This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കള
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ക്ലോറോഫീനോക്‌സി അമ്ലങ്ങളും ക്ലോറോ ബെന്‍സോയിക് അമ്ലങ്ങളും) |
Mksol (സംവാദം | സംഭാവനകള്‍) (→കാര്‍ബണിക കളനാശിനികള്‍) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ക്കിടയിലോ മറ്റു സ്ഥലങ്ങളിലോ ആവശ്യമില്ലാതെ മുളച്ചുണ്ടാകുന്ന പാഴ്‌ച്ചെടികള്‍. കടുക് ഉപയോഗമുള്ള ഒരു സസ്യമാണെങ്കിലും ഗോതമ്പുപാടത്തില്‍ വളരുമ്പോള്‍ അതൊരു കളയായിത്തീരുന്നു. കളകള്‍ കൃഷിക്ക് കനത്ത നഷ്ടമുണ്ടാക്കാറുണ്ട്. കൃഷിഭൂമിയിലെ വളം, വെള്ളം, വെളിച്ചം എന്നിവയ്‌ക്കായി കളകള്‍ വിളകളുമായി മത്സരിക്കുന്നു. കൃഷിച്ചെലവിന്റെ നല്ലൊരു ഭാഗം കളകള്‍ അപഹരിക്കുകയും വിളവ് കുറയ്‌ക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ക്കും കീടങ്ങള്‍ക്കും താവളം നല്‌കി | കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ക്കിടയിലോ മറ്റു സ്ഥലങ്ങളിലോ ആവശ്യമില്ലാതെ മുളച്ചുണ്ടാകുന്ന പാഴ്‌ച്ചെടികള്‍. കടുക് ഉപയോഗമുള്ള ഒരു സസ്യമാണെങ്കിലും ഗോതമ്പുപാടത്തില്‍ വളരുമ്പോള്‍ അതൊരു കളയായിത്തീരുന്നു. കളകള്‍ കൃഷിക്ക് കനത്ത നഷ്ടമുണ്ടാക്കാറുണ്ട്. കൃഷിഭൂമിയിലെ വളം, വെള്ളം, വെളിച്ചം എന്നിവയ്‌ക്കായി കളകള്‍ വിളകളുമായി മത്സരിക്കുന്നു. കൃഷിച്ചെലവിന്റെ നല്ലൊരു ഭാഗം കളകള്‍ അപഹരിക്കുകയും വിളവ് കുറയ്‌ക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ക്കും കീടങ്ങള്‍ക്കും താവളം നല്‌കി | ||
പരോക്ഷമായി വിളകള്‍ക്കു ദോഷം ചെയ്യുന്ന കളകളുമുണ്ട്. ജലീയകളകള്‍ കൃഷിക്കു മാത്രമല്ല, ജലസേചനപദ്ധതികള്‍ക്കും ജലഗതാഗതത്തിനും തടസ്സം സൃഷ്ടിക്കാറുണ്ട്. പാതവക്കില്‍ വളരുന്ന കളകള്‍ റോഡുകളുടെ സംരക്ഷണച്ചെലവ് വര്‍ധിപ്പിക്കുന്നു. കളകള്‍ മൂലമുള്ള വാര്‍ഷിക നഷ്ടം ജന്തുക്കള്‍, സസ്യരോഗങ്ങള്‍ ഇവ മൂലമുണ്ടാകുന്ന നഷ്ടത്തെക്കാള്‍ കൂടുതലാണ്. കളനശീകരണം കൃഷിയുടെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നു. | പരോക്ഷമായി വിളകള്‍ക്കു ദോഷം ചെയ്യുന്ന കളകളുമുണ്ട്. ജലീയകളകള്‍ കൃഷിക്കു മാത്രമല്ല, ജലസേചനപദ്ധതികള്‍ക്കും ജലഗതാഗതത്തിനും തടസ്സം സൃഷ്ടിക്കാറുണ്ട്. പാതവക്കില്‍ വളരുന്ന കളകള്‍ റോഡുകളുടെ സംരക്ഷണച്ചെലവ് വര്‍ധിപ്പിക്കുന്നു. കളകള്‍ മൂലമുള്ള വാര്‍ഷിക നഷ്ടം ജന്തുക്കള്‍, സസ്യരോഗങ്ങള്‍ ഇവ മൂലമുണ്ടാകുന്ന നഷ്ടത്തെക്കാള്‍ കൂടുതലാണ്. കളനശീകരണം കൃഷിയുടെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നു. | ||
- | [[ചിത്രം:Vol6p655_super-weeds-in-corn.jpg|thumb|]] | + | [[ചിത്രം:Vol6p655_super-weeds-in-corn.jpg|thumb|കള ആക്രമണമുള്ള ചോളപ്പാടം]] |
മണ്ണില്‍ വളരെ വേഗം വളര്‍ന്നു വ്യാപിക്കുന്ന കളകള്‍ മണ്ണൊലിപ്പു തടയുകയും, മണ്ണിലെ ജലാംശത്തെ നില നിര്‍ത്തുകയും ചെയ്യുന്നു. ചില കളകള്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നല്ല കാലിത്തീറ്റയുമാണ്. പക്ഷേ കളകള്‍ മൂലമുള്ള ഭീമമായ നഷ്ടം പരിഗണിക്കുമ്പോള്‍ ഗുണങ്ങള്‍ വളരെ നിസ്സാരങ്ങളാണ്. ആദ്യകാലങ്ങളില്‍ കളയെന്നു കരുതി തള്ളിക്കളഞ്ഞിരുന്ന പല സസ്യങ്ങളും പില്‌ക്കാലത്ത് പ്രാധാന്യമുള്ളവയാണെന്ന് കണ്ടിട്ടുണ്ട്. ഉദാ. അഞ്ചിലത്തെറ്റി (Vinca rocea). | മണ്ണില്‍ വളരെ വേഗം വളര്‍ന്നു വ്യാപിക്കുന്ന കളകള്‍ മണ്ണൊലിപ്പു തടയുകയും, മണ്ണിലെ ജലാംശത്തെ നില നിര്‍ത്തുകയും ചെയ്യുന്നു. ചില കളകള്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നല്ല കാലിത്തീറ്റയുമാണ്. പക്ഷേ കളകള്‍ മൂലമുള്ള ഭീമമായ നഷ്ടം പരിഗണിക്കുമ്പോള്‍ ഗുണങ്ങള്‍ വളരെ നിസ്സാരങ്ങളാണ്. ആദ്യകാലങ്ങളില്‍ കളയെന്നു കരുതി തള്ളിക്കളഞ്ഞിരുന്ന പല സസ്യങ്ങളും പില്‌ക്കാലത്ത് പ്രാധാന്യമുള്ളവയാണെന്ന് കണ്ടിട്ടുണ്ട്. ഉദാ. അഞ്ചിലത്തെറ്റി (Vinca rocea). | ||
വരി 9: | വരി 9: | ||
==കള നശീകരണം== | ==കള നശീകരണം== | ||
- | [[ചിത്രം:Vol6p655_weed-control-in-land.jpg|thumb|]] | + | [[ചിത്രം:Vol6p655_weed-control-in-land.jpg|thumb|കൈകൊണ്ട് കളപറിക്കുന്നു]] |
കൃഷി തുടങ്ങിയ കാലം മുതല്‌ക്കു തന്നെ കര്‍ഷകന് കളകളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്. കൃഷിമൂലം പ്രകൃതിയിലെ സസ്യസമൂഹങ്ങളുടെ നൈസര്‍ഗിക വളര്‍ച്ചയ്‌ക്കും പാരിസ്ഥിതിക അനുക്രമ(ecological succession)ത്തിനു തടസ്സമുണ്ടാകുന്നു. ഇപ്രകാരം തടസ്സമുണ്ടാകുമ്പോള്‍ വളരെ വേഗം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവണത സസ്യജാലം പ്രകടമാക്കുന്നു. കൃഷിചെയ്യുന്ന വിളകള്‍ പ്രത്യേക സ്ഥലത്തിന്റെ മണ്ണിനോ കാലാവസ്ഥയ്‌ക്കോ തികച്ചും അനുയോജ്യമായെന്നു വരില്ല. ആ പ്രദേശത്തെ ചുറ്റുപാടുകളുമായി താദാത്‌മ്യം പ്രാപിച്ചിട്ടുള്ള മറ്റു ചെടികള്‍ സ്വമേധയാ വളര്‍ന്ന് വളരെ വേഗം പൂര്‍വസ്ഥിതിയിലെത്താന്‍ ശ്രമിക്കുന്നു. ഇതാണ് കളകളുടെ നിരന്തരമായ വളര്‍ച്ചയ്‌ക്കു കാരണം. | കൃഷി തുടങ്ങിയ കാലം മുതല്‌ക്കു തന്നെ കര്‍ഷകന് കളകളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്. കൃഷിമൂലം പ്രകൃതിയിലെ സസ്യസമൂഹങ്ങളുടെ നൈസര്‍ഗിക വളര്‍ച്ചയ്‌ക്കും പാരിസ്ഥിതിക അനുക്രമ(ecological succession)ത്തിനു തടസ്സമുണ്ടാകുന്നു. ഇപ്രകാരം തടസ്സമുണ്ടാകുമ്പോള്‍ വളരെ വേഗം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവണത സസ്യജാലം പ്രകടമാക്കുന്നു. കൃഷിചെയ്യുന്ന വിളകള്‍ പ്രത്യേക സ്ഥലത്തിന്റെ മണ്ണിനോ കാലാവസ്ഥയ്‌ക്കോ തികച്ചും അനുയോജ്യമായെന്നു വരില്ല. ആ പ്രദേശത്തെ ചുറ്റുപാടുകളുമായി താദാത്‌മ്യം പ്രാപിച്ചിട്ടുള്ള മറ്റു ചെടികള്‍ സ്വമേധയാ വളര്‍ന്ന് വളരെ വേഗം പൂര്‍വസ്ഥിതിയിലെത്താന്‍ ശ്രമിക്കുന്നു. ഇതാണ് കളകളുടെ നിരന്തരമായ വളര്‍ച്ചയ്‌ക്കു കാരണം. | ||
