This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാട്ടുപാമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാട്ടുപാമ്പ് == == Trinket snake == വിഷമില്ലാത്ത ഒരിനം പാമ്പ്. കൊളംബ്ര...) |
Mksol (സംവാദം | സംഭാവനകള്‍) (→Trinket snake) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കാട്ടുപാമ്പ് == | == കാട്ടുപാമ്പ് == | ||
== Trinket snake == | == Trinket snake == | ||
- | + | [[ചിത്രം:Vol7p17_Snake-Trinket 01.jpg|thumb|കാട്ടുപാമ്പ്]] | |
വിഷമില്ലാത്ത ഒരിനം പാമ്പ്. കൊളംബ്രിഡെ കുടുംബത്തിലെ അംഗമായ കാട്ടുപാമ്പിന്റെ ശാ.നാ. എലാഫെ ഹെലന (Elaphe helena) എന്നാണ്. ഇന്ത്യയ്‌ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍, ബാംഗ്ലദേശ് എന്നിവിടങ്ങളിലും കാട്ടുപാമ്പിനെ കണ്ടുവരുന്നു. | വിഷമില്ലാത്ത ഒരിനം പാമ്പ്. കൊളംബ്രിഡെ കുടുംബത്തിലെ അംഗമായ കാട്ടുപാമ്പിന്റെ ശാ.നാ. എലാഫെ ഹെലന (Elaphe helena) എന്നാണ്. ഇന്ത്യയ്‌ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍, ബാംഗ്ലദേശ് എന്നിവിടങ്ങളിലും കാട്ടുപാമ്പിനെ കണ്ടുവരുന്നു. | ||
- | ഉഷ്‌ണകാലത്ത് കാട്ടുപാമ്പ് | + | ഉഷ്‌ണകാലത്ത് കാട്ടുപാമ്പ് ചിതല്‍പ്പുറ്റുകള്‍ക്കുള്ളിലോ, പാറയിടുക്കുകളിലോ മറ്റോ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാല്‍ ശീതകാലമാകുമ്പോള്‍, മാളങ്ങളില്‍ നിന്നും പുറത്തുവരുന്ന ഇവയെ കുറ്റിക്കാടുകളിലും പൊന്തകളിലും മറ്റും കാണാന്‍ സാധിക്കും. ഇന്ത്യയിലെ വനപ്രദേശങ്ങളില്‍ സുലഭമായി കാണാന്‍ കഴിയുന്നതിനാലാണ് ഇവയ്‌ക്ക് "കാട്ടുപാമ്പ്' എന്ന പേര് ലഭിച്ചത്. |
- | കാട്ടുപാമ്പിന്റെ ശരീരത്തിന് തവിട്ടുനിറമാണുള്ളത്. ഇളം കറുപ്പ് നിറത്തിലുള്ള അടയാളങ്ങളും കുത്തുകളും ശരീരത്തിന്റെ ആദ്യപകുതി ഭാഗത്ത് കാണാന്‍ സാധിക്കും. | + | കാട്ടുപാമ്പിന്റെ ശരീരത്തിന് തവിട്ടുനിറമാണുള്ളത്. ഇളം കറുപ്പ് നിറത്തിലുള്ള അടയാളങ്ങളും കുത്തുകളും ശരീരത്തിന്റെ ആദ്യപകുതി ഭാഗത്ത് കാണാന്‍ സാധിക്കും. ശരീരത്തില്‍ ഉദരഭാഗം മുതല്‍ വാലറ്റം വരെയെത്തുന്ന കറുത്ത നിറമുള്ള രണ്ട് പട്ടകള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. താരതമ്യേന നീളമുള്ള തലയില്‍ അടയാളങ്ങളൊന്നും കാണപ്പെടുന്നില്ല. കഴുത്തിന്റെ ഇരുഭാഗങ്ങളിലുമായുള്ള രണ്ട് ചെറിയ കറുത്ത വരകള്‍, മധ്യഭാഗത്ത് ഒരുമിച്ച് ചേര്‍ന്ന് തലകീഴായുള്ള ഒരു "V' അടയാളത്തില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ വെളുപ്പ് നിറമാണുള്ളത്. കണ്ണുകള്‍ വലുതും വൃത്താകൃതിയിലുള്ള കൃഷ്‌ണമണിയോട് കൂടിയവയുമാണ്. 23-27 നിര ശല്‌ക്കങ്ങളാണ് ശരീരോപരിതലത്തിലുള്ളത്. ശല്‌ക്കങ്ങള്‍ മൃദുവും തിളക്കമുള്ളവയുമാണ്. വാല്‍ നല്ല തവിട്ടോ കറുപ്പോ നിറത്തിലുള്ളതാണ്. |
