This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാക്കിനാഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കാക്കിനാഡ) |
Mksol (സംവാദം | സംഭാവനകള്‍) (→കാക്കിനാഡ) |
||
വരി 1: | വരി 1: | ||
== കാക്കിനാഡ == | == കാക്കിനാഡ == | ||
- | [[ചിത്രം:Vol6p655_kakinada port.jpg|thumb|]] | + | [[ചിത്രം:Vol6p655_kakinada port.jpg|thumb|കാക്കിനാഡ തുറമുഖം]] |
ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു താലൂക്കും, ജില്ലയുടെയും താലൂക്കിന്റെയും ആസ്ഥാനമായ തുറമുഖപട്ടണവും. തദ്ദേശീയമായി കോകനദം എന്ന പേരിലറിയപ്പെടുന്ന ഈ മുനിസിപ്പല്‍ പട്ടണം സംസ്ഥാനത്തിലെ പ്രമുഖ വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രമാണ്. ഇന്ത്യയുടെ പൂര്‍വ തീരത്തില്‍ ഗോദാവരി ഡെല്‍റ്റയുടെ വ. കിഴക്കേ അറ്റത്തായാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. ചെന്നൈയ്‌ക്ക് സു. 475 കി.മീ. വ. കിഴക്കാണ് പട്ടണത്തിന്റെ സ്ഥാനം. 160 57ക്ല വ.; 820 14ക്ലകി. തുറമുഖഭാഗത്തെ ആഴക്കുറവു കാരണം ഇപ്പോള്‍ ഇവിടെ കാര്യമായ തോതില്‍ കയറ്റിറക്കു നടക്കുന്നില്ല. | ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു താലൂക്കും, ജില്ലയുടെയും താലൂക്കിന്റെയും ആസ്ഥാനമായ തുറമുഖപട്ടണവും. തദ്ദേശീയമായി കോകനദം എന്ന പേരിലറിയപ്പെടുന്ന ഈ മുനിസിപ്പല്‍ പട്ടണം സംസ്ഥാനത്തിലെ പ്രമുഖ വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രമാണ്. ഇന്ത്യയുടെ പൂര്‍വ തീരത്തില്‍ ഗോദാവരി ഡെല്‍റ്റയുടെ വ. കിഴക്കേ അറ്റത്തായാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. ചെന്നൈയ്‌ക്ക് സു. 475 കി.മീ. വ. കിഴക്കാണ് പട്ടണത്തിന്റെ സ്ഥാനം. 160 57ക്ല വ.; 820 14ക്ലകി. തുറമുഖഭാഗത്തെ ആഴക്കുറവു കാരണം ഇപ്പോള്‍ ഇവിടെ കാര്യമായ തോതില്‍ കയറ്റിറക്കു നടക്കുന്നില്ല. | ||
Current revision as of 07:30, 28 ജൂണ്‍ 2014
കാക്കിനാഡ
ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു താലൂക്കും, ജില്ലയുടെയും താലൂക്കിന്റെയും ആസ്ഥാനമായ തുറമുഖപട്ടണവും. തദ്ദേശീയമായി കോകനദം എന്ന പേരിലറിയപ്പെടുന്ന ഈ മുനിസിപ്പല്‍ പട്ടണം സംസ്ഥാനത്തിലെ പ്രമുഖ വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രമാണ്. ഇന്ത്യയുടെ പൂര്‍വ തീരത്തില്‍ ഗോദാവരി ഡെല്‍റ്റയുടെ വ. കിഴക്കേ അറ്റത്തായാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. ചെന്നൈയ്‌ക്ക് സു. 475 കി.മീ. വ. കിഴക്കാണ് പട്ടണത്തിന്റെ സ്ഥാനം. 160 57ക്ല വ.; 820 14ക്ലകി. തുറമുഖഭാഗത്തെ ആഴക്കുറവു കാരണം ഇപ്പോള്‍ ഇവിടെ കാര്യമായ തോതില്‍ കയറ്റിറക്കു നടക്കുന്നില്ല.
റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും കനാല്‍ മാര്‍ഗവും പട്ടണവുമായി സുഗമമായ ഗതാഗതബന്ധം സ്ഥാപിച്ചിട്ടുണ്ട്. 17-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഗോദാവരി ഡെല്‍റ്റയില്‍ ഡച്ചുകാര്‍ താവളമുറപ്പിച്ചു; ഇന്നത്തെ കാക്കിനാഡയ്‌ക്കു സമീപത്തായി, ജഗന്നാഥപുരം എന്ന സ്ഥലത്ത് 1628ഓടെ ഒരു പട്ടണവും സ്ഥാപിതമായി. രണ്ടു നൂറ്റാണ്ടുകാലം കൊണ്ട് ഡച്ച് അധീനതയില്‍ വളര്‍ച്ച പ്രാപിച്ച ഈ പട്ടണവും മറ്റു ഡെല്‍റ്റാ പ്രദേശങ്ങളും 1825ല്‍ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി. എന്നാല്‍ 1839ലുണ്ടായ വേലിയേറ്റം നിമിത്തം ജഗന്നാഥപുരം പട്ടണം തകര്‍ന്നടിഞ്ഞു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഇന്നത്തെ കാക്കിനാഡ മേഖലയില്‍ കേന്ദ്രീകരിച്ചു. ചെറിയൊരു കാലയളവുകൊണ്ട് അഭൂതപൂര്‍വമായ വികാസമാര്‍ജിച്ച ഈ മേഖല 1866ല്‍ കാക്കിനാഡ മുനിസിപ്പല്‍ പട്ടണമായിത്തീര്‍ന്നു. നൈസര്‍ഗികമായിത്തന്നെ ജലഗതാഗതത്തിനും മറ്റും സൗകര്യങ്ങളുണ്ടായിരുന്ന ഈ പ്രദേശത്തെ, ബ്രിട്ടിഷുകാരാണ് ഒരു തുറമുഖമാക്കി വികസിപ്പിച്ചത്. ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത പരിമിതമായതിനാലാണ് ആധുനിക ഇന്ത്യയിലെ വന്‍കിടതുറമുഖങ്ങളുടെ കൂട്ടത്തില്‍ കാക്കിനാഡയ്‌ക്ക് സ്ഥാനം ലഭിക്കാതെ പോയത്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ഇന്ത്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍, ആദ്യമായി ബോംബു വര്‍ഷിച്ചത് കാക്കിനാഡയിലാണ്.