കള നിയന്ത്രണത്തിന് സ്വീകരിച്ചുവരുന്ന ഉപാധികളെ യാന്ത്രികം (mechanical), ജൈവികം (biological), ഭൗതികം (physical), രാസികം (chemical) എന്നിങ്ങനെ വിഭജിക്കാം. കൈകൊണ്ടു പറിച്ചോ, യന്ത്രങ്ങളുപയോഗിച്ചോ, കിളച്ചോ, ഉഴുതോ കള നശിപ്പിക്കുന്നത് യാന്ത്രിക രീതിയില്‍ ഉള്‍പ്പെടുന്നു. വിള പരിക്രമം സ്വീകരിക്കുന്നതും കളകളെ നശിപ്പിക്കുന്ന കീടങ്ങളെയും രോഗാണുക്കളെയും ഉപയോഗിക്കുന്നതും ജൈവിക രീതിയാണ്. കിഴങ്ങുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ വിളമാറ്റക്കൃഷിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിളവെടുക്കുന്നതിനായി മണ്ണ് കിളച്ചിളക്കുന്നതോടൊപ്പം കളനശീകരണവും സാധ്യമാകുന്നു. വിളകളുടെ ശത്രുക്കളല്ലാത്തതും എന്നാല്‍ കളകളുടെ സ്വാഭാവിക ശത്രുക്കളായതും ആയ ജീവികളെ വളര്‍ത്തി കളനിയന്ത്രണം നടത്താവുന്നതാണ്. കള്ളിമുള്‍ച്ചെടികളെ നിയന്ത്രിക്കാന്‍ അവയുടെ വേരുകളും ചെറുകിഴങ്ങുകളും ശാഖകളും നശിപ്പിക്കുന്ന ഒരുതരം കീടങ്ങളെ വളര്‍ത്തുന്നത് ഇതിന് ഉദാഹരണമാണ്. ആഫ്രിക്കന്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാന്‍ പൗളീനിയ എന്ന ഒരു പ്രത്യേകയിനം പച്ചക്കുതിരയ്‌ക്ക് കഴിയും. തീ കത്തിച്ച് കളകളെ നിയന്ത്രിക്കുന്നത് ഭൗതിക രീതിയാണ്. വിവിധതരം രാസവസ്‌തുക്കള്‍ (കളനാശിനികള്‍) ഉപയോഗിച്ച് കളകളെ നിയന്ത്രിക്കുന്ന രീതിയാണ് രാസികരീതി. | കള നിയന്ത്രണത്തിന് സ്വീകരിച്ചുവരുന്ന ഉപാധികളെ യാന്ത്രികം (mechanical), ജൈവികം (biological), ഭൗതികം (physical), രാസികം (chemical) എന്നിങ്ങനെ വിഭജിക്കാം. കൈകൊണ്ടു പറിച്ചോ, യന്ത്രങ്ങളുപയോഗിച്ചോ, കിളച്ചോ, ഉഴുതോ കള നശിപ്പിക്കുന്നത് യാന്ത്രിക രീതിയില്‍ ഉള്‍പ്പെടുന്നു. വിള പരിക്രമം സ്വീകരിക്കുന്നതും കളകളെ നശിപ്പിക്കുന്ന കീടങ്ങളെയും രോഗാണുക്കളെയും ഉപയോഗിക്കുന്നതും ജൈവിക രീതിയാണ്. കിഴങ്ങുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ വിളമാറ്റക്കൃഷിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിളവെടുക്കുന്നതിനായി മണ്ണ് കിളച്ചിളക്കുന്നതോടൊപ്പം കളനശീകരണവും സാധ്യമാകുന്നു. വിളകളുടെ ശത്രുക്കളല്ലാത്തതും എന്നാല്‍ കളകളുടെ സ്വാഭാവിക ശത്രുക്കളായതും ആയ ജീവികളെ വളര്‍ത്തി കളനിയന്ത്രണം നടത്താവുന്നതാണ്. കള്ളിമുള്‍ച്ചെടികളെ നിയന്ത്രിക്കാന്‍ അവയുടെ വേരുകളും ചെറുകിഴങ്ങുകളും ശാഖകളും നശിപ്പിക്കുന്ന ഒരുതരം കീടങ്ങളെ വളര്‍ത്തുന്നത് ഇതിന് ഉദാഹരണമാണ്. ആഫ്രിക്കന്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാന്‍ പൗളീനിയ എന്ന ഒരു പ്രത്യേകയിനം പച്ചക്കുതിരയ്‌ക്ക് കഴിയും. തീ കത്തിച്ച് കളകളെ നിയന്ത്രിക്കുന്നത് ഭൗതിക രീതിയാണ്. വിവിധതരം രാസവസ്‌തുക്കള്‍ (കളനാശിനികള്‍) ഉപയോഗിച്ച് കളകളെ നിയന്ത്രിക്കുന്ന രീതിയാണ് രാസികരീതി. | ||
വരി 49: | വരി 49: | ||
===കാര്‍ബണിക കളനാശിനികള്‍=== | ===കാര്‍ബണിക കളനാശിനികള്‍=== | ||
====ക്ലോറോഫീനോക്‌സി അമ്ലങ്ങളും ക്ലോറോ ബെന്‍സോയിക് അമ്ലങ്ങളും==== | ====ക്ലോറോഫീനോക്‌സി അമ്ലങ്ങളും ക്ലോറോ ബെന്‍സോയിക് അമ്ലങ്ങളും==== | ||
- | [[ചിത്രം:Vol6p655_rasavasthu 3.jpg|thumb|]] | + | [[ചിത്രം:Vol6p655_rasavasthu 3.jpg|thumb|രാസവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള കള നശിപ്പിക്കല്‍]] |
ശാസ്‌ത്രജ്ഞന്മാരായ സിമ്മര്‍മാനും ഹിച്ച് കുക്കും ഫീനോക്‌സി അസറ്റിക് അമ്ലത്തിന്റെ വളര്‍ച്ച തടയാനുള്ള സസ്യങ്ങളുടെ കഴിവ് കണ്ടെത്തിയതോടെ അത് കളനാശിനിയായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള ഇവ വില കുറഞ്ഞവയും വരണാത്‌മക സ്വഭാവമുള്ളവയുമാണ്. 2:4: ഡി; 2:4: എസ്.ടി; എം.സി.പി.എ., സില്‍വക്‌സ് മുതലായവയാണ് ഈ ഗണത്തിലെ പ്രധാന കളനാശിനികള്‍. മുള്‍ച്ചെടി, ജലാശയങ്ങളിലെ കളകള്‍ മുതലായവയ്‌ക്കെതിരെയും 2:4: ഡി, 2:4: എസ്.ടി എന്നിവയെ പ്രതിരോധിക്കുന്ന കളകള്‍ക്കെതിരെയും സില്‍വക്‌സ് ഫലഫ്രദമായുപയോഗിക്കാം. ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളും കളകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഇവ സസ്യങ്ങളില്‍ വച്ച് ഓക്‌സീകരണം മൂലം ഫീനോക്‌സി അസറ്റിക് അമ്ലങ്ങളായി മാറുന്നു. ഗോതമ്പു വര്‍ഗത്തില്‍പ്പെട്ട ധാന്യച്ചെടികളിലും പയറു ചെടികളിലും മേല്‌പറഞ്ഞ ഓക്‌സീകരണം നടക്കാത്തതിനാല്‍ ഫീനോക്‌സീബ്യൂട്രിക് അമ്ലങ്ങള്‍ക്ക് അവയെ നശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ കൃഷികളില്‍ കള നശിപ്പിക്കുന്നതിനുപയോഗിക്കുന്നത് ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളാണ്. സീസോണ്‍ ഇങ്ങനെ തന്നെ വരണാത്‌മകത്വം കാണിക്കുന്ന പദാര്‍ഥമാണ്. ഇത് കള നശീകരണശേഷിയില്ലാത്ത പദാര്‍ഥമാണെങ്കിലും ചെടികളില്‍ വച്ച് ജലവും ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് 2:4: ഡി ഉണ്ടാകുന്നു. ഈ മാറ്റം വരുത്താന്‍ കഴിയുന്ന സസ്യങ്ങളെ മാത്രമേ സീസോണ്‍ നശിപ്പിക്കുകയുള്ളു. ഉരുളക്കിഴങ്ങ്, സ്റ്റ്രാബെറി, പുല്‍ത്തകിടി കൃഷിയിടങ്ങളിലും കളനാശിനികളായുപയോഗിക്കുന്നു. നാട്രിന്‍, മെതിന്‍, സെഡിന്‍ എന്നിവ സീസോണ്‍ ഗ്രൂപ്പില്‍പ്പെട്ട, ചില്ലറ വ്യത്യാസങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന കളനാശിനികളാണ്. എര്‍ബോണ്‍, പുല്ലുകളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്. പരന്ന ഇലകളുള്ള സസ്യങ്ങളെ ഇവ ബാധിക്കുന്നേയില്ല. ഫെനാക് ഢകക, നാഫ്‌ഥലീന്‍ അസറ്റിക് അമ്ലം, നാഫ്‌ഥലീന്‍ അസറ്റാമൈഡ് എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു കളനാശിനികള്‍. ക്ലോറോ ബന്‍സോയിക് അമ്ല ഗ്രൂപ്പില്‍പ്പെട്ട ധാരാളം രാസപദാര്‍ഥങ്ങള്‍ കളനാശിനികളായി ഉപയോഗിക്കുന്നുണ്ട്. ഇവയും ക്ലോറോ അസറ്റിക് അമ്ലങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദീര്‍ഘകാലപ്രവര്‍ത്തനശേഷിയുണ്ടെന്ന മെച്ചമുണ്ട്. ഉദാ. 2:3:6 ഡൈനോബെന്‍, അമിനോബെന്‍, ടി.ബി.എ., പിക്ലോറിന്‍, ഡക്‌താല്‍, ട്രിറ്റാക് എന്നീ കളനാശിനികള്‍ ഈ കൂട്ടത്തിലുണ്ട്. ഇവ സസ്യങ്ങളുടെ ഹോര്‍മോണ്‍ സാന്ദ്രതയില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ സസ്യങ്ങളുടെ വേര്, ഇല മുതലായവയുടെ വളര്‍ച്ച മുരടിക്കുകയും ക്ലോറോഫില്‍ ആവശ്യത്തിനു തികയാതാവുകയും ചെയ്യുന്നു. തത്‌ഫലമായി ലവണം, ജലം എന്നിവയുടെ അവശോഷണവും പ്രകാശസംശ്ലേഷണവും കുറയുകയും ചെടി നശിക്കുകയും ചെയ്യുന്നു. ക്ലോറോ ഫീനോക്‌സി അമ്ലങ്ങള്‍ പരന്ന ഇലകളുള്ള സസ്യങ്ങളെ തിരഞ്ഞുപിടിച്ചുനശിപ്പിക്കുമ്പോള്‍ ക്ലോറോബന്‍സോയിക് അമ്ലങ്ങള്‍ നിലം, പുല്‍ത്തകിടി എന്നിവിടങ്ങളിലെ കളകളെ നശിപ്പിക്കുന്നു. കൂടാതെ, ക്ലോറോഫീനോക്‌സി അമ്ലങ്ങള്‍ ഫലം പാകമാകാതെ കൊഴിയുന്നതു തടയുകയും വേരു വളര്‍ച്ചയെ പ്രാത്‌സാഹിപ്പിക്കുകയും വിളവെടുപ്പിനുശേഷം ഫലങ്ങള്‍ ചീത്തയാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ക്ലോറോഫീനോക്‌സി ഗ്രൂപ്പിലെ ചില യൗഗികങ്ങള്‍ പെട്ടെന്ന് ബാഷ്‌പീകരിക്കുന്നതിനാല്‍ പ്രയോഗ സ്ഥലത്തു നിന്ന് വളരെയകലെ നാശങ്ങളുണ്ടാക്കിയെന്നു വരാം. ബാഷ്‌പീകരണം കുറഞ്ഞ പദാര്‍ഥങ്ങളാക്കി മാറ്റി ഉപയോഗിക്കുകയാണ് സുരക്ഷിതം. | ശാസ്‌ത്രജ്ഞന്മാരായ സിമ്മര്‍മാനും ഹിച്ച് കുക്കും ഫീനോക്‌സി അസറ്റിക് അമ്ലത്തിന്റെ വളര്‍ച്ച തടയാനുള്ള സസ്യങ്ങളുടെ കഴിവ് കണ്ടെത്തിയതോടെ അത് കളനാശിനിയായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള ഇവ വില കുറഞ്ഞവയും വരണാത്‌മക സ്വഭാവമുള്ളവയുമാണ്. 2:4: ഡി; 2:4: എസ്.ടി; എം.സി.പി.എ., സില്‍വക്‌സ് മുതലായവയാണ് ഈ ഗണത്തിലെ പ്രധാന കളനാശിനികള്‍. മുള്‍ച്ചെടി, ജലാശയങ്ങളിലെ കളകള്‍ മുതലായവയ്‌ക്കെതിരെയും 2:4: ഡി, 2:4: എസ്.