തവള, എലി, പല്ലി തുടങ്ങിയവയ്‌ക്കു പുറമേ ചെറുപക്ഷികളും, അവയുടെ മുട്ടകളുമാണ് കാട്ടുപാമ്പിന്റെ ആഹാരം. ചേരയെപ്പോലെ, ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഇവയുടെ പതിവ്. | തവള, എലി, പല്ലി തുടങ്ങിയവയ്‌ക്കു പുറമേ ചെറുപക്ഷികളും, അവയുടെ മുട്ടകളുമാണ് കാട്ടുപാമ്പിന്റെ ആഹാരം. ചേരയെപ്പോലെ, ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഇവയുടെ പതിവ്. | ||
- | പൊതുവേ ശാന്തസ്വഭാവക്കാരനായ കാട്ടുപാമ്പ്, ശത്രുക്കളെ നേരിടാന്‍ ചിലപ്പോള്‍ കഴുത്ത് | + | പൊതുവേ ശാന്തസ്വഭാവക്കാരനായ കാട്ടുപാമ്പ്, ശത്രുക്കളെ നേരിടാന്‍ ചിലപ്പോള്‍ കഴുത്ത് വീര്‍പ്പിച്ച്, പെട്ടെന്ന് കൊത്താന്‍ ശ്രമിക്കാറുണ്ട്. വാല്‍ ശക്തിയായി വിറപ്പിക്കുന്നത് പ്രതിരോധത്തിനുവേണ്ടിയുള്ള ഇവയുടെ ഉപായമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍പാമ്പിന് സാധാരണ ശരാശരി 90-100 സെ.മീ. നീളവും പെണ്‍പാമ്പിന് ശരാശരി 120-130 സെ.മീ. നീളവും ഉണ്ടായിരിക്കും. എന്നാല്‍ 168 സെ.മീ. നീളമുള്ള ഒരു പെണ്‍പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. 2-3 വര്‍ഷം കഴിയുമ്പോള്‍ ആണ്‍പാമ്പ് ലൈംഗികവളര്‍ച്ച നേടിയിരിക്കും. വര്‍ഷത്തിലെ ഏതു സമയത്തുവേണമെങ്കിലും കാട്ടുപാമ്പുകള്‍ പ്രജനനം നടത്താറുണ്ട്. ശരാശരി 65-75 ദിവസമാണ് മുട്ടവിരിയാന്‍ വേണ്ട കാലയളവ്. ഒരു പ്രാവശ്യം 6-8 മുട്ടകള്‍ വരെ ഇടാറുണ്ട്. പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് 25 സെന്റിമീറ്ററോളം നീളം ഉണ്ടായിരിക്കും. ബാഹ്യരൂപത്തില്‍ ഇവ മുതിര്‍ന്ന കാട്ടുപാമ്പുകളോട് സാദൃശ്യമുള്ളവയാണ്. ചെറുഷഡ്‌പദങ്ങളും ചെറിയ പല്ലികളും മറ്റുമാണ് പാമ്പിന്‍കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം. |
- | 12-15 | + | 12-15 വര്‍ഷമാണ് കാട്ടുപാമ്പുകളുടെ ആയുര്‍ദൈര്‍ഘ്യം. ചേരയെപ്പോലെ മനുഷ്യരെ പൊതുവേ ഉപദ്രവിക്കാത്തതിനാലും ശാന്തസ്വഭാവക്കാരനായതിനാലും, ചിലയിടങ്ങളില്‍ ഇവയെ ചേരയുടെ ഒരിനമായി കണക്കാക്കി വരുന്നു. |
Current revision as of 05:27, 5 ഓഗസ്റ്റ് 2014
കാട്ടുപാമ്പ്
Trinket snake
വിഷമില്ലാത്ത ഒരിനം പാമ്പ്. കൊളംബ്രിഡെ കുടുംബത്തിലെ അംഗമായ കാട്ടുപാമ്പിന്റെ ശാ.നാ. എലാഫെ ഹെലന (Elaphe helena) എന്നാണ്. ഇന്ത്യയ്‌ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍, ബാംഗ്ലദേശ് എന്നിവിടങ്ങളിലും കാട്ടുപാമ്പിനെ കണ്ടുവരുന്നു.
