന്യങ്ങള്‍ കടന്നുകൂടുന്നു.
വിതരണം. മിക്കവാറും രാജ്യങ്ങള്‍ക്കെല്ലാം തന്നെ കളിമണ്ണിന്റെ പ്രകൃതി സമ്പത്തുണ്ട്. കയോലിനൈറ്റിന്റെ ആധിക്യമുള്ള ശുദ്ധശുഭ്രമായ കളിമണ്ണിനങ്ങള്‍ ചൈനയിലെ ക്വാങ്‌ഷി പ്രവിശ്യയില്‍പ്പെടുന്ന കയോലിങ് എന്ന പ്രദേശത്തു നിന്നാണ് ആദ്യമായി യൂറോപ്പില്‍ എത്തിച്ചിരുന്നത്. തന്മൂലം അതിന് കയോലിന്‍ അഥവാ ചീനക്കളിമണ്ണ് എന്ന പേരു വന്നു. ഇന്ന് അറിയപ്പെടുന്ന ചീനക്കളിമണ്ണിന്റെ പ്രമുഖ നിക്ഷേപങ്ങള്‍ ബ്രിട്ടന്‍ (കോണ്‍വാള്‍, ഡെവണ്‍ഷയര്‍), ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, റഷ്യ, ചൈന, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവും നല്ലയിനം ചീനക്കളിമണ്ണ് ലഭിക്കുന്നത് കേരളം (കുണ്ടറ), ബിഹാര്‍ (സിങ്‌ഭം) എന്നിവിടങ്ങളിലാണ്. ഇതിനു പുറമേ കര്‍ണാടകം, ഡല്‍ഹി, ഗുജറാത്ത്, ഒറീസ, ജമ്മുകശ്‌മീര്‍, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ രാജ്യത്തെമ്പാടും കയോലിന്‍ നിക്ഷേപങ്ങളുണ്ട്. പശ്‌ചിമബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഒറീസ, ഗുജറാത്ത്, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഫയര്‍ ക്ലേ നിക്ഷേപങ്ങളുള്ളത്. പൊതുവില്‍ അലക്കുമണ്ണായി ഉപയോഗപ്പെടുത്തുന്ന ഫുള്ളേര്‍സ് എര്‍ത്ത്, മധ്യപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുണ്ട്.
കേരളത്തിലെ കളിമണ്ണ് അധിസിലികശിലാസ്രാതസ്സുകളില്‍ നിന്ന് അപക്ഷയ ഫലമായി വ്യുത്‌പന്നമാക്കപ്പെട്ടതാണ്. തന്മൂലം ചീനക്കളിമണ്ണിനാണ് പ്രാമുഖ്യം. ചീനക്കളിമണ്ണും ഇതിനോടു ബന്ധപ്പെട്ടയിനങ്ങളും സംസ്ഥാനത്തെ മിക്കവാറും എല്ലാ തീരദേശ ജില്ലകളിലുമുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നീലേശ്വരം, കളനാട്, പഴയങ്ങാടി എന്നിവിടങ്ങളില്‍ മുന്തിയയിനം ചീനക്കളിമണ്ണും പട്ടുവം, കരിവെള്ളൂര്‍, വടക്കുമ്പാട്, ചെറുവത്തൂര്‍, കടങ്കോട്ടെമല, പുതുക്കായ്, പൊയ്‌നാച്ചി, ഉപ്പള എന്നീ പ്രദേശങ്ങളില്‍ താഴ്‌ന്നയിനങ്ങളിലുള്ള കളിമണ്ണും ലഭ്യമാണ്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍പ്പുഴ, കടലുണ്ടിപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ള ഊറല്‍ക്കളിമണ്ണിനങ്ങള്‍ ഇഷ്ടിക, ഓട് എന്നിവയുടെ നിര്‍മാണത്തിനായി ശേഖരിക്കപ്പെടുന്നു. പാലക്കാട് ജില്ലയില്‍ ജില്ലാആസ്ഥാനത്തിനു കിഴക്കായുള്ള അയലക്കാട് പ്രദേശത്ത് ചീനക്കളിമണ്ണുണ്ട്. തൃശൂര്‍ ജില്ലയില്‍, ലിഥോമാര്‍ജ്‌കളിമണ്ണ് മണലൂരില്‍ കാണപ്പെടുന്നു; ലാറ്റെറൈറ്റിനു കീഴിലായി രൂപം കൊണ്ടിരിക്കുന്ന ചീനക്കളിമണ്ണ് കിഴുപ്പള്ളിക്കര, ചാലക്കുടി, മുളന്തുരുത്തി, പുല്ലൂറ്റ്, ചേന്ദമംഗലം, ചാപ്പാറ എന്നിവിടങ്ങളിലുണ്ട്. എറണാകുളം ജില്ലയില്‍ തൃക്കാക്കര ക്ഷേത്രത്തിന് നാല് കി.മീ. പടിഞ്ഞാറും മഞ്ചുമ്മല്‍ പ്രദേശത്തും ചീനക്കളിമണ്ണ് ധാരാളമായി ഉരുത്തിരിഞ്ഞിരിക്കുന്നു. ശുദ്ധി കുറഞ്ഞ കളിമണ്ണിനങ്ങള്‍ (tile clays) കോട്ടയം ജില്ലയില്‍ വേമ്പനാട്ടുകായലിന്റെ തീരപ്രദേശങ്ങളിലുണ്ട്. കൊല്ലത്ത് കുണ്ടറയില്‍ സു. 10 ലക്ഷം ടണ്‍ വരുന്ന കളിമണ്‍ നിക്ഷേപമുണ്ട്; ചാത്തന്നൂരില്‍ നിക്ഷേപം മൂന്നു ലക്ഷം ടണ്ണോളം വരും. തിരുവനന്തപുരം ജില്ലയില്‍ പള്ളിപ്പുറം, ആക്കുളം, പെരിങ്കുളം, മംഗലപുരം എന്നിവിടങ്ങളില്‍ കളിമണ്‍ നിക്ഷേപമുണ്ട്.