ടി എന്നിവയെ പ്രതിരോധിക്കുന്ന കളകള്‍ക്കെതിരെയും സില്‍വക്‌സ് ഫലഫ്രദമായുപയോഗിക്കാം. ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളും കളകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഇവ സസ്യങ്ങളില്‍ വച്ച് ഓക്‌സീകരണം മൂലം ഫീനോക്‌സി അസറ്റിക് അമ്ലങ്ങളായി മാറുന്നു. ഗോതമ്പു വര്‍ഗത്തില്‍പ്പെട്ട ധാന്യച്ചെടികളിലും പയറു ചെടികളിലും മേല്‌പറഞ്ഞ ഓക്‌സീകരണം നടക്കാത്തതിനാല്‍ ഫീനോക്‌സീബ്യൂട്രിക് അമ്ലങ്ങള്‍ക്ക് അവയെ നശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ കൃഷികളില്‍ കള നശിപ്പിക്കുന്നതിനുപയോഗിക്കുന്നത് ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളാണ്. സീസോണ്‍ ഇങ്ങനെ തന്നെ വരണാത്‌മകത്വം കാണിക്കുന്ന പദാര്‍ഥമാണ്. ഇത് കള നശീകരണശേഷിയില്ലാത്ത പദാര്‍ഥമാണെങ്കിലും ചെടികളില്‍ വച്ച് ജലവും ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് 2:4: ഡി ഉണ്ടാകുന്നു. ഈ മാറ്റം വരുത്താന്‍ കഴിയുന്ന സസ്യങ്ങളെ മാത്രമേ സീസോണ്‍ നശിപ്പിക്കുകയുള്ളു. ഉരുളക്കിഴങ്ങ്, സ്റ്റ്രാബെറി, പുല്‍ത്തകിടി കൃഷിയിടങ്ങളിലും കളനാശിനികളായുപയോഗിക്കുന്നു. നാട്രിന്‍, മെതിന്‍, സെഡിന്‍ എന്നിവ സീസോണ്‍ ഗ്രൂപ്പില്‍പ്പെട്ട, ചില്ലറ വ്യത്യാസങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന കളനാശിനികളാണ്. എര്‍ബോണ്‍, പുല്ലുകളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്. പരന്ന ഇലകളുള്ള സസ്യങ്ങളെ ഇവ ബാധിക്കുന്നേയില്ല. ഫെനാക് ഢകക, നാഫ്‌ഥലീന്‍ അസറ്റിക് അമ്ലം, നാഫ്‌ഥലീന്‍ അസറ്റാമൈഡ് എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു കളനാശിനികള്‍. ക്ലോറോ ബന്‍സോയിക് അമ്ല ഗ്രൂപ്പില്‍പ്പെട്ട ധാരാളം രാസപദാര്‍ഥങ്ങള്‍ കളനാശിനികളായി ഉപയോഗിക്കുന്നുണ്ട്. ഇവയും ക്ലോറോ അസറ്റിക് അമ്ലങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദീര്‍ഘകാലപ്രവര്‍ത്തനശേഷിയുണ്ടെന്ന മെച്ചമുണ്ട്. ഉദാ. 2:3:6 ഡൈനോബെന്‍, അമിനോബെന്‍, ടി.ബി.എ., പിക്ലോറിന്‍, ഡക്‌താല്‍, ട്രിറ്റാക് എന്നീ കളനാശിനികള്‍ ഈ കൂട്ടത്തിലുണ്ട്. ഇവ സസ്യങ്ങളുടെ ഹോര്‍മോണ്‍ സാന്ദ്രതയില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ സസ്യങ്ങളുടെ വേര്, ഇല മുതലായവയുടെ വളര്‍ച്ച മുരടിക്കുകയും ക്ലോറോഫില്‍ ആവശ്യത്തിനു തികയാതാവുകയും ചെയ്യുന്നു. തത്‌ഫലമായി ലവണം, ജലം എന്നിവയുടെ അവശോഷണവും പ്രകാശസംശ്ലേഷണവും കുറയുകയും ചെടി നശിക്കുകയും ചെയ്യുന്നു. ക്ലോറോ ഫീനോക്‌സി അമ്ലങ്ങള്‍ പരന്ന ഇലകളുള്ള സസ്യങ്ങളെ തിരഞ്ഞുപിടിച്ചുനശിപ്പിക്കുമ്പോള്‍ ക്ലോറോബന്‍സോയിക് അമ്ലങ്ങള്‍ നിലം, പുല്‍ത്തകിടി എന്നിവിടങ്ങളിലെ കളകളെ നശിപ്പിക്കുന്നു. കൂടാതെ, ക്ലോറോഫീനോക്‌സി അമ്ലങ്ങള്‍ ഫലം പാകമാകാതെ കൊഴിയുന്നതു തടയുകയും വേരു വളര്‍ച്ചയെ പ്രാത്‌സാഹിപ്പിക്കുകയും വിളവെടുപ്പിനുശേഷം ഫലങ്ങള്‍ ചീത്തയാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ക്ലോറോഫീനോക്‌സി ഗ്രൂപ്പിലെ ചില യൗഗികങ്ങള്‍ പെട്ടെന്ന് ബാഷ്‌പീകരിക്കുന്നതിനാല്‍ പ്രയോഗ സ്ഥലത്തു നിന്ന് വളരെയകലെ നാശങ്ങളുണ്ടാക്കിയെന്നു വരാം. ബാഷ്‌പീകരണം കുറഞ്ഞ പദാര്‍ഥങ്ങളാക്കി മാറ്റി ഉപയോഗിക്കുകയാണ് സുരക്ഷിതം. | ||
വരി 72: | വരി 72: | ||
====പലവക==== | ====പലവക==== | ||
ഗ്രൂപ്പുകളായി തരംതിരിച്ചിട്ടില്ലാത്ത കളനാശിനികളെയെല്ലാം ഈ ഗണത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. ട്രപ്രാപാലിന്‍, ട്രഫ്‌ളൂറാലിന്‍ എന്നിവ മധുരക്കിഴങ്ങ്, പരുത്തി, സോയാബീന്‍ എന്നീ കൃഷികളിലെ കളകളെ ഇല്ലായ്‌മ ചെയ്യാനുപയോഗിക്കുന്നു. ഇവ വീര്യം കുറഞ്ഞ വിഷങ്ങളാണ്. എന്‍ഡോതാന്‍ വീര്യമേറിയ വിഷമാണ്. ഇത് പരുത്തി, സോയാബീന്‍, പയറുവര്‍ഗങ്ങള്‍ എന്നീ കൃഷികളിലെ കളകളെയും പായലുകളെയും നശിപ്പിക്കുന്നു. കോശവിഭജനം തടയാനും വളര്‍ച്ച നിയന്ത്രിക്കാനും കഴിവുള്ള വിഷവീര്യം കുറഞ്ഞ മലീക് ഹൈഡ്രാസൈഡ് ഉപയോഗപ്രദമായ മറ്റൊരു കളനാശിനിയാണ്. തലാമിക് അമ്ലത്തില്‍ നിന്നു ഉത്‌പാദിപ്പിക്കുന്ന നാപ്‌റ്റലാം ഹാനികരമല്ലാത്തതും പ്രവര്‍ത്തനശേഷിയുള്ളതും ആയ ഒരു കളനാശിനിയാണ്. കുറഞ്ഞ സാന്ദ്രതയില്‍ സസ്യവളര്‍ച്ചയെ സഹായിക്കുന്നതും ഉയര്‍ന്ന സാന്ദ്രതയില്‍ തടസ്സപ്പെടുത്തുന്നതുമായ അമിട്രാള്‍ പ്രകാശ സംശ്ലേഷണത്തിന് പ്രതിബന്ധമാകുന്നു. അക്രാലിന്‍ (--CH2 = CH-CHO), പ്രാമാസില്‍ എന്നിവ സര്‍വസാധാരണമായുപയോഗിക്കുന്ന കളനാശിനികളാണ്. | ഗ്രൂപ്പുകളായി തരംതിരിച്ചിട്ടില്ലാത്ത കളനാശിനികളെയെല്ലാം ഈ ഗണത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. ട്രപ്രാപാലിന്‍, ട്രഫ്‌ളൂറാലിന്‍ എന്നിവ മധുരക്കിഴങ്ങ്, പരുത്തി, സോയാബീന്‍ എന്നീ കൃഷികളിലെ കളകളെ ഇല്ലായ്‌മ ചെയ്യാനുപയോഗിക്കുന്നു. ഇവ വീര്യം കുറഞ്ഞ വിഷങ്ങളാണ്. എന്‍ഡോതാന്‍ വീര്യമേറിയ വിഷമാണ്. ഇത് പരുത്തി, സോയാബീന്‍, പയറുവര്‍ഗങ്ങള്‍ എന്നീ കൃഷികളിലെ കളകളെയും പായലുകളെയും നശിപ്പിക്കുന്നു. കോശവിഭജനം തടയാനും വളര്‍ച്ച നിയന്ത്രിക്കാനും കഴിവുള്ള വിഷവീര്യം കുറഞ്ഞ മലീക് ഹൈഡ്രാസൈഡ് ഉപയോഗപ്രദമായ മറ്റൊരു കളനാശിനിയാണ്. തലാമിക് അമ്ലത്തില്‍ നിന്നു ഉത്‌പാദിപ്പിക്കുന്ന നാപ്‌റ്റലാം ഹാനികരമല്ലാത്തതും പ്രവര്‍ത്തനശേഷിയുള്ളതും ആയ ഒരു കളനാശിനിയാണ്. കുറഞ്ഞ സാന്ദ്രതയില്‍ സസ്യവളര്‍ച്ചയെ സഹായിക്കുന്നതും ഉയര്‍ന്ന സാന്ദ്രതയില്‍ തടസ്സപ്പെടുത്തുന്നതുമായ അമിട്രാള്‍ പ്രകാശ സംശ്ലേഷണത്തിന് പ്രതിബന്ധമാകുന്നു. അക്രാലിന്‍ (--CH2 = CH-CHO), പ്രാമാസില്‍ എന്നിവ സര്‍വസാധാരണമായുപയോഗിക്കുന്ന കളനാശിനികളാണ്. | ||
+ | |||
==പ്രയോഗരീതി== | ==പ്രയോഗരീതി== | ||
പൊടി, തരി, എമല്‍ഷന്‍, ലായനി എന്നിങ്ങനെ ഏതു നിലയിലും ഉപയോഗിക്കാന്‍ കഴിയും. ലായനിയാക്കി തളിക്കുകയാണ് ഏറ്റവും സാധാരണം. വരണാത്‌മക കളനാശിനികളില്‍ ചിലവ പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കുകയും വീതികുറഞ്ഞ ഇലകളുള്ളവയെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നു (ഉദാ. 2:4 ഡി). വീതികുറഞ്ഞ ഇലകള്‍ കുത്തനെ നില്‌ക്കുന്നതും പരുപരുത്തതും മെഴുമെഴുപ്പുള്ളതുമായ പ്രതലത്തോടുകൂടിയവയുമാണ്; പരന്ന ഇലകള്‍ ഭൂമിക്കു സമാന്തരമായവയും മിനുസമുള്ള പ്രതലത്തോടുകൂടിയവയുമാണ്. അതുകൊണ്ട് പരന്ന ഇലയില്‍ കളനാശിനികള്‍ എളുപ്പം പറ്റിപ്പിടിക്കുന്നു; അങ്ങനെ പരന്ന ഇലകളുള്ള ചെടികള്‍ മാത്രം നശിക്കുന്നു. ചില ചെടികള്‍, അവയുടെ ഉള്ളില്‍ വച്ച് കളനാശിനികളെ രാസപരിണാമത്തിനു വിധേയമാക്കുന്നു. അങ്ങനെയുള്ള ചെടികള്‍ നശിക്കുന്നില്ല. ഉദാ. സിമാസിന്‍ ചോളത്തില്‍ വച്ച് ഹൈഡ്രാക്‌സി സിമാസിന്‍ എന്ന വിഷമില്ലാത്ത പദാര്‍ഥമായി മാറുന്നു. അതുകൊണ്ട് ഇത് ചോളക്കൃഷിയില്‍ കളകളെ നശിപ്പിക്കാനുപയോഗിക്കുന്നു. ചില പദാര്‍ഥങ്ങള്‍ക്ക് ചെടിക്കുള്ളില്‍ വച്ചു മാറ്റം സംഭവിച്ചാലേ കളനശീകരണശേഷി കിട്ടുകയുള്ളു. ഇങ്ങനെ മാറ്റം വരുത്താന്‍ കഴിവുള്ള സസ്യങ്ങളെ മാത്രമേ അവ നശിപ്പിക്കുകയുള്ളു. ഉദാ. 