ഉഷ്‌ണകാലത്ത് കാട്ടുപാമ്പ് ചിതല്‍പ്പുറ്റുകള്‍ക്കുള്ളിലോ, പാറയിടുക്കുകളിലോ മറ്റോ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാല്‍ ശീതകാലമാകുമ്പോള്‍, മാളങ്ങളില്‍ നിന്നും പുറത്തുവരുന്ന ഇവയെ കുറ്റിക്കാടുകളിലും പൊന്തകളിലും മറ്റും കാണാന്‍ സാധിക്കും. ഇന്ത്യയിലെ വനപ്രദേശങ്ങളില്‍ സുലഭമായി കാണാന്‍ കഴിയുന്നതിനാലാണ് ഇവയ്‌ക്ക് "കാട്ടുപാമ്പ്' എന്ന പേര് ലഭിച്ചത്. കാട്ടുപാമ്പിന്റെ ശരീരത്തിന് തവിട്ടുനിറമാണുള്ളത്. ഇളം കറുപ്പ് നിറത്തിലുള്ള അടയാളങ്ങളും കുത്തുകളും ശരീരത്തിന്റെ ആദ്യപകുതി ഭാഗത്ത് കാണാന്‍ സാധിക്കും. ശരീരത്തില്‍ ഉദരഭാഗം മുതല്‍ വാലറ്റം വരെയെത്തുന്ന കറുത്ത നിറമുള്ള രണ്ട് പട്ടകള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. താരതമ്യേന നീളമുള്ള തലയില്‍ അടയാളങ്ങളൊന്നും കാണപ്പെടുന്നില്ല. കഴുത്തിന്റെ ഇരുഭാഗങ്ങളിലുമായുള്ള രണ്ട് ചെറിയ കറുത്ത വരകള്‍, മധ്യഭാഗത്ത് ഒരുമിച്ച് ചേര്‍ന്ന് തലകീഴായുള്ള ഒരു "V' അടയാളത്തില്‍ കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ വെളുപ്പ് നിറമാണുള്ളത്. കണ്ണുകള്‍ വലുതും വൃത്താകൃതിയിലുള്ള കൃഷ്‌ണമണിയോട് കൂടിയവയുമാണ്. 23-27 നിര ശല്‌ക്കങ്ങളാണ് ശരീരോപരിതലത്തിലുള്ളത്. ശല്‌ക്കങ്ങള്‍ മൃദുവും തിളക്കമുള്ളവയുമാണ്. വാല്‍ നല്ല തവിട്ടോ കറുപ്പോ നിറത്തിലുള്ളതാണ്.
തവള, എലി, പല്ലി തുടങ്ങിയവയ്‌ക്കു പുറമേ ചെറുപക്ഷികളും, അവയുടെ മുട്ടകളുമാണ് കാട്ടുപാമ്പിന്റെ ആഹാരം. ചേരയെപ്പോലെ, ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഇവയുടെ പതിവ്.
പൊതുവേ ശാന്തസ്വഭാവക്കാരനായ കാട്ടുപാമ്പ്, ശത്രുക്കളെ നേരിടാന്‍ ചിലപ്പോള്‍ കഴുത്ത് വീര്‍പ്പിച്ച്, പെട്ടെന്ന് കൊത്താന്‍ ശ്രമിക്കാറുണ്ട്. വാല്‍ ശക്തിയായി വിറപ്പിക്കുന്നത് പ്രതിരോധത്തിനുവേണ്ടിയുള്ള ഇവയുടെ ഉപായമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍പാമ്പിന് സാധാരണ ശരാശരി 90-100 സെ.മീ. നീളവും പെണ്‍പാമ്പിന് ശരാശരി 120-130 സെ.മീ. നീളവും ഉണ്ടായിരിക്കും. എന്നാല്‍ 168 സെ.മീ. നീളമുള്ള ഒരു പെണ്‍പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. 2-3 വര്‍ഷം കഴിയുമ്പോള്‍ ആണ്‍പാമ്പ് ലൈംഗികവളര്‍ച്ച നേടിയിരിക്കും. വര്‍ഷത്തിലെ ഏതു സമയത്തുവേണമെങ്കിലും കാട്ടുപാമ്പുകള്‍ പ്രജനനം നടത്താറുണ്ട്. ശരാശരി 65-75 ദിവസമാണ് മുട്ടവിരിയാന്‍ വേണ്ട കാലയളവ്. ഒരു പ്രാവശ്യം 6-8 മുട്ടകള്‍ വരെ ഇടാറുണ്ട്. പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് 25 സെന്റിമീറ്ററോളം നീളം ഉണ്ടായിരിക്കും. ബാഹ്യരൂപത്തില്‍ ഇവ മുതിര്‍ന്ന കാട്ടുപാമ്പുകളോട് സാദൃശ്യമുള്ളവയാണ്. ചെറുഷഡ്‌പദങ്ങളും ചെറിയ പല്ലികളും മറ്റുമാണ് പാമ്പിന്‍കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം.
12-15 വര്‍ഷമാണ് കാട്ടുപാമ്പുകളുടെ ആയുര്‍ദൈര്‍ഘ്യം. ചേരയെപ്പോലെ മനുഷ്യരെ പൊതുവേ ഉപദ്രവിക്കാത്തതിനാലും ശാന്തസ്വഭാവക്കാരനായതിനാലും, ചിലയിടങ്ങളില്‍ ഇവയെ ചേരയുടെ ഒരിനമായി കണക്കാക്കി വരുന്നു.