This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാര്‍മന്‍, വില്യം ബ്‌ളിസ് (1861-1929)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാര്‍മന്‍, വില്യം ബ്‌ളിസ് (1861-1929) == == Carman, William Bliss == കനേഡിയന്‍ കവിയു...) |
Mksol (സംവാദം | സംഭാവനകള്‍) (→Carman, William Bliss) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== Carman, William Bliss == | == Carman, William Bliss == | ||
- | കനേഡിയന്‍ കവിയും | + | കനേഡിയന്‍ കവിയും നിരൂപകനും. ന്യൂബ്രണ്‍സ് വിക്കില്‍ ഫ്രഡറിക്‌റ്റന്‍ എന്ന സ്ഥലത്ത് 1861 ഏ. 15നു ജനിച്ചു. ഫ്രഡറിക്‌റ്റന്‍ കോളജിയേറ്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ന്യൂബ്രണ്‍സ്‌വിക്ക് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടി. പിന്നീട് ഓക്‌സ്‌ഫഡ്, എഡിന്‍ബറോ, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ കാര്‍മന്‍ പഠനം നടത്തി. |
- | + | [[ചിത്രം:Vol5p270_bliss_carman.jpg|thumb|വില്യം ബ്‌ളിസ് കാര്‍മന്‍]] | |
1888ല്‍ ഉപജീവനമാര്‍ഗം തേടി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന കാര്‍മന്‍, ന്യൂയോര്‍ക്ക് ഇന്‍ഡിപ്പെന്‍ഡന്റ്, കറന്റ് ലിറ്ററേച്ചര്‍, അത്‌ലാന്തിക് മന്ത്‌ലി, കോസ്‌മൊപൊലിറ്റന്‍ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. | 1888ല്‍ ഉപജീവനമാര്‍ഗം തേടി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന കാര്‍മന്‍, ന്യൂയോര്‍ക്ക് ഇന്‍ഡിപ്പെന്‍ഡന്റ്, കറന്റ് ലിറ്ററേച്ചര്‍, അത്‌ലാന്തിക് മന്ത്‌ലി, കോസ്‌മൊപൊലിറ്റന്‍ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. | ||
Current revision as of 06:09, 6 ഓഗസ്റ്റ് 2014
കാര്‍മന്‍, വില്യം ബ്‌ളിസ് (1861-1929)
Carman, William Bliss
കനേഡിയന്‍ കവിയും നിരൂപകനും. ന്യൂബ്രണ്‍സ് വിക്കില്‍ ഫ്രഡറിക്‌റ്റന്‍ എന്ന സ്ഥലത്ത് 1861 ഏ. 15നു ജനിച്ചു. ഫ്രഡറിക്‌റ്റന്‍ കോളജിയേറ്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ന്യൂബ്രണ്‍സ്‌വിക്ക് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടി. പിന്നീട് ഓക്‌സ്‌ഫഡ്, എഡിന്‍ബറോ, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ കാര്‍മന്‍ പഠനം നടത്തി.
1888ല്‍ ഉപജീവനമാര്‍ഗം തേടി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന കാര്‍മന്‍, ന്യൂയോര്‍ക്ക് ഇന്‍ഡിപ്പെന്‍ഡന്റ്, കറന്റ് ലിറ്ററേച്ചര്‍, അത്‌ലാന്തിക് മന്ത്‌ലി, കോസ്‌മൊപൊലിറ്റന്‍ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.
വികാരം, പ്രത്യാശ, ഭൂതകാലത്തെക്കുറിച്ചുള്ള തീവ്രമായ സ്‌മരണ, ഇന്ദ്രിയസംവേദിയായ ഭാവന എന്നിവയുടെ സമ്യക് സമ്മേളനം കൊണ്ട് ശക്തമാണ് കാര്‍മന്റെ മിക്കകവിതകളും. ലോ ടൈഡ് ഓണ്‍ ഗ്രാന്‍ഡ് പ്ര (1893); വാഗബോണ്‍ഡിയ പരമ്പര, ബിഹൈന്‍ഡ് ദി ആരസ് (1895), ബാലഡ്‌സ് ഒഫ് ലാസ്റ്റ് ഹാവെന്‍ (1897), പൈപ്പ്‌സ് ഒഫ് പാന്‍ (1902-05), സാഫോ (1904), സാങ്‌പ്വറി (1929), വൈല്‍ഡ് ഗാര്‍ഡന്‍ (1929) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങള്‍. ഹാര്‍വാഡ് സര്‍വകലാശാലയില്‍വച്ച് പരിചയപ്പെട്ട അമേരിക്കന്‍ കവി റിച്ചാര്‍ഡ് ഹോവി (1864-1900)യുമായി, സഹകരിച്ചെഴുതിയ കവിതകളാണ് വാഗബോണ്‍ഡിയ പരമ്പരയിലുള്ളത് (സോങ്‌സ് ഫ്രം വാഗബോണ്‍ഡിയ 1894; മോര്‍ സോങ്‌സ് ഫ്രം വാഗബോണ്‍ഡിയ1896; ലാസ്റ്റ് സോങ്‌സ് ഫ്രം വാഗബോണ്‍ഡിയ1901). ദ് കിന്‍ഷിപ്പ് ഒഫ് നേച്ചര്‍ (1904), ദ് ഫ്രണ്ട്‌ഷിപ്പ് ഒഫ് ആര്‍ട് (1904), ദ് മേക്കിങ് ഒഫ് പേഴ്‌സനാലിറ്റി (1908) തുടങ്ങിയ കാര്‍മന്റെ സൈദ്ധാന്തിക ഗ്രന്ഥങ്ങളില്‍ സാര്‍വലൗകിക സാഹോദര്യം, പ്രകൃതിസ്‌നേഹം എന്നിവയിലധിഷ്‌ഠിതമായ ആദര്‍ശകവിതയെക്കുറിച്ചുള്ള സവിസ്‌തര പ്രതിപാദനമാണ് അടങ്ങിയിരിക്കുന്നത്. കനേഡിയന്‍ സാഹിത്യത്തിന് കാര്‍മന്‍ നല്‌കിയ സംഭാവനകളെ പുരസ്‌കരിച്ച് 1929ല്‍ ദ് റോയല്‍ സൊസൈറ്റി ഒഫ് കാനഡ ഇദ്ദേഹത്തിന് ലോര്‍ണേ പീയേഴ്‌സ് മെഡല്‍ സമ്മാനിക്കുകയുണ്ടായി. 1924 മുതല്‍ 29 വരെ ഇദ്ദേഹം ചില സുഹൃത്തുക്കളുടെ അതിഥിയായി കണക്‌റ്റിക്കട്ടിലാണ് താമസിച്ചിരുന്നത്. 1929 ജൂണ്‍ 8നു അവിടെവച്ച് കാര്‍മന്‍ നിര്യാതനായി.
(എന്‍.കെ. ദാമോദരന്‍; സ.പ.)