2:4 ഡി. പയറുവര്‍ഗത്തിലുള്ള ചെടികളെ ബാധിക്കാതെ തന്നെ ഇത് പല കളകളെയും നശിപ്പിക്കുന്നു. | പൊടി, തരി, എമല്‍ഷന്‍, ലായനി എന്നിങ്ങനെ ഏതു നിലയിലും ഉപയോഗിക്കാന്‍ കഴിയും. ലായനിയാക്കി തളിക്കുകയാണ് ഏറ്റവും സാധാരണം. വരണാത്‌മക കളനാശിനികളില്‍ ചിലവ പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കുകയും വീതികുറഞ്ഞ ഇലകളുള്ളവയെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നു (ഉദാ. 2:4 ഡി). വീതികുറഞ്ഞ ഇലകള്‍ കുത്തനെ നില്‌ക്കുന്നതും പരുപരുത്തതും മെഴുമെഴുപ്പുള്ളതുമായ പ്രതലത്തോടുകൂടിയവയുമാണ്; പരന്ന ഇലകള്‍ ഭൂമിക്കു സമാന്തരമായവയും മിനുസമുള്ള പ്രതലത്തോടുകൂടിയവയുമാണ്. അതുകൊണ്ട് പരന്ന ഇലയില്‍ കളനാശിനികള്‍ എളുപ്പം പറ്റിപ്പിടിക്കുന്നു; അങ്ങനെ പരന്ന ഇലകളുള്ള ചെടികള്‍ മാത്രം നശിക്കുന്നു. ചില ചെടികള്‍, അവയുടെ ഉള്ളില്‍ വച്ച് കളനാശിനികളെ രാസപരിണാമത്തിനു വിധേയമാക്കുന്നു. അങ്ങനെയുള്ള ചെടികള്‍ നശിക്കുന്നില്ല. ഉദാ. സിമാസിന്‍ ചോളത്തില്‍ വച്ച് ഹൈഡ്രാക്‌സി സിമാസിന്‍ എന്ന വിഷമില്ലാത്ത പദാര്‍ഥമായി മാറുന്നു. അതുകൊണ്ട് ഇത് ചോളക്കൃഷിയില്‍ കളകളെ നശിപ്പിക്കാനുപയോഗിക്കുന്നു. ചില പദാര്‍ഥങ്ങള്‍ക്ക് ചെടിക്കുള്ളില്‍ വച്ചു മാറ്റം സംഭവിച്ചാലേ കളനശീകരണശേഷി കിട്ടുകയുള്ളു. ഇങ്ങനെ മാറ്റം വരുത്താന്‍ കഴിവുള്ള സസ്യങ്ങളെ മാത്രമേ അവ നശിപ്പിക്കുകയുള്ളു. ഉദാ. 2:4 ഡി. പയറുവര്‍ഗത്തിലുള്ള ചെടികളെ ബാധിക്കാതെ തന്നെ ഇത് പല കളകളെയും നശിപ്പിക്കുന്നു. | ||
(എ. സലാഹുദീന്‍ കുഞ്ഞ്; സ.പ.) | (എ. സലാഹുദീന്‍ കുഞ്ഞ്; സ.പ.) |
Current revision as of 06:01, 4 ഓഗസ്റ്റ് 2014
ഉള്ളടക്കം |
കള
കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ക്കിടയിലോ മറ്റു സ്ഥലങ്ങളിലോ ആവശ്യമില്ലാതെ മുളച്ചുണ്ടാകുന്ന പാഴ്‌ച്ചെടികള്‍. കടുക് ഉപയോഗമുള്ള ഒരു സസ്യമാണെങ്കിലും ഗോതമ്പുപാടത്തില്‍ വളരുമ്പോള്‍ അതൊരു കളയായിത്തീരുന്നു. കളകള്‍ കൃഷിക്ക് കനത്ത നഷ്ടമുണ്ടാക്കാറുണ്ട്. കൃഷിഭൂമിയിലെ വളം, വെള്ളം, വെളിച്ചം എന്നിവയ്‌ക്കായി കളകള്‍ വിളകളുമായി മത്സരിക്കുന്നു. കൃഷിച്ചെലവിന്റെ നല്ലൊരു ഭാഗം കളകള്‍ അപഹരിക്കുകയും വിളവ് കുറയ്‌ക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ക്കും കീടങ്ങള്‍ക്കും താവളം നല്‌കി പരോക്ഷമായി വിളകള്‍ക്കു ദോഷം ചെയ്യുന്ന കളകളുമുണ്ട്. ജലീയകളകള്‍ കൃഷിക്കു മാത്രമല്ല, ജലസേചനപദ്ധതികള്‍ക്കും ജലഗതാഗതത്തിനും തടസ്സം സൃഷ്ടിക്കാറുണ്ട്. പാതവക്കില്‍ വളരുന്ന കളകള്‍ റോഡുകളുടെ സംരക്ഷണച്ചെലവ് വര്‍ധിപ്പിക്കുന്നു. കളകള്‍ മൂലമുള്ള വാര്‍ഷിക നഷ്ടം ജന്തുക്കള്‍, സസ്യരോഗങ്ങള്‍ ഇവ മൂലമുണ്ടാകുന്ന നഷ്ടത്തെക്കാള്‍ കൂടുതലാണ്. കളനശീകരണം കൃഷിയുടെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നു.
മണ്ണില്‍ വളരെ വേഗം വളര്‍ന്നു വ്യാപിക്കുന്ന കളകള്‍ മണ്ണൊലിപ്പു തടയുകയും, മണ്ണിലെ ജലാംശത്തെ നില നിര്‍ത്തുകയും ചെയ്യുന്നു. ചില കളകള്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നല്ല കാലിത്തീറ്റയുമാണ്. പക്ഷേ കളകള്‍ മൂലമുള്ള ഭീമമായ നഷ്ടം പരിഗണിക്കുമ്പോള്‍ ഗുണങ്ങള്‍ വളരെ നിസ്സാരങ്ങളാണ്. ആദ്യകാലങ്ങളില്‍ കളയെന്നു കരുതി തള്ളിക്കളഞ്ഞിരുന്ന പല സസ്യങ്ങളും പില്‌ക്കാലത്ത് പ്രാധാന്യമുള്ളവയാണെന്ന് കണ്ടിട്ടുണ്ട്. ഉദാ. അഞ്ചിലത്തെറ്റി (Vinca rocea).
കേരളത്തില്‍ സാധാരണയായി കൃഷിസ്ഥലങ്ങളില്‍ കാണപ്പെടുന്ന കളകള്‍ കമ്യൂണിസ്റ്റ് പച്ച (Eupatorium), കിലുകിലുക്കി (Crotalaria), തൊട്ടാവാടി (Mimosa pudica), പെരുവേലം (Clerodendron infortunatum), മഷിത്തണ്ട് (Peperomia pellucida), തുമ്പ (Leucas aspera), കുറുന്തോട്ടി (Sida sp.), കരിമുത്തങ്ങ (Cyperus sp.), കറുകപ്പുല്ല് (Cynodon dactylon), കദളി (Melastoma malabaricum), കൊടങ്ങല്‍ (Hydrocotyle aciaticum), പൂച്ചെടി (Lantana camera), കുളവാഴ (Eichornia crassipes), കാട്ടുചണം (Crotolaria), കയ്യോന്നി (Eclipa alba), ഒടിയന്‍ പച്ച (Tridax procumbens), പൂവാങ്കുരുന്നല്‍ (Vernonia cinerea), കടലാടി (Achyranthes aspera), കുപ്പമേനി (Acalypha india), കുന്താലം പുല്ല് മുതലായവയാണ്. ഒരു വര്‍ഷം കൊണ്ട് വളര്‍ന്ന് നശിച്ചു പോകുന്ന കളകളും വര്‍ഷങ്ങളോളം ജീവിച്ചിരിക്കുന്നവയുമുണ്ട്.
കള നശീകരണം
കൃഷി തുടങ്ങിയ കാലം മുതല്‌ക്കു തന്നെ കര്‍ഷകന് കളകളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്. കൃഷിമൂലം പ്രകൃതിയിലെ സസ്യസമൂഹങ്ങളുടെ നൈസര്‍ഗിക വളര്‍ച്ചയ്‌ക്കും പാരിസ്ഥിതിക അനുക്രമ(ecological succession)ത്തിനു തടസ്സമുണ്ടാകുന്നു. ഇപ്രകാരം തടസ്സമുണ്ടാകുമ്പോള്‍ വളരെ വേഗം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവണത സസ്യജാലം പ്രകടമാക്കുന്നു. കൃഷിചെയ്യുന്ന വിളകള്‍ പ്രത്യേക സ്ഥലത്തിന്റെ മണ്ണിനോ കാലാവസ്ഥയ്‌ക്കോ തികച്ചും അനുയോജ്യമായെന്നു വരില്ല. ആ പ്രദേശത്തെ ചുറ്റുപാടുകളുമായി താദാത്‌മ്യം പ്രാപിച്ചിട്ടുള്ള മറ്റു ചെടികള്‍ സ്വമേധയാ വളര്‍ന്ന് വളരെ വേഗം പൂര്‍വസ്ഥിതിയിലെത്താന്‍ ശ്രമിക്കുന്നു. ഇതാണ് കളകളുടെ നിരന്തരമായ വളര്‍ച്ചയ്‌ക്കു കാരണം. കള നിയന്ത്രണത്തിന് സ്വീകരിച്ചുവരുന്ന ഉപാധികളെ യാന്ത്രികം (mechanical), ജൈവികം (biological), ഭൗതികം (physical), രാസികം (chemical) എന്നിങ്ങനെ വിഭജിക്കാം. കൈകൊണ്ടു പറിച്ചോ, യന്ത്രങ്ങളുപയോഗിച്ചോ, കിളച്ചോ, ഉഴുതോ കള നശിപ്പിക്കുന്നത് യാന്ത്രിക രീതിയില്‍ ഉള്‍പ്പെടുന്നു. വിള പരിക്രമം സ്വീകരിക്കുന്നതും കളകളെ നശിപ്പിക്കുന്ന കീടങ്ങളെയും രോഗാണുക്കളെയും ഉപയോഗിക്കുന്നതും ജൈവിക രീതിയാണ്. കിഴങ്ങുവര്‍ഗങ്ങള്‍, നിലക്കടല എന്നിവ വിളമാറ്റക്കൃഷിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിളവെടുക്കുന്നതിനായി മണ്ണ് കിളച്ചിളക്കുന്നതോടൊപ്പം കളനശീകരണവും സാധ്യമാകുന്നു. വിളകളുടെ ശത്രുക്കളല്ലാത്തതും എന്നാല്‍ കളകളുടെ സ്വാഭാവിക ശത്രുക്കളായതും ആയ ജീവികളെ വളര്‍ത്തി കളനിയന്ത്രണം നടത്താവുന്നതാണ്. കള്ളിമുള്‍ച്ചെടികളെ നിയന്ത്രിക്കാന്‍ അവയുടെ വേരുകളും ചെറുകിഴങ്ങുകളും ശാഖകളും നശിപ്പിക്കുന്ന ഒരുതരം കീടങ്ങളെ വളര്‍ത്തുന്നത് ഇതിന് ഉദാഹരണമാണ്. ആഫ്രിക്കന്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാന്‍ പൗളീനിയ എന്ന ഒരു പ്രത്യേകയിനം പച്ചക്കുതിരയ്‌ക്ക് കഴിയും. തീ കത്തിച്ച് കളകളെ നിയന്ത്രിക്കുന്നത് ഭൗതിക രീതിയാണ്. വിവിധതരം രാസവസ്‌തുക്കള്‍ (കളനാശിനികള്‍) ഉപയോഗിച്ച് കളകളെ നിയന്ത്രിക്കുന്ന രീതിയാണ് രാസികരീതി.