സംരക്ഷിതമാണെങ്കിലും കാക്കിനാഡ തുറമുഖത്തിലെ നങ്കൂര സ്ഥലത്തിന് ആഴം കുറവാണ്. തന്മൂലം തീരത്തിന് 810 കി.മീ. ദൂരത്തായേ നൗകകള്‍ക്ക് നങ്കൂരമടിക്കാന്‍ സാധിക്കുകയുള്ളൂ. ഗോദാവരി നദിയില്‍ നിന്നുണ്ടാകുന്ന ഭീമമായ എക്കലടിവു മൂലം, നിരന്തരമായി മണ്ണുമാന്തല്‍ (dredging) നടത്തിയാല്‍ മാത്രമേ തുറമുഖത്തിനുവേണ്ട ആഴം നിലനിര്‍ത്താനാവൂ. ഇവിടത്തെ മുഖ്യ കയറ്റുമതിച്ചരക്കുകള്‍ അരി, എണ്ണക്കുരുക്കള്‍, പുകയില, പരുത്തി, കപ്പലണ്ടിപ്പരിപ്പ് എന്നിവയാണ്.
മദ്രാസ്‌കല്‍ക്കത്ത റെയില്‍പ്പാതയിലെ സമാല്‍ക്കോട്ട് ജങ്‌ഷനില്‍ നിന്നാണ് കാക്കിനാഡയിലേക്കുളള റെയില്‍ശാഖ പിരിയുന്നത്. ജഗന്നാഥപുരവും കാക്കിനാഡയും ഒരു വേലാ നദിക്കു (tidal river) കുറുകേ റോഡുമാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ഗോദാവരി ഡെല്‍റ്റയിലെ കനാല്‍ വ്യൂഹത്തില്‍ പ്രമുഖമാണ് കാക്കിനാഡ കനാല്‍. ഇവിടെ ഒരു ഇരുമ്പു നിര്‍മാണകേന്ദ്രവും അനേകം തുണിമില്ലുകളും എണ്ണയാട്ടു കേന്ദ്രങ്ങളും ധാന്യസംസ്‌കരണശാലകളും കൂടാതെ ഒട്ടേറെ ചെറുകിട വ്യവസായഘടകങ്ങളും ഉണ്ട്. തൊള്ളായിരത്തി എഴുപതുകളില്‍ പൂര്‍ത്തിയായ ബൃഹത്തായ ഒരു കറിയുപ്പുനിര്‍മാണകേന്ദ്രവും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സംസ്ഥാനത്തെ ഒരു പ്രമുഖ സാംസ്‌കാരികകേന്ദ്രം കൂടിയാണ് കാക്കിനാഡ. ശാസ്‌ത്രം, കല, എന്‍ജിനീയറിങ് എന്നിവയില്‍പ്പെടുന്ന മിക്കവാറും എല്ലാ വൈജ്ഞാനിക മേഖലകളിലും ബിരുദ, ബിരുദാനന്തരതലങ്ങള്‍ വരെ വിദ്യാഭ്യാസം നടത്തുന്നതിനാവശ്യമായ കോളജുകള്‍ ഈ പട്ടണത്തിലുണ്ട്. സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകളിലൊന്നായ രങ്കരായ മെഡിക്കല്‍ കോളജ് ഇവിടെയാണ്. അണ്ണാവരം സത്യവതീദേവി കോളജ് 1962ല്‍ വനിതകള്‍ക്കായി ഇവിടെ സ്ഥാപിതമായ ഒരു കലാശാലയാണ്. വിദ്യാഭ്യാസപരവും മനുഷ്യകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി കനേഡിയന്‍ ബാപ്‌തിസ്‌റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ 1869ല്‍ കാക്കിനാഡയില്‍ സ്ഥാപിതമായ ഒരു സംഘടനയും ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. കാക്കിനാഡയിലെ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് 1884ല്‍ പീതാപുരം സെമിന്ദാരന്മാര്‍ ആണ് സ്ഥാപിച്ചത്; ഇവിടത്തെ പ്രസിദ്ധമായ ബ്രഹ്‌മോപാസനാമന്ദിരവും അനാഥാലയവും ഇവരുടെ സംഭാവനകളാണ്. ആദ്യകാല തെലുഗു വിജ്ഞാനകോശങ്ങളിലൊന്നായ ആന്ധ്ര വിജ്ഞാനമു എന്ന സപ്‌തവാല്യ എന്‍സൈക്ലോപീഡിയ 1938-41 കാലത്ത് കാക്കിനാഡയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.