This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈഡന്, ആന്റണി (1897 - 1977)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഈഡന്, ആന്റണി (1897 - 1977) == == Eden, Anthony == കണ്‍സർവേറ്റീവ് പാർട്ടി നേതാവു...) |
Mksol (സംവാദം | സംഭാവനകള്‍) (→Eden, Anthony) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== ഈഡന്, ആന്റണി (1897 - 1977) == | == ഈഡന്, ആന്റണി (1897 - 1977) == | ||
== Eden, Anthony == | == Eden, Anthony == | ||
+ | [[ചിത്രം:Vol5p433_Anthony eden.jpg|thumb|ആന്റണി ഈഡന്]] | ||
+ | കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ഡൂറമിലെ വിന്‍ഡില്‍സ്റ്റണ്‍ ഹാളില്‍ 1897 ജൂണ്‍ 12-നു ജനിച്ചു. | ||
- | + | വാര്‍വിക്-ലീമിങ്ടണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1923-ല്‍ യാഥാസ്ഥിതികകക്ഷി അംഗമായി പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടു കൂടിയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1926-ല്‍ വിദേശകാര്യ മന്ത്രി ആസ്റ്റന്‍ ചേംബര്‍ലിന്റെ പ്രവറ്റ് സെക്രട്ടറിയായി നിയമിതനായ ഈഡന് പിന്നീട് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി, ലോഡ് (Lord) പ്രിവിസീല്‍, ലീഗ് ഒഫ് നേഷന്‍സ് കാര്യമന്ത്രി എന്നീ സ്ഥാനങ്ങളും വഹിക്കുകയുണ്ടായി. | |
- | + | രണ്ടാം ലോകയുദ്ധകാലത്ത് ചേംബര്ലിന് മന്ത്രി സഭയില്‍ ഈഡന് വിദേശകാര്യ സെക്രട്ടറിയായെങ്കിലും ഹിറ്റ്ലറിനോടുള്ള ചേംബര്ലിന് സര്‍ക്കാരിന്റെ മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവച്ചു. നാസി ഭീഷണിയെ ഗൗരവമായി കണ്ട ചര്‍ച്ചില്‍ പ്രധാനമന്ത്രിയായപ്പോള്‍ ഈഡന് വീണ്ടും വിദേശകാര്യ സെക്രട്ടറിയായി. ചര്‍ച്ചിലിനെ പിന്തുടര്ന്ന് 1955 ഏപ്രിലാണ് ഇദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികകക്ഷി നേടിയ വിജയത്തിനു പിന്നില്‍ ഇദ്ദേഹമായിരുന്നു. 1957-ലാണ് സൂയസ് കനാല്‍ പ്രശ്നത്തില്‍ ബ്രിട്ടന് ഈജിപ്തിനെ ആക്രമിക്കുന്നത്. പക്ഷേ ലോകാഭിപ്രായത്തിന്റെ സമ്മര്‍ദം മൂലം ആക്രമണം അവസാനിപ്പിക്കാന്‍ ആംഗ്ലോഫ്രഞ്ച് ശക്തികള്‍ നിര്‍ബന്ധിതരായി. സൂയസ് കനാല്‍ പ്രശ്നം മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടന്റെ അധികാരക്ഷയത്തിനു വഴിയൊരുക്കി എന്ന കാരണത്താല്‍ ഈഡന്റെ ഇടപെടല്‍ ചരിത്രപരമായ വിഡ്ഢിത്തമായി വിലയിരുത്തപ്പെട്ടു. ഇദ്ദേഹത്തെ മാനസികമായും ശാരീരികമായും തളര്‍ത്തിയ സൂയസ് പ്രശ്നം നിമിത്തം ഈഡന് പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു (1957 ജനു. 9). മൂന്നു വാല്യങ്ങളായി ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസിങ് ദ് ഡിക്റ്റേറ്റേഴ്സ് (Facing the Dictators, 1962), ദ് റെക്കണിങ് (The Reckoning, 1965) ഫുള്‍-സര്‍ക്കിള്‍ (Full Circle, 1960). ഉപന്യാസങ്ങളുടെ സമാഹാരമായ റ്റുവേഡ്സ് പീസ് ഇന്‍ ഇന്‍ഡോചൈന (Towards Peace in Indo-China, 1966) എന്ന കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. 1961 ജൂലായില്‍ ഈഡന് പ്രഭുസ്ഥാനം ലഭിച്ചു. ഇദ്ദേഹം 1977 ജനു. 14-നു-സൗത്ത് ഇംഗ്ലണ്ടില്‍ നിര്യാതനായി. | |
- | + | 20-ാം ശതകത്തില്‍ ബ്രിട്ടനില്‍ നടന്ന ഒട്ടുമിക്ക സര്‍വേകളും ഏറ്റവും ജനസമ്മതി കുറഞ്ഞ പ്രധാനമന്ത്രിയായി കണ്ടെത്തിയത് ഈഡനെയായിരുന്നു. എന്നാല്‍ 2003-ല്‍ യു.എസ്. ഇറാഖ് ആക്രമിച്ച പശ്ചാത്തലത്തില്‍ ഈഡന്റെ ഇടപെടല്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമായിട്ടുണ്ട്. ഇദ്ദേഹം ചെയ്തത് തെറ്റായിരുന്നില്ല എന്ന് ഒരു വിഭാഗം രാഷ്ട്രീയ മീമാംസകര്‍ അഭിപ്രായപ്പെടുന്നു. | |
- | + | ||
- | 20-ാം | + |
Current revision as of 08:00, 11 സെപ്റ്റംബര്‍ 2014
ഈഡന്, ആന്റണി (1897 - 1977)
Eden, Anthony
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ഡൂറമിലെ വിന്‍ഡില്‍സ്റ്റണ്‍ ഹാളില്‍ 1897 ജൂണ്‍ 12-നു ജനിച്ചു.