സസ്യങ്ങളെ നശിപ്പിക്കുന്ന രാസവസ്‌തുക്കളായ സസ്യനാശിനികള്‍ (Weedicides or herbicides) ഉപയോഗിക്കുന്ന രീതിക്ക് 1944നു ശേഷം അഭൂതപൂര്‍വമായ പുരോഗതിയുണ്ടായി. കളനാശിനികളുടെ വിവേചനപ്രവര്‍ത്തനം (വരണാത്‌മക പ്രവര്‍ത്തനം), സംചലനം മുതലായ ഗുണങ്ങളെപ്പറ്റി ശരിയായി വിലയിരുത്തിയതും ഈ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ കളനിയന്ത്രണത്തില്‍ ശാസ്‌ത്രീയമായ സമീപനം സാധ്യമായതും ഈ കാലഘട്ടത്തിലാണ്. മാര്‍ത്ത്, മിച്ച്വല്‍ (1944), ഹാമ്‌നര്‍, ടര്‍ക്കി (1944), ടെമ്പിള്‍മാന്‍ (1945) എന്നിവരുടെ ഗവേഷണങ്ങളാണ് കളനിയന്ത്രണരംഗത്ത് ഇന്നുണ്ടായിട്ടുള്ള എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം. ഇന്ത്യയില്‍ ഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണസ്ഥാപനത്തിലും (I.A.R.I) മറ്റു കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളിലും കള നിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരുന്നു. കേരളത്തില്‍ വെള്ളായണി കാര്‍ഷിക കോളജിന്റെ ഗവേഷണവിഭാഗത്തിലും കള നിയന്ത്രണപരിപാടികള്‍ നടന്നുവരുന്നുണ്ട്.
കളനാശിനികള്‍
കളകളെ നശിപ്പിക്കുകയോ അവയുടെ വളര്‍ച്ച തടയുകയോ ചെയ്യുന്ന രാസപദാര്‍ഥങ്ങളെ ആണ് കളനാശിനികള്‍ എന്നു പറയുന്നത്. കളനാശിനി കളെ വരണാത്‌മകമെന്നും അല്ലാത്തവയെന്നും രണ്ടായി വിഭജിക്കാം. വരണാത്‌മക (selective) കളനാശിനികള്‍ വിളകളെ ബാധിക്കാതെ ചില പ്രത്യേക കളകളെ മാത്രം നശിപ്പിക്കുന്നവയാണ്. ഉപയോഗിക്കുന്ന പദാര്‍ഥത്തിന്റെ അളവ്, പ്രയോഗ രീതി, അതുകഴിഞ്ഞുണ്ടാകുന്ന മഴ, പല തരത്തിലുള്ള ചെടികള്‍ക്ക് പ്രത്യേക പദാര്‍ഥങ്ങളോടുള്ള സഹനശക്തി, വിളകളുടെയും കളകളുടെയും വളര്‍ച്ചയിലുള്ള വ്യത്യാസങ്ങള്‍ എന്നിവയെ ആശ്രയിച്ച് വരണാത്‌മകത വ്യത്യാസപ്പെടുന്നു. വരണാത്‌മകമല്ലാത്ത (non-selective) കളനാശിനികള്‍ വിളയെന്നോ കളയെന്നോ ഭേദമില്ലാതെ എല്ലാ ചെടികളെയും നശിപ്പിക്കുന്നവയാണ്; രക്ഷിക്കേണ്ട സസ്യങ്ങളില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കാവു.
വരണാത്‌മക കളനാശിനികള്‍
വരണാത്‌മക കളനാശിനികളുടെ വിവിധ ഇനങ്ങള്‍ താഴെ കൊടുക്കുന്നു.
ഇലകളില്‍ പ്രയോഗിക്കുന്നവ
ഇലകളില്‍ പ്രയോഗിക്കുന്നവ (Foliage application). ഇവ ചെടികളുടെ ഇലച്ചില്ലകളില്‍ പൊടിയായി പൂശുകയോ ലായനിയാക്കി തളിക്കുകയോ ആവാം. ഇവ രണ്ടു തരമുണ്ട്.
സ്‌പര്‍ശന കളനാശിനികള്‍
സ്‌പര്‍ശന കളനാശിനികള്‍ (Contact herbicides). ഇവ നേരിട്ട് സ്‌പര്‍ശിക്കുന്ന ഭാഗങ്ങളെ മാത്രം നശിപ്പിക്കുന്നു. സ്‌പര്‍ശിക്കപ്പെടുന്ന ഭാഗങ്ങള്‍ നശിക്കുന്നതുകൊണ്ട്, നശിക്കേണ്ടാത്ത ഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണ്. സ്ഥലകാലഭേദങ്ങളും സസ്യസ്വഭാവവും ഇവയുടെ കഴിവിനെ ബാധിക്കുന്നു. ഉദാ. ഡൈക്രല്‍, പൊട്ടാസിയം സയനേറ്റ്, സോഡിയം ആര്‍ബനൈറ്റ്, സോളാന്‍ സള്‍ഫ്യൂറിക് അമ്ലം, സ്റ്റാം എഫ്34 മുതലായവ.
ക്രമാനുഗത കളനാശിനികള്‍
ക്രമാനുഗത കളനാശിനികള്‍ (Translocated herbicides). ഇവ ചെടിയുടെ ഉള്ളില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. അതുകൊണ്ട് വേരുള്‍പ്പെടെ നശിപ്പിക്കുന്നു. ഇവയുടെ വരണാത്‌മക സ്വഭാവം ചെടികളുടെ ശരീരഘടനയനുസരിച്ച് വ്യത്യാസപ്പെടുന്നു. ഉദാ. ബാര്‍ബാന്‍, 2:4 ഡി, 3:4:5 റ്റി, എം.സി.പി.ബി., സില്‍വക്‌സ് മുതലായവ.
മണ്ണില്‍ പ്രയോഗിക്കുന്നവ
കളകളുടെ വിത്തു മുളയ്‌ക്കുന്നതിനു മുമ്പോ അതിനു ശേഷമോ മണ്ണില്‍ ചേര്‍ക്കാവുന്നവ. മണ്ണിനുള്ളിലേക്ക് ഇവയെ വഹിച്ചുകൊണ്ടു പോകുന്നത് ജലമാണ്. അതുകൊണ്ട് പ്രയോഗശേഷം മഴയോ ജലസേചനമോ ആവശ്യമാണ്. വിളവെടുക്കുന്നതിന് മുമ്പ് മണ്ണില്‍ ചേര്‍ക്കാവുന്ന കളനാശിനികളുമുണ്ട്. ട്രയാസീനുകള്‍, കാര്‍ബാമേറ്റുകള്‍, തയോ കാര്‍ബാമേറ്റുകള്‍, യൂറിയാസംജാതങ്ങള്‍, ബന്‍സോയിക് അമ്ലങ്ങള്‍, സീസോണ്‍, ടി.ബി.എ., സി.ഡി.എ.എ., എന്‍ഡോതാല്‍ മുതലായവ മണ്ണില്‍ പ്രയോഗിക്കുന്ന കളനാശിനികളാണ്.
വരണാത്‌മകമല്ലാത്ത കളനാശിനികള്‍
വരണാത്‌മകങ്ങളല്ലാത്ത കളനാശിനികളെ താഴെപ്പറയുന്ന രീതിയില്‍ തരംതിരിക്കാം.
ഇലകളില്‍ പ്രയോഗിക്കുന്നവ
സ്‌പര്‍ശന കളനാശിനികള്‍
ഈ കളനാശിനികള്‍ ചെടികള്‍ മുഴുവന്‍ മൂടത്തക്കവണ്ണം പ്രയോഗിക്കുന്നു. പല വര്‍ഷങ്ങള്‍ ജീവിത ദൈര്‍ഘ്യമുള്ള ചെടികളാണെങ്കില്‍ ഇത് ആവര്‍ത്തിച്ച് പ്രയോഗിക്കുകയും വേണം. ഉദാ. സോഡിയം ആര്‍സനൈറ്റ്, ഡിക്വാറ്റ്, ഡി.എന്‍.ബി.പി., പി.സി.പി. മുതലായവ.
ക്രമാനുഗത കളനാശിനികള്‍
കളനാശിനികളുടെ എണ്ണം ഈ ഗ്രൂപ്പില്‍ താരതമ്യേന കുറവാണ്. ഉദാ. സോഡിയം ആര്‍സനൈറ്റ്, 2:4:5 റ്റി, 2:4 ഡി എന്നിവ.
മണ്ണില്‍ പ്രയോഗിക്കുന്നവ
മണ്ണിന്റെ ശുദ്ധീകരണത്തിനും വന്ധീകരണത്തിനും ഉപയോഗിക്കുന്നവ ഇക്കൂട്ടത്തിലുണ്ട്. ഇവ സസ്യങ്ങള്‍ വളരാതെ സൂക്ഷിക്കാനോ വളരുന്നതിനെ തീര്‍ത്തു നശിപ്പിക്കാനോ ഉപയോഗിക്കാം.
മണ്ണിന്റെ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നവ
ഇവ വിളകളിറക്കുന്നതിനുമുമ്പ് ആവശ്യമില്ലാത്ത എല്ലാ സസ്യങ്ങളെയും നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഇവ ആവിയായോ വാതകമായോ മണ്ണിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നു. ഇവയുടെ ശക്തി മൂന്നുനാലാഴ്‌ച നീണ്ടുനില്‌ക്കുന്നു. അതിനാല്‍ ഇവ പ്രയോഗിച്ചു നാലാഴ്‌ചയ്‌ക്കുശേഷം മാത്രമേ കൃഷിയിറക്കാവൂ. ഉദാ. കാര്‍ബണ്‍ ഡൈസള്‍ഫൈഡ്, ക്ലോറോപിക്രിന്‍, മീഥൈല്‍ ബ്രാമൈഡ്, സയനമൈഡ് എന്നിവ.