ഖനനവും സംസ്‌കരണവും. ഉപരിതലത്തോടടുത്ത് സ്ഥിതിചെയ്യുന്ന കളിമണ്ണ് മേല്‍ഭാഗത്തെ ഭൂദ്രവ്യം മാറ്റിയ ശേഷം പ്രതലഖനനം മുഖേനയാണ് ശേഖരിക്കപ്പെടുന്നത്. തുറന്ന കുഴികള്‍ (open pits)എടുത്ത് ഖനനം നടത്തുമ്പോള്‍ ഒരു മീ. കനമുള്ള മേല്‍ത്തരം കളിമണ്ണ് ശേഖരിക്കാനായി 10 മീ. വരെ കനത്തിലുള്ള ഉപരിപടലം നീക്കം ചെയ്യാറുണ്ട്. ബുള്‍ഡോസര്‍ തുടങ്ങിയ യന്ത്രാപകരണങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഡ്രാഗ് ഷവല്‍, പവര്‍ ഷവല്‍ എന്നിവ ഉപയോഗിച്ച് കളിമണ്ണ് ശേഖരിച്ച് സംസ്‌കരണ ശാലകളിലെത്തിക്കുന്നു.
കളിമണ്ണിനെ ആര്‍ദ്രാവസ്ഥയിലും ശുഷ്‌കാവസ്ഥയിലും സംസ്‌കരിക്കാറുണ്ട്. ഉണങ്ങുമ്പോള്‍ ദൃഢീഭവിക്കുന്നതിനാല്‍ കളിമണ്ണിനെ ഉടച്ചു പൊടിച്ച് ധൂളിപ്രായത്തിലാക്കുന്നു. തുടര്‍ന്ന് പല തോതിലുള്ള അരിപ്പകളും ഉപയോഗിച്ച് കണികകളുടെ വലുപ്പത്തിനനുസരണമായി പല ഉപയോഗങ്ങള്‍ക്കു കൂടിയായി വേര്‍തിരിക്കുന്നു. ഇവ സഞ്ചികളില്‍ നിറച്ചാണ് വ്യാവസായികാവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. പ്രധാന വ്യവസായങ്ങളായ കടലാസ്, പെയിന്റ്, ഔഷധം എന്നിവയുടെ ഉത്‌പാദനരംഗങ്ങളില്‍ കൂടുതലായ ശുദ്ധീകരണം അനിവാര്യമാണ്.
ഉപയോഗം. മണ്ണിലുള്ള കളിമണ്ണിന്റെ അംശം ഒരളവുവരെ കാര്‍ഷികാഭിവൃദ്ധിക്ക് പ്രയോജനകരമാണ്. സസ്യവളര്‍ച്ചയ്‌ക്ക് അനിവാര്യമായിട്ടുള്ള അമോണിയ തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്‌തു സൂക്ഷിക്കാന്‍ കളിമണ്ണിന് കഴിവുണ്ട്. മണ്ണിനോടു ചേര്‍ക്കപ്പെടുന്ന ജൈവരാസവളങ്ങളില്‍ നിന്ന് ഫലദായകങ്ങളായ പല പദാര്‍ഥങ്ങളെയും വിനിമയാവസ്ഥയില്‍ സൂക്ഷിക്കാന്‍ കളിമണ്ണിനു കഴിയുന്നു. തന്മൂലം കളിമണ്ണ് കലര്‍ന്ന മണ്ണ് കൂടുതല്‍ കാലം ഫലഭൂയിഷ്‌ഠമായി നിലനില്‌ക്കും. ഒരളവുവരെയെങ്കിലും കളിമണ്ണിന്റെ അംശമില്ലാത്ത മണ്ണില്‍ നിന്ന് കാലഭേദത്തോടൊപ്പം ഉര്‍വരത നഷ്ടമാകുന്നു. എന്നാല്‍ കളിമണ്ണിന്റെ ആധിക്യം മൂലം മണ്ണ് വെള്ളമില്ലാതെ വരുമ്പോള്‍ ഉണങ്ങി പാറപോലെ ഉറച്ചതും (stiff) ജലത്തിന് അപ്രവേശ്യവും (impervious) ആയിത്തീരുന്നു.