വാര്‍വിക്-ലീമിങ്ടണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1923-ല്‍ യാഥാസ്ഥിതികകക്ഷി അംഗമായി പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടു കൂടിയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1926-ല്‍ വിദേശകാര്യ മന്ത്രി ആസ്റ്റന്‍ ചേംബര്‍ലിന്റെ പ്രവറ്റ് സെക്രട്ടറിയായി നിയമിതനായ ഈഡന് പിന്നീട് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി, ലോഡ് (Lord) പ്രിവിസീല്‍, ലീഗ് ഒഫ് നേഷന്‍സ് കാര്യമന്ത്രി എന്നീ സ്ഥാനങ്ങളും വഹിക്കുകയുണ്ടായി.
രണ്ടാം ലോകയുദ്ധകാലത്ത് ചേംബര്ലിന് മന്ത്രി സഭയില്‍ ഈഡന് വിദേശകാര്യ സെക്രട്ടറിയായെങ്കിലും ഹിറ്റ്ലറിനോടുള്ള ചേംബര്ലിന് സര്‍ക്കാരിന്റെ മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവച്ചു. നാസി ഭീഷണിയെ ഗൗരവമായി കണ്ട ചര്‍ച്ചില്‍ പ്രധാനമന്ത്രിയായപ്പോള്‍ ഈഡന് വീണ്ടും വിദേശകാര്യ സെക്രട്ടറിയായി. ചര്‍ച്ചിലിനെ പിന്തുടര്ന്ന് 1955 ഏപ്രിലാണ് ഇദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികകക്ഷി നേടിയ വിജയത്തിനു പിന്നില്‍ ഇദ്ദേഹമായിരുന്നു. 1957-ലാണ് സൂയസ് കനാല്‍ പ്രശ്നത്തില്‍ ബ്രിട്ടന് ഈജിപ്തിനെ ആക്രമിക്കുന്നത്. പക്ഷേ ലോകാഭിപ്രായത്തിന്റെ സമ്മര്‍ദം മൂലം ആക്രമണം അവസാനിപ്പിക്കാന്‍ ആംഗ്ലോഫ്രഞ്ച് ശക്തികള്‍ നിര്‍ബന്ധിതരായി. സൂയസ് കനാല്‍ പ്രശ്നം മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടന്റെ അധികാരക്ഷയത്തിനു വഴിയൊരുക്കി എന്ന കാരണത്താല്‍ ഈഡന്റെ ഇടപെടല്‍ ചരിത്രപരമായ വിഡ്ഢിത്തമായി വിലയിരുത്തപ്പെട്ടു. ഇദ്ദേഹത്തെ മാനസികമായും ശാരീരികമായും തളര്‍ത്തിയ സൂയസ് പ്രശ്നം നിമിത്തം ഈഡന് പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു (1957 ജനു. 9). മൂന്നു വാല്യങ്ങളായി ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസിങ് ദ് ഡിക്റ്റേറ്റേഴ്സ് (Facing the Dictators, 1962), ദ് റെക്കണിങ് (The Reckoning, 1965) ഫുള്‍-സര്‍ക്കിള്‍ (Full Circle, 1960). ഉപന്യാസങ്ങളുടെ സമാഹാരമായ റ്റുവേഡ്സ് പീസ് ഇന്‍ ഇന്‍ഡോചൈന (Towards Peace in Indo-China, 1966) എന്ന കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. 1961 ജൂലായില്‍ ഈഡന് പ്രഭുസ്ഥാനം ലഭിച്ചു. ഇദ്ദേഹം 1977 ജനു. 14-നു-സൗത്ത് ഇംഗ്ലണ്ടില്‍ നിര്യാതനായി.
20-ാം ശതകത്തില്‍ ബ്രിട്ടനില്‍ നടന്ന ഒട്ടുമിക്ക സര്‍വേകളും ഏറ്റവും ജനസമ്മതി കുറഞ്ഞ പ്രധാനമന്ത്രിയായി കണ്ടെത്തിയത് ഈഡനെയായിരുന്നു. എന്നാല്‍ 2003-ല്‍ യു.എസ്. ഇറാഖ് ആക്രമിച്ച പശ്ചാത്തലത്തില്‍ ഈഡന്റെ ഇടപെടല്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമായിട്ടുണ്ട്. ഇദ്ദേഹം ചെയ്തത് തെറ്റായിരുന്നില്ല എന്ന് ഒരു വിഭാഗം രാഷ്ട്രീയ മീമാംസകര്‍ അഭിപ്രായപ്പെടുന്നു.