This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലിഗുല (1241)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കലിഗുല (1241))
(Caligula)
 
വരി 2: വരി 2:
== Caligula ==
== Caligula ==
-
 
+
[[ചിത്രം:Vol6p545_caligula.jpg|thumb|കലിഗുല]]
മൂന്നാമത്തെ റോമന്‍ ചക്രവര്‍ത്തി. ഗയസ്‌ ജൂലിയസ്‌ സീസര്‍ ജര്‍മാനിക്കസ്‌ (Gaius Julius Ceasar Germanicus)എന്നാണ്‌ പൂര്‍ണമായ പേര്‌. എ.ഡി. 12 ആഗ. 31നു ആന്റിയത്തില്‍ (ഇപ്പോഴത്തെ ആന്‍സിയൊ) ജനിച്ചു. അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ ദൗഹിത്രിയായിരുന്നു ഇദ്ദേഹത്തിന്റെ മാതാവ്‌; പിതാവ്‌ ടൈബീരിയസ്‌ ചക്രവര്‍ത്തിയുടെ അനന്തരവനും ദത്തുപുത്രനും കിരീടാവകാശിയുമായ ജര്‍മാനിക്കസും. പിതാവ്‌ റൈന്‍ പ്രദേശത്ത്‌ യുദ്ധം നടത്തുമ്പോള്‍ ഗയസിനെ സംരക്ഷിച്ചിരുന്നത്‌ സൈനികരായിരുന്നു. റോമന്‍ സൈനികന്റെ വേഷത്തിലായിരുന്നു മാതാവ്‌ കുട്ടിയെ അണിയിച്ചൊരുക്കിയത്‌. അങ്ങനെ മിലിറ്ററി പാദുകങ്ങള്‍ (കലിഗെ  Caligae) ധരിച്ചിരുന്നതിനാല്‍ ഇദ്ദേഹം കലിഗുല എന്ന അപരനാമത്താല്‍ അറിയപ്പെടാന്‍ തുടങ്ങി. 19ല്‍ പിതാവ്‌ അന്തരിച്ചതോടെ കലിഗുല റോമില്‍ ആദ്യം മാതാവിന്റെ കൂടെയും പിന്നീട്‌ മാതാമഹിയുടെ കൂടെയും വാസമാക്കി; 32ല്‍ ടൈബീരിയസിന്റെ അടുക്കലെത്തി.  

37ല്‍ ടൈബീരിയസ്‌ അന്തരിച്ചപ്പോള്‍ റോമന്‍ ചക്രവര്‍ത്തി ആയ കലിഗുല ഭരണാരംഭത്തില്‍ റോമന്‍ ജനതയ്‌ക്ക്‌ വലിയ വാഗ്‌ദാനങ്ങള്‍ നല്‌കിയിരുന്നു. ഇക്കാലത്ത്‌ കലിഗുല റോമന്‍ സെനറ്റുമായി രമ്യതയിലായിരുന്നു. എന്നാല്‍ സമാധാനപരമായ ഭരണം ഏതാണ്ട്‌ ഒരു വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു. അധികാരത്തിന്റെ രുചി തലയ്‌ക്കുപിടിച്ച കലിഗുല മാനസിക വിഭ്രാന്തിക്കടിപ്പെടുകയും തികഞ്ഞ ഒരു ഏകാധിപതിയായിത്തീരുകയും ചെയ്‌തു. അകന്ന സഹോദരനായ ടൈബീരിയസ്‌ ഗെമലെസിനെ പുത്രനും പിന്‍ഗാമിയുമായി ദത്തെടുത്ത കലിഗുല ഒരു വര്‍ഷത്തിനുള്ളില്‍ ഈ ദത്തുപുത്രനെ വധിച്ചു. സെനറ്റിനെ വിഗണിക്കുകയും ധനം ധൂര്‍ത്തടിക്കുകയും രാജദ്രാഹവിചാരണ പുനഃസ്ഥാപിച്ച്‌, നിരവധി പേരുടെ സ്വത്ത്‌ കണ്ടുകെട്ടുകയും ചെയ്‌തു. ജൂലിയസ്‌ സീസര്‍, അഗസ്റ്റസ്‌ തുടങ്ങിയവരുടെ പിന്‍ഗാമിയായ, തന്നെ ദൈവമായിട്ടാരാധിക്കണമെന്നും ജറുസലേം ദേവാലയത്തില്‍ തന്റെ പ്രതിമ സ്ഥാപിക്കണമെന്നും കലിഗുല ശഠിച്ചു. നിരവധി കലാപങ്ങള്‍ക്ക്‌ വഴിതെളിച്ച ഈ ഉത്തരവ്‌ നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ ഇദ്ദേഹം വധിക്കപ്പെടുകയുണ്ടായി. തനിയ്‌ക്കെതിരെ ഉടലെടുത്ത നിരവധി ഗൂഢാലോചനകളെ  സഹോദരിമാരായ ലിവില്ലയും അഗ്രിപ്പിനയും ഉള്‍പ്പെട്ടവ അടക്കമുള്ളവയെ  അടിച്ചമര്‍ത്താന്‍ കലിഗുലയ്‌ക്ക്‌ സാധിച്ചു. എന്നാല്‍ 41, ജനു. 24ന്‌ ഒരു ഗൂഢാലോചനയുടെ ഫലമായി സ്വന്തം കൊട്ടാരത്തില്‍ വച്ച്‌ ഒരു പ്രിട്ടോറിയന്‍ ഭടന്‍ ഇദ്ദേഹത്തെ വധിച്ചു. റോമന്‍ സാമ്രാജ്യം കണ്ട ഏറ്റവും ഭീകരനായ ഭരണാധികാരിയായാണ്‌ ചരിത്രം ഇദ്ദേഹത്തെ വിലയിരുത്തുന്നത്‌.

Current revision as of 08:02, 27 ജൂണ്‍ 2014

കലിഗുല (12-41)

Caligula

കലിഗുല

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%81%E0%B4%B2_(1241)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