മണ്ണിന്റെ വന്ധീകരണത്തിന് ഉപയോഗിക്കുന്നവ
രാസപദാര്‍ഥത്തിന്റെ അളവ്, മഴ, കൃഷിസ്ഥലത്തിന്റെ സ്വഭാവം, ജൈവാംശങ്ങളുടെ സാന്ദ്രത മുതലായവയെ ആശ്രയിച്ച് ഇവ മണ്ണിനെ വിവിധ കാലയളവുകളിലേക്ക് വന്ധീകരിക്കുന്നു. ബോറേറ്റുകള്‍, ക്ലോറേറ്റുകള്‍, ട്രയാസീനുകള്‍, യൂറിയാസംജാതങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
ജലത്തില്‍ പ്രയോഗിക്കുന്നവ
ഇവ ജലത്തില്‍ ലയിക്കുന്നതോ എമല്‍ഷന്‍ ഉണ്ടാക്കുന്നതോ ആണ്. ഉദാ. അക്വാലിന്‍, ക്ലോറോബെന്‍സീനുകള്‍, തുരിശ്, എന്‍ഡോതാല്‍, ഫെനാക്, സോഡിയം ആര്‍സനൈറ്റ്, 2:4 ഡി എന്നിവ.
കാര്‍ബണികമെന്നും അകാര്‍ബണികമെന്നും സൗകര്യാര്‍ഥം കളനാശിനികളെ മറ്റൊരു വിധത്തില്‍ തരംതിരിക്കാം. അകാര്‍ബണിക കളനാശിനികള്‍ എണ്ണത്തില്‍ കുറവാണ്.
അകാര്‍ബണിക കളനാശിനികള്‍
അകാര്‍ബണിക കളനാശിനികളിലെ ഒരു വലിയ വിഭാഗം ആര്‍സനിക് അടങ്ങിയിട്ടുള്ളതാണ്. ഉദാ. അര്‍സീനിയസ് ഓക്‌സൈഡ്, സോഡിയം ആര്‍സനൈറ്റ്, കാല്‍സിയം ആര്‍സനൈറ്റ് മുതലായവ. ഇവ മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഹാനികരമാണ്. സോഡിയം ആര്‍സനൈറ്റിന്റെ മാരകമാത്ര കിലോഗ്രാം ശരീരഭാരത്തിന് 30 മി.ഗ്രാം മാത്രമാണ്. ആര്‍സീനിയസ് ഓക്‌സൈഡിന്റേത് 138 മി.ഗ്രാമും. അതിനാല്‍ ആഴ്‌സനിക് അടങ്ങിയ വിഷവീര്യം കുറഞ്ഞ കാര്‍ബണിക കളനാശിനികളാണ് ഇപ്പോള്‍ സര്‍വസാധാരണം. ഡൈസോഡിയം മിഥൈല്‍ ആര്‍സൊണാല്‍ എന്ന ആര്‍സനിക്‌കാര്‍ബണിക കളനാശിനികളുടെ മാരകമാത്ര 750 മി.ഗ്രാം/കി.ഗ്രാം ആണ്. സോഡിയം സയനേറ്റും പൊട്ടാസിയം സയനേറ്റും ജലത്തില്‍ ലയിക്കുന്ന കളനാശിനികളാണ്. അമോണിയം സള്‍ഫേറ്റ് ലായനി സ്‌പര്‍ശനകളനാശിനിയായും ക്രമാനുഗതകളനാശിനിയായും ഉപയോഗിക്കുന്നു. സോഡിയം ടെട്രാബോറേറ്റ് ദീര്‍ഘകാല പ്രവര്‍ത്തന ശേഷിയുള്ള വിഷവീര്യം കുറഞ്ഞ കളനാശിനിയാണ്. സോഡിയം ക്ലോറേറ്റ് മഴക്കുറവുള്ള സ്ഥലങ്ങളില്‍ അഞ്ചു വര്‍ഷം വരെ പ്രവര്‍ത്തനശേഷി നിലനിര്‍ത്തുന്നു. ഇത് വളരെ വേഗം വലിച്ചെടുക്കപ്പെടുകയും ക്രമാനുഗത കളനാശിനിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മഗ്‌നീഷ്യം ക്ലോറേറ്റും ഇതുപോലെ ഉപയോഗപ്രദമായ മറ്റൊരു കളനാശിനിയാണ്. ക്ലോറേറ്റുകള്‍ ഓക്‌സീകരണശേഷി കൂടിയ പദാര്‍ഥങ്ങളാകയാല്‍ കാര്‍ബണിക യൗഗികങ്ങളുമായോ തനിച്ചോ തീപിടിക്കുന്നു. അതുകൊണ്ട് അവ സൂക്ഷിക്കുവാന്‍ വിഷമമാണ്. എന്നാലും അവയ്‌ക്ക് വിഷവീര്യം കുറവാണെന്ന ഒരു ഗുണമുണ്ട്. കാല്‍സിയം സയനമൈഡ് ഒരേ സമയം വളമായും കളനാശിനിയായും പ്രവര്‍ത്തിക്കുന്നു.
കാര്‍ബണിക കളനാശിനികള്‍
ക്ലോറോഫീനോക്‌സി അമ്ലങ്ങളും ക്ലോറോ ബെന്‍സോയിക് അമ്ലങ്ങളും
ശാസ്‌ത്രജ്ഞന്മാരായ സിമ്മര്‍മാനും ഹിച്ച് കുക്കും ഫീനോക്‌സി അസറ്റിക് അമ്ലത്തിന്റെ വളര്‍ച്ച തടയാനുള്ള സസ്യങ്ങളുടെ കഴിവ് കണ്ടെത്തിയതോടെ അത് കളനാശിനിയായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള ഇവ വില കുറഞ്ഞവയും വരണാത്‌മക സ്വഭാവമുള്ളവയുമാണ്. 2:4: ഡി; 2:4: എസ്.ടി; എം.സി.പി.എ., സില്‍വക്‌സ് മുതലായവയാണ് ഈ ഗണത്തിലെ പ്രധാന കളനാശിനികള്‍. മുള്‍ച്ചെടി, ജലാശയങ്ങളിലെ കളകള്‍ മുതലായവയ്‌ക്കെതിരെയും 2:4: ഡി, 2:4: എസ്.ടി എന്നിവയെ പ്രതിരോധിക്കുന്ന കളകള്‍ക്കെതിരെയും സില്‍വക്‌സ് ഫലഫ്രദമായുപയോഗിക്കാം. ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളും കളകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്. ഇവ സസ്യങ്ങളില്‍ വച്ച് ഓക്‌സീകരണം മൂലം ഫീനോക്‌സി അസറ്റിക് അമ്ലങ്ങളായി മാറുന്നു. ഗോതമ്പു വര്‍ഗത്തില്‍പ്പെട്ട ധാന്യച്ചെടികളിലും പയറു ചെടികളിലും മേല്‌പറഞ്ഞ ഓക്‌സീകരണം നടക്കാത്തതിനാല്‍ ഫീനോക്‌സീബ്യൂട്രിക് അമ്ലങ്ങള്‍ക്ക് അവയെ നശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഈ കൃഷികളില്‍ കള നശിപ്പിക്കുന്നതിനുപയോഗിക്കുന്നത് ഫീനോക്‌സി ബ്യൂട്രിക് അമ്ലങ്ങളാണ്. സീസോണ്‍ ഇങ്ങനെ തന്നെ വരണാത്‌മകത്വം കാണിക്കുന്ന പദാര്‍ഥമാണ്. ഇത് കള നശീകരണശേഷിയില്ലാത്ത പദാര്‍ഥമാണെങ്കിലും ചെടികളില്‍ വച്ച് ജലവും ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് 2:4: ഡി ഉണ്ടാകുന്നു. ഈ മാറ്റം വരുത്താന്‍ കഴിയുന്ന സസ്യങ്ങളെ മാത്രമേ സീസോണ്‍ നശിപ്പിക്കുകയുള്ളു. ഉരുളക്കിഴങ്ങ്, സ്റ്റ്രാബെറി, പുല്‍ത്തകിടി കൃഷിയിടങ്ങളിലും കളനാശിനികളായുപയോഗിക്കുന്നു. നാട്രിന്‍, മെതിന്‍, സെഡിന്‍ എന്നിവ സീസോണ്‍ ഗ്രൂപ്പില്‍പ്പെട്ട, ചില്ലറ വ്യത്യാസങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന കളനാശിനികളാണ്. എര്‍ബോണ്‍, പുല്ലുകളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്. പരന്ന ഇലകളുള്ള സസ്യങ്ങളെ ഇവ ബാധിക്കുന്നേയില്ല. ഫെനാക് ഢകക, നാഫ്‌ഥലീന്‍ അസറ്റിക് അമ്ലം, നാഫ്‌ഥലീന്‍ അസറ്റാമൈഡ് എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു കളനാശിനികള്‍. ക്ലോറോ ബന്‍സോയിക് അമ്ല ഗ്രൂപ്പില്‍പ്പെട്ട ധാരാളം രാസപദാര്‍ഥങ്ങള്‍ കളനാശിനികളായി ഉപയോഗിക്കുന്നുണ്ട്. ഇവയും ക്ലോറോ അസറ്റിക് അമ്ലങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ദീര്‍ഘകാലപ്രവര്‍ത്തനശേഷിയുണ്ടെന്ന മെച്ചമുണ്ട്. ഉദാ. 2:3:6 ഡൈനോബെന്‍, അമിനോബെന്‍, ടി.ബി.എ., പിക്ലോറിന്‍, ഡക്‌താല്‍, ട്രിറ്റാക് എന്നീ കളനാശിനികള്‍ ഈ കൂട്ടത്തിലുണ്ട്. ഇവ സസ്യങ്ങളുടെ ഹോര്‍മോണ്‍ സാന്ദ്രതയില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ സസ്യങ്ങളുടെ വേര്, ഇല മുതലായവയുടെ വളര്‍ച്ച മുരടിക്കുകയും ക്ലോറോഫില്‍ ആവശ്യത്തിനു തികയാതാവുകയും ചെയ്യുന്നു. തത്‌ഫലമായി ലവണം, ജലം എന്നിവയുടെ അവശോഷണവും പ്രകാശസംശ്ലേഷണവും കുറയുകയും ചെടി നശിക്കുകയും ചെയ്യുന്നു. ക്ലോറോ ഫീനോക്‌സി അമ്ലങ്ങള്‍ പരന്ന ഇലകളുള്ള സസ്യങ്ങളെ തിരഞ്ഞുപിടിച്ചുനശിപ്പിക്കുമ്പോള്‍ ക്ലോറോബന്‍സോയിക് അമ്ലങ്ങള്‍ നിലം, പുല്‍ത്തകിടി എന്നിവിടങ്ങളിലെ കളകളെ നശിപ്പിക്കുന്നു. കൂടാതെ, ക്ലോറോഫീനോക്‌സി അമ്ലങ്ങള്‍ ഫലം പാകമാകാതെ കൊഴിയുന്നതു തടയുകയും വേരു വളര്‍ച്ചയെ പ്രാത്‌സാഹിപ്പിക്കുകയും വിളവെടുപ്പിനുശേഷം ഫലങ്ങള്‍ ചീത്തയാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ക്ലോറോഫീനോക്‌സി ഗ്രൂപ്പിലെ ചില യൗഗികങ്ങള്‍ പെട്ടെന്ന് ബാഷ്‌പീകരിക്കുന്നതിനാല്‍ പ്രയോഗ സ്ഥലത്തു നിന്ന് വളരെയകലെ നാശങ്ങളുണ്ടാക്കിയെന്നു വരാം. ബാഷ്‌പീകരണം കുറഞ്ഞ പദാര്‍ഥങ്ങളാക്കി മാറ്റി ഉപയോഗിക്കുകയാണ് സുരക്ഷിതം.