നനവുള്ളപ്പോള്‍ പ്ലാസ്‌തികതയുള്ളതിനാല്‍ ഏതുരൂപവും കളിമണ്ണില്‍ ആകൃതിപ്പെടുത്താവുന്നതാണ്. കളിമണ്ണിലുണ്ടാക്കിയ ആഭരണങ്ങള്‍ക്കും പാത്രങ്ങള്‍ക്കും മനുഷ്യസംസ്‌കാര ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. ഒരു നിശ്ചിത താപനില വരെ ചൂടാക്കിയാല്‍ കളിമണ്ണ് ചുരുങ്ങി ദൃഢീഭവിക്കുന്നു. പിന്നീട് വെള്ളത്തില്‍ കുതിരുകയോ ചൂടില്‍ പൊട്ടിപ്പോവുകയോ ചെയ്യുന്നില്ല; അപക്ഷയത്തിനു പെട്ടെന്നു വഴങ്ങുകയുമില്ല. മനുഷ്യന്‍ ഈ സ്വഭാവവിശേഷം മനസ്സിലാക്കിയ കാലം മുതല്‌ക്കേ കളിമണ്‍ വ്യവസായവും അനുസ്യൂതം വളര്‍ന്നു കൊണ്ടിരിക്കുന്നു.
കളിമണ്ണിന്റെ ഇനംതിരിവ് അതിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയായിരുന്നുവെങ്കിലും അവയ്‌ക്കോരോന്നിനും അടിസ്ഥാനപരമായി വ്യത്യസ്‌തമായ രാസഭൗതിക സ്വഭാവവിശേഷങ്ങള്‍ ഉണ്ടെന്ന് സമീപകാലത്താണ് മനസ്സിലാക്കിയത്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനായി കളിമണ്ണിനെ പുളിപ്പിക്കാറുണ്ട്. പുളിപ്പിക്കല്‍ ത്വരിപ്പിക്കാനായി പശ, ടാനിന്‍ തുടങ്ങിയവ ചേര്‍ക്കാവുന്നതാണ്. മുന്തിയയിനം പിഞ്ഞാണങ്ങളും മറ്റും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോഴ്‌സലിന്‍ ഉണ്ടാക്കാനായി ചീനക്കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു. കയോലിന്റെ താഴ്‌ന്ന തരങ്ങളെ കുശമണ്ണ് (Potter's clay or Pipe clay) എന്നു വിശേഷിപ്പിക്കുന്നു.
കളിമണ്ണിന്റെ എല്ലായിനങ്ങളും ഓട്, ഇഷ്ടിക എന്നിവയുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനായി പ്രതല കളിമണ്ണ് ഉപയോഗപ്പെടുത്തുന്നു. മിനുസപ്പെടുത്തിയ ഓട് (glazed tile) തുടങ്ങിയവയ്‌ക്കായി ആന്തരികകളിമണ്ണിനങ്ങള്‍ (under clays) ഉപയോഗപ്പെടുത്തുന്നു. സിമന്റ് ചൂളകളില്‍ അലുമിനയും സിലിക്കയും നല്‌കാനാണ് കളിമണ്ണ് ഉപയോഗപ്പെടുത്തുന്നത്. ഉയര്‍ന്ന ഉച്ചതാപസഹകളിമണ്ണിനങ്ങള്‍ മണലുമായി ചേര്‍ത്ത് മൂശയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു; ഇത്തരം മൂശയിലാണ് ഇരുമ്പ് തുടങ്ങിയ ലോഹങ്ങളിലുള്ള രൂപങ്ങള്‍ വാര്‍ത്തെടുക്കുന്നത്. വ്യത്യസ്‌ത കളിമണ്ണിനങ്ങളില്‍ പലതിനും തനതായ ഉപയോഗ വിശേഷങ്ങളുണ്ട്. നോ: കളിമണ്‍ കലാരൂപങ്ങള്‍; കളിമണ്‍ വ്യവസായം
(എ. സലാഹുദീന്‍ കുഞ്ഞ്; സ.പ.)