This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: | വരി 4: | ||
(ലീലാ ഓംചേരി) | (ലീലാ ഓംചേരി) | ||
+ | [[Category:സംഗീതം]] |
Current revision as of 07:20, 8 ഏപ്രില്‍ 2008
അണി
ഗാനാലാപനങ്ങളുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. അലങ്കാരം അഥവാ ആഭരണം എന്നാണ് 'അണി' എന്ന പദത്തിന്റെ അര്‍ഥം. പല്ലവി, അനുപല്ലവി, ചരണം, അനുചരണം തുടങ്ങി ഒരു ഗാനത്തിനുണ്ടായിരിക്കേണ്ട അത്യാവശ്യ ഘടകങ്ങളെക്കൂടാതെ സംഗീതപരമായ മേന്മ വര്‍ധിപ്പിക്കുന്നതിന് ചേര്‍ക്കപ്പെടുന്ന അംഗങ്ങളാണ് 'അണികള്‍'. ചൊല്‍കെട്ട്, ചിട്ടസ്വരം, സ്വരസാഹിത്യം, മണിപ്രവാളസാഹിത്യം മുതലായ പലതും ഒരു ഗാനത്തിന്റെ 'അണി'കളാണ്, അഥവാ ആലങ്കാരികാംശങ്ങളാണ്. ക്രമാനുസരണം വളരുന്ന 'സംഗതി'കളും അണികളായി കരുതപ്പെടുന്നു.
(ലീലാ ഓംചേരി)