ക്ലോറോബന്‍സോയിക് അമ്ലങ്ങളെക്കാള്‍ വീര്യമുള്ള വിഷങ്ങളാണ് ക്ലോറോഫീനോക്‌സി അമ്ലങ്ങള്‍. 2:4 ഡിയുടെ മാരകമാത്ര 375 മി.ഗ്രാം/കി.ഗ്രാം ആണ്. 2:3:6 ടി.ബി.എ. യുടേത് 750 മി.ഗ്രാം/കി.ഗ്രാം. ഇവ കുറഞ്ഞ അളവില്‍ ദീര്‍ഘകാലം ഉപയോഗിച്ചാലും പ്രത്യേകിച്ച് ഒരു ദോഷവും ഉണ്ടാക്കുകയില്ല.
ക്ലോറോ ആലിഫാറ്റിക് അമ്ലങ്ങള്‍
ട്ര ക്ലോറോ അസറ്റിക് അമ്ലം, ഡൈക്ലോറോ പ്രാപിയോണിക് അമ്ലം, ഡാലാപോണ്‍ എന്നിവ സര്‍വസാധാരണമായുപയോഗിക്കുന്നു. ക്ലോറിന്‍ അടങ്ങിയിട്ടുള്ള എല്ലാ കാര്‍ബണിക അമ്ലങ്ങളും വളരുന്ന ഭാഗത്തെയാണ് ആക്രമിക്കുന്നത്. അവ ചെടിയില്‍ വളരെക്കാലം മാറ്റമില്ലാതെ നിലനില്‌ക്കുകയും ചെയ്യുന്നു. എന്നാലും അവ വീര്യം കുറഞ്ഞ വിഷങ്ങളാണ്. ഏക്കറിന് 3545 കി.ഗ്രാം തോതിലുപയോഗിച്ചാല്‍ ദീര്‍ഘജീവികളായ പുല്ലുകളെ (ജോണ്‍സണ്‍, ബെര്‍മൂഡ, കുക്കു എന്നിവ) പ്പോലും നശിപ്പിക്കാന്‍ അവയ്‌ക്കു കഴിയും. മധുരക്കിഴങ്ങ്, കരിമ്പ്, കാബേജ് മുതലായവയ്‌ക്കിടയില്‍ വളരുന്ന കളകളെ നശിപ്പിക്കാന്‍ ഏക്കറിന് 25 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. അവയുടെ പ്രവര്‍ത്തന ശേഷി 13 മാസം നിലനില്‌ക്കുന്നു. ഡാലാപോണ്‍ പുല്ലു നശീകരണത്തിന് കൂടുതല്‍ നല്ലതാണ്, മാരകമാത്രകള്‍ട്രക്ലോറോ അസറ്റിക് അമ്ലം 3,300 മി.ഗ്രാം/കി.ഗ്രാം, ഡാലാപോണ്‍ 3,860 മി.ഗ്രാം/കി.ഗ്രാം.
അമൈഡ് കളനാശിനികള്‍
ആലിഫാറ്റിക് അമൈഡുകള്‍ പലതും കളനശീകരണത്തിനുപയോഗിക്കാം. ആല്‍ഫാ ക്ലോറോ അസറ്റമൈഡുകളാണ് കൂടുതല്‍ ഫലപ്രദം. ഇവ പ്രകാശീയഅപഘടനം തടസ്സപ്പെടുത്തുന്നതിലൂടെയാണ് സസ്യങ്ങളെ നശിപ്പിക്കുന്നത്. ഇവ മൂന്നു മുതല്‍ അഞ്ചു വരെ ആഴ്‌ചകളേ മണ്ണില്‍ മാറ്റമില്ലാതെ നിലനില്‌ക്കുകയുള്ളൂ. നെല്‍വയലുകളിലെ കളകളെ നശിപ്പിക്കാന്‍ പറ്റിയതാണ് പ്രാപാനില്‍. നാപ്‌റ്റലാം ധാരാളം വിളകള്‍ക്ക് വരണാത്‌മക കളനാശിനിയാണ്. മാരകമാത്ര ഇവയ്‌ക്കെല്ലാം പൊതുവേ കൂടുതലാണ്. പ്രാപാനില്‍ 1,384 മി.ഗ്രാം/കി.ഗ്രാം; സോളാന്‍ 10,000 മി.ഗ്രാം/കി.ഗ്രാം, കാര്‍സില്‍, സോളാന്‍ എന്നിവയും സാധാരണ ഉപയോഗിക്കാറുണ്ട്.
യൂറിയ കളനാശിനികള്‍
ഡൈ ക്ലോറാല്‍ യൂറിയ (D C U) ആണ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യത്തെ യൂറിയാ കളനാശിനി. ഇത്, മുളയ്‌ക്കുന്നതിനു മുമ്പുതന്നെ (pre-emergence) പുല്ലിന്റെ വംശനാശത്തിനുപയോഗിക്കുന്നു. മോന്യൂറോണ്‍ ദീര്‍ഘജീവികളായ സസ്യങ്ങളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്. ഇത് ഒരു ശക്തിയേറിയ മണ്ണുവന്ധീകരിണിയുമാണ്. ധാരാളം യൂറിയാ സംജാതങ്ങള്‍ ഇപ്പോള്‍ കളനശീകരണത്തിനുപയോഗിക്കുന്നുണ്ട്. ജലത്തിലും കാര്‍ബണിക ലായകങ്ങളിലുമുള്ള ഇവയുടെ ലേയത്വം യൂറിയയുടേതില്‍ നിന്ന് വ്യത്യസ്‌തമാണ്; ഈ വ്യത്യാസമാണ് ഇവയ്‌ക്ക് കളകളെ നശിപ്പിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. എല്ലാ യൂറിയാ കളനാശിനികളും ജലലേയത്വം കുറഞ്ഞവയാണ്.
കളനശീകരണ ആക്‌റ്റിവത ഫിനൈല്‍ചചഡൈ മീഥൈല്‍ യൂറിയ സംരചനയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചആല്‍ക്കൈല്‍ ഗ്രൂപ്പിന്റെ വലുപ്പം കൂടുന്നതനുസരിച്ച് സ്‌പര്‍ശന വിഷവീര്യം കുറയുന്നു. വേരുകള്‍ യൂറിയ കളനാശിനികളെ ആയാസ രഹിതമായി ആഗിരണം ചെയ്യുകയും ഇലകളിലേക്ക് അയയ്‌ക്കുകയും ചെയ്യുന്നു. അവ ഇലകളില്‍ക്കൂടി ചുഴിഞ്ഞിറങ്ങുകയില്ല. യൂറിയ കളനാശിനി ഇലയിലെത്തിയാല്‍ പ്രകാശസംശ്ലേഷണവും ജലത്തില്‍ നിന്നുള്ള ഓക്‌സിജന്റെ ഉത്‌പാദനവും തടയുന്നു. അങ്ങനെ ചെടി നശിക്കുന്നു. ഫെനുറോണ്‍, ഡൈയൂറോണ്‍, നെബുറോണ്‍ എന്നിവയും ഈ ഗണത്തില്‍പ്പെടുന്ന കളനാശിനികളാണ്. മോന്യൂറോണും ഡൈയൂറോണും ദീര്‍ഘകാല പ്രവര്‍ത്തനശേഷിയുള്ളവയാണ്. മണ്ണില്‍ അവ വര്‍ഷങ്ങളോളം പ്രവര്‍ത്തനക്ഷമമായിരിക്കും. സൂക്ഷ്‌മജീവികള്‍ അവയെ ആക്രമിക്കാറില്ല. മുളയ്‌ക്കുന്നതിനു മുമ്പുതന്നെ കളകളെ നശിപ്പിക്കുന്നതിന് കുറഞ്ഞ അളവിലും മണ്ണു ശുദ്ധീകരണത്തിന് സാമാന്യം കൂടിയ അളവിലും ഉപയോഗിക്കണം. ഇവ ഉഷ്‌ണരക്തമുള്ള ജീവികളെ ബാധിക്കുകയില്ല. നെബുറോണിന്റെ മാരകമാത്ര 11,000 മി.ഗ്രാം/കി.ഗ്രാം ആണ്; ഡൈ യൂറോണിന്റേത് 3,600 മി.ഗ്രാമും.
കാര്‍ബാമേറ്റ് കളനാശിനികള്‍
കാര്‍ബാമിക് അമ്ലത്തിന്റെ എസ്റ്ററുകള്‍ കളനാശിനികളായും കുമിള്‍ നാശിനികളായും ഉപയോഗിക്കാം. ഐ.പി.സി.യും സി.ഐ.പി.സി.യും ആണ് രണ്ടു പ്രധാന കളനാശിനികള്‍. തയോ കാര്‍ബാമേറ്റുകളും ഡൈ തയോ കാര്‍ബാമേറ്റുകളും കളകളെയും അവയുടെ വിത്തുകളെയും നശിപ്പിക്കുന്നു. മെതാം, ഇ.പി.ടി.സി., സി.ഡി.ഇ.സി. എന്നിവ കളനാശിനികളായുപയോഗിക്കുന്ന മറ്റു കാര്‍ബാമേറ്റുകളാണ്. കാര്‍ബാമേറ്റുകള്‍ കോശവളര്‍ച്ചയെയും പ്രകാശീയ അപഘടനത്തെയും തടയുന്നു. ഇവ പ്രകാശസംശ്ലേഷണവും നിയന്ത്രിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഐ.പി.സി.യും, സി.ഐ.പി.സി.യും കളകളെ മുളയ്‌ക്കുന്നതിനു മുമ്പും മുളച്ചതിനു ശേഷവും നശിപ്പിക്കുന്നു. ഇവ പരുത്തി, പച്ചക്കറികള്‍ മുതലായവയുടെ കൃഷിസ്ഥലങ്ങളില്‍ കള നശിപ്പിക്കുന്നതിനുപയോഗിക്കുന്നു. ഇവയുടെ പ്രവര്‍ത്തന ശേഷി മണ്ണില്‍ 35 ആഴ്‌ച നീണ്ടു നില്‌ക്കും. ഇ.പി.ടി.സി. കളകളുടെ മുളച്ചു തുടങ്ങുന്ന വിത്തുകളെ നശിപ്പിക്കാന്‍ പ്രത്യേകം പ്രയോജനപ്രദമാണ്. കാര്‍ബാമേറ്റുകള്‍ സാധാരണ രീതിയില്‍ മനുഷ്യരെ ബാധിക്കാറില്ല. സി.ഡി.ഇ.സി. പോലെയുള്ളവ ചിലപ്പോള്‍ മനുഷ്യരില്‍ ചൊറിച്ചിലും കണ്ണെരിച്ചിലുമുണ്ടാക്കുന്നു.
ട്രായാസീന്‍ കളനാശിനികള്‍
സയനൂറിക് ക്ലോറൈഡിലെ ആക്‌റ്റിവത കൂടിയ ക്ലോറിനുകള്‍ ആദേശം ചെയ്‌തു കിട്ടുന്ന യൗഗികങ്ങളാണ് ട്രയാസീന്‍ കളനാശിനികള്‍. ആല്‍ക്കൈന്‍, ആല്‍ക്കോക്‌സി, ആല്‍ക്കൈന്‍ തയോ ഹൈഡ്രാക്‌സി ഗ്രൂപ്പുകളാണ് ക്ലോറിനെ ആദേശം ചെയ്യുന്നത്. ഈ ഗണത്തില്‍പ്പെട്ട സിമാസീന്‍, 1885ല്‍ ഫോഫ്‌മാന്‍ എന്ന ശാസ്‌ത്രജ്ഞന്‍ സംശ്ലേഷണം ചെയ്‌തെടുത്തെങ്കിലും, 1955ലാണ് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഇവ വിത്തുകളെയും ചെടികളെയും നശിപ്പിക്കുന്നു. പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കാന്‍ കുറഞ്ഞ തോതിലും മണ്ണ് സംരക്ഷണത്തിന് ഉയര്‍ന്ന തോതിലും ഉപയോഗിക്കാം. ട്രയാസീന്‍ കളനാശിനികള്‍ ജലത്തിലും കാര്‍ബണിക ലായകങ്ങളിലും ലയിക്കുന്നു; ലായനി ജൈവവസ്‌തുക്കളെ ചീയിക്കുന്നു.
