This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കര്ക്കടകശ്ശിവേലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കര്ക്കടകശ്ശിവേലി == കര്ക്കടകസംക്രാന്തിദിവസം രാത്രി തിരു...) |
Mksol (സംവാദം | സംഭാവനകള്‍) (→കര്ക്കടകശ്ശിവേലി) |
||
വരി 1: | വരി 1: | ||
== കര്ക്കടകശ്ശിവേലി == | == കര്ക്കടകശ്ശിവേലി == | ||
+ | കര്ക്കടകസംക്രാന്തിദിവസം രാത്രി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ശ്രീബലി. ദക്ഷിണായനാരംഭത്തെക്കുറിക്കുന്ന ചടങ്ങാണിത് (ഉത്തരായണാരംഭദിനമായ മകരസംക്രാന്തി ദിവസം മകരശ്ശിവേലി നടത്തപ്പെടുന്നു). കര്‍ക്കടക സംക്രാന്തിക്ക് (മകരസംക്രാന്തിക്കും) രാത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ഗരുഡവാഹനത്തില്‍ ദേവനെ എഴുന്നള്ളിക്കുന്നു. ശ്രീ ബലി(ശിവബലി)ക്കു മുമ്പായി അവിടെ ഭദ്രദീപമെന്ന പേരില്‍ ആറു ദിവസം നീണ്ടു നില്ക്കുന്ന കലശാദി ചടങ്ങുകളും ഉണ്ട്. പ്രസ്തുത ചടങ്ങുകളുടെ അവസാനമാണ് ശ്രീബലി. ശ്രീബലിക്കുശേഷം അടുത്ത ദിവസം പെരുന്തിരമൃതുപൂജ എന്ന ചടങ്ങും ഉണ്ട്. അതു മഹാനിവേദ്യവും ബ്രാഹ്മണ സന്തര്പ്പണവും ഉള്‍ക്കൊള്ളുന്നതാണ്. അങ്ങനെ പ്രതിവര്‍ഷം രണ്ടു ഭദ്രദീപവും പെരുന്തരിമൃതുപൂജയും ശ്രീബലിയും ഉണ്ട്. പന്ത്രണ്ടാമത്തെ ഭദ്രദീപത്തിന്റെ അവസാനത്തെ ശ്രീബലിയാണ് ലക്ഷദീപമഹോത്സവം. അത് ഉത്തരായണാരംഭത്തിലാണ്. രാജ്യനിവാസികളുടെ ക്ഷേമൈശ്വര്യാദികളുടെ അഭിവൃദ്ധിക്കായി വഞ്ചിരാജാക്കന്മാര്‍ നടത്തിപ്പോന്നിരുന്ന ചടങ്ങുകളാണിവ. മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് ഇവ തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഇന്നും ഈ ചടങ്ങുകള്‍, പണ്ടത്തെപ്പോലുള്ള ആര്ഭാടങ്ങളൊന്നും ഇല്ലെങ്കിലും, നടന്നുപോരുന്നു. അയനപരിവര്ത്തനത്തിന്റെ പ്രാരംഭത്തെ സൂചിപ്പിക്കുന്ന ചടങ്ങാണ് കര്ക്കടകശ്ശിവേലിയും മകരശ്ശിവേലിയും എന്ന് പറയാവുന്നതാണ്. നോ: ഭദ്രദീപം; ശിവേലി | ||
- | + | (ആര്. വാസുദേവന്‍ പോറ്റി) |
Current revision as of 06:47, 4 ഓഗസ്റ്റ് 2014
കര്ക്കടകശ്ശിവേലി
കര്ക്കടകസംക്രാന്തിദിവസം രാത്രി തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ശ്രീബലി. ദക്ഷിണായനാരംഭത്തെക്കുറിക്കുന്ന ചടങ്ങാണിത് (ഉത്തരായണാരംഭദിനമായ മകരസംക്രാന്തി ദിവസം മകരശ്ശിവേലി നടത്തപ്പെടുന്നു). കര്‍ക്കടക സംക്രാന്തിക്ക് (മകരസംക്രാന്തിക്കും) രാത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ഗരുഡവാഹനത്തില്‍ ദേവനെ എഴുന്നള്ളിക്കുന്നു. ശ്രീ ബലി(ശിവബലി)ക്കു മുമ്പായി അവിടെ ഭദ്രദീപമെന്ന പേരില്‍ ആറു ദിവസം നീണ്ടു നില്ക്കുന്ന കലശാദി ചടങ്ങുകളും ഉണ്ട്. പ്രസ്തുത ചടങ്ങുകളുടെ അവസാനമാണ് ശ്രീബലി. ശ്രീബലിക്കുശേഷം അടുത്ത ദിവസം പെരുന്തിരമൃതുപൂജ എന്ന ചടങ്ങും ഉണ്ട്. അതു മഹാനിവേദ്യവും ബ്രാഹ്മണ സന്തര്പ്പണവും ഉള്‍ക്കൊള്ളുന്നതാണ്. അങ്ങനെ പ്രതിവര്‍ഷം രണ്ടു ഭദ്രദീപവും പെരുന്തരിമൃതുപൂജയും ശ്രീബലിയും ഉണ്ട്. പന്ത്രണ്ടാമത്തെ ഭദ്രദീപത്തിന്റെ അവസാനത്തെ ശ്രീബലിയാണ് ലക്ഷദീപമഹോത്സവം. അത് ഉത്തരായണാരംഭത്തിലാണ്. രാജ്യനിവാസികളുടെ ക്ഷേമൈശ്വര്യാദികളുടെ അഭിവൃദ്ധിക്കായി വഞ്ചിരാജാക്കന്മാര്‍ നടത്തിപ്പോന്നിരുന്ന ചടങ്ങുകളാണിവ. മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് ഇവ തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഇന്നും ഈ ചടങ്ങുകള്‍, പണ്ടത്തെപ്പോലുള്ള ആര്ഭാടങ്ങളൊന്നും ഇല്ലെങ്കിലും, നടന്നുപോരുന്നു. അയനപരിവര്ത്തനത്തിന്റെ പ്രാരംഭത്തെ സൂചിപ്പിക്കുന്ന ചടങ്ങാണ് കര്ക്കടകശ്ശിവേലിയും മകരശ്ശിവേലിയും എന്ന് പറയാവുന്നതാണ്. നോ: ഭദ്രദീപം; ശിവേലി
(ആര്. വാസുദേവന്‍ പോറ്റി)