This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - )) |
Mksol (സംവാദം | സംഭാവനകള്‍) (→കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - )) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - ) == | == കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - ) == | ||
[[ചിത്രം:Vol7p741_kumbalakkuzhi.jpg|thumb|ഡോ. കുര്യാസ് കുമ്പളക്കുഴി]] | [[ചിത്രം:Vol7p741_kumbalakkuzhi.jpg|thumb|ഡോ. കുര്യാസ് കുമ്പളക്കുഴി]] | ||
- | മലയാള സാഹിത്യ ഗവേഷകന്. ജനനം 1950 ഏ. 2-ന്. | + | മലയാള സാഹിത്യ ഗവേഷകന്. ജനനം 1950 ഏ. 2-ന്. കേരളസര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കുറച്ചുകാലം ഹൈസ്കൂള്‍ അധ്യാപകന്. പിന്നീട് കോളജുകളിലും മഹാത്മാഗാന്ധി സര്‍വകലാശാലയിലും അധ്യാപകനായി. മഹാത്മാഗാന്ധി സര്‍വകലാശാലാ സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ പ്രൊഫസറും മലയാളവിഭാഗം മേധാവിയുമായിരുന്നു. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്. |
- | 1992-96 | + | 1992-96 കാലഘട്ടത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്നു. തളിര് ബാലമാസിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പ്രസിദ്ധീകരണം ആരംഭിച്ചതും തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ആരംഭിച്ചതും കുര്യാസ് ഡയറക്ടറായിരിക്കുമ്പോഴാണ്. മാലി അവാര്‍ഡ്, ഏബ്രഹാം ജോസഫ് എന്‍ഡോവ്മെന്റ് അവാര്‍ഡ്, കുഴിവേലി അവാര്‍ഡ്, ഇല്ലസ്ട്രഷന് അവാര്‍ഡ്, |
- | സമഗ്രസംഭാവനയ്ക്കുള്ള ബാലസാഹിത്യ | + | സമഗ്രസംഭാവനയ്ക്കുള്ള ബാലസാഹിത്യ അവാര്‍ഡ് എന്നിവ ആരംഭിച്ചതും കുര്യാസിന്റെ കാലത്താണ്. |
- | സാഹിത്യഗവേഷകന്‍ എന്ന | + | സാഹിത്യഗവേഷകന്‍ എന്ന നിലയില്‍ അര്ബ്രാസ് പാതിരിയുടെ കാവ്യങ്ങള്‍, മഹാകവി കട്ടക്കയത്തിന്റെ സമ്പൂര്‍ണകൃതികള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കാവ്യങ്ങള്‍ എന്നിവ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. മൃത്യുബോധം മലയാള കാല്പനിക കവിതയില്‍ , കലയുടെ ആത്മാവ്, അതിരുകളില്ലാതെ ആശാന് കവിത, നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി, ഇന്ദ്രപ്രസ്ഥത്തിലെ ദാര്ശനികന്, എനിക്കും ഒരു മുഖംമൂടി വേണം, ഗംഗയിലൊരു പ്രഭാതം, ആര്ഷരത്നങ്ങള്, ഗീതാഞ്ജലി (പരിഭാഷ), യോഹന്നാന് ക്രൂസിന്റെ മിസ്റ്റിക് ഗീതങ്ങള്‍ (പരിഭാഷ) എന്നിവ പ്രധാന രചനകള്‍. |
- | കെ.സി.ബി.സി. | + | കെ.സി.ബി.സി. സാഹിത്യഅവാര്‍ഡ്, ബനീഞ്ഞാ അവാര്‍ഡ്, ഐ.സി.ചാക്കോ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. |
Current revision as of 10:58, 24 നവംബര്‍ 2014
കുര്യാസ് കുമ്പളക്കുഴി, ഡോ. (1950 - )
മലയാള സാഹിത്യ ഗവേഷകന്. ജനനം 1950 ഏ. 2-ന്. കേരളസര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കുറച്ചുകാലം ഹൈസ്കൂള്‍ അധ്യാപകന്. പിന്നീട് കോളജുകളിലും മഹാത്മാഗാന്ധി സര്‍വകലാശാലയിലും അധ്യാപകനായി. മഹാത്മാഗാന്ധി സര്‍വകലാശാലാ സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ പ്രൊഫസറും മലയാളവിഭാഗം മേധാവിയുമായിരുന്നു. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്. 1992-96 കാലഘട്ടത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്നു. തളിര് ബാലമാസിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പ്രസിദ്ധീകരണം ആരംഭിച്ചതും തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ആരംഭിച്ചതും കുര്യാസ് ഡയറക്ടറായിരിക്കുമ്പോഴാണ്. മാലി അവാര്‍ഡ്, ഏബ്രഹാം ജോസഫ് എന്‍ഡോവ്മെന്റ് അവാര്‍ഡ്, കുഴിവേലി അവാര്‍ഡ്, ഇല്ലസ്ട്രഷന് അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള ബാലസാഹിത്യ അവാര്‍ഡ് എന്നിവ ആരംഭിച്ചതും കുര്യാസിന്റെ കാലത്താണ്.
സാഹിത്യഗവേഷകന്‍ എന്ന നിലയില്‍ അര്ബ്രാസ് പാതിരിയുടെ കാവ്യങ്ങള്‍, മഹാകവി കട്ടക്കയത്തിന്റെ സമ്പൂര്‍ണകൃതികള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കാവ്യങ്ങള്‍ എന്നിവ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. മൃത്യുബോധം മലയാള കാല്പനിക കവിതയില്‍ , കലയുടെ ആത്മാവ്, അതിരുകളില്ലാതെ ആശാന് കവിത, നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി, ഇന്ദ്രപ്രസ്ഥത്തിലെ ദാര്ശനികന്, എനിക്കും ഒരു മുഖംമൂടി വേണം, ഗംഗയിലൊരു പ്രഭാതം, ആര്ഷരത്നങ്ങള്, ഗീതാഞ്ജലി (പരിഭാഷ), യോഹന്നാന് ക്രൂസിന്റെ മിസ്റ്റിക് ഗീതങ്ങള്‍ (പരിഭാഷ) എന്നിവ പ്രധാന രചനകള്‍.
കെ.സി.ബി.സി. സാഹിത്യഅവാര്‍ഡ്, ബനീഞ്ഞാ അവാര്‍ഡ്, ഐ.സി.ചാക്കോ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.