സിമാസിന്‍, പ്രാപാസിന്‍, അട്രാസിന്‍, ക്ലോറാസിന്‍, പ്രാമിറ്റോണ്‍, സിമിട്രിന്‍, പ്രാമിട്രിന്‍ എന്നിവയാണ് പ്രധാനപ്പെട്ട ട്രയാസീന്‍ കളനാശിനികള്‍. പ്രകാശസംശ്ലേഷണം തടസ്സപ്പെടുത്തുന്നതിലൂടെയാണ് ട്രയാസീന്‍ കളനാശിനികള്‍ കളകളുടെ നാശം കൈവരുത്തുന്നത്. ഇതിനു സാന്ദ്രത 0.25മി.ഗ്രാം/കി.ഗ്രാം ധാരാളം മതിയാവും. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ഉപയോഗം, ജലത്തില്‍ നിന്നു ഓക്‌സിജന്റെ ഉത്‌പാദനം എന്നിവ ട്രയാസീനുകള്‍ നിയന്ത്രിക്കുന്നു. പരന്ന ഇലകളുള്ള, സസ്യങ്ങളെ മാത്രമേ നശിപ്പിക്കുകയുള്ളൂവെന്നതു കൊണ്ട് സിമാസിനും അട്രാസിനും കരിമ്പ്, ധാന്യങ്ങള്‍ മുതലായ കൃഷിയിടങ്ങളിലെ കളകളെ നശിപ്പിക്കാനുപയോഗിക്കാം. സിമാസിന്‍, ബഹുമുഖ പ്രവര്‍ത്തനശേഷിയുള്ളതാണ്. ധാന്യങ്ങള്‍, കരിമ്പ്, കൈതച്ചക്ക, ആപ്പിള്‍, പയറ്, മുന്തിരി, ശതാവരി എന്നീ കൃഷികളിലെല്ലാം വിളകള്‍ക്ക് നാശമുണ്ടാക്കാതെ കളകള്‍ മാത്രം നശിപ്പിക്കാന്‍ സിമാസിനു പ്രത്യേക കഴിവുണ്ട്. ദീര്‍ഘകാലം ജീവിക്കുന്നവയും ആഴത്തില്‍ വേരോടുന്നവയുമായ ബെര്‍മൂഡ പോലുള്ള സസ്യങ്ങളെ പ്രാമിറ്റോണ്‍ നശിപ്പിക്കുന്നു. പ്രാമിട്രിന്‍ ഉരുളക്കിഴങ്ങിനെയും പ്രാപാസിന്‍ കാരറ്റ്, സെലറി, പെരുംജീരകം മുതലായവയെയും കളകളില്‍ നിന്നു സംരക്ഷിക്കുന്നു. ട്രയാസീനുകള്‍ ജന്തുക്കള്‍ക്ക് പൊതുവേ ഹാനികരമല്ല. സിമാസിന്റെ മാരകമാത്ര 5,000 മി.ഗ്രാം/കി.ഗ്രാം ആണ്; സിമിട്രിന്റേതു 750 മി. ഗ്രാം/കി.ഗ്രാം. ട്രയാസിനുകള്‍ കുറഞ്ഞ മാത്രയില്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി എലികളില്‍ പ്രയോഗിച്ചിട്ടും പറയത്തക്ക മാറ്റങ്ങളൊന്നും കണ്ടില്ല.
ബൈപിറിഡീലിയം കളനാശിനികള്‍
ക്വാര്‍ട്ടേര്‍ണറി അമോണിയം ലവണങ്ങളുടെസൂക്ഷ്‌മജീവി നശീകരണസ്വഭാവം മനസ്സിലാക്കിയതിന്‍െറ ഫലമായാണ് ബൈപിറിഡീലിയം കളനാശിനികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഈ ഗണത്തിലെ ഡിക്വാറ്റും, പാരക്വാറ്റും വളരെ പ്രവര്‍ത്തനക്ഷമതയുള്ളവയും വീര്യമേറിയവയുമാണ്. ഇവ സൂര്യപ്രകാശത്തിന്‍െറയും ഓക്‌സിജന്‍െറയും ക്ലോറോഫിലിന്‍െറയും സാന്നിധ്യത്തില്‍ മാത്രമേ സസ്യങ്ങളെ നശിപ്പിക്കുകയുള്ളു. ഇവ ചെടികളില്‍ വച്ച് നിരോക്‌സീകരണം സംഭവിച്ച് സ്വതന്ത്ര റാഡിക്കലാവുന്നതാവണം ഇതിനു കാരണം. ഈ സ്വതന്ത്ര റാഡിക്കലുകളെ വീണ്ടും ഓക്‌സീകരിച്ച് പെറോക്‌സൈഡുണ്ടാക്കുന്നു. പെറോക്‌സൈഡുകളാണ് ചെടികളെ നശിപ്പിക്കുന്നത്. സോയാബീന്‍, ചോളം, ആല്‍ഫാല്‍ഫാ (കാലിത്തീറ്റപ്പുല്ല്), ഉരുളക്കിഴങ്ങ്, പരുത്തി, കരിമ്പ് എന്നീ വിളകളെ കളകളുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ ഡിക്വാറ്റും പാരക്വാറ്റും ഉപയോഗിക്കാം. ഇവ ജലത്തിനടിയിലെ പായലുകളെയും നശിപ്പിക്കുന്നു. ബൈപിറിഡീലിയം കളനാശിനികള്‍ വിളവെടുപ്പിനു തൊട്ടുമുമ്പ് പ്രയോഗിച്ചാല്‍ വിത്തുകള്‍ കേടുവരാതെയിരിക്കും. ഡിക്വാറ്റ് പരന്ന ഇലകളുള്ള സസ്യങ്ങള്‍ക്ക് കൂടുതല്‍ ഹാനികരമാണ്; പാരക്വാറ്റ് മറിച്ചും. ഇവ രണ്ടും സ്‌പര്‍ശന കളനാശിനികളാണ്. ഇവ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു കുഴപ്പവും വരുത്തുകയില്ല; ശരീരത്തിനുള്ളില്‍ ധാരാളമായി കടന്നാല്‍ ന്യൂമോണിയ പിടിപെടാനുള്ള സാധ്യതയുണ്ട്.
പലവക
ഗ്രൂപ്പുകളായി തരംതിരിച്ചിട്ടില്ലാത്ത കളനാശിനികളെയെല്ലാം ഈ ഗണത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. ട്രപ്രാപാലിന്‍, ട്രഫ്‌ളൂറാലിന്‍ എന്നിവ മധുരക്കിഴങ്ങ്, പരുത്തി, സോയാബീന്‍ എന്നീ കൃഷികളിലെ കളകളെ ഇല്ലായ്‌മ ചെയ്യാനുപയോഗിക്കുന്നു. ഇവ വീര്യം കുറഞ്ഞ വിഷങ്ങളാണ്. എന്‍ഡോതാന്‍ വീര്യമേറിയ വിഷമാണ്. ഇത് പരുത്തി, സോയാബീന്‍, പയറുവര്‍ഗങ്ങള്‍ എന്നീ കൃഷികളിലെ കളകളെയും പായലുകളെയും നശിപ്പിക്കുന്നു. കോശവിഭജനം തടയാനും വളര്‍ച്ച നിയന്ത്രിക്കാനും കഴിവുള്ള വിഷവീര്യം കുറഞ്ഞ മലീക് ഹൈഡ്രാസൈഡ് ഉപയോഗപ്രദമായ മറ്റൊരു കളനാശിനിയാണ്. തലാമിക് അമ്ലത്തില്‍ നിന്നു ഉത്‌പാദിപ്പിക്കുന്ന നാപ്‌റ്റലാം ഹാനികരമല്ലാത്തതും പ്രവര്‍ത്തനശേഷിയുള്ളതും ആയ ഒരു കളനാശിനിയാണ്. കുറഞ്ഞ സാന്ദ്രതയില്‍ സസ്യവളര്‍ച്ചയെ സഹായിക്കുന്നതും ഉയര്‍ന്ന സാന്ദ്രതയില്‍ തടസ്സപ്പെടുത്തുന്നതുമായ അമിട്രാള്‍ പ്രകാശ സംശ്ലേഷണത്തിന് പ്രതിബന്ധമാകുന്നു. അക്രാലിന്‍ (--CH2 = CH-CHO), പ്രാമാസില്‍ എന്നിവ സര്‍വസാധാരണമായുപയോഗിക്കുന്ന കളനാശിനികളാണ്.
പ്രയോഗരീതി
പൊടി, തരി, എമല്‍ഷന്‍, ലായനി എന്നിങ്ങനെ ഏതു നിലയിലും ഉപയോഗിക്കാന്‍ കഴിയും. ലായനിയാക്കി തളിക്കുകയാണ് ഏറ്റവും സാധാരണം. വരണാത്‌മക കളനാശിനികളില്‍ ചിലവ പരന്ന ഇലകളുള്ള സസ്യങ്ങളെ നശിപ്പിക്കുകയും വീതികുറഞ്ഞ ഇലകളുള്ളവയെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്നു (ഉദാ. 2:4 ഡി). വീതികുറഞ്ഞ ഇലകള്‍ കുത്തനെ നില്‌ക്കുന്നതും പരുപരുത്തതും മെഴുമെഴുപ്പുള്ളതുമായ പ്രതലത്തോടുകൂടിയവയുമാണ്; പരന്ന ഇലകള്‍ ഭൂമിക്കു സമാന്തരമായവയും മിനുസമുള്ള പ്രതലത്തോടുകൂടിയവയുമാണ്. അതുകൊണ്ട് പരന്ന ഇലയില്‍ കളനാശിനികള്‍ എളുപ്പം പറ്റിപ്പിടിക്കുന്നു; അങ്ങനെ പരന്ന ഇലകളുള്ള ചെടികള്‍ മാത്രം നശിക്കുന്നു. ചില ചെടികള്‍, അവയുടെ ഉള്ളില്‍ വച്ച് കളനാശിനികളെ രാസപരിണാമത്തിനു വിധേയമാക്കുന്നു. അങ്ങനെയുള്ള ചെടികള്‍ നശിക്കുന്നില്ല. ഉദാ. സിമാസിന്‍ ചോളത്തില്‍ വച്ച് ഹൈഡ്രാക്‌സി സിമാസിന്‍ എന്ന വിഷമില്ലാത്ത പദാര്‍ഥമായി മാറുന്നു. അതുകൊണ്ട് ഇത് ചോളക്കൃഷിയില്‍ കളകളെ നശിപ്പിക്കാനുപയോഗിക്കുന്നു. ചില പദാര്‍ഥങ്ങള്‍ക്ക് ചെടിക്കുള്ളില്‍ വച്ചു മാറ്റം സംഭവിച്ചാലേ കളനശീകരണശേഷി കിട്ടുകയുള്ളു. ഇങ്ങനെ മാറ്റം വരുത്താന്‍ കഴിവുള്ള സസ്യങ്ങളെ മാത്രമേ അവ നശിപ്പിക്കുകയുള്ളു. ഉദാ. 2:4 ഡി. പയറുവര്‍ഗത്തിലുള്ള ചെടികളെ ബാധിക്കാതെ തന്നെ ഇത് പല കളകളെയും നശിപ്പിക്കുന്നു.
(എ. സലാഹുദീന്‍ കുഞ്ഞ്; സ.പ.)